Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപൊന്നാ(നി)പുരം...

പൊന്നാ(നി)പുരം കോട്ടയിലെ ഇളക്കങ്ങൾ

text_fields
bookmark_border
പൊന്നാ(നി)പുരം കോട്ടയിലെ ഇളക്കങ്ങൾ
cancel

മണ്ഡല പുനർനിർണയത്തിനുശേഷം 1977ൽ നടന്ന ലോക്​സഭ തെരഞ്ഞെടുപ്പു മുതൽ വൻ ഭൂരിപക്ഷത്തിന്​ മുസ്​ലിം ലീഗ്​ സ്​ഥാനാർഥികൾ മാത്രം ജയിച്ച ചരിത്രമാണ്​ പൊന്നാനിയുടേത്​. 77, 80, 84, 89, 96, 98, 99 വരെ ജി.എം. ബനാത്​​ വാലയായിരുന്നു മണ്ഡല പ്രതിനിധി​. 91ൽ ഇബ്രാഹീം സുലൈമാൻ ​േസട്ടുവും പാർലമ​​​​​െൻറിൽ പൊന്നാനിയുടെ ശബ്​ദമായി.

2004ൽ ഇ. അഹമ്മദും 2009, 2014 തെരഞ്ഞെടുപ്പുകളിൽ സിറ്റിങ്​ എം.പിയായ ഇ.ടി. മുഹമ്മദ്​ ബഷീറും ലീഗ്​ ടിക്കറ്റിൽ അനായാസം ജയിച്ചു കയറി. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ മാത്രമാണ്​ ലീഗി​​​​​​െൻറ ഭൂരിപക്ഷം 50,000ൽ താഴെ പോയത്​. 2014ലെ തെരഞ്ഞെടുപ്പിൽ ഇ.ടിക്കെതിരെ മത്സരിച്ച ഇടതു സ്വതന്ത്രൻ വി. അബ്​ദുറഹ്​മാനാണ്​ ഏകപക്ഷീയ മത്സരം എന്ന സ്​ഥിരം പല്ലവി മാറ്റി​ നേരിയ വെല്ലുവിളിയെങ്കിലും ഉയർത്തിയത്​. ഇ.ടിയുടെ ഭൂരിപക്ഷം 25, 410 വോട്ടാക്കി കുറക്കാനും അദ്ദേഹത്തിനായി.

2009ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ.ടിയുടെ ഭൂരിപക്ഷം 82684 വോട്ടായിരുന്നു. എസ്​.ഡി.പി.​െഎ, വെൽ​െഫയർപാർട്ടിയുടെ പിന്തുണയുള്ള ജനകീയ സ്വതന്ത്രൻ, ആം ആദ്​മി പാർട്ടി തുടങ്ങിയവരുടെ സാന്നിധ്യവും യു.ഡി.എഫിലെ വിള്ളലുമാണ്​ ലീഗ്​ സ്​ഥാനാർഥിയുടെ ഭൂരിപക്ഷം കുറയാനിടയാക്കിയതെന്നാണ്​ അവരുടെ വിലയിരുത്തൽ​. ​എസ്​.ഡി.പി.​െഎ 26,640, ജനകീയ സ്വതന്ത്രൻ 11,034, ആം ആദ്​മി പാർട്ടി 9504 എന്നിങ്ങനെയാണ്​ വോട്ടുനില.

ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.​െഎ

സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ലോക്​സഭ തെരഞ്ഞെടുപ്പ്​ നടന്ന 1952ൽ കിസാൻ മസ്​ദൂർ പ്രജ പാർട്ടിയുടെ (​​കെ.എം.പി.പി) കേളപ്പനായിരുന്നു​ വിജയി. 1962ൽ സി.പി​.​െഎ ടിക്കറ്റിൽ മത്സരിച്ച ഇ.കെ. ഇമ്പിച്ചി ബാവയും 67ൽ സി.പി.എം സ്​ഥാനാർഥി ചക്രപാണിയും 71ൽ എം.കെ. കൃഷ്​ണനിലൂടെ വീണ്ടും സി.പി.എമ്മും പൊന്നാനിയിൽ ജയിച്ചുകയറി. 1971 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ പൊന്നാനി മണ്ഡലം ഒഴിച്ച്​ പാലക്കാട്​ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളാണ്​ പൊന്നാനിയു​െട ഭാഗമായിരുന്നത്​. 77 മുതലാണ്​ മലപ്പുറം ജില്ലയിലെ ആറു മണ്ഡലങ്ങൾ പൊന്നാനിയ​ിൽ കൂട്ടിച്ചേർത്തത്​. പിന്നീട്​ ഇന്നുവരെ മുസ്​ലിം ലീഗിന്​ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

