ജഡ്​ജിമാർ ശരിയോ തെറ്റോ?

Judges-To-Media
KT-Thomas
 സുപ്രീംകോടതിയുടെ ഭരണഘടനാ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ച് കൊളീജിയത്തിൽ ഉൾപ്പെട്ട നാല് മുതിർന്ന ജഡ്ജിമാർ പരസ്യമായി വാർത്തസമ്മേളനം വിളിച്ച് കോടതിയുടെ പ്രവർത്തനശൈലിക്കെതിരെയുള്ള എതിർപ്പ് പ്രകടിപ്പിച്ച നടപടി സുപ്രീംകോടതിയുടെ പ്രവർത്തനശൈലിയിൽ മാറ്റംവരുത്താൻ ഇടയാക്കുമെങ്കിൽ സ്വാഗതംചെയ്യുന്നു. അല്ലെങ്കിൽ ഇൗ നീക്കത്തെ ശക്തമായി എതിർക്കുന്നു. അരങ്ങേറിയത് അസാധാരണ സംഭവംതന്നെ. സുപ്രീംകോടതിയുടെയും ഹൈകോടതികളുടെയും ചരിത്രത്തിൽ ജഡ്ജിമാർ നാളിതുവരെ മാധ്യമങ്ങളെ കണ്ടതായി കേട്ടിട്ടില്ല; പ്രേത്യകിച്ച് സിറ്റിങ് ജഡ്ജിമാർ. ഇവർക്ക് ജനങ്ങളെ എന്തെങ്കിലും വിഷയങ്ങൾ അറിയിക്കാനുണ്ടെങ്കിൽ അത് സാധാരണയായി സുപ്രീംകോടതി രജിസ്ട്രാർ ജനറലിനെ ചുമതലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഹൈകോടതികളിലും ഇൗ സംവിധാനമാണ് നിലവിലുള്ളത്. എല്ലാ പതിവുകളും മാറ്റിവെച്ച് ജസ്റ്റിസുമാർ മാധ്യമങ്ങളെ കണ്ടതുതന്നെ അസാധാരണമെന്ന് പറയുേമ്പാഴും സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് കരുതാനാവില്ല.

സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സി​നെ​തി​രെ കൊ​ളീ​ജി​യ​ത്തി​ൽ​ ഉ​ൾ​പ്പെ​ടു​ന്ന ജ​ഡ്​​ജി​മാ​ർ പ​ര​സ്യ​നി​ല​പാ​ട്​ എ​ടു​ത്ത​തി​നെ ഗൗ​ര​വ​മാ​യി​ത​ന്നെ കാ​ണു​ന്നു. ജ​സ്​​റ്റി​സ്​ ക​ർ​ണ​​​െൻറ കേ​സി​ൽ കൊ​ളീ​ജി​യ​ത്തി​​​െൻറ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച്​ മെ​മ്മോ​റാ​ണ്ടം ത​യാ​റാ​ക്കാ​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഏ​ഴ്​ ജ​ഡ്​​ജി​മാ​രെ നി​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​മാ​യ ഒ​രു ന​യം അ​വ​ർ ത​യാ​റാ​ക്കി​ക്കൊ​ടു​ത്തി​ട്ടി​ല്ല. ​പ്ര​േ​ത്യ​ക മെ​മ്മോ​റാ​ണ്ടം ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ൽ വി​വാ​ദ വി​ഷ​യ​ങ്ങ​ൾ​ക്ക്​ അ​ത്​ പ​രി​ഹാ​ര​മാ​കു​മാ​യി​രു​ന്നു. ജ​സ്​​റ്റി​സ്​ ക​ർ​ണ​ൻ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട കൊ​ളീ​ജി​യം എ​ടു​ത്ത നി​ല​പാ​ടു​ക​ളെ എ​ല്ലാ​വ​രും അം​ഗീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇൗ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടു​മി​ല്ല.
 
supreme-court

ഏതു കേസ്, ഏതു ബെഞ്ച് കൈകാര്യം ചെയ്യണമെന്ന കാര്യത്തിലും ബെഞ്ച് മാറ്റുന്നതിലും ചീഫ് ജസ്റ്റിസിന് പൂർണ അധികാരമാണുള്ളത്. ഇതിനു നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുമുണ്ട്. ഫുട്ബാൾ കളിയിൽ സഹകളിക്കാർ എവിടെ നിൽക്കണമെന്ന് ക്യാപ്റ്റൻ തീരുമാനിക്കുന്നതുപോലെ. അതിൽ മറ്റാർക്കും ഇടപെടാനാവില്ല. ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ്. വർമക്കെതിരെ രാജസ്ഥാൻ ഹൈകോടതിയിൽ കേസ് വന്നപ്പോൾ ആ കേസ് സുപ്രീംകോടതിയുടെ ബെഞ്ചിലേക്ക് വിളിച്ചുവരുത്തിയ സംഭവവും ഉണ്ട്. പിന്നീട് ചീഫ് ജസ്റ്റിസിനെ ഒഴിച്ചുനിർത്തിയുള്ള മറ്റൊരു ബെഞ്ച് കേസ് പരിഗണിച്ച് തള്ളിയതും ഉദാഹരണമാണ്. രാജ്യത്തെ ഏതു കോടതിയിലുള്ള കേസും സുപ്രീംകോടതിയിലേക്ക് വിളിച്ചുവരുത്താനുള്ള അധികാരം ചീഫ് ജസ്റ്റിസിനുണ്ട്. ഇപ്പോഴത്തെ വിവാദത്തിൽ ഉൾപ്പെട്ട ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ കീഴ്വഴക്കങ്ങൾ പാലിച്ചിട്ടില്ലെന്നാണ് പറയുന്നത്. കത്ത് കണ്ടിരുന്നു. എന്നാൽ, എന്തു കീഴ്വഴക്കമാണ് ലംഘിച്ചതെന്ന് മനസ്സിലാവുന്നില്ല. 

