Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സേവന മേഖലയിലെ മികവിന് അംഗീകാരം: നിഷ ദിലീഷിന് ‘ബെസ്റ്റ് തെറാപ്പിസ്റ്റ്’ അവാർഡ്

text_fields
bookmark_border
സേവന മേഖലയിലെ മികവിന് അംഗീകാരം: നിഷ ദിലീഷിന് ‘ബെസ്റ്റ് തെറാപ്പിസ്റ്റ്’ അവാർഡ്
cancel

​മനാമ: സ്പെഷ്യൽ നീഡ്സ് കുട്ടികളുടെ വിദ്യാഭ്യാസ-പുനരധിവാസ മേഖലയിലെ മികച്ച സേവനങ്ങൾക്ക് ബഹ്റൈൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്പ്മെന്റിന്റെ 'ബെസ്റ്റ് തെറാപ്പിസ്റ്റ് അവാർഡ്' മലയാളി വനിത നിഷ ദിലീഷിന്.

ആലപ്പുഴ കുട്ടനാട് സ്വദേശിയായ നിഷ, ബഹ്റൈൻ ഓട്ടിസം സൊസൈറ്റിയും മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്പ്മെന്റും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ചാണ് ഈ ശ്രദ്ധേയമായ പുരസ്കാരത്തിന് അർഹയായത്.

​2009 മുതൽ ബഹ്റൈൻ പ്രവാസിയായ നിഷ, 2011 മുതലാണ് സ്പെഷ്യൽ എഡ്യൂക്കേഷൻ, ബിഹേവിയർ തെറാപ്പി രംഗത്ത് സജീവമാകുന്നത്. ആദ്യ വർഷങ്ങളിൽ പ്രമുഖ ഏർളി ഇന്റർവെൻഷൻ സെന്ററിൽ പ്രവർത്തിച്ച ഇവർ, 2014 മുതൽ ഉമ്മുൽഹസമിലെ ഇന്റഗ്രേറ്റഡ് ഇന്റർവെൻഷൻ സെന്ററിൽ' (IIC) ബിഹേവിയർ തെറാപ്പിസ്റ്റ് ആന്റ് സ്പെഷ്യൽ എജ്യുക്കേറ്ററായി സേവനമനുഷ്ഠിച്ചു വരുന്നു.

​ഓട്ടിസം, എ.ഡി.എച്ച്.ഡി, പഠന വൈകല്യങ്ങൾ എന്നിവ നേരിടുന്ന കുട്ടികളുടെ ആശയവിനിമയ ശേഷി, പെരുമാറ്റ രീതികൾ, സാമൂഹിക ഇടപെടലുകൾ, അക്കാദമിക് കഴിവുകൾ, ദൈനംദിന ജീവിത നൈപുണ്യങ്ങൾ എന്നിവ വികസിപ്പിച്ചെടുക്കുന്നതിൽ നിഷ നൽകുന്ന സംഭാവനകൾ വേറിട്ടുനിൽക്കുന്നു.

"ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് പരിശീലനം നൽകുന്നത് അവരുടെ സ്വയംപര്യാപ്തതയ്ക്ക് നിർണായകമാണ്. സ്നേഹവും ക്ഷമയും ഉത്തരവാദിത്തബോധവും കൊണ്ട് ഈ കുട്ടികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതിൽ ഏറെ സംതൃപ്തിയുണ്ട്," - നിഷ ദിലീഷ് പറഞ്ഞു. ​പുനരധിവാസ മേഖലയിലെ പ്രൊഫഷണലുകളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ് ഇന്റഗ്രേറ്റഡ് ഇന്റർവെൻഷൻ സെന്ററിലെ സ്പെഷ്യലിസ്റ്റിന് ഈ അവാർഡ് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബഹ്റൈനിൽ ആദ്യമായി സ്പെഷ്യൽ നീഡ്സ് സെന്ററിന് ലൈസൻസ് നേടിയ പ്രിയരഞ്ജിനി ബാലചന്ദ്രൻ എന്ന ഇന്ത്യൻ വനിതയുടെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് IIC.

​ബഹ്റൈനിലെ സ്വകാര്യ കമ്പനിയിൽ പ്രൊഡക്ട് മാനേജരായ ദിലീഷ് കുമാറാണ് നിഷയുടെ ഭർത്താവ്. ഇരുവരും ബഹ്റൈൻ കേരളീയ സമാജത്തിലെ സജീവ അംഗങ്ങളുമാണ്. 2015 മുതൽ നിഷ സമാജത്തിലെ മലയാളം പാഠശാലയിലെ അധ്യാപിക കൂടിയാണ്. ഏക മകൻ നിദിൽ ദിലീഷ് ന്യൂ ഹോറിസോൺ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർത്ഥിയാണ്. കുടുംബത്തിൽ നിന്നും ലഭിക്കുന്ന വലിയ പിന്തുണയാണ് പ്രൊഫഷണൽ രംഗത്ത് മുന്നേറാൻ കരുത്തേകുന്നതെന്നും നിഷ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Recognition for excellence in the field of service
Next Story