കുട്ടികളെപ്പോലും വെറുതെവിടാത്തവർ... 

പി.ജസീല
07:29 AM
01/02/2020
suicide

പിറക്കാനിരിക്കുന്ന കുഞ്ഞി​​െൻറ പിതാവ്​ ആരാണെന്നു​ തീർച്ചയില്ലാത്ത 12കാരി. മാസങ്ങൾക്കകം അവൾ അമ്മയാകും. കളിപ്പാട്ടങ്ങൾക്കു പകരം കുഞ്ഞുവാവയാകും കൈയിൽ... ഇതുപോ​െല വീടകങ്ങളിൽ സ്വന്തം പിതാക്കളും (ആ പേര്​ അവർക്ക്​ ചേരില്ല) ഉറ്റബന്ധുക്കളും ബലാത്സംഗംചെയ്​ത്​ ഗർഭിണികളാക്കിയ അനേകം കുഞ്ഞുങ്ങളുണ്ട്​ കേരളത്തിൽ...

പിതാവിനാൽ ബലാത്സംഗം ചെയ്യപ്പെട്ട്​ ജീവൻ നിലനിർത്താൻ ഡയാലിസിസിന്​ വിധേയമായ ഒരു കുരുന്ന്​ ഏറെനാളത്തെ ചികിത്സക്കുശേഷം സാധാരണ ജീവിതത്തിലേക്കു​ മടങ്ങി​. അവൾക്കിപ്പോൾ ആറു വയസ്സു കാണും. രണ്ടരവയസ്സുമുതൽ ഏറ്റ പീഡനമാണ്​. പൊലീസ്​ കേസുള്ളതിനാൽ, വിചാരണ നടക്കു​േമ്പാൾ നടന്നതെല്ലാം വീണ്ടും ആവർത്തിക്കണം. ഇതുപോ​െല എത്ര കുട്ടികൾ... ഇൗ കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ സർക്കാർ അഭയകേന്ദ്രങ്ങളുണ്ട്​. ഈ കേന്ദ്രങ്ങളിലെത്തുന്ന ഭൂരിഭാഗവും സന്തോഷവാന്മാരാണ്​. കാരണം വീട്ടിൽ  അനുഭവിച്ചത്​ തുടരില്ല​ എന്നതുതന്നെ. പലരും അഗാധ മാനസികാഘാതം അനുഭവിക്കുന്നവരാകും. ഉറക്കത്തിൽപോലും പേടിച്ചുകരയും. ഏറെക്കാലത്തെ ചികിത്സക്കുശേഷമാണ്​ ജീവിതത്തിലേക്കു മടങ്ങുക. ചില കുട്ടികൾ വീട്ടിലേക്കു മടങ്ങണമെന്ന്​ വാശിപിടിക്കും. അവരെ അങ്ങനെ വിടാനേ കഴിയൂ... ശിഷ്​ടജീവിതം ഊഹിക്കാവുന്നതേയുള്ളൂ. എത്ര പുരോഗമിച്ചുവെന്ന്​​ പറഞ്ഞാലും കുഞ്ഞുങ്ങളെപ്പോലും വെറുതെവിടാത്ത അധമന്മാരെ സൃഷ്​ടിക്കുന്ന സംഭവങ്ങൾ കേരളത്തിന്​ തീരാശാപമാണ്​. 

