Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മബേല കെ.എം.സി.സി കെയർ വിങ് രക്തദാന ക്യാമ്പ് 13-ന്
text_fieldsbookmark_border
മസ്കത്ത്: മബേല കെ.എം.സി.സി കെയർ വിങ്ങും മസ്കത്ത് അൽ സീബ് ബ്ലഡ് ഡൊണേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് 13ന് നടക്കും. "രക്തദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ" എന്ന സന്ദേശവുമായി മബേലയിലെ അൽ അറൈമി ബൊളിവാർഡിലുള്ള അൽ സീബ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ വൈകീട്ട് 3.30 മുതൽ രാത്രി 8.30 വരെയാണ് ക്യാമ്പ്.
അപകടങ്ങളിലും അടിയന്തര ശസ്ത്രക്രിയകളിലും ചികിത്സയിലും രക്തം ആവശ്യമായ രോഗികൾക്ക് സഹായമെത്തിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ആരോഗ്യപരമായി യോഗ്യരായ പ്രവാസികൾ ക്യാമ്പിൽ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 97949456 , 97502888 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Next Story

