Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎമിറേറ്റ്​സ്​ ഒരുങ്ങി;...

എമിറേറ്റ്​സ്​ ഒരുങ്ങി; ​െഎ.പി.എല്ലിന്​ ശനിയാഴ്​ച തുടക്കം

text_fields
bookmark_border
എമിറേറ്റ്​സ്​ ഒരുങ്ങി; ​െഎ.പി.എല്ലിന്​ ശനിയാഴ്​ച തുടക്കം
cancel
camera_alt

ബി.സി.​സി.​െഎ പ്രസിഡൻറ്​ സൗരവ്​ ഗാംഗുലി, ജോ. സെക്രട്ടറി ജയേഷ്​ ജോർജ്​

എന്നിവരുൾപ്പെടുന്ന സംഘം ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ

ദുബൈ: കടമ്പകളെല്ലാം കടന്ന്​, സ്വപ്​നം യാഥാർഥ്യമാവുന്നു. കോവിഡ്​ മഹാമാരിയിൽ ക്ലീൻബൗൾഡാവുമെന്ന്​ പ്രതീക്ഷിച്ച ഇന്ത്യൻ പ്രീമിയർ ലീഗ്​ 13ാം സീസൺ പോരാട്ടങ്ങളെ വരവേൽക്കാൻ യു.എ.ഇ ഒരുങ്ങി. എമിറേറ്റ്​സിലെ മൂന്നു​ നഗരങ്ങളിൽ നടക്കുന്ന ​െഎ.പി.എല്ലിന്​ ശനിയാഴ്​ച കൊടിയേറും.

അബൂദബി ക്രിക്കറ്റ്​ ​സ്​റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ മും​ൈബ ഇന്ത്യൻസും റണ്ണേഴ്​സ്​ അപ്പായ ചെന്നൈ സൂപ്പർ കിങ്​സും തമ്മിലെ അങ്കത്തോടെ ക്രിക്കറ്റ്​ ആരാധകരുടെ പൂരത്തിന്​ തുടക്കമാവുകയായി. നവംബർ 10 വരെ നീളുന്ന, 60 മത്സരങ്ങളുടെ ചാമ്പ്യൻഷിപ്പിന്​ ദുബൈ, ഷാർജ, അബൂദബി നഗരങ്ങളിലെ മൂന്നു​ സ്​റ്റേഡിയങ്ങൾ വേദികളാവും.

കോവിഡ്​ വെല്ലുവിളി മറികടന്നും ക്വാറ​ൻറീൻ പരീക്ഷണം അതിജയിച്ചും ടീമുകളെല്ലാം പോരാട്ടച്ചൂടിലായി. എട്ടു​ ടീമുകളും യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിലായി ബയോബബ്​ൾ സുരക്ഷ ഉൾക്കൊണ്ട്​ പരിശീലനത്തിരക്കിലാണ്​. മൂന്നു​ സ്​റ്റേഡിയങ്ങൾ, ​െഎ.സി.സി അക്കാദമി എന്നിവിടങ്ങളിലായാണ്​ പരിശീലനം പുരോഗമിക്കുന്നത്​.രണ്ട്​ കളിക്കാർ ഉൾപ്പെടെ 13 പേർക്ക്​ ​കോവിഡ്​ സ്​ഥിരീകരിച്ച ചെന്നൈയും ഇപ്പോൾ ആശങ്കവിട്ട്​ മത്സരച്ചൂടിലായി.

എല്ലാം സുസജ്ജം -ഗാംഗുലി

ബി.സി.സി.​െഎ പ്രസിഡൻറ്​ സൗരവ്​ ഗാംഗുലിയും സംഘവും ​െഎ.പി.എൽ മത്സരവേദികളുടെ ഒരുക്കം വിലയിരുത്തി. ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയം സന്ദർശിച്ച ചിത്രം പങ്കുവെച്ച ഗാംഗുലി ​െഎ.പി.എല്ലിന്​ ആതിഥേയത്വം വഹിക്കാൻ വേദികൾ ഒരുങ്ങിയതായി പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ അവിസ്​മരണീയ പ്രകടനങ്ങൾക്ക്​ സാക്ഷിയായ സ്​റ്റേഡിയം പൂർണമായും സന്ദർശിച്ച ഗാംഗുലിയും സംഘവും ഒരുക്കത്തിൽ മതിപ്പ്​ പ്രകടിപ്പിച്ചു.

മുൻ ഇന്ത്യൻ നായകനായിരുന്ന ഗാംഗുലി ഇവിടെ 26 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്​. ​െഎ.പി.എൽ ചെയർമാൻ ബ്രിജേഷ്​ പ​േട്ടൽ, മുൻ ചെയർമാൻ രാജീവ്​ ശുക്ല, ബി.സി.സി.​െഎ ജോയൻറ്​ സെക്രട്ടറി ജയേഷ്​ ജോർജ്​, ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയം, എമിറേറ്റ്സ്​ ക്രിക്കറ്റ്​ ബോർഡ്​ ഭാരവാഹികൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ക്വാറൻറീൻ കുറക്കണമെന്ന്​ ഇംഗ്ലണ്ട്​, ആസ്​ട്രേലിയ താരങ്ങൾ

ന്യൂഡൽഹി: ​ക്വാറ​ൻറീ​ൻ കാലാവധി കുറക്കണമെന്നാവശ്യപ്പെട്ട്​ ​െഎ.പി.എല്ലിനുള്ള ഇംഗ്ലണ്ട്​, ആസ്​ട്രേലിയ താരങ്ങൾ. ഇംഗ്ലണ്ടിൽ ഏകദിന പരമ്പര കളിക്കുന്ന താരങ്ങൾ 17ന്​ മാത്രമേ ​ദുബൈയിലെത്തൂ. ആറു ദിവസത്തെ ക്വാറ​ൻറീനാണ്​ ബി.സി.സി.​െഎ നിർദേശിച്ചത്​.

ഇതുപ്രകാരം സെപ്​റ്റംബർ 23ന്​ മാത്രമേ ഇവർക്ക്​ ടീമുകൾക്കൊപ്പം ചേരാൻ കഴിയൂ. നിലവിൽ ദേശീയ ടീമിനൊപ്പം ബയോബബ്​ൾ സുരക്ഷ പാലിക്കുന്ന തങ്ങൾക്ക്​ ക്വാറ​ൻറീ​ൻ കാലാവധി മൂന്നു​ ദിവസമായി ചുരുക്കണമെന്നാണ്​ താരങ്ങളുടെ ആവശ്യം. ഇംഗ്ലണ്ട്​, ആസ്​ട്രേലിയ ടീമിലെ 21 പേരാണ്​ ​െഎ.പി.എല്ലിനുള്ളത്​​.

സൺറൈസേഴ്​സ്​ ക്യാപ്​റ്റൻ ഡേവിഡ്​ വാർണർ, ഒാപണർ ജോണി ബെയർസ്​റ്റോ, കൊൽക്കത്തയുടെ ഒയിൻ മോർഗൻ, പാറ്റ്​ കമ്മിൻസ്​ തുടങ്ങി ​മുൻനിര താരങ്ങൾക്കെല്ലാം ആദ്യ മത്സരങ്ങൾ നഷ്​ടമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmiratesuaeIPL
Next Story