Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightലബനാൻ നൽകുന്ന...

ലബനാൻ നൽകുന്ന മുന്നറിയിപ്പ്

text_fields
bookmark_border
lebananon
cancel

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഒന്നിനു പിറകെ ഒന്നായി പുതിയ പോർമുഖങ്ങൾ തുറക്കുന്നത് സാധാരണമാണെങ്കിലും ഒട്ടുമിക്ക സംഭവങ്ങൾക്കു പിന്നിലും ബാഹ്യ ശക്തികളുടെ ഇടപെടൽ ഒളിഞ്ഞോ തെളിഞ്ഞോ കണ്ടെത്താൻ വലിയ പ്രയാസമുണ്ടാകാറില്ല. ജനം തെരുവിറങ്ങി മൂന്നാഴ്ച പിന്നിടുകയും പ്രധാനമന്ത്രി ഇതിനകം രാജി സമർപ്പിക്കുകയും ചെയ്ത ലബനാനിൽ പക്ഷേ, പ്രശ്നം കൂ ടുതൽ ഗൗരവതരമാണ്. വാട്സാപ്പ് ഉപയോഗത്തിന് നികുതി ചുമത്തി ജനത്തെ പിഴിയാൻ പുതിയ വഴികൾ പരീക്ഷിച്ച ഭരണാധികാരികൾക ്കെതിരെ ഒന്നല്ല, ഒരായിരം കാരണങ്ങളുമായാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി സഅദ്​ ഹരീരി രാജി വെച്ചെങ്കിലും പഴയ കൊളോണിയൽ ഒത്തുതീർപ്പുകളുടെ തുടർച്ചയായി നിലനിൽക്കുന്ന ഭരണ വർഗം സമ്പൂർണമായി മാറാതെ പ്രക് ഷോഭം അവസാനിപ്പിക്കാനില്ലെന്ന് സമരക്കാർ കട്ടായം പറയുന്നു.

വിഭവങ്ങൾ സമൃദ്ധം; പക്ഷേ, പരമ ദരിദ്രം
25 ട ്രില്യൺ കുബിക് അടി എണ്ണ നിക്ഷേപം സ്വന്തമാട്ടുണ്ടായിരിക്കെ, 60 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യം ഒരിക്കലും സ ാമ്പത്തികമായി പിന്നാക്കം നിൽക്കരുതായിരുന്നു. പതിറ്റാണ്ടുകളോളം ഈ കൊച്ചു രാജ്യത്തി​​െൻറ സമ്പദ്​വ്യവസ്ഥക്ക ു ജീവൻ നൽകുമെന്നുറപ്പുള്ള എണ്ണ പക്ഷേ, ഇപ്പോഴും കാര്യമായി വിപണിയിലെത്തുന്നില്ല. അതിനാൽ തന്നെ മേഖലയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി ലബനാൽ തുടരുന്നു.

ആളോഹരി പരിഗണിച്ചാൽ, ലോകത്തെ ഏറ്റവും കൂടുതൽ കടബാധ്യതയുള്ള മൂന്നാമത്തെ രാജ്യം. അഭയാർഥികളുടെ ശരാശരിയിലും ഏറെ മുന്നിൽ. പക്ഷേ, അതിസമ്പന്നരാണ് ഭരണവർഗം. മൂന്നു രാജ്യങ്ങളുടെ പൗരത്വം സ്വന്തമായുള്ള പ്രധാനമന്ത്രി ഹരീരിയുടെ ആസ്തി മാത്രം 200 കോടി ഡോളർ വരും. അധികാരം ഒരിക്കലെങ്കിലും എത്തിപ്പിടിക്കാൻ ആയവർ പിന്നെ, ജനത്തെ മറന്നുപോകുന്നു.

lebananon-protest

പ്രതിദിനം ഏറ്റവും ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും വൈദ്യുതി മുടങ്ങുന്ന രാജ്യമാണ് പതിറ്റാണ്ടുകളായി ലബനാൻ. ഗതാഗത സംവിധാനങ്ങൾ അതീവ ദുർബലം. പ്രതിശീർഷ മൊത്തം ഉൽപാദനത്തി​​െൻറ ഒന്നര ഇരട്ടി കട ബാധ്യതയുണ്ട്. അത് അനന്തമായി ഉയർന്നുെകാണ്ടിരിക്കുകയും ചെയ്യുന്നു. വരുമാനത്തി​​െൻറ പകുതിയിലേറെയും ശമ്പളത്തിന് വിനിയോഗിക്കുന്നതിനാൽ നാട് വികസന പ്രവർത്തനങ്ങൾ കണ്ടിട്ട് കാലമേറെ.

