എൻ.ബി.ടി.സിയിൽ പ്രമേഹ ബോധവൽക്കരണ പരിപാടി
text_fieldsഎൻ.ബി.ടി.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ജി.എബ്രഹാമും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഷിബി എബ്രഹാമും മെട്രോ മെഡിക്കൽ ഗ്രൂപ്പിനുള്ള ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിന്റെ ഭാഗമായി എൻ.ബി.ടി.സിയിൽ ബോധവൽക്കരണ വാരത്തിന് തുടക്കം.
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ കോർപ്പറേറ്റ് ഒഫീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. തോമസ് ഐസക് നെയ്യാറപ്പള്ളി ക്ലാസിന് നേതൃത്വം നൽകി.
പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ, രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ, രോഗനിയന്ത്രണം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ജീവനക്കാരുടെ സംശയങ്ങൾക്കും മറുപടി നൽകി.
കുവൈത്തിൽ നിന്ന് 100 ലധികം ജീവനക്കാർ നേരിട്ട് പങ്കെടുത്ത പരിപാടിയിൽ സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ ജീവനക്കാർ ഓൺലൈനായും പങ്കുചേർന്നു. മെട്രോ മെഡിക്കൽ കെയറിനും ഡോ.തോമസ് ഐസക്കിനും എൻ.ബി.ടി.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാമും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഷിബി എബ്രഹാമും ഉപഹാരം കൈമാറി. വരും ദിവസങ്ങളിൽ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിദിന സന്ദേശങ്ങൾ, ഫിറ്റ്നസ് ചലഞ്ച്, സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിക്കും.

