Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്താണ് ആക്ടിവേറ്റഡ് കാർബൺ? ചിരട്ടയുടെ താരമൂല്യം ഉയർത്തുന്ന ശാസ്ത്രീയ രഹസ്യം

text_fields
bookmark_border
എന്താണ് ആക്ടിവേറ്റഡ് കാർബൺ? ചിരട്ടയുടെ താരമൂല്യം ഉയർത്തുന്ന ശാസ്ത്രീയ രഹസ്യം
cancel

ചിരട്ടയിൽനിന്നും ആക്ടിവേറ്റഡ് കാർബൺ. ചിരട്ടയുടെ താരമൂല്യത്തിന് ഇടിവ് വന്നതോടെയാണ് ആക്ടിവേറ്റഡ് കാർബണെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നത്. എന്താണ് ആക്ടിവേറ്റഡ് കാർബൺ? ഇതിന്റെ ഗുണങ്ങൾ എന്തോക്കെ എന്നിങ്ങനെ പോകുന്നു ചോദ്യങ്ങൾ.

എന്താണ് ആക്ടിവേറ്റഡ് കാർബൺ?

സാധാരണ കരിയിൽനിന്ന് പ്രത്യേക രീതിയിൽ സംസ്കരിച്ചെടുക്കുന്ന കാർബണിന്റെ രൂപമാണ് ആക്ടിവേറ്റഡ് കാർബൺ. അതീവ ചെറിയ സുഷിരങ്ങളും വലിയ ഉപരിതല വിസ്തീർണവുമാണ് ഇതിന്റെ പ്രത്യേകത. ഈ സുഷിരങ്ങൾക്ക് വെള്ളത്തിലെയും വായുവിലെയും മാലിന്യങ്ങളെയും രാസവസ്തുക്കളെയും ദുർഗന്ധമുണ്ടാക്കുന്ന ഘടകങ്ങളെയും ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ട് വെള്ളവും വായുവും ശുദ്ധീകരിക്കുന്നതിനുള്ള വിവിധ സംവിധാനങ്ങളിൽ ആക്ടിവേറ്റഡ് കാർബൺ വ്യാപകമായി ഉപയോഗിക്കുന്നു.

തേങ്ങയുടെ ചിരട്ട, മരം, കൽക്കരി തുടങ്ങിയ കാർബൺ അടങ്ങിയ വസ്തുക്കളിൽനിന്നാണ് ആക്ടിവേറ്റഡ് കാർബൺ പ്രധാനമായും നിർമിക്കുന്നത്. കേരളത്തിൽ ലഭ്യമായ തേങ്ങയുടെ ചിരട്ട ഇതിനുള്ള പ്രധാന അസംസ്കൃത വസ്തുവാണ്. ആദ്യം ചിരട്ട ഉയർന്ന താപനിലയിൽ ചൂടാക്കി ചിരട്ടക്കരിയാക്കുന്നു. പിന്നീട് ഓക്സിജൻ നിയന്ത്രിച്ച സാഹചര്യത്തിൽ നീരാവിയോ ചില രാസവസ്തുക്കളോ ഉപയോഗിച്ച് പ്രത്യേക സംസ്കരണത്തിന് വിധേയമാക്കുന്നു. ഇതുവഴി കരിക്കുള്ളിൽ ധാരാളം സൂക്ഷ്മ സുഷിരങ്ങൾ രൂപപ്പെടുകയും അതിന്റെ ആഗിരണശേഷി വർധിക്കുകയും ചെയ്യുന്നു.

പ്രവർത്തനം എങ്ങനെ?

ആക്ടിവേറ്റഡ് കാർബണിന്റെ പ്രവർത്തനത്തിന് പിന്നിലുള്ള പ്രധാന തത്ത്വം 'അഡ്സോർപ്ഷൻ' ആണ്. ഒരു വസ്തുവിന്റെ ഉപരിതലത്തിൽ മറ്റൊരു വസ്തുവിലെ തന്മാത്രകൾ ഒട്ടിപ്പിടിക്കുന്ന പ്രക്രിയയാണിത്. ആക്ടിവേറ്റഡ് കാർബണിലെ അനേകം സൂക്ഷ്മ സുഷിരങ്ങൾ മലിനീകരണ ഘടകങ്ങളെ പിടിച്ചുനിർത്താൻ സഹായിക്കുന്നു. അതിനാൽ വെള്ളത്തിലോ വായുവിലോ അടങ്ങിയിരിക്കുന്ന ചില രാസമാലിന്യങ്ങൾ, ദുർഗന്ധം, നിറം നൽകുന്ന ഘടകങ്ങൾ എന്നിവ നീക്കം ചെയ്യാൻ ഇതിന് കഴിയും.

കുടിവെള്ള ശുദ്ധീകരണ ഫിൽട്ടറുകളിൽ ആക്ടിവേറ്റഡ് കാർബൺ പ്രധാന ഘടകമാണ്. വെള്ളത്തിലെ ക്ലോറിൻ, ചില ജൈവ രാസവസ്തുക്കൾ, ദുർഗന്ധം, രുചിവ്യത്യാസം എന്നിവ കുറക്കാൻ ഇത് സഹായിക്കുന്നു. വീടുകളിലെ വാട്ടർ പ്യൂരിഫയറുകൾ മുതൽ വ്യവസായശാലകളിലെ വലിയ ജലശുദ്ധീകരണ സംവിധാനങ്ങൾ വരെ ഇതിന്റെ ഉപയോഗമുണ്ട്. വായു ശുദ്ധീകരിക്കുന്ന ഉപകരണങ്ങളിലും വാഹനങ്ങളിലെ എയർ ഫിൽട്ടറുകളിലും വ്യവസായശാലകളിലെ മലിനവായു സംസ്കരണ സംവിധാനങ്ങളിലും ഇത് ഉപയോഗിക്കുന്നു. കൂടാതെ ഭക്ഷ്യവ്യവസായത്തിൽ ചില ഉൽപന്നങ്ങളുടെ നിറവും ഗന്ധവും നിയന്ത്രിക്കാനും ഔഷധനിർമാണത്തിൽ പ്രത്യേക ആവശ്യങ്ങൾക്കും ആക്ടിവേറ്റഡ് കാർബൺ പ്രയോജനപ്പെടുത്തുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Activated Carbon: The science boosting coconut shell's value
Next Story