മാറാട് കലാപം നടന്ന് കുറച്ചുകഴിഞ്ഞാണ്. കോഴിക്കോട്ട് നാലുവയസ്സുകാരിയെ അയൽവീട്ടിലെ പ്രായമായ ആൾ ലൈംഗികമായി പീഡിപ്പിക്കാൻ മുതിർന്നു. കുട്ടിയെ കുറച്ചു സമയം കാണാതെ അമ്മ അന്വേഷിച്ചുപോവുകയായിരുന്നു. ആ സമയം ഇയാൾ മാത്രമാണ് വീട്ടിലുണ്ടായത്.  പെരുമാറ്റത്തിൽ പന്തികേട് തോന്നാതിരുന്നില്ല. കുളിപ്പിക്കുേമ്പാൾ അമ്മയോടവൾ എല്ലാം പറഞ്ഞു. ഇരുവരും വ്യത്യസ്ത സമുദായമാണ്. ഒരു കലാപത്തിലേക്ക് നീളാൻ സാധ്യതയുള്ള സംഭവം. രാഷ്്ട്രീയ, സാമൂഹിക പ്രവർത്തകർ ഇടപെട്ട്​ ആ സാഹചര്യം മാറ്റിയെടുത്തു. കുട്ടിയെ മെഡിക്കൽ പരിശോധന നടത്തിയത് രാത്രി 12നാണ്​. അമ്മയും കുഞ്ഞും ചകിതരായിരുന്നു. ലൈംഗികപീഡനം നടന്നിട്ടില്ല എന്ന് ഡോക്ടർ പറഞ്ഞു. അമ്മ സമയത്ത് എത്തിയതുമൂലം രക്ഷപ്പെട്ടതാണ്. കുട്ടി നാലാംക്ലാസിൽ പഠിക്കുേമ്പാഴായിരുന്നു വിചാരണ. ധൈര്യത്തോടെ അവൾ നേരിട്ടു. കേസ് ഒതുക്കാൻ ഏറെ വാഗ്ദാനങ്ങൾ വന്നെങ്കിലും പിതാവ് തയാറായില്ല. അന്നൊന്നും ഇത്തരം കേസുകൾക്ക്​ പോക്സോ കോടതികളുമില്ല. 

പോക്സോ കേസുകളിലെ ഇരകൾക്ക് ഇപ്പോൾ ഭയപ്പെടേണ്ടതില്ല. നേരത്തേ വിചാരണയിൽ പ്രതിയെ കാണുമായിരുന്നു. മറ്റുള്ളവർക്കും വിസ്താരം കേൾക്കാം. എന്നാൽ, ഇപ്പോൾ കർട്ടനിട്ട് മറച്ചിട്ടാണ് വിചാരണ. ഭീതിയില്ലാതെ നേരിടാം. ഐ.പി.സി 376 വകുപ്പുപ്രകാരം ലൈംഗിക പീഡനം തെളിയിക്കേണ്ടത് ഇരയുടെ ബാധ്യതയാണ്. പോക്സോകേസിൽ കുറ്റം ചെയ്തിട്ടി​െല്ലന്നു തെളിയിക്കേണ്ടത് പ്രതിയുടെ ബാധ്യതയും. 

പോക്സോ നിയമം
കുട്ടികൾക്കെതിരായ ലൈംഗികചൂഷണങ്ങൾ തടയാൻ 2012ലാണ് പോക്സോ (ദ പ്രൊട്ടക്​ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്​ഷ്വൽ ഒഫൻസ് ആക്ട്) നിയമം നിലവിൽവന്നത്. പോക്‌സോ കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കണമെന്നാണ് ചട്ടം. 2018 മേയ് 31 വരെ കണക്കനുസരിച്ച് സംസ്ഥാനത്ത് 5674 പോക്‌സോ കേസുകളാണ് തീർപ്പാക്കാതെയുള്ളത്​​. ആൺകുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങളും ഏറെയുണ്ട്.  
പോക്സോ കേസുകളിൽ രണ്ടാനച്ഛന്മാരോ ബന്ധുക്കളോ അയൽവാസികളോ പരിചയക്കാരോ ഒക്കെയാവും പ്രതികൾ. ഇത്തരം ചൂഷണം പുറത്തുകൊണ്ടു വരുന്നതിൽ സ്‌കൂൾ കൗൺസലർമാരുടെയും ചൈൽഡ് ലൈൻ അധികൃതരുടെയും ഇടപെടൽ എടുത്തുപറയേണ്ടതാണ്. കൗൺസലിങ്ങിലൂടെയാണ് മിക്ക  കുറ്റങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. എല്ലാ ജില്ലകളിലും  പോക്‌സോ  കോടതികൾ ഉണ്ടെങ്കിലും കേസുകൾ  ഇഴയുകയാണ്. പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ കാലതാമസവുമെടുക്കുന്നു.  

