Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightടെക്കിയുടെ ആത്മഹത്യ;...

ടെക്കിയുടെ ആത്മഹത്യ; ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക്​ നൽകുന്ന മുന്നറിയിപ്പ്​

text_fields
bookmark_border
ടെക്കിയുടെ ആത്മഹത്യ; ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക്​ നൽകുന്ന മുന്നറിയിപ്പ്​
cancel

 പൂണെയിലെ സോഫ്​റ്റ്​വെയർ എൻജിനീയർ ഗോപാലകൃഷ്​ണ ദുർഗ പ്രസാദിന്‍റെ ആത്മഹത്യ ഇന്ത്യയിലെ സാമ്പത്തിക വ്യവസ്ഥയെ കുറിച്ച്​ നിർണായകമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്​. ഹോട്ടലിലെ നാലാംനിലയിൽ നിന്ന്​ താഴേക്ക്​ ചാടി ജീവിതമവസാനിപ്പിക്കാൻ ദുർഗപ്രസാദിനെ പ്രേരിപ്പിച്ച കാരണങ്ങളിലേക്ക്​ സൂഷ്​മനിരീക്ഷണം നടത്തിയാൽ ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയെ ബാധിച്ചിരുക്കുന്ന പ്രശ്​നങ്ങളെ കുറിച്ച്​ മനസിലാക്കാം.

indian it sector

വർഷങ്ങൾക്ക്​ മുമ്പ്​ ഇന്ത്യയിലെ ഏറ്റവും ഗ്ലാമറസായ മേഖലയായിരുന്നു ​െഎ.ടി. ഒാ​േട്ടാമേഷനും അമേരിക്കയുടെ വിസ നയങ്ങളും മേഖലയിലുണ്ടാക്കിയ നഷ്​ടം ചെറുതല്ല. ആയിരക്കണക്കിന്​ ടെക്കികൾക്കാണ്​ ഇതി​​​​​​​​െൻറ ഫലമായി ജോലി നഷ്​ടപ്പെടുന്നത്​. ഏറ്റവും അവസാനമായി മുൻനിര കമ്പനികളിലൊന്നായി ടി.സി.എസ്​ അവരുടെ ലക്​​നൗ കാമ്പസ്​ അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്​. തൊഴിൽ നഷ്​ടമുണ്ടാവില്ലെന്ന്​ ടി.സി.എസ്​ അവകാശപ്പെടു​േമ്പാഴും കമ്പനിയുടെ ലക്​നൗവിലെ കാമ്പസ്​ അടച്ചുപൂട്ടന്നത്​ അത്ര ശുഭലക്ഷണമല്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ​െഎ.ടി കമ്പനികൾക്ക്​ പ്രതീക്ഷിച്ച വളർച്ചയുണ്ടാക്കാനും സാധിച്ചിട്ടില്ല എന്നതും ഇതിനൊപ്പം ചേർത്ത്​ വായിക്കണം.

india-outsourcing

മോദി അമേരിക്കയിൽ സന്ദർശനം നടത്തിയപ്പോൾ ഏല്ലാവരും പ്രതീക്ഷിച്ചിരുന്നത്​ എച്ച്​ വൺ-ബി വിസയിലെ നിലവിലെ പ്രതിസന്ധി ചർച്ചയാവുമെന്നാണ്​. ട്രംപിനെ കണ്ടപ്പോൾ പ്രതിരോധ കരാറുകൾ ഉറപ്പിക്കാൻ തിടുക്കം കാട്ടിയ മോദി ഇന്ത്യയെ ബാധിക്കുന്ന ഗൗരവകരമായ പ്രശ്​നങ്ങളിൽ കുറ്റകരമായ മൗനമാണ്​ പുലർത്തിയത്​. കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇത്​ ചൂണ്ടികാട്ടിയപ്പോൾ മറുപടിയൊന്നും നൽകാതെ ത​​​​​​​​െൻറ ഏകാധിപത്യ മനോഭാവം തുടരുകയാണ്​ മോദി ചെയ്​തത്​. എച്ച്​വൺ-ബി വിസയിലെ മാറ്റങ്ങൾ ഇന്ത്യക്കാരുടെ ​െഎ.ടി തൊഴിൽ സ്വപ്​നങ്ങൾക്ക്​ സൃഷ്​ടിച്ച വെല്ലുവിളി ചില്ലറയല്ല.

narendra modi trump

നോട്ട്​ നിരോധനം രാജ്യത്തി​​​​​​​​െൻറ സമ്പദ്​വ്യവസ്ഥയിൽ സൃഷ്​ടിച്ച പ്രതിസന്ധിക്ക്​ ഇനിയും അറുതിയായില്ല. അസംഘടിത മേഖലയിൽ ഇതുമൂലമുണ്ടാവുന്ന പ്രശ്​നങ്ങങൾ  ഇപ്പോഴും തുടരുകയാണ്​. ഇതിനൊപ്പമെത്തിയ ജി.എസ്​.ടിയും താൽകാലികമായെങ്കിലും ഇന്ത്യക്ക്​ തിരിച്ചടിയായി. ജി.എസ്​.ടിയുടെ നേട്ടങ്ങൾ ആഘോഷിക്കുന്ന തിരക്കിൽ പലപ്പോഴും ഗ്രാമങ്ങളിൽ പുതിയ പരിഷ്​കാരത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾ കാണാതെ പോയി. മോദിയുടെ ഗുജറാത്തിൽ പോലും ജി.എസ്​.ടിക്ക്​ എതിരെ എതിർസ്വരങ്ങൾ ഉയർന്നു​ കഴിഞ്ഞു.

modi-jaitley

2007ലെ സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ പിടിച്ച്​ നിന്ന രാജ്യമാണ്​ ഇന്ത്യ. അന്ന്​ പ്രതിസന്ധിയുടെ അനുരണനങ്ങൾ സാധാരണക്കാർ അനുഭവിച്ചിരുന്നില്ല. ഇന്ന്​ ഒാഹരി വിപണി ചരിത്രം ഭേദിച്ച്​ മുന്നേറു​േമ്പാഴും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധരണക്കാരും നിത്യജീവതം തള്ളി നീക്കാൻ ബുദ്ധിമുട്ടുകയാണ്​. സാമ്പത്തിക വളർച്ച സാധാരണക്കാരുടെ ജീവിതത്തിലും മാറ്റമു​ണ്ടാക്കു​േമ്പാൾ മാത്രമെ ശരിയായ വളർച്ച സാധ്യമാകൂ. ഇത്​ ജനങ്ങൾക്ക്​ നൽകുന്നതിലാണ്​ മോദിയും ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയും പരാജയപ്പെട്ടത്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsGopikrishna DurgaprasadIT engineer suicideecnomic crisisopenforum
News Summary - What an IT engineer’s suicide tells us about India’s economic problems- india
Next Story