Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനിറം മങ്ങി ലീഗ്​,...

നിറം മങ്ങി ലീഗ്​, പച്ചകോട്ടയിൽ വിള്ളൽ വീഴ്​ത്തി ഇടത്​

text_fields
bookmark_border
നിറം മങ്ങി ലീഗ്​, പച്ചകോട്ടയിൽ വിള്ളൽ വീഴ്​ത്തി ഇടത്​
cancel

പി.കെ കുഞ്ഞാലിക്കുട്ടിയെന്ന അതികായ​ൻ രണ്ടു തവണ 38000ൽ പരം വോട്ടി​​​​െൻറ ഭൂരിപക്ഷത്തിൽ പച്ചക്കൊടി പാറിച്ച മണ്ഡലത്തിൽ കെ.എൻ.എ ഖാദറിനെ പോരിനിറക്കു​േമ്പാൾ അതേ ഭൂരിപക്ഷം നിലനിർത്താനാവുമെന്ന്​ മുസ്​ലിം ലീഗ്​ പോലും പ്രതീക്ഷിച്ചിര​​ുന്നില്ല. അന്തിമ വിശകലനത്തിൽ 30,000​ വോട്ടി​​​​െൻറ ഭൂരിപക്ഷമാണ്​ അവർ തന്നെ കണക്കു കൂട്ടിയിരുന്നത്​. എന്നാൽ, ഫലം വന്നപ്പോൾ ഖാദറി​​​​െൻറ ലീഡ്​ 23,310ൽ ഒതുങ്ങിയത്​ ലീഗ്​ നേതൃത്വത്തിന്​ തിരിച്ചടിയായി. റോഡ്​ ഷോയും മറ്റ്​ പ്രചാരണ പരിപാടികളുമായി കുഞ്ഞാലിക്കുട്ടി മുന്നിൽ നിന്ന്​ തേർ തെളിയിച്ചിട്ടും ഉമ്മൻചാണ്ടി ദിവസങ്ങളോളം ക്യാമ്പ്​ ചെയ്​ത്​ പ്രചാരണം നടത്തിയിട്ടും ഭൂരിപക്ഷം ഇത്ര കുറഞ്ഞുവെന്നത്​ തിരിച്ചടിയുടെ ആഴം വർധിപ്പിക്കുന്നു​. 

kadher

കുഞ്ഞാലിക്കുട്ടിയല്ല ഖാദർ എന്ന്​ രാഷ്​ട്രീയമറിയുന്ന എല്ലാവരും സമ്മതിക്കും. എന്നാൽ ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവ്​ ലീഗ്​ നേതൃത്വത്തിന്​ തീർത്തും അപ്രതീക്ഷിതമാണ്​. സ്​ഥാനാർഥി പട്ടികയിൽ അവസാന ഘട്ടത്തിൽ മുന്നിലുണ്ടായിരുന്ന യു.എ ലത്തീഫിനെ മറികടന്ന്​ ഖാദർ ടിക്കറ്റ്​ സ്വന്തമാക്കിയ​േപ്പാൾ തന്നെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാവുമെന്ന്​ ലീഗ്​ നേതൃത്വം കണക്കു കൂട്ടിയിരുന്നു. ഇത്​ മറികടക്കാനാണ്​ കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തെത്തിയത്​. എന്നിട്ടും രക്ഷയുണ്ടായില്ല. എ.ആർ. നഗർ, ഉൗരകം, വേങ്ങര, പറപ്പൂർ, ഒതുക്കുങ്ങൽ, കണ്ണമംഗലം എന്നീ പഞ്ചായത്തുകളിൽ അഞ്ചും ഭരിക്കുന്നത്​ ലീഗാണ്​. പറപ്പൂർ പഞ്ചായത്തിൽ മാത്രമാണ്​ ലീഗ്​ പ്രതിപക്ഷത്തിരിക്കുന്നത്​. പച്ച കോട്ടകളിൽ വിള്ളൽ വീണ്​ ഇടതുപാളയത്തിലേക്ക്​ വോട്ട്​ ചോർന്നുവെന്ന്​ തെരഞ്ഞെടുപ്പ്​ ഫലം വ്യക്​തമാക്കുന്നു.

