Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightയുദ്ധമേഘങ്ങൾ...

യുദ്ധമേഘങ്ങൾ പശ്​ചിമേഷ്യയെ വീണ്ടും ചോരയിൽ മുക്കുമോ?

text_fields
bookmark_border
യുദ്ധമേഘങ്ങൾ പശ്​ചിമേഷ്യയെ വീണ്ടും ചോരയിൽ മുക്കുമോ?
cancel

മൂന്നു പതിറ്റാണ്ടിനിടെ ഇറാഖിൽ യു.എസ്​ സ്​പോൺസർ ചെയ്യുന്ന നാലാം യുദ്ധത്തി​​​​െൻറ ഭീതിയിലാണ്​ പശ്​ചിമേഷ്യ. ര ണ്ടു വട്ടം സദ്ദാം ഹുസൈനെതിരെയും ഒരുവട്ടം ഐ.എസിനെതിരെയും യുദ്ധത്തിന്​ യൂഫ്രട്ടീസി​​​െൻറ മണ്ണിൽ ചോരയൊഴുക്ക ിയ വൻശക്​തി ഇത്തവണ ഇറാനുമായി കൊമ്പുകോർക്കാനാണ്​ ബഗ്​ദാദിൽ കഴിഞ്ഞ വെള്ളിയാഴ്​ച റീപർ ഡ്രോണുമായെത്തി ആദ്യ ബ ോംബ്​ വർഷിച്ചത്​. ഖാസിം സുലൈമാനിയെന്ന ഇറാൻ ജനറലി​​​െൻറ വധം തുറന്നുവിട്ട ഭൂതം പക്ഷേ, എത്രയെളുപ്പം കുടത്തിൽ തി രിച്ചുകയറുമെന്ന്​ ഉദ്വേഗത്തോടെ കാത്തിരിപ്പിലാണ്​ ലോകം.

കൊലപാതകം അവസാനമല്ല, തുടക്കം
ഇറാൻ റവല ൂഷനറി ഗാർഡ്​സി​​​െൻറ വിദേശ ഓപറേഷനുകൾക്ക്​ ചുക്കാൻ പിടിച്ച ഖുദ്​സ്​ സേനയുടെ തലവനായ സുലൈമാനിയെ ഇല്ലാതാക്കിയാ ൽ തീരുന്ന പ്രശ്​നങ്ങൾ മാത്രം കണ്ടായിരിക്കണം യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ വെള്ളിയാഴ്​ച ബഗ്​ദാദ്​ ആക്രമ ണത്തിന്​ പച്ചക്കൊടി കാട്ടിയത്​. പശ്​ചിമേഷ്യൻ പര്യടനത്തി​​​െൻറ ഭാഗമായി ബഗ്​ദാദിലെത്തുമെന്നും അവിടെ പ്രധാനമ ന്ത്രി ആദിൽ അബ്​ദുൽ മഹ്​ദിയുൾപെടെ പ്രമുഖരെ കാണുമെന്നും മണത്തറിഞ്ഞ യു.എസ്​ രഹസ്യാന്വേഷണ വിഭാഗത്തി​​​െൻറ ഒത്ത ാശയോടെയായിരുന്നു ആക്രമണം.

