Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിവോക്ക്​ പിന്നാലെ...

വിവോക്ക്​ പിന്നാലെ ഐ.പി.എല്ലിനെ കൈവിട്ട്​​ മറ്റ്​ ചൈനീസ്​ കമ്പനികളും; ബി.സി.സി.​െഎ പ്രതിസന്ധിയിൽ

text_fields
bookmark_border
വിവോക്ക്​ പിന്നാലെ ഐ.പി.എല്ലിനെ കൈവിട്ട്​​ മറ്റ്​ ചൈനീസ്​ കമ്പനികളും; ബി.സി.സി.​െഎ പ്രതിസന്ധിയിൽ
cancel

മുംബൈ: വമ്പൻ തുകക്ക്​ അഞ്ച്​ വർഷത്തേക്ക്​ കരാർ ചെയ്​ത െഎ.പി.എൽ ടൈറ്റിൽ സ്​പോൺസർഷിപ്പിൽ നിന്നും വിവോ പിൻവാങ്ങിയതിന്​ പിന്നാലെ സമാന നടപടികളുമായി മറ്റ്​ ചൈനീസ്​ കമ്പനികളും രംഗത്ത്​. ഒപ്പോ, ഷവോമി, റിയൽമി, ഹ്വാവേ, ലെനോവോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും പ്രീമിയർ ലീഗിന്​ പരസ്യങ്ങളും സ്​പോൺസർഷിപ്പും നൽകുന്നത്​ പിൻവലിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

കോവിഡ്​ പ്രതിസന്ധിക്ക്​ പിന്നാലെ ടൈറ്റിൽ സ്​പോൺസർഷിപ്പും ബാധ്യതയായതോടെ ലീഗ്​ നടത്താൻ പെടാപ്പാട്​ പെടുകയാണ്​ ബി.സി.സി.​െഎ. അതിനിടയിലാണ്​ ചൈനീസ്​ കമ്പനികളുടെ അപ്രതീക്ഷിത നീക്കം. കമ്പനികൾ ഒന്നടങ്കം വിട്ടുനിൽക്കുമെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഇന്ത്യൻ ക്രിക്കറ്റ്​ ബോർഡിനെ കാത്തിരിക്കുന്നത്​.

രാജ്യത്ത്​ ഉടലെടുത്ത ചൈന വിരുദ്ധ വികാരം കമ്പനികളെ പരസ്യങ്ങൾ നൽകുന്നതിൽ നിന്ന്​ പിന്നോട്ട്​ വലിക്കുന്നുണ്ട്​. നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ പരസ്യം ചെയ്​തിട്ട്​ കാര്യമില്ലെന്ന നിലപാടിലാണ്​ അവർ. പ്രധാനപ്പെട്ട പരിപാടികൾക്കെല്ലാം സ്​പോൺസർഷിപ്പ്​ നൽകുന്നതും നിർത്തിവെച്ചിരിക്കുകയാണ്​.

ടൈറ്റിൽ സ്​പോൺസർഷിപ്പിനായി ബി.സി.സി.​െഎ സമീപിച്ചെങ്കിലും ടെലികോം ഭീമൻമാരായ റിലയൻസ്​ ജിയോ തയാറായി മുന്നോട്ട്​ വന്നില്ല. നിലവിൽ ബി.സി.സി.​െഎയുമായി സഹകരിക്കുന്ന പേടിഎം, ബൈജൂസ്​ ലേണിങ്​ ആപ്പ്, ​െഎ.പി.എൽ പാർട്​ണർമാരായ ​ടാറ്റാ മോ​േട്ടാർസ്​, ഡ്രീം ഇലവൻ, ആമസോൺ എന്നിവരെയും ബോർഡ്​ സമീപിച്ചിട്ടുണ്ട്​. എന്നാൽ, ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ്​ റിപ്പോർട്ട്​. ഇവയിൽ പലതും ചൈനീസ്​ നിക്ഷേപമുള്ള കമ്പനികളുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bccivivoIndian cricketVIVO IPL
News Summary - Chinese brands could stay away from IPL sponsorship
Next Story