Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം: വിവാദത്തെ കുറിച്ച് അറിയില്ലെന്ന് എം.എ ബേബി

text_fields
bookmark_border
ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം: വിവാദത്തെ കുറിച്ച് അറിയില്ലെന്ന് എം.എ ബേബി
cancel

ആലപ്പുഴ: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തെ സംബന്ധിച്ച് അറിയില്ലെന്ന് സി.പി.എം പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ ബേബി. സംസ്ഥാന സമിതിയിൽ പങ്കെടുക്കാതിരുന്നതിനാൽ വിഷയത്തെ കുറിച്ച് അറിയില്ല. ചില ആളുകൾ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് അറിവുള്ളത്.

നിലവിലെ വിവാദത്തിൽ കഴമ്പുള്ളതായി തോന്നുന്നില്ലെന്നും വാർത്ത നൽകിയ മാധ്യമങ്ങൾ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എ ബേബി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായി മുതിർന്ന നേതാവിനെതിരെ കണ്ണൂരിലെതന്നെ പ്രമുഖ നേതാവ് ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത് സമീപകാലത്ത് ആദ്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Financial allegation against EP Jayarajan: MA Baby says he is not aware of the controversy
Next Story