Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഊർജിത് പോയി, ശക്തി...

ഊർജിത് പോയി, ശക്തി വന്നു; ആർ.ബി.ഐ ഇനി എങ്ങോട്ട് ?

text_fields
bookmark_border
ഊർജിത് പോയി, ശക്തി വന്നു; ആർ.ബി.ഐ ഇനി എങ്ങോട്ട് ?
cancel

അഞ്ച്​ സംസ്ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത്​ വന്നപ്പോൾ മുങ്ങിപ്പോയ പ്രധാനപ്പെട്ട വാർത്ത ആർ.ബി.​െഎയുമായി ബന്ധപ്പെട്ടായിരുന്നു. ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ ഞെട്ടിച്ചുകൊണ്ടാണ്​ റിസർവ്​ ബാങ്ക്​ ഗവർണർ സ ്ഥാനത്ത്​ നിന്ന്​ ഉൗർജിത്​ പ​േട്ടൽ രാജിവെച്ചത്​. ഡിസംബർ 10ലെ ഉൗർജിത്​​ പ​േട്ടലി​​​​െൻറ രാജി തെരഞ്ഞെടുപ്പ്​ ചർ ച്ചകൾക്കിടയിൽ മുങ്ങിപ്പോയി. ബാങ്കി​​​​െൻറ സ്വയംഭരണം ഇല്ലാതാക്കാൻ മോദി സർക്കാർ ഇടപ്പെടുന്നുവെന്ന വാർത്തകൾ ക്കിടെയുണ്ടായ രാജി സജീവ ചർച്ചയായില്ല. പ്രമുഖ രാഷ്​ട്രീയ പാർട്ടികളൊന്നും ഇക്കാര്യത്തിൽ ശക്​തമായ പ്രതികരണവു ം നടത്തിയില്ല.

തെരഞ്ഞെടുപ്പ്​ ഫലം വന്ന ഡിസംബർ 11ന്​ വൈകുന്നേരമാണ്​ ശക്​തികാന്ത ദാസിനെ പുതിയ റിസർവ്​ ബാങ്ക് ​ ഗവർണറായി നിയമിച്ചത്​. മധ്യപ്രദേശിൽ കോൺഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച്​ പോരാട്ടം നടത്തു​േമ്പാഴാണ്​ ദാസി​​ ​​െൻറ നിയമന വാർത്ത പുറത്ത്​ വരുന്നത്​. തെരഞ്ഞെടുപ്പ്​ ചൂടിൽ ആ വാർത്തക്കും കാര്യമായ പരിഗണന കിട്ടിയില്ല. പക്ഷേ ഇ ന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ തലവര കുറിക്കാൻ ശേഷിയുള്ള സ്വയംഭരണ സ്ഥാപനമായ റിസർവ്​ ബാങ്കി​​​​െൻറ തല​പ്പത്തേക്ക് മോദിയുടെ വിശ്വസ്​തനായ​ ശക്​തികാന്ത ദാസെത്തു​േമ്പാൾ ഉയർത്തുന്ന ചില ചോദ്യങ്ങളുണ്ട്​. ഇതിനെ അവഗണിച്ച്​ മു​ന്നോട്ട്​ പോവുകയാണെങ്കിൽ സമ്പദ്​വ്യവസ്ഥയുടെ അടിവേരറുക്കുന്ന തീരുമാനമായിരിക്കുമത്​.

Shaktikanta-das

ഒറ്റനോട്ടത്തിൽ തന്നെ ശക്​തികാന്ത ദാസി​​േൻറത്​ രാഷ്​ട്രീയ നിയമനമാണെന്ന്​ വ്യക്​തമാണ്. 2016​ നവംബറിലെ നോട്ട്​ നിരോധനകാലത്ത്​ ​കേന്ദ്രസർക്കാറി​​​​െൻറ മുഖമായിരുന്നു ധനകാര്യ സെക്രട്ടറിയായിരുന്ന ശക്​തികാന്ത ദാസ്​. നോട്ട് നിരോധന തീരുമാനം നടപ്പിലാക്കുന്നതിന്​ സർക്കാറിനെ സഹായിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്​ ശക്​തികാന്ത ദാസായിരുന്നു. വാർത്തസമ്മേളനങ്ങളിൽ സർക്കാറിനായി നിരന്തരമായി സംസാരിച്ചതും അദ്ദേഹമായിരുന്നു. പിന്നീട്​ ജി.എസ്​.ടി നടപ്പിലാക്കുന്നതി​​​​െൻറ പിന്നണിയിലും ശക്​തികാന്ത ദാസുണ്ടായിരുന്നു. ഇതിലുടെ നരേന്ദ്രമോദിയുടെ വിശ്വസ്​തനെന്ന തലത്തിലേക്ക്​ അദ്ദേഹം​ ഉയർന്നുവെന്നാണ്​ വിലയിരുത്തൽ. ഇത്​ തന്നെയാണ്​ ആർ.ബി.​െഎ ഗവർണറെന്ന സ്ഥാനലബ്​ധി ശക്​തികാന്തിന്​ ലഭിക്കാൻ കാരണം.

