Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നിങ്ങൾ ഉദ്ദേശിക്കുന്ന ആളുടെ പേര് ഞാൻ പറയില്ല, കാരണം ഫിറ്റസ്റ്റ് താരം ഞാനാണ്'; ജസ്പ്രീത് ബുംറ

text_fields
bookmark_border
നിങ്ങൾ ഉദ്ദേശിക്കുന്ന ആളുടെ പേര് ഞാൻ പറയില്ല, കാരണം ഫിറ്റസ്റ്റ് താരം ഞാനാണ്; ജസ്പ്രീത് ബുംറ
cancel

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏറ്റവും ഫിറ്റസ്റ്റ് താരം വിരാട് കോഹ്ലിയാണെന്ന് വിശ്വസിക്കുന്ന ഒരുപാട് ആരാധകർ ക്രിക്കറ്റ് ലോകത്തുണ്ട്. വിരാടിന്‍റെ കളിക്കളത്തിലെ എനർജിയും വിക്കറ്റിനടയിലെ ഓട്ടവും അത് വിശ്വസീനിയമാക്കുന്നു. എന്നാൽ സൂപ്പർ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ അഭിപ്രായം മറ്റൊന്നാണ്. ഇക്കാര്യത്തിൽ തന്‍റെ സ്വന്തം പേരാണ് ബുംറ പറയുന്നത്. ഒരു പരിപാടിയിൽ പങ്കെടുക്കവെ താരത്തോട് ഏറ്റവും ഫിറ്റസ്റ്റ് താരം ആരാണെന്ന് ചോദ്യം വരുകയായിരുന്നു. ഇതിന് വളരെ രസകരമായാണ് ബുംറ ഉത്തരം പറയുന്നത്.

ഈ ചോദ്യത്തിന് ഒരു പേസ് ബൗളറുടെ പേര് മാത്രമെ താൻ പറയുകയുള്ളൂവെന്നാണ് ബുംറ പറയുന്നത്. 'നിങ്ങൾ സെർച്ച് ചെയ്യുന്ന ഒരു ഉത്തരമുണ്ടാവാം. പക്ഷേ, ഈ ചോദ്യത്തിന് ഞാൻ എന്റെ പേരാണ് ഉത്തരമായി പറയുക. ഞാൻ കുറച്ചുകാലമായി കളിക്കുന്നുണ്ട്. ഒരു ഫാസ്റ്റ് ബോളറായി രാജ്യത്തെ പ്രതിനിധീകരിക്കാൻ ഏറെ പ്രയത്നം ആവശ്യമുണ്ട്. ഇവിടുത്തെ കാലാവസ്തയും എല്ലാം പരിഗണിച്ചാൽ ഒരു പേസ് ബൗളർക്ക് ഫിറ്റനസ് അത്യാവശ്യമാണ്. അതിനാൽ ഈ ചോദ്യത്തിന് ഞാൻ ഒരു പേസ് ബോളറെ മാത്രമേ പ്രമോട്ട് ചെയ്യുകയുള്ളൂ,' ബുംറ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുംറ. 2024ൽ ഇന്ത്യ സ്വന്തമാക്കിയ ട്വന്‍റി-20 ലോകകപ്പിൽ ബുംറയായിരുന്നം പ്ലെയർ ഓഫ് ദി ടൂർണമെന്‍റായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bumrah says he is the fittest player in indian team
Next Story