ഇന്ത്യൻ ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാറിെൻറ പിതാവ് കാൻസർ ബാധിച്ച് മരിച്ചു
text_fieldsമീററ്റ്: ഇന്ത്യയുടെ മുൻ നിര പേസ് ബൗളർമാരിൽ ഒരാളായ ഭുവനേശ്വർ കുമാറിെൻറ പിതാവ് കിരൺ പാൽ സിങ് കാൻസർ ബാധിച്ചുമരിച്ചു. 63കാരനായ പിതാവ് കീമോതെറാപ്പി ചികിത്സയിലിരിക്കേ മീററ്റിലെ വസതിയിൽ വെച്ചായിരുന്നു അന്തരിച്ചത്.
ഉത്തർ പ്രദേശ് പൊലീസിലെ മുൻ ഉദ്യോഗസ്ഥനായ കിരൺ പാൽ സബ് ഇൻസ്പെക്ടർ ആയിരിക്കേ സ്വയം രാജിവെച്ചൊഴിയുകയായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലുൾപ്പെടാത്ത ഭുവനേശ്വർ വീട്ടിൽ തന്നെയുണ്ട്. ഉത്തർപ്രദേശിൽ നിന്നുതന്നെയുള്ള ഇന്ത്യൻ പേസ് ബൗളറായ ആർ.പി സിങ്ങിെൻറ പിതാവ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനും ഉൾപ്പെടാത്ത ഭുവനേശ്വർ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. പരിക്ക് മൂലം ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന ഭുവനേശ്വർ മാർച്ചിൽ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലാണ് തിരിച്ചെത്തിയത്.

