Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇറാനുമേൽ വീണ്ടും യു.എസ്​ യുദ്ധമേഘങ്ങൾ; പശ്​ചിമേഷ്യയിൽ വീണ്ടും ചോരയൊഴുകുമോ?
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightഇറാനുമേൽ വീണ്ടും...

ഇറാനുമേൽ വീണ്ടും യു.എസ്​ യുദ്ധമേഘങ്ങൾ; പശ്​ചിമേഷ്യയിൽ വീണ്ടും ചോരയൊഴുകുമോ?

text_fields
bookmark_border

ഗൾഫ്​ കടലിലേക്ക്​ എണ്ണമറ്റ ആയുധങ്ങളുമായി അമേരിക്കൻ യുദ്ധവാഹിനി കപ്പലുകൾ

ഓരോ ഇറാനിയുടെയും നെഞ്ചു പൊള്ളിച്ച്​ മേജർ ജനറൽ ഖാസിം സുലൈമാനിയെന്ന ഖുദ്​സ്​ സേന മേധാവി അയൽ രാജ്യ തലസ്​ഥാനമായ ബഗ്​ദാദിൽ ബോംബുവീണ്​ മരണംപുൽകിയതി​ന്​ ഒരു വർഷം പൂർത്തിയാകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പശ്​ചിമേഷ്യയുടെ ആകാശത്ത്​ ഉത്​കണ്​ഠയുടെ തീ പടർത്തി​ പുതിയ യുദ്ധ മേഘങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ നഗരമായ നോർത്ത്​ ഡക്കോട്ടയിൽനിന്ന്​ നീണ്ട 30 മണിക്കൂർ അതിവേഗം പറന്ന്​ രണ്ട്​ ബി 52 ബോംബർ വിമാനങ്ങൾ പശ്​ചിമേഷ്യയുടെ ആകാശങ്ങൾക്കു മുകളിൽ ഭീതിവിതച്ച്​ തിരിച്ചുപോയതോടെ ഇതുവരെയും പതിവു വാർത്തകൾ മാത്രമായിരുന്ന ഇറാൻ പ്രതികാരവും ട്രംപി​െൻറ യുദ്ധഘോഷവും സംഭവിക്കുമോയെന്ന ആധിയായി കാര്യങ്ങൾ മാറുന്നു​. ആഴ്​ചകൾക്കിടെ മൂന്നാം തവണയാണ്​ അമേരിക്ക ബി 52 ബോംബറുകൾ പശ്​ചിമേഷ്യയിലേക്ക്​ പറത്തുന്നത്​. യുദ്ധങ്ങൾക്ക്​ മുമ്പ്​ ശക്​തി പ്രകടനമെന്നോണം​ പതിവായി അമേരിക്ക നടത്തുന്ന ഈ ആകാശപ്രദക്ഷിണം എന്തിനായിരിക്കണം പിന്നെയും പിന്നെയും ഗൾഫ്​ മേഖല ലക്ഷ്യമിടുന്നത്​?

ആധികൂട്ടി ആയുധ വിന്യാസം

പ്രസിഡൻറ്​ പദവിയിൽ ഇനിയുമേറെ നാളുകളില്ലെങ്കിലും അതുവരെയും അധികാരപുരുഷനായി ചിലത്​ നടപ്പാ​ക്കുമെന്ന്​ വാക്കിലും നടപ്പിലും ലോകത്തെ ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്​, ഡോണൾഡ്​ ട്രംപ്​. അതി​െൻറ ഭാഗമായി കൂടിയാകണം, ​ഇറാൻ അതിരിടുന്ന ഹുർമുസ്​ കടൽ ലക്ഷ്യമിട്ട്​ അമേരിക്കയുടെ ആയുധങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്​. യുദ്ധക്കപ്പലുകളായ യു.എസ്​.എസ്​ ജോർജിയ എത്തുന്നത്​ 154 ടോമഹോക്​ മിസൈലുകളും വഹിച്ചാണ്​. മാരക പ്രഹരശേഷിയുള്ള എഫ്​-18 സൂപർ​ ഹോണറ്റ്​സ്​ യുദ്ധവിമാനങ്ങളെയും കൂട്ടി യു.എസ്​.എസ്​ നിമിറ്റ്​സ്​ എന്ന മറ്റൊരു യുദ്ധക്കപ്പൽ തൊട്ടുപരിസരത്തെത്തിക്കഴിഞ്ഞു. പോർട്ട്​ റോയൽ, ജോൺ പോൾ ജോൺസ്​ തുടങ്ങി വിവിധ പേരുകളിൽ മിസൈൽ വേധ കപ്പലുകൾ വേറെ.


