Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightരാഹുൽ വരു​േമ്പാൾ...

രാഹുൽ വരു​േമ്പാൾ ഇടതുപക്ഷം വഴി മാറുമോ‍?

text_fields
bookmark_border
രാഹുൽ വരു​േമ്പാൾ ഇടതുപക്ഷം വഴി മാറുമോ‍?
cancel

രാഷ്​ട്രീയവും തെരഞ്ഞെടുപ്പ്​ ചിത്രവും ഞൊടിയിടയിൽ മാറും. കാറ്റ്​ മാറി വീശാൻ അൽപം സമയം മതിയെന്ന്​ ചുരുക്കം. തെരഞ്ഞെടുപ്പ്​ ആകു​േമ്പാൾ അതി​​​​െൻറ ദിശയും വേഗതയും മാറും. വയനാട് ലോക്​സഭ സീറ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ര ാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്ന വാർത്ത പരന്നതോടെ കാര്യങ്ങൾ മാറി മറിയുകയാണ്​. വയനാട്ടിൽ മൽസരിക്കണ​െമന്ന ക െ.പി.സി.സിയുടെ ആവശ്യം ഇന്ന്​ പൊട്ടിവീണതല്ല. ഒന്നര മാസം മുമ്പ്​ തന്നെ കോൺഗ്രസ്​ ഹൈക്കമാൻറി​​​​െൻറ അകത്തളങ്ങള ിൽ വയനാട്​ സജീവമായി പരിഗണിച്ചിരുന്നു. ഹൈക്കമാന്‍ഡ്​ മു​േമ്പ കണ്ടുവെച്ച സീറ്റാണ്​ എളുപ്പത്തിൽ രണ്ടരലക്ഷത്തി ലേറെ വോട്ടി​​​​െൻറ ഭൂരിപക്ഷം കൊയ്യാൻ പറ്റുന്ന വയനാട്​.


മാനന്തവാടിയും കൽപറ്റയും സുൽത്താൻ ബത്തേരിയും കോഴിക്കോട്​ ജില്ലയ ിലെ തിരുവമ്പാടിയും മലപ്പുറം ജില്ലയിലെ ഏറനാടും വണ്ടൂരും നിലമ്പൂരും ഉൾപ്പെടുന്ന വയനാട്​ മണ്ഡലത്തി​​​​െൻറ പ്ര ത്യേകത മുസ്​ലിം, ക്രിസ്​ത്യൻ ന്യൂനപക്ഷങ്ങളും ഗോത്ര ജനവിഭാഗങ്ങളും നിർണായകമായ മണ്ഡലം എന്നതാണ്​. പിന്നാക്ക, നി ർധന ന്യൂനപക്ഷ ജനവിഭാഗങ്ങളാണ്​ സുപ്രധാനം. അതുകൊണ്ടു ​തന്നെ ഇന്ത്യൻ സാഹചര്യത്തിൽ വയനാട്​ ഒരു പ്രതീകമാണ്​. സമാധാനത്തിനും സൗഹാർദത്തിനും പേരു കേട്ട നാട്​. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ അയവിറക്കുന്ന നാട്​. തോട്ടം തൊഴിലാളി വോട്ടർമാരും വിധിയെഴുത്തിൽ സുപ്രധാന പങ്കുവഹിക്കും.

വയനാട്​ ഒരു പ്രതീകമാണെന്ന്​ ആവർത്തിച്ച്​ പറയാം. ഇന്ത്യൻ നാഷനൽ കോൺഗ്രസി​​​​െൻറ ദേശീയ അധ്യക്ഷൻ വരുന്നത് അവിടേക്കാണ്​. ജനങ്ങൾ ആവേശത്തിലാവുന്നത്​ സ്വാഭാവികമാണ്​. എന്തുകൊണ്ട്​ രാഹുൽ ഗാന്ധി വയനാട്​ തെരഞ്ഞെടുത്തുവെന്ന്​ ചോദിച്ചാൽ കോൺഗ്രസിനും ലീഗിനും കണ്ണുമടച്ച്​ വിശ്വസിക്കാവുന്ന ദക്ഷിണേന്ത്യിലെ ഏറ്റവും ഉറച്ച അത്യൂപൂർവം മണ്ഡലങ്ങളിൽ ഒന്നാണ്​ വയനാട്​. അമേത്തിയും റായ്​ബറേലിയും പോലെ കോൺഗ്രസി​​​​െൻറ ഷുവർ സീറ്റ്​. യു.ഡി.എഫി​​​​െൻറ ഉരു​ക്ക​ുകോട്ട. ആനകുത്തിയാലും മറിയാത്ത മണ്ഡലമെന്ന്​ വയനാട്ടിലെ യു.ഡി.എഫുകാർ പറയുന്നത്​ വെറുതെയല്ല.

