റിയാദ് ഒ.ഐ.സി.സി പ്രസംഗ മത്സരം നടത്തി
text_fieldsറിയാദ്: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ ജീവിതചരിത്രവും രാഷ്ട്രീയ സംഭാവനകളും വിഷയമാക്കി റിയാദിലെ ബത്ഹ സബർമതിയിൽ സംഘടിപ്പിച്ച മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള ധരാളം മത്‌സരാർഥികൾ പങ്കെടുത്തു. എറണാകുളം ജില്ലയിൽ നിന്നുള്ള റിജോ ഡോമിനിക്കോസ് ഒന്നാം സ്ഥാനവും ലാലു വർക്കി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഹാറൂൺ റഷീദും മലപ്പുറം ജില്ലയിൽ നിന്നുള്ള മുഹമ്മദ് കല്ലിങ്ങലും മൂന്നാം സ്ഥാനം പങ്കിട്ടു.
വി.ജെ. നസറുദ്ദീൻ, അഡ്വ. എൽ.കെ. അജിത് കുമാർ, നാദിർഷാ റഹ്മാൻ, നൗഫൽ പാലക്കാടൻ എന്നിവരായിരുന്നു മത്‌സരത്തിലെ വിധികർത്താക്കൾ. റിയാസ് ആസാദ്, റഫീഖ് പട്ടാമ്പി, നിഹാസ് പാലക്കാട്, റസാഖ് ചാവക്കാട്, അജ്നാസ്, അശ്റഫ് കായംകുളം, നിയാഫ് വലിയത്ത്, മുജീബ് ചാവക്കാട്, രാജീവ് എന്നിവരുടെ പ്രകടനങ്ങളെ ജൂറി പ്രത്യേകം അഭിനന്ദിച്ചു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലീം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, അമീർ പട്ടണത്ത്, ബാലു കുട്ടൻ, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, അശ്റഫ് മേച്ചേരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