ദിവസങ്ങൾക്ക്​ മുമ്പ്​ ബഗ്​ദാദിലെ യു.എസ്​ എംബസിക്കു പുറത്ത്​ ആൾക്കൂട്ടം പ്രതി ഷേധം സംഘടിപ്പിച്ചതും അതിനുമുമ്പ്​ ഒരു യു.എസ്​ കരാറുകാരൻ കൊല്ലപ്പെട്ടതും മതിയായിരുന്നു ഇറാ​​​െൻറ രണ്ടാമനെ ത ട്ടാൻ കാരണമായി​. പക്ഷേ, എല്ലാം കൈവിട്ടുപോയെന്നറിയുന്നത്​ ​കൊല്ലപ്പെട്ട സുലൈമാനിയും ഇറാഖി​ പൗര സേന ഉപമേധാവി അബൂ മഹ്​ദിയും പിന്നീട്​ നിരത്തുകളിൽ പുതിയ വിപ്ലവത്തി​​​െൻറ മഹാനായകരായി വൻജനാവലിയുടെ തോളിലേ​റി ‘എത്തി’യപ് പോഴാണ്​. ഇറാഖിൽ ബഗ്​ദാദിനു പുറമെ ശിയ പുണ്യ ഭൂമികളായ നജഫ്​, കർബല എന്നിവിടങ്ങളിലും ഇറാനിൽ മശ്​ഹദ്​, ടെഹ്​റാൻ, ഖു ം, കിർമാൻ എന്നിവിടങ്ങളിലും ഇവരുടെ മൃതദേഹങ്ങൾ വഹിച്ച, ദശലക്ഷങ്ങൾ അണിനിരന്ന വിലാപ യാത്രകൾ ലോകത്തെ ഞെട്ടിച്ച യു ദ്ധ പ്രഖ്യാപനങ്ങളായി. അമേരിക്കക്കും ട്രംപിനും ഇനി മാപ്പില്ലെന്ന്​ തെരുവിലിറങ്ങിയ പുരുഷനും സ്​ത്രീയും ഒരുപോലെ ആർത്തുവിളിച്ചു. സാധാരണക്കാരൻ മുതൽ രാഷ്​ട്രത്തലവൻമാർ വരെ കറുപ്പണിഞ്ഞ്​ ചോരക്കു ചോരയെന്ന്​ പ്രതിജ്​ഞയെടുത്തു.

പിന്നാലെ, രക്​തം ചിന്തിയവന്​ പകരം നൽകാതെ​ പിൻമടക്കമില്ലെന്ന പരസ്യ പ്രഖ്യാപനമായി ഇറാൻ പുണ്യ നഗരമായ ജംകറാനിലെ പള്ളിയിൽ ചുവന്ന പതാക ഉയർന്നു​. പതാക ഉയർത്തിയവർ രംഗങ്ങൾ പൂർണമായി സ്​റ്റേറ്റ്​ ടെലിവിഷനിൽ ലൈവായി കാണിച്ചപ്പോൾ ഞെട്ടലോടെ​​ ലോകം കാഴ്​ചകൾ കണ്ടു​. പണ്ട്​ കർബലയിൽ ഇമാം ഹുസൈനും കുടുംബവും മരിച്ചുവീണ മണ്ണിൽ ഉയർത്തിയ ചെ​ങ്കൊടി പിന്നീട്​ ഉയരുന്നത്​ ജംകറാനിലെ ചരിത്ര പ്രധാനമായ പള്ളി മിനാരത്തിലാണെന്ന്​ നേതൃത്വം പറയാതെ പറയു​േമ്പാൾ ചിലതു തിരിച്ചുനൽകാൻ​ രാജ്യം ഒരുങ്ങിക്കഴിഞ്ഞുവെന്ന്​ വ്യക്​തം.

ഇറാൻ ആത്​മീയാചാര്യൻ ആയത്തുല്ല അലി ഖാംനഇ മുതൽ ഖുദ്​സ്​ സേനയിൽ സുലൈമാനിയുടെ പിൻഗാമി സുലൈമാൻ ഖാനി വരെ എല്ലാവരും ഒരേ സ്വരത്തിലാണ്​ യുദ്ധ പ്രഖ്യാപനം നടത്തിയത്​. യു.എസ്​ സേനയാണ്​ ഇറാൻ സൈനിക ജനറലിനെ വധിച്ചതെന്നും അതിനാൽ ​അവർ തന്നെ അനുഭവിക്കുമെന്നും ഇറാൻ സൈനിക മേധാവി ദിഹ്​ഖാൻ ഒന്നുകൂടി കൃത്യമാക്കുകയും ചെയ്​തു.

