Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഇങ്ങനെ പോയൽ അവന്​...

'ഇങ്ങനെ പോയൽ അവന്​ അടുത്ത സീസണിൽ 10 കോടി പോയിട്ട്​ ഒരുകോടി കിട്ടിയേക്കില്ല​'- പഞ്ചാബ്​ താരത്തിനെതിരെ സേവാഗ്​

text_fields
bookmark_border
ഇങ്ങനെ പോയൽ അവന്​ അടുത്ത സീസണിൽ 10 കോടി പോയിട്ട്​ ഒരുകോടി കിട്ടിയേക്കില്ല​- പഞ്ചാബ്​ താരത്തിനെതിരെ സേവാഗ്​
cancel

ന്യൂഡൽഹി: ഐ.പി.എൽ താരലേലത്തിൽ പൊന്നും വില ​കൊടുത്ത്​ സ്വന്തമാക്കിയ താരങ്ങൾ വൻ പരാജയമായി മാറു​േമ്പാൾ വിമർശനങ്ങൾ ഉയർന്ന്​ വരുന്നത്​ പതിവാണ്​. ജയ്​ദേവ്​ ഉനദ്​ഘട്ട്​ ഒക്കെ അങ്ങനെ ട്രോൾ പൊരുമഴ നീന്തിക്കയറിയവരിൽ ഒരാളാണ്​. ഇപ്പോൾ ഓസീസ്​ ഓൾറൗണ്ടർ ഗ്ലെൻ മക്​സ്​വെല്ലിനെതിരെയാണ്​ ഫോമില്ലായ്​മയുടെ ​പേരിൽ കടുത്ത വിമർശനമുയരുന്നത്​.

താരത്തി​െൻറ വിലയും പ്രകടനവും മുൻനിർത്തി വിമർശനവുമായി രംഗത്തിയിരിക്കുകയാണ്​ മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ ​സേവാഗ്​. ഒക്​ടോബർ എട്ടിന്​ (വ്യാഴാഴ്​ച) പഞ്ചാബ്​ 69 റൺസിന്​ സൺറൈസേഴ്​സ്​ ഹൈദരാബാദിനോട്​ പരാജയപ്പെട്ടതി​െൻറ പിന്നലെയാണ്​ സേവാഗി​െൻറ പ്രതികരണം.

അയാളുടെ പ്രകടനം നോക്കിയല്ല മറിച്ച്​ മതിപ്പ്​ നോക്കിയാണ്​ ടീമുകൾ എല്ലാ ലേലത്തിലും മക്​സ്​വെല്ലിന്​ പിന്നാലെ പോകുന്നതെന്ന്​ സേവാഗ്​ ക്രിക്കറ്റ്​ വെബ്​സൈറ്റായ ക്രിക്​ബസിനോട്​ പറഞ്ഞു. 'എനിക്ക് അദ്ദേഹത്തി​െൻറ മാനസികാവസ്ഥ മനസിലാക്കാൻ കഴിയുന്നില്ല, കാരണം എല്ലാ വർഷവും ഒരേ കഥയാണ്. അയാൾ ലേലത്തിൽ പൊന്നും വിലയ്ക്ക് വിൽക്കപ്പെടുന്നു, പക്ഷേ ​അവ​െൻറ പിന്നാലെ ഓടുന്നു. ഇത് എനിക്ക് മനസ്സിലാകാത്ത കാര്യമാണ്' സേവാഗ്​ പറഞ്ഞു.

ഗ്ലെൻ മക്​സ്​വെൽ

ഐ.പി.എൽ 2020 താരലേലത്തിൽ 10.75 കോടി രൂപ കൊടുത്ത്​ സ്വന്തമാക്കിയ മക്​സ്​വെൽ പ്രതീക്ഷിച്ച തരത്തിലുള്ള പ്രകടനം പുറത്തെടുത്തിരുന്നില്ല. ആറ്​ മത്സരങ്ങളിൽ നിന്ന്​ 100 സ്ട്രൈക്ക്​ റേറിൽ താഴെ 48 റൺസ്​ മാത്രമാണ്​ ഓസീസ്​ താരം നേടിയത്​. ഹൈദരാബാദിനെതിരെ 202 റൺസ്​ പിന്തുടർന്നപ്പോൾ മക്​സ്​വെല്ലി​െൻറ സംഭാവന വെറും ഏഴ്​ റൺസായിരുന്നു.

അടുത്ത സീസണിനുള്ള ലേലത്തിൽ താരത്തിന്​ ഒന്നോ രണ്ടോ കോടി പ്രതീക്ഷിച്ചാൽ മതിയെന്ന്​ സേവാഗ്​ കൂട്ടിച്ചേർത്തു. 'അടുത്ത ലേലത്തിൽ, അദ്ദേഹത്തി​െൻറ വില 10 കോടിയിൽ നിന്ന് ഏതാണ്ട് ഒരു കോടി രൂപയിലേക്ക് കുറയുമെന്ന് ഞാൻ കരുതുന്നു. ഒരു കോടിയുടെയും രണ്ടുകോടിയുടെയും ഇടയിൽ ആയിരിക്കണം. 2016 ൽ അദ്ദേഹം ത​െൻറ അവസാന അർധസെഞ്ച്വറി നേടിയത് എന്ന കാര്യം നാം ഓർമിക്കണം. ഇന്ന്, പുരാന് മികച്ച പിന്തുണ നൽകുകയേ വേണ്ടൂ. പിച്ചി​െൻറ ഒരറ്റത്ത് നിൽക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നെങ്കിൽ, പൂരൻ ഈ മത്സരത്തിൽ പഞ്ചാബിനെ വിജയിപ്പിക്കുമായിരുന്നു. അവസാനം പുരാൻ ഒറ്റക്കാവുകയും പുറത്താവുകയും ചെയ്​ത' -സേവാഗ്​ കുറ്റപ്പെടുത്തി.

സേവാഗും മക്​സ്​വെലും

'അദ്ദേഹത്തിന്​ ഇതിലും നല്ല പ്ലാറ്റ്​ഫോം എതാണ്​ വേണ്ടതെന്ന്​ അറിയില്ല. പഞ്ചാബിന്​ രണ്ട്​ വിക്കറ്റുകൾ തുടരെ നഷ്​ടമായതിന്​ ശേഷമാണ്​ അദ്ദേഹം ക്രീസിലെത്തിയത്​. ഒരുപാട്​ ഓവറുകൾ ബാക്കിയുണ്ടായിരുന്നു. പക്ഷേ അദ്ദേഹം പരാജയപ്പെട്ടു. യാതൊരു സമ്മർദ്ദവുമില്ലാതെ അയാൾ നിറംമങ്ങി' -സേവാഗ് അവസാനിപ്പിച്ചു​ ​.

75 ഐ.പി.എൽ മത്സരങ്ങളിൽ നിന്നും 22.23 ശരാശരിയിൽ 1444 റൺസാണ്​ മക്​സ്​വെല്ലി​െൻറ സമ്പാദ്യം. 156.55 സ്​ട്രൈക്ക്​റേറ്റിൽ ആറ്​ അർധശതകങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virender sehwagglenn maxwellIPL 2020
Next Story