Shanavas-M-I
എം.ഐ. ഷാനവാസ്


മണ്ഡലം വന്ന്​ ആദ്യതവണ കോൺഗ്രസി​​​​െൻറ എം.​െഎ ഷാനവാസ്​ തകർപ്പൻ വിജയം കാഴ്​ചവെച്ച മണ്ഡലം 2014ൽ അനേകം പ്രതികൂല ഘടകങ്ങൾ ഉണ്ടായിട്ടും ഷാനവാസിനെ തന്നെ തെരഞ്ഞെടുത്തതാണ്​ വയനാടി​​​​െൻറ പ്രത്യേകത. രണ്ടാം തവണ ഷാനവാസി​​​​െൻറ വിജയം വാസ്​തവത്തിൽ മുസ്​ലിം കോട്ടകൾ നൽകിയ അകമഴിഞ്ഞ പിന്തുണകൊണ്ടായിരുന്നു. എ.​െഎ.സി.സി നേതാക്കളായ എ.കെ. ആൻറണിയും ഉമ്മൻ ചാണ്ടിയും, കെ.സി വേണുഗോപാലും മുകുൾ വാസ്​നിക്കും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും രാഹുലിന്​ വേണ്ടി പരസ്യമായി രംഗത്തുവന്നത്​ യാദൃശ്​ചികമല്ല. ഹൈക്കമാൻറി​​​​െൻറ ആഗ്രഹമാണത്​. മുസ്​ലിം ലീഗടക്കം യു.ഡി.എഫ്​ ഘടകകക്ഷികൾ രാഹുലി​െന സ്വാഗതം ചെയ്​തു കഴിഞ്ഞു.

രാഹുലി​​​​െൻറ വരവ്​ കേരളത്തി​ലെ മറ്റു 19 മണ്ഡലങ്ങളിലും അനുരണനം സൃഷ്​ടിക്കും. കോൺഗ്രസി​​​​െൻറ സർജിക്കൽ സ്​ട്രൈക്കിൽ ഇടതുമുന്നണി കൂടുതൽ പ്രതിരോധത്തിലാവുകയാണ്​. രാഹുൽ പ്രഭാവത്തെ എങ്ങനെയാണ്​ പ്രചാരണ രംഗത്ത്​ നേരിടുക. അതാണ്​ സി.പി.എം- സി.പി.​െഎ പാർട്ടികളുടെ മുന്നിലെ പ്രധാന ചോദ്യം. കോൺഗ്രസ്​ ഇന്ദിരാ ഗാന്ധിയെ മുമ്പ്​ ദക്ഷിണേന്ത്യൻ മണ്ഡലത്തിൽ മൽസരിച്ചപ്പോൾ വിജയം കൊയ്യുക മാത്രമല്ല അവർ പ്രധാനമന്ത്രിയായ ചരിത്രവും ഉണ്ട്​.