യു.ഡി.എഫ്​​ വോട്ടിൽ വിള്ളൽ​

നാളിതുവരെ ലീഗിന്​​ ശക്​തമായ വേരോട്ടമുള്ള മണ്ഡലമാണ്​ പൊന്നാനി. എന്നാൽ, കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ ഏഴു നിയമസഭ മണ്ഡലങ്ങളിൽ മൂന്നിടത്ത്​ മുന്നിലെത്താൻ ഇടതുപക്ഷത്തിനായി എന്നത്​ ​ശ്രദ്ധേയമാണ്​. തൃത്താല, പൊന്നാനി, തവനൂർ എന്നിവിടങ്ങളിൽ ഇ.ടിക്ക്​ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട്​ ഇടതു സ്വതന്ത്രൻ നേടി. 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാക​െട്ട താനൂർ മണ്ഡലം ലീഗിൽ നിന്ന്​ പിടിച്ചെടുക്കാനും എൽ.ഡി.എഫിന്​ സാധിച്ചു. നിലവിൽ പൊന്നാനിയുടെ ഭാഗമായ തിരൂരങ്ങാടി, കോട്ടക്കൽ, തിരൂർ നിയമസഭ മണ്ഡലങ്ങളാണ്​ ലീഗിനൊപ്പമുള്ളത്​. വി.ടി ബൽറാമി​​​​​​െൻറ തൃത്താല കൂടി ചേർത്താൽ എണ്ണം നാലാകും. തവനൂർ, പൊന്നാനി, താനൂർ എന്നീ നിയമസഭ മണ്ഡലങ്ങൾ ഇടതിനൊപ്പമാണ്​. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്​ കൂടുതൽ അനുകൂല സാഹചര്യമാണുള്ളതെന്നും ഭൂരിപക്ഷം വർധിപ്പിച്ച്​ കുത്തക നിലനിർത്താൻ കഴിയുമെന്നുമാണ്​​ ലീഗ്​ നേതൃത്വം കരുതുന്നത്​. എന്നാൽ, ആഞ്ഞുപിടിച്ചാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ്​ സി.പി.എമ്മും കച്ച മുറുക്കുന്നത്​.

ഇ.ടിയുടെ സാധ്യതകൾ

കഴിഞ്ഞതവണ ഇടതുപക്ഷത്തി​​​​​​െൻറ ശക്​തമായ വെല്ലുവിളി അതിജീവിച്ച ഇ.ടി നേരിയ ഭൂരപക്ഷത്തിന്​ ജയിച്ചുകയറിയപ്പോൾ മൂന്നാമതൊരു അവസരം അദ്ദേഹത്തിനില്ലെന്നായിരുന്നു കരുതിയിരുന്നത്​. പശുവി​​​​​​െൻറ പേരിലുള്ള കൊലപാതകങ്ങളിലും മുസ്​ലിം വേട്ടയിലും മറ്റും വലിയ ഇടപെടലുകൾ നടത്തിയ ഇ.ടിക്ക്​ ഒരു മുസ്​ലിം നേതാവി​​​​​​െൻറ ഇമേജാണുണ്ടായിരുന്നത്​. പൊന്നാനി പോലുള്ള ഒരു മണ്ഡലത്തിൽ ഇത്​ ഗുണം ചെയ്യില്ലെന്ന ആശങ്കയിലായിരുന്നു ലീഗ്​ നേതൃത്വം. എന്നാൽ, മുത്തലാഖ്​ ബില്ലും സാമ്പത്തിക സംവരണ ബില്ലും കാര്യങ്ങൾ ഇ.ടിയുടെ വഴിക്കാക്കി. ഇൗ രണ്ടു വിഷയത്തിലും അദ്ദേഹം ലോക്​സഭയിൽ നടത്തിയ ഇടപെടലുകൾ ഇ.കെ സുന്നി വിഭാഗത്തി​​​​​​െൻറ അഭിനന്ദനം പിടിച്ചുപറ്റിയിട്ടുണ്ട്​.

ഇത്​ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ്​ നേതൃത്വമിപ്പോഴുള്ളത്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലുണ്ടായിരുന്ന പടലപ്പിണക്കങ്ങൾ പരിഹരിച്ച്​ ഒന്നിച്ചുനിന്നാൽ പഴയ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയാണുള്ളത്​. ഇൗ സാഹചര്യത്തിൽ മൂന്നാം അങ്കത്തിനും ഇ.ടി തന്നെയായിരിക്കും പാർട്ടിയുടെ പ്രഥമ ചോയ്​സ്​. മുസ്​ലിം വിഷയങ്ങൾ ശക്​തമായി അവതരിപ്പിക്കാൻ ഇ.ടി​െയ പോലൊരാൾ പാർലമ​​​​​െൻറിലുണ്ടാവണമെന്ന പൊതുവികാരവും തുണക്കെത്തുമെന്നാണ്​ അവരുടെ കണക്കുകൂട്ടൽ. എസ്​.ഡി.പി​.​െഎ, വെൽ​െഫയർ പാർട്ടി, ആം ആദ്​മി പാർട്ടി എന്നീ പാർട്ടികൾ മത്സരിച്ചാൽ കഴിഞ്ഞ തവണത്തേതുപോലെ മത്സരം കനക്കാനാണ്​ സാധ്യത.

