Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത ടി20 ലോകകപ്പ്:...

വനിത ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ തകർത്ത് ആസ്‌ട്രേലിയ ചാമ്പ്യന്മാർ

text_fields
bookmark_border
വനിത ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ തകർത്ത് ആസ്‌ട്രേലിയ ചാമ്പ്യന്മാർ
cancel

ലണ്ടൻ: ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വനിത ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്ത് ആസ്‌ട്രേലിയ വീണ്ടും ലോകചാമ്പ്യൻമാർ. ആസ്‌ട്രേലിയയുടെ ഏഴാമത്തെ ടി20 ലോകകപ്പ് കിരീടമാണിത്. 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്, വെറും 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

തകർപ്പൻ അർധസെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച ഓപ്പണർ ബേത്ത് മൂണിയാണ് ഓസീസിന്റെ വിജയം അനായാസമാക്കിയത്. 49 പന്തുകളിൽ നിന്ന് 10 ബൗണ്ടറികളടക്കം 64 റൺസോടെ മൂണി പുറത്താകാതെ നിന്നു. മൂണിക്ക് മികച്ച പിന്തുണ നൽകിയ ഫോബെ ലിച്ച്‌ഫീൽഡ് 6 ഫോറും 2 സിക്സുമുൾപ്പെടെ 35 പന്തിൽ 48 റൺസ് അടിച്ചുകൂട്ടി.

നേരത്തെ ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 150 റൺസെടുത്തത്. തുടക്കത്തിൽ തകർച്ച നേരിട്ട ഇംഗ്ലണ്ടിനെ അർധസെഞ്ചുറി നേടിയ നാറ്റ് സിവർ-ബ്രണ്ടിന്റെ പോരാട്ടമാണ് മാന്യമായ സ്കോറിലെത്തിച്ചത്. 53 പന്തുകളിൽ നിന്ന് 5 ഫോറുകളടക്കം 58 റൺസോടെ സിവർ-ബ്രണ്ട് പുറത്താകാതെ നിന്നു. ആലിസ് ക്യാപ്‌സി (23), ഫ്രേയ കെമ്പ് (44*) എന്നിവരും ഇംഗ്ലണ്ട് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ഓസീസിനായി കിം ഗാർത്ത്, ലൂസി ഹാമിൽട്ടൺ, സോഫി മോളീനക്സ്, അന്നബെൽ സതർലാൻഡ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ജോർജിയ വോളിനെ (4) ലൂസി ബെൽ പെട്ടെന്ന് പുറത്താക്കിയെങ്കിലും, രണ്ടാം വിക്കറ്റിൽ ഒന്നിച്ച മൂണി - ലിച്ച്‌ഫീൽഡ് സഖ്യം ഇംഗ്ലണ്ട് ബോളർമാരെ നിലംപരിശാക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ലൂസി ബെൽ, ചാർലി ഡീൻ, സോഫി എക്ലസ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket NewschampionsAustralia vs Englandwomens t20
News Summary - Australia Defeats England by 7 Wickets to Clinch 7th Women's T20 World Cup Title
Next Story