
രാവിലെ ഉറക്കമെഴുന്നേൽക്കുേമ്പാൾ സോഫയിൽ ഒരു അപരിചിതൻ കിടന്നുറങ്ങുന്നു! നിങ്ങൾ എന്തുചെയ്യും?
text_fieldsലണ്ടൻ: രാവിലെ ഉറക്കത്തിൽനിന്ന് എഴുന്നേറ്റ് ചെല്ലുേമ്പാൾ സോഫയിൽ ഒരു അപരിചിതൻ കിടന്നുറങ്ങുന്നു. ആരാണെങ്കിലും ഇങ്ങനെയൊരു സമയത്ത് ഒന്ന് പതറിപ്പോകും എന്നുറപ്പ്. ഇത്തരത്തിൽ ഒരു അനുഭവം ടിക്ടോക്കിലൂടെ പങ്കുവെക്കുകയാണ് യു.കെയിലെ താഷ മോർട്ടൻ എന്ന യുവതി.
തെൻറ സോഫ സെറ്റിയിൽ അപരിചിതനായ ഒരാൾ കിടന്നുറങ്ങുന്നത് കണ്ട് അമ്മയാണ് തന്നെ ഉണർത്തിയതെന്ന് താഷാ പറയുന്നു. താൻ നോക്കുേമ്പാൾ മുടിയും താടിയും നിറഞ്ഞ ഒരു മനുഷ്യൻ പുകയിലയും ഫോണും വസ്ത്രവും എല്ലാം അടുത്തുവെച്ച് സോഫയിൽ ഉറങ്ങുകയായിരുന്നു. ഉടനേ ആ വ്യക്തിയെ വിളിച്ചുണർത്തി അയാളുമായി നടത്തുന്ന സംഭാഷണം മൊബൈലിൽ പകർത്തി ടിക്ടോക്കിലൂടെ പുറത്തുവിടുകയായിരുന്നു അവർ.
'നിങ്ങൾ മറ്റൊരാളുടെ വീട്ടിൽ ഉറങ്ങുകയാണെന്ന് അറിയാമോ' എന്ന് താഷ ചോദിക്കുേമ്പാൾ ഞെട്ടലോടെ ഉറക്കമുണർന്ന് വേഗത്തിൽ പുറത്തേക്ക് നടന്നുകൊണ്ട് 'ഇല്ല' എന്ന് അയാൾ മറുപടി പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ തെൻറ ആദ്യ വീഡിയോയായി താഷ പങ്കുവെച്ച ഇൗ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. മാത്രമല്ല ഇൗ വീഡിയോക്ക് നിരവധിപേർ പല രീതിയിലുള്ള അഭിപ്രായങ്ങളും പങ്കുവെക്കുന്നുണ്ട്.
അതിൽ നടക്കുന്ന സംഭാഷണം ഇങ്ങനെയാണ്;
താഷ: 'നിങ്ങൾ മറ്റൊരാളുടെ വീട്ടിൽ ഉറങ്ങുകയാണെന്ന് അറിയാമോ'
അപരിചിതൻ: 'ഇല്ല, ഓ സോറി.'
താഷ: 'ഇന്നലെ രാത്രി നിങ്ങൾ മദ്യപിച്ചിരുന്നോ?'
അപരിചിതൻ: ''ഞാൻ അൽപ്പം, ഞാൻ എെൻറ വീട് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു.'
താഷ: 'നിങ്ങൾ എവിടെയാണ് താമസിക്കുന്നത്?'
അപരിചിതൻ: 'അപ്പ് ഹാഡ്‌ഫീൽഡിൽ.'
താഷ: 'അതെ, ഇത് ഹാഡ്‌ഫീൽഡ് അല്ല'
അപരിചിതൻ: ''ഓ ഗോഷ്, ഞാൻ എവിടെയാണ്? അതെ ക്ഷമിക്കണം, ക്ഷമ ചോദിക്കുന്നു.' ഇങ്ങനെ അവസാനിക്കുന്നു സംഭാഷണം.
ചിലർ ഇയാൾ ഒരു മര്യാദയുള്ള ആളാണെന്ന് കമൻറ് ചെയ്തപ്പോൾ മറ്റുചിലർ ഇത് യു.കെയിൽ നിത്യ സംഭവമാണെന്ന് പറയുന്നു. എന്തുതന്നെയായാലും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ് ഇന്ന് താഷയും ഇൗ അപരിചിതനും.