Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപൗരത്വകൊള്ള ഡിജിറ്റൽ...

പൗരത്വകൊള്ള ഡിജിറ്റൽ പദ്ധതി വഴി

text_fields
bookmark_border
caa-protest
cancel
camera_alt???????????? ??????

ദേശീയ പൗരത്വ പട്ടിക(എൻ.ആർ.ഐ.സി)യും ദേശീയ ജനസംഖ്യ പട്ടികയും (എൻ.പി.ആർ) തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ്​ കേന്ദ്ര ആഭ് യന്തരമന്ത്രി അമിത്​ ഷാ പറഞ്ഞത്. എന്നാൽ, എൻ.ആർ.ഐ.സിയിലേക്കുള്ള ആദ്യപടിയാണ് എൻ.പി.ആർ എന്ന്​ എല്ലാ ഒൗദ്യോഗികരേഖകളു ം അസന്ദിഗ്​ധമായി വ്യക്തമാക്കുന്നു. ആഭ്യന്തരമന്ത്രി തന്നെ നേരത്തേ പാർലമ​​െൻറിന്​ അകത്തും പുറത്തും ദേശവ്യാപക മായി എൻ.ആർ.സി തീർച്ചയായും നടപ്പാക്കുമെന്ന്​ ഭീഷണി മുഴക്കിയത്​ മറക്കാനാവില്ല. 2020ലെ എൻ.പി.ആർ ​േഫാറത്തിൽ, 2010ൽ ആദ്യമ ായി വിവരങ്ങൾ ശേഖരിച്ചപ്പോൾ ഉണ്ടായിരുന്ന വ്യക്തിവിവരങ്ങൾ കൂടാതെ അച്ഛനമ്മമാരുടെ ജനനസ്ഥലം, അവസാനം താമസിച്ച സ്ഥ ലം, ആധാർ നമ്പർ, വോട്ടർ തിരിച്ചറിയൽ ഐ.ഡി, മൊബൈൽ ഫോൺ നമ്പർ, ഡ്രൈവിങ് ലൈസൻസ് എന്നിവകൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റൽവത്​കരണശ്രമങ്ങളുടെ ഏറ്റവും വലിയ വിരോധാഭാസമാണ്​ ആധാർ. ഇന്ത്യയിൽ ജീവിക്കുന് ന പൗരരും അല്ലാത്തവരുമായ എല്ലാവരുടെയും ‘തെറ്റുകളില്ലാത്ത’ ബയോമെട്രിക്ക് (വിരൽ അടയാളം, മിഴിപടലം, മുഖഛായ തുടങ്ങ ിയവ) തിരിച്ചറിയൽ വ്യവസ്ഥ. ബയോമെട്രിക്കിൽ അധിഷ്ഠിതമായ ആധാർസംവിധാനം, ഇലക്ട്രോണിക്​ വോട്ടിങ്​ ​െമഷീൻ എപ്രകാരം ഭരണകൂടത്തി​​​െൻറ കൈകളിൽ പൂർണമായും സുരക്ഷിതമാണോ അപ്രകാരം ആധാറും സുരക്ഷിതമാണെന്നാണ്​ അവകാശപ്പെടുന്നത്. സർക്കാർ നൽകുന്ന ‘ക്ഷേമച്ചെലവുകളുടെ ചോർച്ച തടയാനുള്ള ഉപകര’ണമായി അവതരിപ്പിക്കപ്പെട്ട ആധാറിനെ ഓരോ വ്യക്തിയുടെയും ഇടപാടുകളെ നിരീക്ഷിക്കാനുള്ള സംവിധാനമായും ഉപയോഗിക്കാൻ സാധിക്കുമെന്നത്​ മറക്കരുത്. അധികാരത്തിലില്ലാതിരുന്ന ഘട്ടത്തിൽ ആധാറിനെ എതിർത്ത സംഘ്​പരിവാർ, കേന്ദ്രഭരണം കൈയാളിയ ഉടൻ അതിനെ ഒരായുധമായി എടുത്തു പ്രയോഗിക്കുകയായിരുന്നു. പരിമിതമായ രീതിയിൽ ആധാറിനെ ഉപയോഗിക്കുന്നതിനെപ്പോലും ആദ്യഘട്ടങ്ങളിൽ എതിർത്തവർ, കർക്കശനിയമങ്ങളിലൂടെ ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരെയും ആധാറെടുക്കാൻ നിർബന്ധിതരാക്കി.

