Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദമ്മാമിൽ ഒ.ഐ.സി.സി രക്തദാന ക്യാമ്പ് ഒരുക്കി
text_fieldsbookmark_border
ഒ .ഐ.സി.സി രക്തദാന ക്യാമ്പ് സർട്ടിഫിക്കറ്റ് ഇ.കെ സലിം വിതരണം ചെയ്യുന്നു
ദമ്മാം: ഇന്ദിരാ ഗാന്ധിയുടെ 42ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി ഈസ്റ്റേൺ പ്രൊവിൻസ് തിരുവനന്തപുരം ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ് ഒരുക്കി. ദമ്മാം സെൻട്രൽ ഹോസ്പിറ്റലുമായി സഹകരിച്ചും സൗദി കിരീടാവകാശിയുടെ രക്തദാന കാമ്പയിനിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് ക്യാമ്പ് നടത്തിയത്. ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രസിഡന്റ് സുരേഷ് മണ്ണാറ, ക്യാമ്പ് കൺവീനർ ശ്രീനാഥൻ എന്നിവർ നേതൃത്വം നൽകി.
റീജ്യനൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ സലീം, ട്രഷറർ പ്രമോദ് പൂപ്പാല, തിരുവനന്തപുരം കമ്മിറ്റി അംഗങ്ങളായ ലാൽ അമീൻ, വർഗീസ് തോമസ്, കീർത്തി ബിനൂപ്, നിമ്മി സുരേഷ്, ബാനർജി, അൻവർ സാത്തിക്ക്, ഹമീദ് കണിച്ചാട്ടിൽ, നിഷാദ് കുഞ്ഞ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Next Story