60 ലക്ഷം ജനസംഖ്യയിൽ 15 ലക്ഷത്തിലേറെയും അഭയാർഥികൾ. അതും 2011ൽ അയൽ രാജ്യമായ സിറിയയിൽ തുടങ്ങിയ ആഭ്യന്തര കലാപം മൂലം ഓടിപ്പോന്നവർ. മുമ്പ് ഇസ്രായേൽ ആട്ടിപ്പായിച്ച ഫലസ്തീനികളെ ചൊല്ലിയായിരുന്നു വർഷങ്ങളോളം രാജ്യത്ത് ആഭ്യന്തര യുദ്ധം ശക്തമായതും ലക്ഷങ്ങൾ കൊല്ലപ്പെട്ടതും. സിറിയൻ അഭയാർഥികെള ചൊല്ലി വീണ്ടും കലാപം തെരുവിലെത്തുേമായെന്ന ആശങ്കയാണ് ഇപ്പോൾ രാജ്യത്തെ ഭരിക്കുന്നത്.

വാട്സാപ്പിൽ തുടക്കം
വാട്സാപ് വഴിയുള്ള വോയ്സ് കോളുകൾക്ക് വൻതുക നികുതി ചുമത്താനുള്ള സർക്കാർ തീരുമാനമാണ് (അതിവേഗം പിൻവലിച്ചെങ്കിലും) കലാപം തെരുവിലെത്തിച്ച ഏറ്റവുമൊടുവിലെ സംഭവം. കൗമാരക്കാരും യുവാക്കളും പഠനം നിർത്തി നേരെ തെരുവിലേക്കു വെച്ചുപിടിച്ചതോടെ ആഴ്ചകളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നു. യാത്ര മുടങ്ങിയ നിരത്തുകളിൽ കൂറ്റൻ തമ്പുകൾ നിരന്നുകഴിഞ്ഞു. അന്തിയുറങ്ങാൻ ആൾക്കൂട്ടം തെരുവുകൾ തെരഞ്ഞെടുത്തതോടെ പ്രക്ഷോഭത്തിനിപ്പോൾ രാവും പകലുമെന്ന ഭേദമില്ല. ജനത്തെ ഭയന്ന് പ്രധാനമന്ത്രി രാജിവെച്ച് നാളുകളായിട്ടും പകരക്കാരനെ കണ്ടെത്താൻ പ്രാഥമിക ചർച്ചകൾക്കു പോലും പ്രസിഡൻറ് മൈക്കൽ ഒൗൻ തുടക്കമിട്ടിട്ടില്ല. സഅദ് ഹരീരി താൽക്കാലികമായി പദവി വഹിക്കുന്നത് അനന്തമായി നീണ്ടുപോകാൻ പ്രസിഡൻറ് കൂടി താൽപര്യപ്പെടുന്നോ എന്നാണിപ്പോൾ നാട്ടുകാരുടെ ചോദ്യം.

protest-3

സമീപ ഭാവിയിലെങ്ങും പുറത്തെത്തുമെന്ന് നേരിയ സാധ്യത പോലുമില്ലാത്ത കടക്കെണിയുടെ മഹാ കയത്തിലാണിപ്പോൾ ലബനാൻ എന്ന കൊച്ചുരാജ്യം. ജനം പട്ടിണിയിൽ ഞെരിയുേമ്പാൾ ഹരീരിയും നജീബ് മിഖാത്തിയുമടങ്ങുന്ന രാഷ്ട്രീയ നിര അതി സമ്പന്നമാണ്. രണ്ടു പേരും ശതകോടീശ്വരൻമാർ. ഇരുവരും സമ്പത്ത് വാരിക്കൂട്ടുന്നത് രാജ്യത്തെ ടെലികോം വ്യവസായത്തിൽനിന്ന്. ലോകത്തെ ഏറ്റവും ഉയർന്ന ഫോൺ ബിൽ അടക്കുന്നവരാണ് ലബനാനുകാർ എന്നത് വിരോധാഭാസം. വാട്സാപ്പ് വോയ്സ്കോളിന് നികുതി പ്രഖ്യാപിച്ചത് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയുെട ഉടമസ്ഥതയുള്ള അതേ വകുപ്പ് മന്ത്രിയായതും മറ്റൊരു തമാശ. നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ റോമിൽ ഒന്നേയുണ്ടായിരുന്നുള്ളൂവെങ്കിൽ ലബനാനിൽ അത് എണ്ണമറ്റതാണ്. സ്വിസ് ബാങ്കുകളിൽ കനപ്പെട്ട നിക്ഷേപമുള്ളവർ.

രാജ്യത്തെ ജനം എന്തുകൊണ്ട് ഇത്ര വൈകി എന്നു മാത്രമേ സ്വാഭാവികമായും ഇനി ചോദിക്കാനുണ്ടാകൂ.
ഹരീരിയും മീഖാത്തിയും മാത്രമല്ല, രാജ്യത്ത് ആരോപണത്തി​​െൻറ നിഴലിലുള്ളവർ. പ്രസിഡൻറ് ഒൗനി​​െൻറ മരുമകൻ ജിബ്രാൻ ബാസിൽ മറ്റൊരാൾ. ആഭ്യന്തര യുദ്ധം തകർത്ത രാജ്യത്ത് പുനരുദ്ധാരണ പദ്ധതികളിൽ പലതും സ്വന്തമാക്കിയ ബാസിൽ പക്ഷേ, പൂർത്തിയാക്കിയത് സ്വന്തം വ്യവസായ സാമ്രാജ്യത്തി​​െൻറ അനന്തമായ വികസനം മാത്രം. കടുത്ത അഭയാർഥി വിരുദ്ധൻ കൂടിയായ ബാസിൽ സ്വയം പ്രഖ്യാപിത വംശീയ വാദി കൂടിയാണെന്നത് വസ്തുത.

