സോളിഡാരിറ്റി: പി.എം. സാലിഹ് പ്രസി., ഉമർ ആലത്തൂർ ജനറൽ സെക്രട്ടറി
text_fieldsകോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറായി പി.എം. സാലിഹി(മലപ്പുറം)നെയും ജനറൽ സെക്രട്ടറിയായി എം. ഉമറി(പാലക്കാട്)നെയും തെരഞ്ഞെടുത്തു. സമദ് കുന്നക്കാവാണ് വൈസ് പ്രസിഡൻറ്. സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട സാലിഹ് നിലവിൽ സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്.
എസ്.െഎ.ഒ ദേശീയ ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മഞ്ചേരി സ്വദേശിയാണ്. ഉമർ പാലക്കാട് ജില്ലയിലെ ആലത്തൂർ സ്വദേശിയും നിലവിൽ ജില്ല പ്രസിഡൻറുമാണ്. സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായി ടി. ശാക്കിർ, എസ്.എം. സൈനുദ്ദീൻ, സാദിഖ് ഉളിയിൽ, ഡോ. വി.എം. നിഷാദ്, ശിഹാബ് പൂക്കോട്ടൂർ, കെ. നജാത്തുല്ല, എസ്. ഇർഷാദ്, പി.കെ. സാദിഖ്, പി.പി. ജുമൈൽ, മിയാൻദാദ്, ഷഹീൻ കെ. മൊയ്തുണ്ണി, അസ്ലം കാഞ്ഞിരപ്പള്ളി, സി.എ. നൗഷാദ്, ഹമീദ് സാലിം, ഡോ. സാഫിർ, മുഹ്സിൻഖാൻ, സമീർ കാളികാവ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് ഹിറ സെൻററിൽ നടന്ന തെരഞ്ഞെടുപ്പിന് സംസ്ഥാന രക്ഷാധികാരി എം.െഎ. അബ്ദുൽ അസീസ് നേതൃത്വം നൽകി.