കേ​ശ​വാ​ന​ന്ദ ഭാ​ര​തി കേ​സി​ൽ സു​പ്രീം​കോ​ട​തി എ​ടു​ത്ത നി​ല​പാ​ട്​ ഇ​വി​ടെ നി​ർ​ണാ​യ​ക​മാ​ണ്. ചീ​ഫ്​ ജ​സ്​​റ്റി​സ്​ സി​ക്രി ഉ​ൾ​പ്പെ​ടെ​യു​ള്ള 13 അം​ഗ ബെ​ഞ്ച്​ ഏ​തു ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്​​ഥാ​ന​ത​ത്ത്വ​ങ്ങ​ൾ ലം​ഘി​ക്ക​രു​തെ​ന്ന സു​പ്ര​ധാ​ന വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത്ത​രം വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ല്‍ ഫു​ള്‍കോ​ര്‍ട്ട് വി​ളി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ലും അ​ടി​യ​ന്ത​ര​മാ​യി ഫു​ൾ​കോ​ർ​ട്ട്​ വി​ളി​ച്ചു​കൂ​ട്ട​ണം. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യാ​ണ്​​ പ്ര​ധാ​നം. എ​ല്ലാ ദി​വ​സ​വും ചീ​ഫ്​ ജ​സ്​​റ്റി​സി​​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ജ​ഡ്​​ജി​മാ​ർ രാ​വി​ലെ യോ​ഗം ചേ​രാ​റു​ണ്ട്. അ​ന്ന​ത്തെ കേ​സു​ക​ളും വി​വാ​ദ വി​ഷ​യ​ങ്ങ​ളു​മൊ​ക്കെ ഇൗ ​യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്യാ​റു​മു​ണ്ട്. എ​ന്തെ​ങ്കി​ലും വി​ഷ​യം പ്ര​ത്യേ​ക​മാ​യി ച​ർ​ച്ച​ചെ​യ്യ​ണ​മെ​ങ്കി​ൽ അ​ന്നു​ത​ന്നെ വീ​ണ്ടും യോ​ഗം ചേ​ര​ണ​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മു​ഴു​വ​ൻ ജ​ഡ്​​ജി​മാ​രും യോ​ഗ​ത്തി​ന്​ എ​ത്താ​റു​മു​ണ്ട്. കേ​സു​ക​ൾ ​ജ​ഡ്​​ജി​മാ​ർ​ക്ക്​ കൈ​മാ​റു​ന്ന​തും ബെ​ഞ്ച്​ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തു​മൊ​ക്കെ ചീ​ഫ്​ ജ​സ്​​റ്റി​സി​​​െൻറ സാ​ന്നി​ധ്യ​ത്തി​ലു​ള്ള ഇൗ ​യോ​ഗ​ത്തി​ലാ​ണ്. നിയമവ്യവസ്ഥയുടെ കാതലും അതാണ്‍. ഈ വിശ്വാസ്യതയില്‍ പോറലുണ്ടാകാൻ പാടില്ല. വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. 
 
justice-dipak-misra
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
 

വാർത്തസമ്മേളനം വിളിച്ചുചേര്‍ത്ത ജഡ്ജിമാരുടെ തീരുമാനത്തെ കുറ്റപ്പെടുത്തുന്നില്ല. ചര്‍ച്ചകളിലൂടെ പരിഹാരങ്ങളുമുണ്ടാകണം. സുപ്രീംകോടതിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാൽ, ഇൗ പ്രവണത നല്ലതല്ല. അധികാരത്തർക്കങ്ങൾ സുപ്രീംകോടതിക്ക് അകത്തുണ്ടാകുന്ന പ്രവണത അനുവദിക്കാനും പാടില്ല. ഇക്കാര്യത്തിൽ ആദ്യം പരിഹാരം പറയേണ്ടത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെയാണ്. ഫുൾകോർട്ട് വിളിച്ച് ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാനാവും. ഇത് ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന സംഭവമൊന്നുമല്ല. ഭരണഘടനയുടെ 21ാം വകുപ്പ് അനുസരിച്ച് നിയമങ്ങൾ ന്യായവും നീതിയുക്തവുമാകണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. കീഴ്വഴക്കങ്ങൾ കാറ്റിൽ പറത്തുന്നത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് കത്തിൽ പറയുന്നു. എന്നാൽ, ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസി​​െൻറ പരാമർശങ്ങളൊന്നും കത്തിലില്ല.
COMMENTS