നായകരില്ലാ സമരം
ഇൗ പതിറ്റാണ്ടി​​െൻറ തുടക്കത്തിൽ പശ്ചിമേഷ്യയെ ഉലച്ച അറബ് വസന്തം മുതലിങ്ങോട്ട് ബഹുമുഖ കാരണങ്ങൾക്ക് പൊതുജനം പ്രക്ഷോഭവുമായി നിരത്തിലിറങ്ങുന്നത് പതിവുകാഴ്ചയാണ്. ഇൗജിപ്തിലും തുനീഷ്യയിലും അവ ഭാഗികമായെങ്കിലും വിജയം കണ്ടെങ്കിൽ പലയിടങ്ങളിലും അടിച്ചമർത്തപ്പെട്ടു. ഇത്തവണ, ലബനാനു പുറമെ ഇറാഖിലും സമാന സ്വഭാവമാണ് പ്രതിഷേധങ്ങൾക്ക്. പൊറുതിമുട്ടിയ ജനം, ക്ഷമ നശിച്ച് അവസാന ആയുധമെന്ന നിലക്ക് തെരുവിലെത്തിയിരിക്കുന്നു. ഇനിയൊരുമാറ്റമില്ലാത്ത അടങ്ങിയിരിക്കില്ലെന്നാണ് അവരുടെ മനസ്സ്. പക്ഷേ, നേതൃ ശൂന്യതയാണ് ഇൗ സമരങ്ങളുടെെയാക്കെ വലിയ വെല്ലുവിളി.

protest-4

പ്രക്ഷോഭകരുടെ മുന്നിൽ നിൽക്കാനും അവശ്യ ഘട്ടങ്ങളിൽ നേതൃത്വവുമായി വിലപേശാനും പറ്റിയ നേതൃത്വം വളർന്നുവരില്ലെന്നത് ആശങ്കയാണ്. പറ്റിയ നേതൃത്വമില്ലാത്തിടത്തോളം ഇൗ സമരങ്ങൾ പുകയായി ശ്വാസംമുട്ടിച്ച് കാറ്റെടുത്തുപോകുമെന്ന് നിലവിലെ ഭരണകൂടങ്ങൾക്കറിയാം. ദീർഘായുസ്സില്ലാത്ത സമരങ്ങളെ ക്ഷമയോടെ നേരിട്ട് വീണ്ടും ചൂഷണവും കൊള്ളയും തുടരാമെന്ന് അവർ കണക്കുകൂട്ടുന്നു. ഇതിനൊരു തിരുത്ത് ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

തെരുവി​​െൻറ ഭാഷ ഇത്തവണ വേറിട്ടത്
മതവും വംശവുമായി വേർതിരിഞ്ഞ് കൊല്ലങ്ങളോളം പൊരുതിയ നാടി​​െൻറ അന്തർധാരയിൽ മതം സജീവമാണ്. രാജ്യത്ത് ഭരണം പങ്കിടുന്നത് പോലും കൃത്യമായ അനുപാതം കാത്ത്. 55.7 ശതമാനം മുസ്ലിംകളും 38.4 ശതമാനം ക്രിസ്ത്യാനികളും 5.2 ശതമാനം ഗോത്രവർഗ വിശ്വാസക്കാരായ ഡ്രൂസുകളുമുള്ള ലബനാൻ പക്ഷേ, ഇത്തവണ മതവും വംശവും നോക്കാതെയാണ് സമരമുഖത്തുള്ളത്.

പാർലമ​​െൻറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഹിസ്ബുല്ലക്കും നസ്റുല്ലക്കുമെതിരെ ശിയാ വിശ്വാസികൾ തന്നെ മുദ്രാവാക്യം വിളിക്കുന്നു. പ്രസിഡൻറ് ഒൗനിനും മരുമകനുമെതിരെ ഏറ്റവും മോശം ഭാഷയിൽ തെറി വിളിക്കാൻ മുന്നിൽ നിൽക്കുന്നവരിൽ സ്വന്തം വിശ്വാസികളും സജീവം. രാജ്യത്തെ തെരുവുകൾക്ക് ആദ്യമായി ഒറ്റസ്വരം കൈവന്നത് അധികാരത്തിലിരിക്കുന്ന എല്ലാവരെയും അലോസരപ്പെടുത്തുന്നുണ്ട്. ഭരണ മാറ്റം രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ് നൽകിയ ഹസൻ നസ്റുല്ലക്കു പോലും ജനകീയ ചെറുത്തുനിൽപിനു മുന്നിൽ വാക്കുകളില്ലെന്നതാണ് സ്ഥിതി. ഇൗ ശങ്ക രാജ്യത്തി​​െൻറ ഭാവിയിൽ ശുഭ സൂചകമാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionopen forumLebaneseprotest movementWhatsapp strike
News Summary - What is happening in Lebanon?-Opinion
Next Story