Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
indian cricket
cancel
Homechevron_rightSportschevron_rightCricketchevron_right'മാഞ്ചസ്റ്റർ ടെസ്റ്റ്​...

'മാഞ്ചസ്റ്റർ ടെസ്റ്റ്​ ഉപേക്ഷിച്ചിട്ടില്ല'; മറ്റൊരു ദിവസം നടത്താനുള്ള ശ്രമവുമായി​ ബി.സി.സി.ഐ

text_fields
bookmark_border

ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റ്​ പരമ്പരയിലെ അഞ്ചാം ടെസ്റ്റ്​ ടോസിന്​ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ​ റദ്ദാക്കിയിരിക്കുകയാണ്​​. ബി.സി.സി.ഐയും ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ബോർഡും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലായിരുന്നു​ മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്​. ഇക്കാര്യത്തിൽ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ബോർഡ്​ ഔദ്യോഗിക പ്രസ്​താവന പുറത്തിറക്കുകയും ചെയ്​തിരുന്നു.

എന്നാൽ റദ്ദാക്കിയ മാഞ്ചസ്റ്റർ ടെസ്റ്റ് മറ്റൊരു ദിവസം നടത്തുന്നതിനുള്ള സാധ്യതകൾ പരിഗണിക്കാനായി ചർച്ചകൾ നടക്കുന്നുണ്ടെന്ന്​ വ്യക്​തമാക്കി ബി.സി.സി.ഐ രംഗത്തെത്തി. നിലവിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡുമായി (ഇ.സി.ബി) ചേർന്ന്​ അതിന്​ വേണ്ടിയുള്ള പ്രവർത്തനം നടക്കുന്നുണ്ടെന്നും ​ബി.സി.സി.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

"ടെസ്റ്റ് മാച്ച് നടത്തുന്നതിനുള്ള മാർഗ്ഗം കണ്ടെത്താനായി ബി.സി.സി.ഐയും ഇ.സി.ബിയും നിരവധി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ സംഘത്തിൽ കോവിഡ് ബാധ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ ഓൾഡ് ട്രാഫോർഡ് ടെസ്റ്റ് മത്സരം നിർത്തിവെക്കാൻ ഞങ്ങളെ നിർബന്ധിതരാക്കി. ഇരു ബോർഡുകളും തമ്മിലുള്ള മികച്ച ബന്ധത്തി​െൻറ അടിസ്ഥാനത്തിൽ റദ്ദാക്കിയ ടെസ്റ്റ് മത്സരത്തി​െൻറ പുനക്രമീകരണം ഇസിബിയ്ക്ക് ബിസിസിഐ വാഗ്ദാനം ചെയ്തിട്ടുണ്ട്​. ഈ ടെസ്റ്റ് മത്സരം പുനക്രമീകരിക്കാനുള്ള ഒരു ജാലകം കണ്ടെത്താൻ രണ്ട് ബോർഡുകളും ചേർന്ന്​ പ്രവർത്തിക്കും. -പ്രസ്​താവനയിൽ ബി.സി.സി.ഐ കൂട്ടിച്ചേർത്തു.

അവസാന ടെസ്റ്റ്​ മത്സരം മുൻനിശ്ചയപ്രകാരം തന്നെ നടക്കുമെന്ന്​ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ബോർഡ് നേരത്തെ​ അറിയിച്ചിരുന്നു. ഇന്ത്യൻ താരങ്ങൾ എല്ലാവരും കോവിഡ്​ പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്നായിരുന്നു ഇത്​​. എന്നാൽ കോവിഡ്​ ഭീതിയുള്ള സാഹചര്യത്തിൽ കളിക്കാനിറങ്ങുന്നതിൽ ഒന്നിലധികം ഇന്ത്യൻ താരങ്ങൾ ആശങ്കയറിയിക്കുകയായിരുന്നു.

മത്സരം ഇന്ന് ആരംഭിക്കില്ല എന്ന് കമ​േന്‍ററ്ററായി ഇംഗ്ലണ്ടിലുള്ള ക്രിക്കറ്റ്​ താരം കൂടിയായ ദിനേശ് കാർത്തിക് ട്വീറ്റ് ചെയ്തിരുന്നു. കോ​ച്ച്​ ര​വി ശാ​സ്​​ത്രി​ക്കും ബൗ​ളി​ങ്​ കോ​ച്ച്​ ഭ​ര​ത്​ അ​രു​ണി​നും പി​ന്നാ​ലെ ജൂ​നി​യ​ർ ഫി​സി​യോ യോ​ഗേ​ഷ്​ പാ​ർ​മ​റും പോ​സി​റ്റി​വാ​യ​തോ​ടെ മത്സരത്തിന്‍റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. വ്യാഴാഴ്ച ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങിയിരുന്നില്ല.

ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​തു​വ​രെ ക​ളി​ക്കാ​ർ സ​മ്പ​ർ​ക്ക​മി​ല്ലാ​തെ തു​ട​ര​ണ​മെ​ന്ന​തി​നാ​ലാണ്​ വ്യാ​ഴാ​ഴ്​​ച ടീം ​പ​രി​ശീ​ല​നം ഒഴിവാക്കിയത്​. ശാ​സ്​​ത്രി​യും അ​രു​ണും പോ​സി​റ്റി​വാ​യ​തോ​ടെ ഫീ​ൽ​ഡി​ങ്​ കോ​ച്ച്​ ആ​ർ. ശ്രീ​ധ​ർ, ഫി​സി​യോ നി​തി​ൻ പ​​ട്ടേ​ൽ എ​ന്നി​വ​രും സ​മ്പ​ർ​ക്ക​വി​ല​ക്കി​ലാ​യി​രു​ന്നു. പി​ന്നാ​ലെ ജൂ​നി​യ​ർ ഫി​സി​യോ യോ​ഗേ​ഷ്​ പാ​ർ​മ​റും പോ​സി​റ്റി​വാ​യ​തോ​ടെ ടീ​മി​ന്​ ഫി​സി​യോ ഇ​ല്ലാ​താ​യി. പ്ര​ധാ​ന സ​പ്പോ​ർ​ട്ട്​ സ്​​റ്റാ​ഫു​ക​ളി​ൽ ബാ​റ്റി​ങ്​ കോ​ച്ച്​ വി​ക്രം റാ​ത്തോ​ഡ്​ മാ​ത്ര​മാ​ണ്​ ടീ​മി​നൊ​പ്പം തു​ട​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIECBManchester Test
News Summary - BCCI and ECB working towards finding window to reschedule Manchester Test
Next Story