Rahul-gandi

വയനാട്ടിൽ രാഹു​ൽ വരുമെന്ന ചൂടുള്ള വാർത്ത പടർന്നതോടെ രാഷ്​ട്രീയ കേന്ദ്രങ്ങളിൽ മ​റ്റൊരു അലയൊലി ഉയരുന്നുണ്ട്​. രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിച്ചാൽ ഇപ്പോൾ പ്രഖ്യാപിച്ച സി.പി.​െഎ സ്​ഥാനാർഥിയുടെ നിലപാട്​ എന്ത്​​? സി.പി.എമ്മും സി.പി.​െഎയും രാഹുലിനു വേണ്ടി വയനാട്ടിൽ വഴി മാറുമോ? കാരണം സഖ്യവും മുന്നണിയും ഇല്ലെങ്കിലും ഉത്തർപ്രദേശിലെ അമേത്തിയിലും റായ്​ബറേലിയിലും രാഹുലിനും സോണിയക്കും എതിരെ മൽസരിക്കാൻ പ്രധാന പാർട്ടികളായ സമാജ്​ വാദി പാർട്ടിയും ബഹുജൻ സമാജ്​ പാർട്ടിയും തയാറായിട്ടില്ല. മാത്രവുമല്ല ഇൗ മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാൻ അവർ കോൺഗ്രസിനെ പിന്തുണക്കുകയാണ്​. ഇൗ സാഹചര്യത്തിൽ സ്വന്തം സ്​ഥാനാർത്ഥിയെ പിൻവലിക്കുന്നതാണ്​ ഇടതുകക്ഷികൾക്ക്​ ​ൈമലേജ്​ നൽകുക.

രാഹു​ൽ തരംഗത്തിൽ ഇത്തരം ആലോചനകൾ സജീവമാകും. സി.പി.​െഎ സ്​ഥാനാർഥിയെ പിൻവലിക്കാനുള്ള ആലോചന തുടങ്ങിയെന്നാണ്​ സി.പി.​െഎ വൃത്തങ്ങൾ വെളിപ്പെടുത്തിയത്​. കോൺഗ്രസി​​​​െൻറ പ്രധാനമന്ത്രി മുഖത്തെ നേരിടുന്നത്​ ബി.ജെ.പി വിരുദ്ധ നീക്കത്തെ തകിടം മറിക്കുമെന്ന ആശയ പ്രതിസന്ധിയും ഇടതുക്യാമ്പിനെ അസ്വസ്​ഥമാക്കുന്നുണ്ട്​.

rahul-gandhi


വയനാട്​ വികസന രംഗത്ത്​ വളരെ പിന്നാക്കം നിൽക്കുന്ന മണ്ഡലമാണെന്ന കാര്യത്തിൽ തർക്കമില്ല. നിരവധി വാഗ്​ദാനങ്ങൾ കേട്ടതാണ്​. ഒരു സർക്കാർ മെഡിക്കൽ കോളജ്​ പോലും ചുരത്തിന്​ മുകളിൽ ആരംഭിച്ചിട്ടില്ല. കുടിയേറ്റ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്​. കാർഷിക വിളകൾക്ക്​ വിലയില്ല. കേരളത്തിലെ ഏക കാപ്പി ഉൽപാദന ജില്ലയാണ്​ വയനാട്​.

രാഹുൽ ഗാന്ധി വന്നു കിട്ടിയാൽ അത്​ കേരളത്തിലെ 20 മണ്ഡലങ്ങളെ മാത്രമല്ല വയനാടിനോട്​ ചേർന്ന കിടക്കുന്ന തമി​ഴ്​നാട്​, കർണാടക മണ്ഡലങ്ങളിലും പ്രയോജനം ​െചയ്യുമെന്നാണ്​ കോൺഗ്രസ്​ നേതാക്കൾ പറയുന്നത്​. എന്നാൽ അമേത്തി കഴിഞ്ഞാൽ ദക്ഷിണേന്ത്യയിൽ ഒരു മണ്ഡലത്തിൽ മൽസരിക്കണമെന്ന്​ രാഹുലി​​​​െൻറ ആഗ്രഹമാണ്​. പ്രധാന കാരണം വിജയം ഉറപ്പായ മണ്ഡലം എന്നതു തന്നെ. ആശങ്കകൾ ഒന്നും വേണ്ട. വയനാടി​​​​െൻറ പേര്​ ദേശീയ മാധ്യമങ്ങളിൽ ഇന്നു തന്നെ ലീഡായികഴിഞ്ഞു. ഇനി ദേശീയ മാധ്യമങ്ങളുടെ വരവാണ്​.

Show Full Article
TAGS:rahul gandhi wayanad opinion malayalam news 
Next Story