Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'അനുഷ്​ക ശർമ 88 പന്തിൽ ...

'അനുഷ്​ക ശർമ 88 പന്തിൽ 52 റൺസ്​'; വൈറലായി ബി.സി.സി.ഐ ട്വീറ്റ്​

text_fields
bookmark_border
anushka sharma cricket
cancel

ന്യൂഡൽഹി: 'അനുഷ്​ക ശർമ 88 പന്തിൽ 52, ഇന്ത്യ ബി 140/0' ചൊവ്വാഴ്ച രാവിലെ ബി.സി.സി.ഐ വിമൺ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട ഒരു ട്വീറ്റാണിത്​. ഇന്ത്യൻ ക്രിക്കറ്റ്​ ടീം നായകൻ വിരാട്​ കോഹ്​ലിയുടെ ഭാര്യ അനുഷ്​ക ശർമ അഭിനയം ഉപേക്ഷിച്ച്​ ക്രിക്കറ്റ്​ ഗ്രൗണ്ടിൽ ഇറങ്ങിയെന്ന്​ കരുതിയോ. എങ്കിൽ തെറ്റി. ട്വീറ്റ്​ കണ്ട്​ നിരവധിയാളുകൾ ഇത്തരത്തിൽ തെറ്റിദ്ധരിച്ചിരുന്നു.

എന്നാൽ ഇന്ത്യൻ വനിത അണ്ടർ 19 ഏകദിന ചലഞ്ചർ ട്രോഫിയിൽ കളിക്കുന്ന അനുഷ്​ക ശർമയെയാണ്​ ബി.സി.സി.ഐ ഉദ്ദേശിച്ചത്​. ടീം എ, ബി., സി, ഡി എന്നിങ്ങനെ വിഭജിച്ചാണ്​ ടൂർണമെന്‍റ്​ നടത്തുന്നത്​. ഇതിൽ ബി ടീമിന്‍റെ നായിക കൂടിയാണ്​ അനുഷ്​ക ശർമ.


10000 ലൈക്കുകളുമായി ട്വീറ്റ്​ വൈറലായി. ട്വിറ്ററാറ്റിക്കിടയിൽ ഉടലെടുത്ത ആശയക്കുഴപ്പം പിന്നീട്​ മീമുകളായി മാറി.






ട്വന്‍റി20 ​ലോകകപ്പിൽ ഇന്ത്യയു​െട മോശം പ്രകടനത്തിന്‍റെ പേരിൽ അനുഷ്​കയും ദമ്പതികളുടെ ഒരു വയസുപോലും തികയാത്ത മകൾ വാമികക്കു​ം നേരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായിരുന്നു. കുഞ്ഞു വാമികയെ ബലാത്സംഗം ചെയ്യുമെന്ന്​ വരെ ഭീഷണിയുണ്ടായി.

Show Full Article
TAGS:anushka sharma BCCI viral tweet 
News Summary - 'Anushka Sharma scores 52 runs in 88 balls'; Netizens start meme fest after BCCI's tweet
Next Story