പിണറായി വിജയ​​ൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പി​ന്​ കീഴിലുള്ള പൊലീസ്​ ചില വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ തിരിച്ചടിയാകുമെന്ന്​ അവർ ഭയന്നിരുന്നു. എന്നാൽ അത്തരം ആശങ്കകളെല്ലാം അപ്രസക്​തമാക്കുന്നതാണ്​ ഇടതു മുന്നേറ്റം. ലീഗി​​​​െൻറ ഉറച്ച കോട്ടകളിലൊന്നായ മണ്ഡലത്തിൽ ഇടതു മുന്നേറ്റമുണ്ടാക്കിയ നേട്ടത്തിന് തിളക്കമേറെയാണ്​. ഇതിന്​ പുറമെ എസ്​.ഡി.പി​​.​െഎയുടെ മുന്നേറ്റം കനത്ത പ്രഹരമാണ്​ ലീഗിന്​ നൽകിയത്​. വരും നാളുകളിൽ അവരുടെ ഉറക്കം​ കെടുത്തുന്നതും ഇതായിരിക്കും. ഹാദിയ വിഷയമടക്കം ന്യൂനപക്ഷ വിഷയങ്ങളിൽ ഇടത്​, വലത്​ മുന്നണികൾ സ്വീകരിക്കുന്ന നിലപാടുകളെ വിമർശിച്ചും സംഘ്​പരിവാർ ഭീതി ചൂണ്ടിക്കാണിച്ചുമാണ്​​ എസ്​.ഡി.പി.​െഎ പ്രചാരണം നടത്തിയത്​. തങ്ങൾ ചർച്ച ചെയ്​ത വിഷയങ്ങൾ മണ്ഡലത്തിൽ സ്വാധീനം ചെലുത്തിയെന്നതി​​​​െൻറ തെളിവാണ്​ കൂടിയ വോട്ടുകളെന്നാണ്​ അവരുടെ വിലയിരുത്തൽ. ഹിന്ദു വോട്ടുകളുടെ സമാഹരണം എന്ന അജണ്ടയുമായി മത്സര രംഗത്തുണ്ടായിരുന്ന ബി.ജെ.പിക്കും കിട്ടി കനത്ത അടി. കേന്ദ്ര മന്ത്രിമാരുൾപ്പെടെ മണ്ഡലത്തിൽ പ്രചാരണത്തിനെത്തി. കേന്ദ്ര ഭരണത്തി​​​​െൻറ പകിട്ടും അവർക്കുണ്ടായിരുന്നു. എന്നാൽ വേങ്ങരയിലെ വോട്ടർമാർ അവരെ നാലാം സ്​ഥാനത്താക്കി.

UDF1

2014ലെ ലോക്​സഭ ​െതരഞ്ഞെടുപ്പിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ച വെൽഫെയർ പാർട്ടി മലപ്പുറം ലോക്​സഭ ഉപതെരഞ്ഞെടുപ്പിലും തുടർന്നുവന്ന വേങ്ങര ഉപതെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നില്ല. ​ആർക്കും ​വോട്ടുചെയ്യാതെ വിട്ടുനിൽക്കുകയെന്ന നിലപാടാണ്​ പാർട്ടി ഇരു തെരഞ്ഞെടുപ്പിലും സ്വീകരിച്ചത്​.