ജർമനിയിൽനിന്ന്​ എഫ്​-16 ജെറ്റ്​ ഫൈറ്റർ വിമാനങ്ങളുടെ ഒരു സ്​ക്വാഡ്രൺ (ഒരു ഡസനിലേറെ) അയൽരാജ്യത്തെ വ്യോമതാവളത്തിൽ കാത്തിരിപ്പ്​ തുടങ്ങിയിട്ട്​ ദിവസങ്ങളായി. എന്തിനാകും കടലിലും കരയില​ും ആകാശത്തും ശക്​തി പ്രകടിപ്പിക്കുന്നത്​?

മുഹ്​സിൻ ഫഖ്​രിസാദയെ എന്തിന് കൊന്നു?

ഇറാൻ ആണവ പദ്ധതിയുടെ ഹൃദയവും ന​ട്ടെല്ലുമായി വാഴ്​ത്തപ്പെട്ട ശാസ്​ത്രജ്​ഞൻ മുഹ്​സിൻ ഫഖ്​രിസാദ ഇസ്രായേൽ ഗൂഢാലോചനയുടെ ഇരയായി ദിവസങ്ങൾക്ക്​ മുമ്പ്​ ടെഹ്​റാൻ നഗരത്തിൽ കൊല്ലപ്പെട്ടത്​ ഒരു വർഷത്തിനിടെ ഇറാനേറ്റ രണ്ടാം 'ഷോക്ക്​' ആയിരുന്നു. സൈനികമായും ശാസ്​ത്രീയമായും ഇറാനെ പശ്​ചിമേഷ്യയിൽ കരുത്തരാക്കി നിർത്തിയ രണ്ടു പ്രമുഖർ ഇല്ലാതാക്കപ്പെട്ടത്​ തെല്ലൊന്നുമല്ല, തെഹ്​റാനെയും ഭരണ- ആത്​മീയ നേതൃത്വത്തെയും പ്രകോപിപ്പിച്ചത്​. കഴിഞ്ഞ വർഷം ജനുവരി മൂന്നിനായിരുന്നു ഇറാഖിലെ ശിയാ നീക്കങ്ങളുടെ ചുമതലയുമായി ബഗ്​ദാദിലെത്തിയ ഖാസിം സുലൈമാനിയും മറ്റു ഇറാനി പ്രമുഖരും സഞ്ചരിച്ച കാറുകൾ അമേരിക്കൻ ബോംബുവർഷത്തിൽ ചാരമായി പോയത്​.

പ്രതികാരം പ്രഖ്യാപിച്ച്​ ഇറാൻ തെരുവുകളിൽ ദിവസങ്ങളോളം ജ്വലിച്ചുനിന്ന പ്രതിഷേധങ്ങൾക്ക്​ പുതിയ സാക്ഷാത്​കാരം എന്നേ നേതൃത്വത്തി​െൻറ മനസ്സിലുള്ളതാണ്​. അത്​ വൈകാതെ സംഭവിക്കുമെന്ന്​ ആയത്തുല്ല ഖാംനഈ മുതൽ ഹസൻ റൂഹാനി വരെ പ്രഖ്യാപിച്ചിട്ടുമുണ്ട്​. അതി​െൻറ തുടർച്ചയായിട്ടാകണം, ഇറാഖിലെ യു.എസ്​ സൈനിക കേന്ദ്രങ്ങൾക്കു മേൽ 50 തവണയാണ്​ റോക്കറ്റ്​ ആക്രമണങ്ങളുണ്ടായത്​. അമേരിക്കൻ സേനക്ക്​ അവശ്യവസ്​തുക്കളുമായി പോയ വാഹനങ്ങൾ 90 തവണയും ആക്രമിക്കപ്പെട്ടു. ഏറ്റവുമൊടുവിൽ ബഗ്​ദാദിലെ ഗ്രീൻ സോണിൽ പ്രവർത്തിക്കുന്ന യു.എസ്​ എംബസിയിലും ഡിസംബർ 20ന്​ റോക്കറ്റുകൾ വീണു. ഭയന്നുപോയതു കൊണ്ടാണോ എന്നറിയില്ല, ഇറാഖിലെ 2,500 സൈനികരെ ജനുവരി പകുതിക്കകം പിൻവലിക്കാൻ തൊട്ടുപിന്നാലെ ട്രംപ്​ ഉത്തരവിടുകയും ചെയ്​തു.


