Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലയൺസ് ക്ലബ് ഇന്റർനാഷനൽ ഭാരവാഹികൾ സ്ഥാനമേറ്റു

text_fields
bookmark_border
ലയൺസ് ക്ലബ് ഇന്റർനാഷനൽ ഭാരവാഹികൾ സ്ഥാനമേറ്റു
cancel

മസ്‌കത്ത്: ലയൺസ് ക്ലബ് ഇന്റർനാഷനൽ (എറണാകുളം ഓവർസീസ്) മസ്‌കത്ത് ഘടകത്തിന്റെ 26–27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും സംഘടിപ്പിച്ചു. മസ്‌കത്തിലെ അനന്തപുരി ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡോ. എം. ശിവാനന്ദൻ പുതിയ ഭാരവാഹികൾക്ക് സ്ഥാനങ്ങൾ കൈമാറി.

കൂടുതൽ ജനോപകാരപ്രദവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പദ്ധതികൾ പുതിയ പ്രവർത്തനവർഷത്തിൽ നടപ്പാക്കുമെന്ന് പ്രസിഡന്റ് കെ.സി. എബ്രഹാം പറഞ്ഞു. ബിജു അത്തിക്കയം സ്വാഗതവും ഷിജു ഡാനിയേൽ നന്ദിയും പറഞ്ഞു. സുഭാഷ് കുമാറും സാബു കുര്യനും ആശംസകൾ നേർന്നു. ഭവ്യ ടാകിൻ അവതാരകയായി.

ഭാരവാഹികൾ -കെ.സി. എബ്രഹാം (പ്രസിഡന്റ് ),സാബു കുര്യൻ (സെക്രട്ടറി),ഷിജു ഡാനിയേൽ (ട്രഷറർ ),ടാകിൻ ഫ്രാൻസിസ് (വൈസ് പ്രസിഡന്റ്), ബിജു അത്തിക്കയം (ജോ. സെക്രട്ടറി), ഇഗ്നേഷ് ലാസർ (ജോ. ട്രഷറർ), സുഭാഷ് കുമാർ (മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ), ബൈജു പി.സി. (മാർക്കറ്റിങ് ചെയർപേഴ്സൺ), ഫ്രാൻസിസ് തലച്ചിറ (പ്രോജക്ട് കോഓഡിനേറ്റർ), റോയ് റാഫേൽ (പ്രോഗ്രാം കോഓഡിനേറ്റർ), ബിൻജോമോൻ (ലയൺ ടെയ്മർ), തങ്കൻ രാമകൃഷ്ണൻ (ടെയിൽ ട്വിസ്റ്റർ).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lions Club Muscat Event
Next Story