ഇന്ത്യയിൽ ബാങ്കുകൾ കടുത്ത പ്രതിസന്ധി നേരിടു​േമ്പാഴാണ്​ ശക്​തികാന്ത ദാസ്​ ആർ.ബി.​െഎ ഗവർണറായി എത്തുന്നത്​. കിട്ടാകടത്തിൽ നിന്ന്​ ബാങ്കുകളെ കരകയറ്റാൻ എന്ത്​ നടപടിയാകും ദാസ്​ സ്വീകരിക്കുകയെന്നാണ്​ ഇന്ത്യൻ സാമ്പത്തികരംഗം ഉറ്റുനോക്കുന്നത്. കിട്ടാകടത്തിനെതിരെ ശക്​തമായ നടപടികളുമായി മുന്നോട്ട്​ പോയാൽ അത്​ സർക്കാറി​​​​െൻറ അതൃപ്​തി വിളിച്ച്​ വരുത്തുമെന്ന്​ ശക്​തികാന്തിനറിയാം.

rbi

ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്​പ പ്രശ്​നത്തിൽ​ ആർ.ബി.​െഎയും കേന്ദ്രസർക്കാറും തമ്മിൽ കൊമ്പ്​ കോർത്തിരുന്നു​. പല ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന്​ അറിഞ്ഞിട്ടും കേന്ദ്രസർക്കാർ ഇത്തരം സ്ഥാപനങ്ങൾക്കായി നിലകൊള്ളുകയായിരുന്നു. ആർ.ബി.​െഎയുടെ തലപ്പത്തേക്ക്​ എത്തു​േമ്പാൾ സർക്കാറി​​​​െൻറ ഇത്തരം താൽപര്യങ്ങൾ കൂടി പരിഗണിച്ച്​ മാത്രമേ ​ശക്​തികാന്ത ദാസിന്​ മുന്നോട്ട്​ പോകാൻ കഴിയൂ.

2019ൽ ലോക്​സഭ തെരഞ്ഞെടുപ്പ്​ വരികയാണ്​ ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പ്​ ഫലം​ നരേന്ദ്രമോദിക്കും അമിത്​ ഷാക്കും ശുഭസൂചനയല്ല നൽകുന്നത്​. രാജ്യത്തെ തന്നെ വിറപ്പിച്ച കർഷക പ്രക്ഷോഭങ്ങളാണ്​ രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ പ്രതിഫലിച്ചത്​. ഇൗ കർഷക രോഷം തണുപ്പിക്കാൻ വഴി തേടുകയാണ്​ മോദി സർക്കാർ. ഏകദേശം നാല്​ ലക്ഷം കോടിയുടെ കാർഷിക വായ്​പ എഴുതി തള്ളി ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ഒരു ഗിമ്മിക്ക്​ കാണിക്കാൻ മോദി സർക്കാർ മുതിരുമെന്ന്​ റിപ്പോർട്ടുകളുണ്ട്​. ഇതിനുള്ള നിലമൊരുക്കാനാണ്​ ശക്​തികാന്ത ദാസിനെ ആർ.ബി.​െഎ ഗവർണർ സ്ഥാനത്തേക്ക്​ കൊണ്ടു വന്നതെന്നാണ് സൂചന.

RBI-issue-23

ത​​​​െൻറ നയങ്ങളെ നടപ്പിലാക്കാനുള്ള ഉപകരണമാക്കി ആർ.ബി.​െഎ ഗവർണറെ മോദി മാറ്റിതീർക്കുമോയെന്ന ആശങ്കയും ശക്തമാണ്. ആർ.ബി.​െഎയുടെ സ്വയംഭരണം സംരക്ഷിക്കുമെന്ന്​ ഗവർണറായി ചുമതലയേറ്റെടുത്തതിന്​ ശേഷമുള്ള ആദ്യ വാർത്ത സമ്മേളനത്തിൽ ശക്​തികാന്ത ദാസ്​ പറഞ്ഞിരുന്നു. എന്നാൽ,​ ആർ.ബി.​െഎ ആക്​ടിലെ സെക്ഷൻ ഏഴിലൂടെ കേന്ദ്രബാങ്കി​​​​െൻറ നിയന്ത്രണം ഏറ്റെടുക്കാൻ സർക്കാർ മുതിർന്നാൽ ഉൗർജിത്​ പ​േട്ടൽ നടത്തിയ ചെറുത്ത്​നിൽപ്പ്​ പോലും ശക്​തികാന്തിൽ നിന്ന്​ ഉണ്ടാവില്ലെന്ന്​ ഉറപ്പാണ്​.

സാമ്പത്തിക ശാസ്​ത്രത്തിൽ ബിരുദാനന്തര ബിരുദവും ​ഗ​വേഷണ പരിചയമുള്ളവരെയാണ്​ പൊതുവിൽ ആർ.ബി.​െഎ ഗവർണറായി നിയമിക്കാറുള്ളത്​. ഇതിൽ നിന്ന്​ വ്യത്യസ്​തമായി ചരിത്രത്തിലാണ്​ ശക്​തികാന്ത ദാസിന്​ ബിരുദാന ബിരുദമുള്ളത്​​. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നയാളെ ആർ.ബി.​െഎയുടെ തലപ്പത്തേക്ക്​ എത്തിക്കാനാണ്​ യോഗ്യതകളിൽ വെള്ളം ചേർത്ത​െതന്നാണ്​ ഉയരുന്ന ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbiopinionShaktikanta Dasmalayalam newsopen forumRBI Governer
News Summary - Shaktikanta das As RBI Governer-Opnion
Next Story