ഖാസിം സുലൈമാനി വധത്ത​ി​െൻറ വാർഷികത്തിൽ ചിലത്​ സംഭവിക്കുമെന്ന സൂചന യു.എസ്​ രഹസ്യാന്വേഷണ വിഭാഗം നൽകു​േമ്പാൾ അനുകൂലമായാണോ പ്രതികൂലമായാണോ എന്നു മാത്രമേ അറിയാൻ ബാക്കിയുള്ളൂ. രണ്ടു സാധ്യതകളും തുല്യമായി ബാക്കിനിൽക്കുന്നു.

ട്രംപിനോളം യുദ്ധ ഭ്രാന്ത്​ ബൈഡൻ തുടരുമോ എന്ന്​ ഉറപ്പില്ലെങ്കിലും മുൻഗാമി ബോധപൂർവം തുടങ്ങിയിട്ടത്​ പൂർത്തിയാക്കാതെ അടങ്ങിയിരിക്കാൻ അദ്ദേഹത്തിനാകില്ലെന്നുറപ്പ്​. ഇതുതന്നെയാണ്​ പശ്​ചിമേഷ്യയെ കൂടുതൽ കലുഷിതമായി നിലനിർത്തുന്നത്​. സമീപ കാലത്ത്​ ഇറാൻ പശ്​ചിമേഷ്യയിൽ ആർജിച്ച സൈനിക, ഭരണ നേട്ടങ്ങളുടെ തലച്ചോറ്​ ഖാസിം സുലൈമാനിയായിരുന്നുവെങ്കിൽ കടുത്ത ഉപരോധങ്ങൾ രാജ്യത്തെ പ്രതിസന്ധിയുടെ മുനയിൽ നിർത്തിയപ്പോഴും രഹസ്യമായി ആണവ പദ്ധതികളെ ചലിപ്പിച്ചത്​ കഴിഞ്ഞ മാസം കൊല ചെയ്യപ്പെട്ട ഫഖ്​രിസാദയുമായിരുന്നു. ഇരുവരെയും കൊലക്കുകൊടുക്കാനായിരുന്നില്ല, ഇറാൻ നേതൃത്വം എല്ലാം നൽകി സംരക്ഷിച്ചുപോന്നത്​. അതാണ്​ അപ്രതീക്ഷിത ആക്രമണങ്ങളിൽ ഇല്ലാതായത്​. ഫഖ്​രിസാദയെ ഇല്ലാതാക്കിയത്​ ഇസ്രായേൽ ആണെന്നാണ്​ ആരോപണമെങ്കിലും യു.എസ്​- ഇസ്രായേൽ സഖ്യത്തെ കുറിച്ച്​ അറിയാത്തവർ മേഖലയിലുണ്ടാകില്ല.

കടലിൽ യുദ്ധക്കപ്പലുകൾ മാത്രമല്ല, സൗഹൃദ രാജ്യങ്ങളിൽ സൈനികരെയും വിമാനങ്ങളും കൂട്ടി യു.എസ്​ തയാറെടുപ്പ്​ ശക്​തമാക്കുന്നതും ഇവയെല്ലാം തിരിച്ചറിഞ്ഞാണ്​. അതിനാൽ തന്നെ, മേഖല ആധിയോടെ ഉറ്റുനോക്കുന്നത്​ എന്തുസംഭവിക്കുമെന്നാണ്​?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USIran
Next Story