Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഡൽഹി തെരുവുകളിൽ...

ഡൽഹി തെരുവുകളിൽ ഭിക്ഷയാചിച്ച് 'ഹൃതിക് റോഷൻ'? മോഡൽ ലുക്കുള്ള യാചകൻ വൈറൽ

text_fields
bookmark_border
Photo of Delhi beggar looking like a model goes viral
cancel

തെരുവിൽ ഭിക്ഷയാചിച്ച് നടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ച് ​നോക്കിയവർ ഒരുനിമിഷം അമ്പരന്നു. ബോളിവുഡ് നടന്മാരുടെ ലുക്കായിരുന്നു ഈ യാചകന്. 'ഡൽഹി യാചകർ' എന്ന അടിക്കുറിപ്പോടെ കവൽജിത് സിങ് ബേദി എന്നയാളാണ് യാചകന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇയാൾ യാചകനാണോ മോഡലാണോ എന്ന ആശയക്കുഴപ്പത്തിലാണ് നെറ്റിസൺസ്.

ഡൽഹിയിലെ ട്രാഫിക് സിഗ്നലിൽ ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന യാചകനാണ് ചിത്രത്തിലുള്ളത്. കറുത്ത ടീ ധരിച്ച് സൺഗ്ലാസ് ധരിച്ചിരിക്കുന്ന ഇയാളെ കണ്ടാൽ ബോളിവുഡ് നടൻ ഹൃത്വിക് റോഷനാണെന്ന് തോന്നലുണ്ടാകും. ട്വിറ്ററിൽ ഫോട്ടോ വൈറലായതോടെ 20,000-ലധികം ലൈക്കുകളും നേടി. ഫോട്ടോയിലുള്ളത് യാചകനല്ല, മോഡലാണെന്നാണ് നെറ്റിസൺസ് കരുതിയത്. ആദിത്യ റോയ് കപൂർ, പുഷ്പയുടെ അല്ലു അർജുൻ എന്നിവരെപ്പോലെയാണ് അദ്ദേഹം കാണപ്പെടുന്നതെന്ന് ചിലർ അടിക്കുറു​പ്പെഴുതുന്നു. എന്നാലിത് യഥാർഥത്തിൽതന്നെ യാചകനാണെന്നാണ് സൂചന.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beggarDelhimodel
News Summary - Photo of Delhi beggar looking like a model goes viral, people can't get over his swag
Next Story