പച്ചക്കോട്ടയിൽ വിള്ളൽ 

ഇടതു നുഴഞ്ഞുകയറ്റത്തിൽ വേങ്ങരയിലെ ലീഗ്​ കോട്ടകൾക്ക്​ ശക്​തിക്ഷയം. സർവ്വ സന്നാഹങ്ങളുമായി ഇടതു, വലതു മുന്നണികൾ ഏറ്റുമുട്ടിയ ഉപതെരഞ്ഞെടുപ്പിൽ ലീഗി​​​​െൻറ തട്ടകത്തിൽ ചെറുതല്ലാത്ത പ്രഹരമേൽപ്പിക്കാൻ എൽ.ഡി.എഫിനായി. ലീഗി​​​​െൻറ ശക്​തി കേന്ദ്രങ്ങളായ ആറു ഗ്രാമ പഞ്ചായത്തുകളിലും അവരുടെ ലീഡിൽ വൻകുറവുണ്ടായി. 2011ൽ 24901ഉം 2016ൽ 34124ഉം വോട്ടുകൾമാ​ത്രമുണ്ടായിരുന്ന എൽ.ഡി.എഫ്​ വോട്ട്​ ബാങ്ക്​ ഇക്കുറി 41917 ആയി ഉയർന്നു. ഇടതിന്​ ആകെ 7793 വോട്ടുകൾ കൂടി. വേങ്ങരയിലെ എൽ.ഡി.എഫ്​ വോട്ടുകൾ യു.ഡി.എഫ്​ ഭൂരിപക്ഷത്തേക്കാൾ കുറവാണെന്ന നാണക്കേടിനും ഇതോടെ അറുതിയായി. ​​​ന്യൂനപക്ഷ​ കേന്ദ്രീകൃത മണ്ഡലത്തിൽ പ്രചാരണവിഷയം അനുകൂലമാക്കിയെടുക്കുന്നതിലുള്ള വിജയമാണ്​ ഇടതിന്​ തുണയായത്​. പ്രചാരണവേളയിൽ സി.പി.എം കുന്തമുന ആർ.എസ്​.എസിനെതിരെ തിരിച്ചത്​ ന്യൂനപക്ഷ വോട്ടർമാരെ സ്വാധീനിച്ചുവെന്നാണ്​ ഫലം നൽകുന്ന സൂചന. സി.പി.എമ്മി​​​​െൻറ അപ്രതീക്ഷിത പടയോട്ടത്തെ പ്രതിരോധിക്കുന്നതിൽ യു.ഡി.എഫ്​ പൂർണ്ണമായി വിജയിച്ചില്ല. പാർട്ടി സംവിധാനം ദുർബലമായിട്ടും അടിത്തട്ട്​ ഇളക്കി സി.പി.എം നടത്തിയ ചിട്ടയായ പ്രവർത്തനം അവരെ തുണച്ചു. സർക്കാറി​​​​െൻറ പ്രവാസി ക്ഷേമപദ്ധതികളും ഷാർജ സുൽത്താ​​​​െൻറ സന്ദർശനവുമടക്കം പ്രചാരണ വിഷയമാക്കിയുള്ള ഇടതുതന്ത്രവും ഫലം കണ്ടു.

vengara1

ഹാദിയ വിഷയത്തിൽ സുപ്രീംകോടതിൽ എൻ.​െഎ.എ അന്വേഷണത്തിനെതിരെ സർക്കാർ നിലപാടെടുത്തതും സി.പി.എമ്മിന്​ ഗുണം ചെയ്​തു. തെരഞ്ഞെടുപ്പ്​ ദിവസം സോളാർ അന്വേഷണ പ്രഖ്യാപനം നടത്തിയുള്ള എൽ.ഡി.എഫ്​ നീക്കവും വിജയം കണ്ടു. മണ്ഡലത്തിന്​ സുപരിചതനായ പി.പി. ബഷീറിനെ വീണ്ടും സ്ഥാനാർഥിയാക്കാനുള്ള തീരുമാനവും അനുകൂലമായി. ​​നേര​ത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച്​ കളത്തിലിറങ്ങിയതും ഗുണം ചെയ്​തു. കുഞ്ഞാലിക്കുട്ടിയെ രണ്ടു തവണ വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിച്ച മണ്ഡലത്തിൽ ലീഗ്​ വോട്ടുകളിൽ ചോർച്ചയുണ്ടാക്കി കനത്ത വെല്ലുവിളിയുയർത്താൻ സി.പി.എമ്മിന്​ കഴിഞ്ഞു. ലീഗ്​ കോട്ടകളിൽ വിള്ളലുണ്ടാക്കാനാവില്ലെന്നുള്ള പ്രചാരണത്തി​​​​െൻറ മുനയൊടിക്കുന്നതാണ്​ വേങ്ങര ഫലം. ഇത്​ എൽ.ഡി.എഫിന്​ നൽകുന്ന ആത്​മവിശ്വാസം ചെറുതല്ല. ലീഗും കോൺ​ഗ്രസും മുമ്പില്ലാത്തവിധം ​െഎക്യപ്പെട്ടിട്ടും ഇടതിനെ തടയാനായില്ല. ലീഗി​​​​െൻറ ഭൂരിപക്ഷം കുറക്കാനായതും വോട്ടിങ്​ ശതമാനം വർധിപ്പിച്ചതും ഭരണ, രാഷ്​ട്രീയ നേട്ടവുമായാണ്​ ഇടതുമുന്നണി വിലയിരുത്തുന്നത്.