ഖാസിം സുലൈമാനി​യെന്ന രണ്ടാമൻ
കൊല്ലപ്പെടും മുമ്പ്​ വെറുമൊരു ഇറാൻ സൈനിക ജനറലായിരുന്നു ഖാസിം സുലൈമാനി ലോകത്തിന്​. തെര​ഞ്ഞുപിടിച്ച്​ അമേരിക്ക അദ്ദേഹത്തെ മറ്റൊരു നാട്ടിൽവെച്ച്​ വധിച്ചുകളഞ്ഞതോടെ പക്ഷേ, വീരകഥകളിലെ നായകനായി. 1957ൽ ജനിച്ച്​ വളരെ നേരത്തെ ഇറാൻ റവലൂഷനറി ഗാർഡിലെത്തിയ സുലൈമാനി 1980- 88 വർഷങ്ങളിലെ ഇറാൻ- ഇറാഖ്​ യുദ്ധത്തോടെയാണ്​ വെറും സൈനികനിൽനിന്ന്​ രാഷ്​ട്രീയം കൈയാളുന്ന ജനറലായി പേരെടുക്കുന്നത്​. റവലൂഷനറി ഗാർഡിനു കീഴിലെ ഖുദ്​സ്​ സേനയുടെ തലവനായി 1998ൽ വലിയ ദൗത്യം ആരംഭിച്ച അദ്ദേഹം 2013 ആകു​േമ്പാഴേക്ക്​ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്​തികളിലൊരാളായി. 1979നു ശേഷം ആദ്യമായി രാജ്യത്തെ പരമോന്നതമായ ദുൽഫഖാർ പദവി അടുത്തിടെ​ അദ്ദേഹത്തിന്​ സമ്മാനിക്കപ്പെട്ടു​.

സ്വന്തം രാജ്യം മാത്രമായി ഒതുങ്ങുന്നതിനു പകരം പശ്​ചിമേഷ്യയിൽ കൂടുതൽ രാജ്യങ്ങളെ വരുതിയിൽ നിർത്തുന്ന നിയാമക ശക്​തിയായി ഇറാനെ വളരെ പെ​ട്ടെന്ന്​ വളർത്തിയെടുക്കുന്നതിൽ വഹിച്ച പങ്കിന്​ പ്രത്യുപകാരമായിരുന്നു പുരസ്​കാരം. പക്ഷേ, അതോടെ, ഖാസിം സുലൈമാനിയെ അമേരിക്ക കൂടുതൽ നോട്ടമിട്ടുതുടങ്ങി. യു.എസ്​ പത്രങ്ങൾ കൂടുതൽ എഴുതുന്നുവെന്നും ജീവൻ അപായത്തിലാണെന്നും ഖാസിം സുലൈമാനിയോട്​ മരണത്തിന്​ ഒരാഴ്​ച മുമ്പ്​ സൂചിപ്പിച്ചിരുന്നുവെന്ന്​ ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ല പറഞ്ഞതിലുണ്ട്​ കാര്യം. അതാണ്​ ഒടുവിൽ സംഭവിച്ചതും.

പശ്​ചിമേഷ്യ നിറയെ യു.എസ്​ സൈന്യം
മേഖലയിലെ യു.എസ്​ താൽപര്യ സംരക്ഷണത്തിന്​ പശ്​ചിമേഷ്യയിൽ മാത്രം 60,000 ഓളം യു.എസ്​ സൈനികരുണ്ട്​. അവരെ കാക്കാൻ യുദ്ധക്കപ്പലുകളും വിമാനങ്ങളും മറ്റു എണ്ണമറ്റ ആയുധങ്ങളും. ഒന്നുകൂടി വിശാലമാക്കിയാൽ, ബ്രസീൽ മുതൽ സിംഗപ്പൂർ വരെയും പസഫിക്​ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയും കടലിലും കരയിലുമായി 860 ഓളം സൈനിക താവളങ്ങൾ യു.എസി​​​െൻറതായുണ്ട്​. യുദ്ധക്കപ്പലുകൾ മാത്രം വരും 293. ഇവയിൽ മൂന്നിലൊന്ന്​ വിന്യസിച്ചിരിക്കുന്നത്​ അമേരിക്കക്ക്​ പുറത്താണ്​. എന്തും വിളിച്ചുപറയാൻ സമൂഹ മാധ്യമങ്ങളുള്ള കാലത്ത്,​ ആത്​മരതിയിൽ അഭിരമിക്കുന്ന ട്രംപിനെ പോലെ ഒരു അമേരിക്കൻ ഭരണാധികാരിക്ക്​ അർമാദത്തിന് ഇതിൽ പരം ഇനിയെന്തുവേണം.