പൊന്നാനി ലോക്​സഭ (2014)
ഇ.ടി. മുഹമ്മദ്​ ബഷീർ (യു.ഡി.എഫ്​​-മുസ്​ലിംലീഗ്​) 3,78,503
വി. അബ്​ദുറഹ്​മാൻ (ഇടത്​ സ്വതന്ത്രൻ -എൽ.ഡി.എഫ്​) 3,53,093
കെ. നാരായണൻ (ബി.ജെ.പി-എൻ.ഡി.എ) 75,212
ഭൂ​രിപക്ഷം -25, 410

നിയമസഭ (2016)

തിരൂരങ്ങാടി
പി.കെ. അബ്​ദുറബ്ബ്​ (മുസ്​ലിംലീഗ്​-യു.ഡി.എഫ്​) -62,927
നിയാസ്​ പുളിക്കലകത്ത്​ (ഇടത്​ സ്വത​ന്ത്രൻ-എൽ.ഡി.എഫ്​) -56,884
പി.വി. ഗീത മാധവൻ (ബി.ജെ.പി-എൻ.ഡി.എ) -8046
ഭൂരിപക്ഷം -6043

കോട്ടക്കൽ
ആബിദ്​ ഹു​ൈ​സൻ തങ്ങൾ (മുസ്​ലിംലീഗ്​-യു.ഡി.എഫ്​) -71,768
എൻ.എ മുഹമ്മദ്​ കുട്ടി (എൻ.സി.പി-എൽ.ഡി.എഫ്​) -56,726
വി. ഉണ്ണികൃഷ്​ണൻ മാസ്​റ്റർ (ബി.ജെ.പി-എൻ.ഡി.എ) -13,205
ഭൂരിപക്ഷം -15,042

താനൂർ
വി. അബ്​ദുറഹ്​മാൻ (ഇടത്​ സ്വത​ന്ത്രൻ-എൽ.ഡി.എഫ്​) - 64,472
അബ്​ദുറഹ്​മാൻ രണ്ടത്താണി (മുസ്​ലിംലീഗ്​-യു.ഡി.എഫ്​) - 59,554
പി.ആർ. രശ്​മിൽനാഥ്​ (ബി.ജെ.പി-എൻ.ഡി.എ) -11,051 ഭൂരിപക്ഷം - 4918

തവനൂർ
കെ.ടി. ജലീൽ
(ഇടത്​ സ്വതന്ത്രൻ-എൽ.ഡി.എഫ്​) -68,179
ഇഫ്​തിഖാറുദ്ദീൻ(കോൺഗ്രസ്​-യു.ഡി.എഫ്​) -51,115
രവി തേലത്ത്​ (ബി.ജെ.പി-എൻ.ഡി.എ) -15,801
ഭൂരിപക്ഷം -17,064

തിരൂർ
സി. മമ്മൂട്ടി (മുസ്​ലിംലീഗ്​-യു.ഡി.എഫ്​) -73,432
ഗഫൂർ പി. ലില്ലിസ്​ (എൻ.എസ്​.സി-എൽ.ഡി.എഫ്​) -66,371
എം.കെ. ദേവിദാസൻ (ബി.ജെ.പി-എൻ.ഡി.എ) -9083
ഭൂരിപക്ഷം -7061

തൃത്താല
വി.ടി. ബൽറാം
(കോൺഗ്രസ്​-യു.ഡി.എഫ്​) -66,505
സുബൈദ​ ഇസ്​ഹാഖ്​(സി.പി.എം-എൽ.ഡി.എഫ്​) -55,958
വി.ടി. രമ (ബി.ജെ.പി-എൻ.ഡി.എ) -14,510
ഭൂരിപക്ഷം -10,547

​െപാന്നാനി
പി. ശ്രീരാമകൃഷ്​ണൻ
(സി.പി.എം-എൽ.ഡി.എഫ്​) -69,332
പി.ടി. അജയ്​ മോഹൻ (കോൺ.- യു.ഡി.എഫ്) -53,692
കെ.കെ. സുരേന്ദ്രൻ (ബി.ജെ.പി-എൻ.ഡി.എ) -11,662
ഭൂരിപക്ഷം -15640

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnanikerala newset mohammed basheerLok Sabha Electon 2019
News Summary - 2019 lok sabha elections-ponnani
Next Story