Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുദു-കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ് എട്ടാം വാരത്തിൽ സ്മാഷസിനും കുദുവിനും തകർപ്പൻ ജയം

text_fields
bookmark_border
കുദു-കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ് എട്ടാം വാരത്തിൽ സ്മാഷസിനും കുദുവിനും തകർപ്പൻ ജയം
cancel

റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു-കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ-2 സഫാ മക്കാ കപ്പിന്റെ എട്ടാം വാരത്തിൽ ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറിയത്. വിവിധ പോരാട്ടങ്ങളിൽ സ്മാഷസ്, കുദു ക്രിക്കറ്റ് ക്ലബ്, ഗോൾഡൻ മില്ലർ, ഈഗിൾ സ്ട്രൈക്കേഴ്സ് ടീമുകൾ വിജയം സ്വന്തമാക്കി. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കൊക്കൻ ബാദ്ഷായെ 16 റൺസിന് പരാജയപ്പെടുത്തിയാണ് ഗോൾഡൻ മില്ലർ തങ്ങളുടെ വിജയം ഉറപ്പിച്ചത്.

ഈ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മിഥുൻ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ഒലയ്യ ക്രിക്കറ്റ് ക്ലബും കുദു ക്രിക്കറ്റ് ക്ലബും തമ്മിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ ഏഴ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് കുദു ക്രിക്കറ്റ് ക്ലബ് സ്വന്തമാക്കിയത്. കുദുവിന് വേണ്ടി തിളങ്ങിയ അയാസ് ഖാൻ ഈ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായി.

ഏകപക്ഷീയമായ മൂന്നാം മത്സരത്തിൽ സ്ട്രൈക്കേഴ്സ് ഇലവനെ 98 റൺസ് എന്ന കൂറ്റൻ മാർജിനിൽ തറപറ്റിച്ചാണ് സ്മാഷസ് വിജയം ആഘോഷിച്ചത്. സ്മാഷസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച അലാവുദ്ദീൻ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി. മത്സരങ്ങൾക്ക് ശേഷം നടന്ന ചടങ്ങിൽ കേന്ദ്ര സ്പോർട്സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ, റോദ ഏരിയ ട്രഷറർ ഷഫീഖ്, വോളന്റിയർ വൈസ് ക്യാപ്റ്റൻ റെനീസ് കരുനാഗപ്പള്ളി എന്നിവർ ചേർന്ന് മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്തു. നൗഷിഫ്, റിജേഷ്, നവാസ്, ഷബീർ, ചാക്കോ, ഉണ്ണി എന്നിവരാണ് അമ്പയർമാരായി മത്സരങ്ങൾ നിയന്ത്രിച്ചത്. നവംബർ പകുതിയോടെ ടൂർണമെന്റിലെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാകും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഡിസംബർ മാസത്തിൽ റിയാദിൽ വെച്ച് അരങ്ങേറും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Riyadh Kudu Keli Mega Cricket Updates
Next Story