മക്കയിൽ കെ.എ.എ.എച്ച് സ്പോർട്സ് ടീം ജഴ്സി പ്രകാശനം ചെയ്തു
text_fieldsമക്ക: കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ സ്പോർട്സ് ടീമിന്റെ (കെ.എ.എ.എച്ച്) ജഴ്സി പ്രകാശനം ചെയ്തു.
'എം.എൻ.എഫ് സ്പർശം 2026' പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ തയാറെടുപ്പുമായി ബന്ധപ്പെട്ട് മക്ക പാനൂർ റെസ്റ്റേറന്റിലാണ് പരിപാടി സംഘടിപ്പിച്ചത്.
അൽ ഉതൈബി റെസ്റ്റേറന്റ് ഉടമ അഡ്വ.മിഷാൽ ബിൻ അബ്ദുല്ല ബിൻ തവാബ് അൽ ഉതൈബി, കെ.എ.എ.എച്ച് സ്പോർട്സ് ടീം ക്യാപ്റ്റൻ തൈപ്പറമ്പിൽ എസ് സജിമോന് ജഴ്സി നൽകി പ്രകാശനം ചെയ്തു.
ടീം വൈസ് ക്യാപ്റ്റൻ അനീഷ് അസീസ് റാവുത്തർ, സ്പോഴ്സ് കോർഡിനേറ്റർ ഹാഷ്മി അഫ്സൽ, എം.എൻ.എഫ് പ്രസിഡന്റ് മുസ്തഫ മലയിൽ, സ്പോട്സ് കോഡിനേറ്റർ ജൗഹർ, ടീം കമ്മിറ്റി അംഗങ്ങളായ അനീഷ്, ഹസീന ഷാജഹാൻ, ഫൗസിയ, റഫ്ന അഷറഫ്, അക്ബർ ഷാ, മജീദ്, അബ്ദുൽ റഷീദ്, ഷഫിൻ, അഷ്റഫ്, ഫൈസൽ, ഹാഷിർ മജീദ്, സാദിഖ് ,ശബീർ, ഹാഷിർ, സജീന ഇർഷാദ്, സുമിത സജിമോൻ, റംസി, മുഹ്സിന ഹനീഷ്, സഫിയ, ബുഷ്റ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