ഇവയുടെ ബലത്തിലാണ്​ കഴിഞ്ഞ ദിവസം ത​​​െൻറ ട്രില്യൺ ഡോളർ സേനയെ കുറിച്ച്​ അയാൾ വീരസ്യം പറഞ്ഞത്​. ലോകത്തെ ഏറ്റവും പഴക്കമുള്ള സംസ്​കാരങ്ങളിലൊന്നി​​​െൻറ ഈറ്റില്ലമായ ഇറാ​​​െൻറ സാംസ്​​കാരിക കേന്ദ്രങ്ങൾ ഇല്ലാതാക്കുമെന്ന്​ അവകാശവാദം മുഴക്കിയത്​. സാംസ്​കാരിക അടയാളങ്ങളെ അത്രമേൽ സ്​നേഹിക്കുന്ന ഒരു ജനതയോട്​ മറ്റെന്തു പറഞ്ഞാലും ഇതു മാത്രം പറയരുതായിരുന്നു. ​പക്ഷേ, അറബ്​ ലോകത്ത്​ മനുഷ്യത്വം സ്​പർശിക്കാതെ മഹാ ക്രൂരതകൾക്ക്​ നിരന്തരം നേതൃത്വം നൽകുന്ന സേനയുടെ അമരക്കാരൻ കൂടിയായ ട്രംപ്​ എങ്ങനെ പറയാതിരിക്കും?

ഇ​ത​ത്രയും ചിത്രത്തി​​​െൻറ ഒരു വശം. സൈനികമായി തീരെ ദുർബലമായ, പിന്നെയും പിന്നെയും കൊടിയ ഉപരോധങ്ങളുടെ തീച്ചൂളയിൽ നീറുന്ന ഇറാനെ പറഞ്ഞുപേടിപ്പിക്കാൻ ഇതുകൊണ്ടൊക്കെയായിട്ടുണ്ടോ എന്നതാണ്​ മറുവശം.

ട്രംപി​​​െൻറ മോഹങ്ങൾ
പ്രതിനിധി സഭ കടന്ന ട്രംപിനെതിരായ ഇംപീച്ച്​മ​​െൻറ്​ നടപടികൾ സെനറ്റിൽ വിചാരണ ആരംഭിക്കാനിരിക്കുകയാണ്​. വീണ്ടുമൊരു പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനും ഇനി ഏറെയില്ല. രാജ്യം നേരിടുന്ന പ്രശ്​നങ്ങൾ നേരിടുന്നതിൽ വൻവീഴ്​ചയായിരുന്നു ട്രംപി​​​െൻറ ഭരണകാലമെന്നതിൽ സ്വന്തം റിപ്പബ്ലിക്കൻമാർക്കു പോലും രണ്ടഭിപ്രായമില്ല. അതിനിടെ, ഏറെ ദൂരെ അമേരിക്കക്കാരന്​ എന്നും രണ്ടുമനസ്സുള്ള പശ്​ചിമേഷ്യയിൽ ഒരു ആക്രമണം തരപ്പെടുത്തിയാൽ കിട്ടുന്ന മൈലേജ്​ ട്രംപിനെയെന്നല്ല, മുമ്പ്​ ഒബാമയെ പോലും കൊതിപ്പിച്ചതാണ്​. ഈ ആക്രമണത്തിനു പിന്നിലും കലക്കവെള്ളത്തിലെ ഈ മീൻപിടിത്തം സംശയിക്കാൻ സ്വാഭാവികമായി കാരണങ്ങൾ പലത്​.

പക്ഷേ, ഇത്തവണ ട്രംപിന്​ പരസ്യ പിന്തുണ അറിയിച്ച്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ മാത്രമാണ്​ രംഗത്തെത്തിയിരിക്കുന്നത്​. തങ്ങളോട്​ വിഷയം ആലോചിച്ചി​ട്ടേയില്ലെന്ന്​ സൗദി പറയുന്നു. ഖത്തറാക​ട്ടെ, പരസ്യമായി ഇറാനോട്​ അനുഭാവം പ്രഖ്യാപിച്ചുകഴിഞ്ഞു.

