Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക ഇൻഷുറൻസ് പ്രീമിയം വർധന പ്രവാസികളോട് കരുണ കാണിക്കണം; മഹാത്മാഗാന്ധി സ്റ്റഡി സെന്റർ

text_fields
bookmark_border
നോർക്ക ഇൻഷുറൻസ് പ്രീമിയം വർധന പ്രവാസികളോട് കരുണ കാണിക്കണം; മഹാത്മാഗാന്ധി സ്റ്റഡി സെന്റർ
cancel

ദമ്മാം: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ച നടപടിയിൽ മഹാത്മാഗാന്ധി സ്റ്റഡി സെന്റർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വർധിപ്പിച്ച നിരക്കുകൾ പിൻവലിച്ച് പ്രവാസികൾക്ക് താങ്ങാനാകുന്ന രീതിയിൽ പ്രീമിയം പുനഃക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനോട് ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയം രണ്ടിരട്ടിയിലധികം വർധിപ്പിച്ചത് മുതിർന്ന പ്രവാസികൾക്കും കുറഞ്ഞ വരുമാനക്കാർക്കും വലിയ സാമ്പത്തിക ബാധ്യത യുണ്ടാക്കുമെന്നും ഇൻഷുറൻസ് പരിരക്ഷ അപ്രാപ്യമാക്കുമെന്നും സ്റ്റഡി സെന്റർ ചൂണ്ടിക്കാട്ടി.

ബജറ്റ് വിഹിതം വർധിപ്പിച്ചോ ബദൽ മാർഗങ്ങൾ കണ്ടെത്തിയോ നിരക്കുകൾ കുറക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സ്റ്റഡി സെന്റർ ചെയർമാൻ സിദ്ദീഖ് ഉള്ളാടം കുന്ന്, കൺവീനർ നദീം കാസർകോട് എന്നിവർ മുഖ്യമന്ത്രി വി.ഡി. സതീശന് ഇ-മെയിൽ വഴി പരാതി നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Expat Body Demands NORKA Rate Rollback
Next Story