ജനരക്ഷ യാത്രയും ബി.ജെ.പിയെ രക്ഷിച്ചില്ല

മലപ്പുറം ഒരിക്കൽകൂടി ബി.ജെ.പിയെ നിരാശപ്പെടുത്തി. ജനരക്ഷായാത്ര  വേങ്ങരവഴി തിരിച്ചുവിട്ടും കേന്ദ്ര സംസ്​ഥാന നേതാക്കളെ പ്രചാരണത്തിന്​ എത്തിച്ചും ആവേശം സൃഷ്​ടിക്കാൻ ശ്രമിച്ചെങ്കിലും മണ്ഡലം ബി.ജെ.പിയെ സ്വകീരിച്ചില്ല. മുൻ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ട്​ നിലനിർത്താനോ വർധിപ്പിക്കാനോ ബി.ജെ.പിക്കായില്ല. പാരമ്പര്യ വോട്ടുകളും പാർട്ടിയെ കൈവിട്ടു. 2016 നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 1327  വോട്ടി​​​​െൻറ കുറവ്​ ഇത്തവണ വേങ്ങരയിൽ ബി.ജെ.പിക്കുണ്ടായി. ബി.ജെ.പിയുടെ ജനചന്ദ്രൻ മാസ്​റ്റർക്ക്​  ലഭിച്ചത്​ 5728 വോട്ടുകൾ മാത്രം. 

Amit-Shah-Kummanam-Suresh-Gopi-Kerala

2016 ൽ ബി.ജെ.പിയുടെ ആലി ഹാജി 7055 വോട്ടുകൾ നേടിയിരുന്നു. ആറ്​ മാസം മുമ്പ്​ നടന്ന ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ ​മണ്ഡലത്തിൽ നിന്ന്​ കിട്ടിയ വോട്ടും ജനചന്ദ്രൻ മാസ്​റ്റർക്ക്​ ലഭിച്ചില്ല. മലപ്പുറം ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശ്രീപ്രകാശ്​ വേങ്ങരയിൽ നിന്ന്​ 5,952 വോട്ടുകൾ നേടിയിരുന്നു. ഇതിൽ 224 വോട്ടി​​​​െൻറ കുറവ്​ വന്നു. വേങ്ങര മണ്ഡലത്തിലെ ആറ്​ പഞ്ചായത്തുകളിലും പാർട്ടിക്ക്​ വോട്ട്​ കുറഞ്ഞു. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്ന്​ വോട്ട്​ ഒഴുകിയില്ല. വേങ്ങര മണ്ഡലത്തിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നില്ലങ്കിലും വോട്ട്​ കുറയുമെന്ന്​ കണക്കുകൂട്ടിയിരുന്നില്ല. വേങ്ങരയിൽ മൂന്നാം സ്​ഥാനവും പതിനായിരത്തിന്​ അടുത്ത്​ വോട്ടുമായിരുന്നു പ്രതീക്ഷ. രണ്ടും നടന്നില്ല. കേന്ദ്ര ഭരണ നേട്ടങ്ങൾ, സംസ്​ഥാന ഭരണ പരാജയം, ഹാദിയ കേസ്​ എന്നിവയിൽ ഉൗന്നിയായിരുന്നു വേങ്ങരയിലെ ബി.ജെ.പി പ്രചാരണം. ദേശീയ പാതയിലൂടെ കടന്നുപോകേണ്ടിയിരുന്ന ജനരക്ഷായാത്ര വേങ്ങര വഴി തിരിച്ചുവിട്ട്​ സ്വീകരണം ഒരുക്കി. കേന്ദ്രമന്ത്രി ആർ.കെ സിങും, സംസ്​ഥാനധ്യക്ഷൻ കുമ്മനം രാജശേഖരനും മുതിർന്ന നേതാക്കളുടെ പടയും വേങ്ങരയിലെത്തി. ഒന്നും ഫലം കണ്ടില്ല. തർക്കങ്ങൾ പരിഹരിക്കാത്തതിനാൽ വേങ്ങരയിൽ ബി.ഡി.ജെ.എസി​​​​െൻറ പൂർണ സഹായവും ലഭിച്ചില്ല. ​പോളിങ്​ ശതമാനം കൂടിയിട്ടും വോട്ട്​ കുറഞ്ഞത്​ ബി.ജെ.പിക്ക്​ കനത്ത തിരിച്ചടിയാണ്​. 