എന്നും അമേരിക്കൻ താൽപര്യങ്ങളുടെ സംരക്ഷകരായിരുന്ന ഇറാഖ്​ സർക്കാറാണ്​ ഏകകണ്​ഠമായി യു.എസ്​ സൈന്യത്തെ പുറത്താക്കുമെന്ന്​ പ്രമേയം പാസാക്കിയത്​. ഒരു വർഷത്തെ നോട്ടീസ്​ കാലാവധി നേരത്തെ നിശ്​ചയിച്ചതായതിനാൽ പാർലമ​​െൻറി​​​െൻറ പ്രഖ്യാപനം കൊണ്ട്​ എളുപ്പം യു.എസ്​ മടങ്ങണമെന്നില്ല. എന്നാൽ, ഇനിയും യു.എസ്​ സേന രാജ്യത്തു തങ്ങിയാൽ അധിനിവേശകരായി പ്രഖ്യാപിക്കുമെന്നാണ്​ സർക്കാർ അനുകൂല പൗര സേനകളുടെ നിലപാട്​. ഇത്​ അമേരിക്കക്ക്​ അപകടം ചെയ്യും. ഇറാഖിനെതിരെ കടുത്ത ഉപരോധ ഭീഷണി മുഴക്കി വായടക്കാമെന്ന അവസാന ആയുധവും യു.എസ് പ്രയോഗിച്ചത്​ അപ്രതീക്ഷിത തിരിച്ചടിയിൽ നൊന്താണെന്ന്​ ഉറപ്പ്​. സുലൈമാനി ബഗ്​ദാദിൽ വിമാനമിറങ്ങിയത്​ സൗദി തുടക്കമിട്ട്​ സമാധാന ദൗത്യത്തി​​​െൻറ ഭാഗമായിരുന്നു എന്ന ഇറാഖ്​ പ്രധാനമന്ത്രിയുടെ പ്രസ്​താവന കൂടി ചേർത്തുവായിക്കണം.

യു.എസ്​ സേനക്ക്​ പരിക്കേൽക്കുമോ?
രണ്ടാം ലോക യുദ്ധത്തിനു ശേഷം യു.എസ്​ സേന​ക്കു നേരെയുണ്ടായ വലിയ ആക്രമണങ്ങളിൽ ചിലത്​ ശിയ അനുകൂല റിബലുകളുടെ കരങ്ങളാലാണെന്ന്​ ചരിത്രം പറയുന്നു. 1983ൽ ബെയ്​റൂത്​ വിമാനത്താവളത്തോടു ചേർന്ന്​ യു.എസ്​ മറൈൻ ബാരകിലുണ്ടായ ഹിസ്​ബുല്ല ആക്രമണത്തിൽ 241 സേനാംഗങ്ങളാണ്​ യു.എസിന്​ നഷ്​ടമായത്​. 1996ൽ സൗദിയിലെ അൽഖോബാർ ടവേഴ്​സിൽ യു.എസ്​ സേന താവളത്തിനു നേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ 19 പേരും കൊല്ലപ്പെട്ടു.

2000 ഒക്​ടോബറിൽ യെമനിലെ ഏദൻ തുറമുഖത്ത്​ എണ്ണ നിറക്കുന്നതിനിടെ യു.എസ്​.എസ്​ കോൾ യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ടതിൽ 17 പേർ മരിക്കുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ഇതിലേറെയും സംശയിക്കപ്പെടുന്ന കരങ്ങളിൽ ചിലതു തന്നെയാണ്​ ഇത്തവണയും യുദ്ധ പ്രഖ്യാപനവുമായി രംഗത്തെത്തിയത്​ എന്നത്​ ശ്രദ്ധേയമാണ്​. ഇതുകൊണ്ടു തന്നെയാകണം, ഇറാഖിലെ സൈനിക നടപടികൾ പൂർണമായി നിർത്തിവെക്കാൻ 5,000 ഓളം വരുന്ന സൈനികർക്ക്​ ട്രംപ്​ നിർദേശം നൽകിയത്​.

ഒട്ടും പിറകോട്ടില്ലാത്ത ഇറാൻ ആണവ കരാറിലെ വ്യവസ്​ഥകളോടുള്ള കടപ്പാട്​ സമ്പൂർണമായി അവസാനിപ്പിക്കുകയും ഇനി സന്ധിയില്ലെന്ന്​ പ്രഖ്യാപിക്കുകയും ചെയ്​ത സാഹചര്യത്തിൽ കരുതലോടെ കാത്തിരിക്കുക മാത്രമാണ്​ മുന്നിലുള്ളത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranworld newsmalayalam newsIran-US
News Summary - US-Iran tensions after Soleimani killing
Next Story