വാളയാർ കേസ്
കേരളത്തി​െൻറ കണ്ണീരായ മറ്റൊരു കേസാണ് വാളയാർ പീഡനം. കൊല്ലപ്പെടും മുമ്പും ശേഷവും ഈ കുട്ടികൾക്ക് നിയമസംവിധാനത്തി​െൻറ ഒരു ആനുകൂല്യവും ലഭിച്ചില്ല. ഉന്നത രാഷ്​ട്രീയബന്ധമുള്ളവർ തുടക്കം മുതൽ കേസിൽ ഇടപെട്ടു. കുറ്റവാളികളെ സംരക്ഷിക്കാനാണ്​ പൊലീസും നീതിന്യായ സംവിധാനവും ശ്രമിച്ചത്​. അടുത്ത ബന്ധുക്കളാണ് കുട്ടികളെ ബലാത്സംഗം ചെയ്തത്. താൻ കണ്ണീരു കുടിക്കുേമ്പാൾ കേസിലെ  പ്രതികൾ  വിലസുകയാണെന്ന് പെൺകുട്ടികളുടെ മാതാവ് പറയുന്നു. കേസ് ജയിക്കണമെന്നത് വാശിയാണ്. ഞങ്ങളുടെ രോമത്തിൽ പോലും തൊടാനാവില്ല എന്നാണ് പ്രതികൾ വെല്ലുവിളിച്ചത്​. പ്രതികളിലൊരാളെ നാട്ടുകാർ മർദിച്ചുവെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി. തല്ലിക്കൊല്ലുകയായിരുന്നു വേണ്ടത്. മർദിച്ചത് ഞങ്ങളാണെന്ന മട്ടിൽ കഥകളുണ്ട്. കൊല്ലാൻ പറ്റിയില്ലല്ലോ എന്ന സങ്കടമേയുള്ളൂ.  കേസ് എങ്ങനെ പോയാലും ഒടുവിൽ അവർ പുറത്തിറങ്ങും. തെരുവുപട്ടികൾക്ക് തുല്യരാണിവർ. കേസിൽ പുനരന്വേഷണമെന്നറിഞ്ഞതുമുതൽ ആരും ഞങ്ങളെ പണിക്കു വിളിക്കുന്നില്ല. ഫോൺ വിളിച്ചാലും എടുക്കില്ല. രണ്ടു മാസമായി വേലയും കൂലിയുമില്ല. റേഷനാണ്​ ആശ്രയം. തൊഴിലുറപ്പിനു പോകുന്നുണ്ടെങ്കിലും കൂലി മുറക്ക് കിട്ടില്ല. കുഞ്ഞുങ്ങൾ മരിച്ചശേഷം ബന്ധുക്കളുമായി ഒരു ബന്ധവുമില്ല. അമ്മയും ചേച്ചിയുമായിപോലും മിണ്ടാറില്ല. ചേച്ചിയുടെ മകനാണ് മൂന്നാംപ്രതി. ഒന്നാം പ്രതി ചെറിയച്ഛ​​െൻറ മകൻ. സംരക്ഷിക്കേണ്ടവരാണ്​ ക്രൂരത  കാട്ടിയത്​. എന്തും ചെയ്യാൻ മടിക്കാത്തവരാണ്. കേസുമായി മുന്നോട്ടുപോകുന്നതുെകാണ്ട്  ചിലപ്പോൾ ഇല്ലാതാക്കാനും ശ്രമിച്ചേക്കാം -അവർ പറയുന്നു. 
(തുടരും)

Loading...
COMMENTS