Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഖോബാർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കൗമാര വിദ്യാർഥി സമ്മേളനം പ്രഖ്യാപിച്ചു

text_fields
bookmark_border
അൽ ഖോബാർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കൗമാര വിദ്യാർഥി സമ്മേളനം പ്രഖ്യാപിച്ചു
cancel
camera_alt


‘ടീൻസ്പേസ്’ കൗമാര വിദ്യാർഥി സംഗമത്തിന്റെ പോസ്റ്റർ


പ്രകാശനം ചെയ്തപ്പോൾ




ദമ്മാം: 'ഇസ്‌ലാം: നിർഭയത്വവും സമാധാനവും' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സൗദി ദേശീയ കാമ്പയിന്റെ ഭാഗമായി കൗമാര വിദ്യാർഥി സമ്മേളനം പ്രഖ്യാപിച്ചു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അൽ ഖോബാർ യൂത്ത് ആന്റ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദമ്മാം യൂത്ത് സംയുക്തമായി 'ടീൻസ്പേസ്' എന്ന ശീർഷകത്തിൽ നടത്തുന്ന പരിപാടിയുടെ പോസ്റ്റർ പുറത്തിറക്കി.

ഇസ്‌ലാമിക് കൾച്ചറൽ സെന്റർ ദമ്മാം മലയാളവിഭാഗം മേധാവി അബ്ദുൽ ജബ്ബാർ മദീനിയാണ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്. കൗമാരക്കാരായ വിദ്യാർഥികളിൽ ധാർമിക മൂല്യങ്ങളും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നതിനും കാമ്പയിൻ സന്ദേശം ചെറുപ്പക്കാരിൽ എത്തിക്കാനുമാണ് നവംബർ 20ന് ദമ്മാമിൽ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dammam Teenspace Conference Promotes Moral Values
Next Story