കറുത്ത കുതിരയായി എസ്​.ഡി.പി.​െഎ

ഹാദിയ കേസുകൾപ്പെടെ ന്യൂനപക്ഷ വിഷയങ്ങളിലൂന്നി ഇരു മുന്നണികളേയും ബി.ജെ.പിയേയും നേരിട്ട എസ്​.ഡി.പി.​െഎക്ക്​ വേങ്ങരയിൽ അപ്രതീക്ഷിത നേട്ടം. ബി.ജെ.പിയെ നാലാം സ്ഥാനത്തേക്ക്​ തള്ളി എസ്​.ഡി.പി.​െഎ സ്ഥാനാർഥി അഡ്വ. ​െക.സി. നസീർ 8648 വോട്ടുകളുമായി വൻ മുന്നേറ്റം നടത്തി. വോ​െട്ടണ്ണുന്നതിന്​ തൊട്ടുമുമ്പ്​ ഇൗ​ ലേഖകനുമായി സംസാരിച്ച പരമാവധി 5000 വോട്ടാണ്​ പ്രതീക്ഷിക്കുന്നതെന്നാണ്​ പറഞ്ഞത്​. 

naseer-sdpi

എന്നാൽ, അദ്ദേഹത്തി​​​​െൻറ കണക്കു കൂട്ടൽ തെറ്റിച്ച്​ കഴിഞ്ഞ തവണത്തെക്കാൾ പാർട്ടിക്ക്​ 5599 വോട്ടുകൾ കൂടി. ഹാദിയ കേസിൽ അഭിഭാഷകൻ കൂടിയാണ്​ കെ.സി നസീർ. അതും തനിക്ക്​ തുണയായിട്ടുണ്ടെന്നാണ്​ അദ്ദേഹത്തി​​​​െൻറ വിലയിരുത്തൽ. 2011ൽ എസ്​.ഡി.പി.​െഎയുടെ അബ്​ദുൽ മജീദ്​ ഫൈസി 4683ഉം 2016ൽ കല്ലൻ അബൂബക്കർ മാസ്​റ്റർ 3049ഉം വോട്ടുകൾ നേടിയിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്​.ഡി.പി.​െഎ സംസ്ഥാന പ്രസിഡൻറ്​ നാസറുദ്ദീൻ എളമരത്തിന്​ വേങ്ങര മണ്ഡലത്തിൽനിന്നും 9058 വോട്ട് കിട്ടിയിരുന്നു. എന്നാൽ അന്നത്തെ സാഹചര്യം ഇതായിരുന്നില്ല. ഇടതു സ്​ഥാനാർഥി പി.കെ സൈനബയായിരുന്നു ഇ. അഹമ്മദിനെ നേരിട്ടത്​. 2011ലും എസ്​.ഡി.പി.​െഎ മണ്ഡലത്തിൽ മൂന്നാമ​െതത്തിയിരുന്നു. കഴിഞ്ഞ ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ചിരുന്നില്ല. ഇത്തവണ ലീഗ്​ വോട്ടുകളിൽ ഒരു പങ്ക്​ എസ്​.ഡി.പി​.​െഎയിലേക്കും പോയെന്നാണ്​ പഞ്ചായത്ത്​തല വോട്ടിങ്​ നില നൽകുന്ന സൂചന. ​

