Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേ​ളി ‘പ്ര​തീ​ക്ഷ’ പു​ര​സ്‌​കാ​രം എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
keli
cancel
camera_alt

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കേ​ളി ‘പ്ര​തീ​ക്ഷ’ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​തി​ഥി​ക​ളോ​ടൊ​പ്പം

റി​യാ​ദ്/​എ​റ​ണാം​കു​ളം: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ‘പ്ര​തീ​ക്ഷ’ വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ എ​റ​ണാ​കു​ളം ജി​ല്ലാ​ത​ല വി​ത​ര​ണം ന​ട​ന്നു.

പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ 232 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് കേ​ളി ക്യാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ന​ൽ​കു​ന്ന​ത്.

സി.​പി.​എം എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ് പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. രാ​ജ്യ​ത്തി​ന്റെ പ്ര​തീ​ക്ഷ വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണെ​ന്നും ‘പ്ര​തീ​ക്ഷ’ എ​ന്ന പേ​ര് പു​ര​സ്‌​കാ​ര​ത്തി​ന് ന​ൽ​കി​യ കേ​ളി​യു​ടെ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ളി ന്യൂ ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി മു​ൻ അം​ഗം ഷ​മീ​ർ ഇ​ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ല സെ​ക്ര​ട്ട​റി സി.​ഇ നാ​സ​ർ, പ്ര​സി​ഡ​ന്റ് പി.​എ​ൻ. ദേ​വാ​ന​ന്ദ്, എ​സ്.​എ​ഫ്.​ഐ ജി​ല്ല പ്ര​സി​ഡ​ന്റ് ര​തു കൃ​ഷ്ണ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. കേ​ളി സൈ​ബ​ർ വി​ങ് മു​ൻ ക​ൺ​വീ​ന​ർ മ​ഹേ​ഷ് കോ​ടി​യ​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Keli Prateeksha Awards Distributed
Next Story