Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'നിങ്ങൾക്ക്​...

'നിങ്ങൾക്ക്​ പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണം ഏതാണ്​​?' ​പ്രിയ വിഭവത്തി​െൻറ ചിത്രം പങ്കുവെച്ച്​ തായ്​വാൻ പ്രസിഡൻറ്​

text_fields
bookmark_border
നിങ്ങൾക്ക്​ പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണം ഏതാണ്​​? ​പ്രിയ വിഭവത്തി​െൻറ ചിത്രം പങ്കുവെച്ച്​ തായ്​വാൻ പ്രസിഡൻറ്​
cancel

തായ്​പെയ്​: പ്രിയപ്പെട്ട ഇന്ത്യൻ വിഭവത്തി​െൻറ ചിത്രം പങ്കുവെച്ച്​ തായ്​വാൻ പ്രസിഡൻറ്​ സായ്​ ഇങ്​ വെൻ. നിരവധി ഇന്ത്യൻ റസ്​റ്ററൻറുകളുള്ളതിനാലും ഇന്ത്യൻ ഭക്ഷണം ആസ്വദിക്കാൻ സാധിക്കുന്നതിനാലും തായ്​വാൻ ഭാഗ്യവാനാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

ചന മസാലയുടെയും നാനി​െൻറയും ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു സായ്​ ഇങ്​ വെന്നി​െൻറ കുറിപ്പ്​. കൂടാതെ തനിക്ക്​ ചായയോടാണ്​ ഏറ്റവും കൂടുതൽ സ്​നേഹമെന്നും അവർ പറഞ്ഞു. ഉൗർജ്ജസ്വലവും വൈവിധ്യപൂർണ്ണവും വർണ്ണാഭമായതാണ്​ ഇന്ത്യയെന്നും അവർ കുറിച്ചു.

'നിരവധി ഇന്ത്യൻ റസ്​റ്ററൻറുകളുടെ തറവാടാകാൻ തായ്​വാന്​ ഭാഗ്യം ലഭിച്ചു. തായ്​വാനീസ്​ ജനത അവ ഇഷ്​ട​പ്പെടുന്നു. ഞാൻ എല്ലായ്​പ്പോയും ചന മസാലയും നാനും തേടിപ്പോകുന്നു. ചായ എന്നെ ഇന്ത്യൻ യാത്രകളുടെ ഒാർമകളിലേക്ക്​ മടക്കികൊണ്ടു​പോകും. നിരവധി ഒാർമകളുള്ള ഉൗർജ്ജസ്വലവും വർണാഭവും വൈവിധ്യവുമുള്ള രാജ്യം. നിങ്ങളുടെ പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണം ഏതാണ്​​?.' -തായ്​വാൻ പ്രസിഡൻറ്​ ട്വീറ്റ്​ ചെയ്​തു.

പോസ്​റ്റിന്​ താഴെ നിരവധിപേർ പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണത്തി​െൻറ ചിത്രം പങ്കുവെച്ച്​ രംഗത്തെത്തി. പ്രിയപ്പെട്ട പ്രസിഡൻറ്​ ഇന്ത്യൻ ഭക്ഷണങ്ങളിലെ വൈവിധ്യം എണ്ണാൻ കഴിയില്ലെന്നായിരുന്നു അതിലൊരു മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tsai Ing wenIndian foodTaiwan President
Next Story