Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമോദി ഭരണം സമ്പൂർണ...

മോദി ഭരണം സമ്പൂർണ ഫാഷിസത്തിലേക്ക്​ മാറി -കെ.​പി.സി.സി

text_fields
bookmark_border
kpcc-office-kerala political news
cancel

തിരുവനന്തപുരം: ഭരണഘടനയിലെ 370,15 എ വകുപ്പുകൾ റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വ ത്തിനുമേറ്റ കനത്ത ആഘാതമാണെന്ന്​ കെ.പി.സി.സി രാഷ്​ട്രീയകാര്യസമിതി. കശ്​മീര്‍ പ്രശ്‌നത്തില്‍ ശക്തമായ നിലപാട് സ ്വീകരിക്കണമെന്ന് എ.ഐ.സി.സിയോട് ആവശ്യപ്പെടാനും ചൊവ്വാഴ്​ച ചേര്‍ന്ന രാഷ്​ട്രീയകാര്യസമിതി യോഗം തീരുമാനിച്ചു. ഇ ക്കാര്യത്തിൽ പ്രവര്‍ത്തകസമിതി യോഗം ചേരുന്നതിൽ കാലതാമസം ഉണ്ടായെന്ന അഭിപ്രായവും യോഗത്തിൽ ഉയര്‍ന്നു. കശ്​മീര ്‍ പ്രശ്‌നത്തില്‍ രാഷ്​ട്രീയകാര്യസമിതി അംഗീകരിച്ച പ്രമേയം എ.ഐ.സി.സിക്ക് അയച്ചുകൊടുത്തു.

കശ്​മീരിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും ദേശീയ മുഖ്യധാരയില്‍നിന്ന്​ അകറ്റാനുമാണ് മോദിസർക്കാർ ശ്രമിക്കുന്നത്. മോദിഭരണം സമ്പൂർണ ഫാഷിസത്തിലേക്ക്​ മാറിക്കഴിഞ്ഞു. ഭരണഘടനയെ നോക്കുകുത്തിയാക്കി ബഹുസ്വരതയേയും ജനാധിപത്യത്തേയും തകര്‍ക്കാനാണ്​ നീക്കം​​. ഏകീകൃത സിവിൽകോഡ്​, രാമക്ഷേത്ര നിർമാണം തുടങ്ങിയ വിവാദ നടപടികളിലേക്കുള്ള പ്രയാണത്തിന്​ ഗതിവേഗം കൂടുകയാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന കോൺഗ്രസി​​െൻറ വികാരം പ്രവർത്തകസമിതിൽ ശക്തമായി അവതരിപ്പിക്കാൻ ഉമ്മൻ ചാണ്ടിയെയും പി.സി. ചാക്കേയെയും യോഗം ചുമതലപ്പെടുത്തി.

തെരഞ്ഞെടുപ്പ്​ പരാജയത്തേക്കാൾ ഭയപ്പെടുത്തുന്നത്​ നേതൃത്വത്തിൽ ഇപ്പോഴുള്ള അനിശ്ചിതാവസ്ഥയാണ്​. ഇതിന്​ മാറ്റം വേണം. ധീരമായി അഭിപ്രായം പറയാൻ അതിലൂടെ മാത്രമേ പാർട്ടിക്ക് സാധിക്കൂ. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയാണ്​ കേന്ദ്രസർക്കാറിന്​ പലതും നടപ്പാക്കാൻ ധൈര്യം നൽകുന്നതെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. യു.എ.പി.എ ഭേദഗതിബില്‍ ആപത്​കരമാണെന്നാണ് കെ.പി.സി.സിയുടെ നിലപാടെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഇൗ ബിൽ അംഗീകരിക്കാനാവി​ല്ല. കശ്​മീർ വിഷയത്തിലെ കേന്ദ്രനിലപാടിനെതിരെ ബുധനാഴ്​ച 140 നിയമസഭ മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. ക്രമക്കേട് സമ്മതിച്ച സാഹചര്യത്തില്‍ പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളേയും പുറത്താക്കാൻ ഗവർണർ തയാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccmodi govtmalayalam newspolitics news
News Summary - KPCC to Modi Govt -Politics News
Next Story