ലീഗ്​ വിമതൻ നോട്ടക്കും പിന്നിൽ

മലപ്പുറം: ​അഡ്വ.കെ.എൻ.എ ഖാദറി​​​​െൻറ സ്​ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച്​ മത്സരത്തിനിറങ്ങിയ ലീഗ്​ വിമതൻ അഡ്വ.ഹംസ കരുമണ്ണിൽ നോട്ടക്കും പിന്നിൽ. 442 വോട്ടുകളാണ്​ ഹംസക്ക്​ ലഭിച്ചത്​. നോട്ടക്ക്​ 502 വോട്ട്​ ലഭിച്ചു.  സ്വതന്ത്രനായ ശ്രീനിവാസിന്​ 159 വോട്ടുകളാണ്​ കിട്ടിയത്​. അഡ്വ.കെ.എൻ.എ ഖാദർ സീറ്റ്​ നേടിയെടുത്ത നടപടിയോട്​ യോജിക്കാനാവില്ലെന്ന്​ അറിയിച്ചാണ്​ ഹംസ മത്സരിക്കാനെത്തിയത്​. എന്നാൽ വിമത​​​​െൻറ സാന്നിധ്യം ഒരു തരത്തിലും ഏശിയില്ല. നേതാക്കൾ ഇടപെട്ടാൽ പിന്മാറു​െമന്നായിരുന്നു അദ്ദേഹത്തി​​​​െൻറ നിലപാട്​. അതുണ്ടാവാത്തതിനെ തുടർന്ന്​ മത്സര രംഗത്ത്​ തുടരേണ്ടി വന്നു. ലീഗി​​​​െൻറ തൊഴിലാളി സംഘടനയായ സ്വതന്ത്ര മോ​േട്ടാർ തൊഴിലാളി യൂണിയൻ (എസ്​.ടി.യു) മുൻ ജില്ല പ്രസിഡൻറായിരുന്ന ഹംസ വോട്ടുകൾ ചോർത്തുമെന്ന്​ അവകാശപ്പെട്ടിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. വിമത സാന്നിധ്യം ബാധിക്കില്ലെന്ന ലീഗ്​ നേതാക്കളുടെ കണക്കു കൂട്ടൽ ശരിവെക്കുന്നതാണ്​ തെരഞ്ഞെടുപ്പു ഫലം​. 

വേങ്ങര ഉപതെരഞ്ഞെടുപ്പ്​ ഫലം 2017

കെ.എൻ.എ ഖാദർ(മുസ്​ലിംലീഗ്​)-65227
പി.പി. ബഷീർ(സി.പിഎം)-41917
കെ.സി. നസീർ(എസ്​.ഡി.പി.​െഎ)-8648
കെ. ജനചന്ദ്രൻ മാസ്​റ്റർ(ബി.ജെ.പി)-5728
ശ്രീനിവാസ്​ (സ്വത.)-159
ഹംസ കരുമണ്ണിൽ (സ്വത.)-442
​േനാട്ട-502
കെ.എൻ.എ. ഖാദർ ഭൂരിപക്ഷം -23310

2016 വോട്ടിങ്​ നില 
യു.ഡി.എഫ് - 72181
എല്‍.ഡി.എഫ് -34124
ബി.ജെ.പി-     7055
എസ്.ഡി.പി.ഐ - 3049
വെൽഫെയര്‍ പാർട്ടി  -1864


യു.ഡി.എഫ് ഭൂരിപക്ഷം ഇതുവരെ 
2011 നിയമസഭ  -  38237
2014 ലോക്​സഭ -  42632
2016 നിയമസഭ  -  38057
2017 ലോക്​സഭ -  40,529
2017 നിയമസഭ -  233310

 

2016 വോട്ടിങ്​ നില: 

പഞ്ചായത്ത്  യു.ഡി.എഫ് എൽ.ഡി.എഫ്
ഉൗരകം    9356 3961
ഒതുക്കുങ്ങൽ 11,922  5490
എ.ആർ.നഗർ 11,711 6392 
വേങ്ങര 15373  6700 
കണ്ണമംഗലം 12032   5873 
പറപ്പൂർ 11,219 5463

 


2017 വോട്ടിങ്​ നില: 

പഞ്ചായത്ത്  യു.ഡി.എഫ് എൽ.ഡി.എഫ്
ഉൗരകം     8176 5419
ഒതുക്കുങ്ങൽ 11038 7267
എ.ആർ.നഗർ 10802 7452
വേങ്ങര 13912 7921
കണ്ണമംഗലം 11055 6935
പറപ്പൂർ 10244 6923
Show Full Article
TAGS:Vengara Bye Election analysis muslim league cpim sdpi bjp open forum opinion malayalam news 
Next Story