നിലവിൽ ആധാറും എൻ.പി.ആറും പരസ്പരബന്ധിതമായ ​േഡറ്റാ ബേസുകളാണ്. ഇപ്പോൾ നമുക്ക്​ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഇന്ത്യയിലെ 137 കോടിജനങ്ങളിൽ ഏകദേശം 119 കോടി എൻ.പി.ആറിലും 125 കോടിയിലധികം ആധാറിലും രജിസ്​റ്റർ ചെയ്തിട്ടുണ്ട്. ആറുമാസമോ കൂടുതലോ ഇന്ത്യയിൽ താമസിക്കുന്നവരെയാണ് എൻ.പി.ആറിൽ ‘പതിവ്’ താമസക്കാരായി പരിഗണിക്കുന്നത്. ഇവർ ഇന്ത്യൻ പൗരത്വമുള്ളവരായിക്കൊള്ളണം എന്നില്ല.
1955 ലെ പൗരത്വനിയമത്തിൽ 2004 ലെ ഭേദഗതി 14 എ എന്ന വകുപ്പ് കൂട്ടിച്ചേർത്തു. ഈ കൂട്ടിച്ചേർക്കൽ വഴി ഇന്ത്യയിലെ എല്ലാ പൗരരെയും നിർബന്ധപൂർവം രജിസ്​റ്റർ ചെയ്യിക്കാനും ഒരു ദേശീയ തിരിച്ചറിയൽ കാർഡ്​ വിതരണം ചെയ്യാനും ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്​റ്റർ സൂക്ഷിക്കാനും കേന്ദ്രസർക്കാറിന്​ അധികാരമുണ്ടായി. എൻ.പി.ആറിനെ സംബന്ധിച്ച​ ഉത്​കണ്ഠ ആ സമയത്തുതന്നെ പൗരാവകാശപ്രവർത്തകർ ഉന്നയിച്ചതാണ്. എൻ.പി.ആർ വാസ്തവത്തിൽ എൻ.ആർ.ഐ.സി തയാറാക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണെന്ന്​ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.

ആധാറി​​​െൻറ കാര്യത്തിൽ നടപ്പിലാക്കിയതുപോലെ നിർബന്ധിത രീതികൾ ഉപയോഗിക്കാവുന്ന ഭാഷയാണ്​ പൗരത്വരജിസ്ട്രേഷനെക്കുറിച്ചുള്ള നിയമങ്ങളിൽ സ്വീകരിച്ചിരിക്കുന്നതെന്ന്​ ​പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം 2003ലും 2004ലും പ്രാബല്യത്തിൽ കൊണ്ടുവന്ന ചട്ടങ്ങളാണ്. കേന്ദ്ര സർക്കാറിന്​​ ഇന്ത്യൻ പൗരന്മാരെ നിർബന്ധിച്ചു രജിസ്​റ്റർ ചെയ്യിക്കാമെന്നു മാത്രമല്ല, അതിനായി ഏതു രീതിയും സ്വീകരിക്കാനുള്ള അധികാരം ഈ ചട്ടങ്ങൾ നൽകുന്നു. എൻ.പി.ആർ രൂപവത്​കരിക്കുന്നതിന്​ പിന്തുടരേണ്ട നടപടി ക്രമങ്ങൾ 2003ൽ ഉൾപ്പെടുത്തിയ ചട്ടങ്ങൾ 3(4), 4(1) എന്നിവയിൽ നൽകിയിട്ടുണ്ട്​.
ദേശീയജനസംഖ്യാ പട്ടിക ഏതാണ്ട്​ എല്ലാ ​േഡറ്റാ ബേസുകളുമായും ബന്ധിപ്പിക്കപ്പെട്ട ആധാറുമായി സമന്വയിപ്പിക്കുന്നതിലൂടെ സങ്കൽപിക്കാവുന്നതിനുമപ്പുറമുള്ള അധികാരമാണ്​ ഈ വലിയ ഡിജിറ്റലൈസേഷൻ പ്രക്രിയ ഭരണകൂടത്തിനു നൽകുന്നത്​.

പാർലമ​​െൻറിനകത്തും പുറത്തും ആഭ്യന്തരമന്ത്രിയും ഭരണകക്ഷി നേതാക്കളും ധാർഷ്​ട്യത്തോടെ പറഞ്ഞത് ‘നിയമാനുസൃതമല്ലാതെ’ ഇന്ത്യയിൽ താമസിക്കുന്നവരെ കണ്ടെത്താനും പുറത്താക്കാനുമായി രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പിലാക്കുമെന്നാണ്. രാജ്യവ്യാപകമായി കത്തിപ്പടർന്ന പ്രതിഷേധങ്ങൾക്കുശേഷം പുറത്തുവന്ന പ്രസ്താവനകൾ വ്യക്തത നൽകുന്നതിനു പകരം കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഇത്​ ഒരുപക്ഷേ, ബോധപൂർവം ജനങ്ങളിൽ വിഭ്രാന്തി സൃഷ്​ടിക്കാനുള്ള ശ്രമമായിരിക്കാമെന്ന്​ സംശയിക്കേണ്ടിയിരിക്കുന്നു. എൻ.പി.ആറിൽ നിന്ന്​ പൗരന്മാരെ വേർതിരിക്കാൻ ഇന്ന്​ കേന്ദ്രസർക്കാറി​​​െൻറ നിയന്ത്രണത്തിലുള്ള പല ദേശീയ ​േഡറ്റാ ബേസുകളെയും ഉപയോഗിക്കും - ഇലക്​ഷൻകാർഡ്, സെൻസസ്, സാമൂഹിക-സാമ്പത്തിക (ജാതി) സെൻസസ്, ബി.പി.എൽ ലിസ്​റ്റ്, തൊഴിലുറപ്പ്​ പദ്ധതി, ജോബ്കാർഡ്​ ലിസ്​റ്റ്, പാൻ കാർഡ്​, റേഷൻകാർഡ്, മൊബൈൽ ഉപയോക്താക്കളുടെ ലിസ്​റ്റ്, ബാങ്കിങ്​, വിവിധ ക്ഷേമപദ്ധതികൾ എന്നിങ്ങനെ.

ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരെയും കർശന ചട്ടങ്ങളിലൂടെ കേന്ദ്രീകൃത ഡേറ്റ ബേസുകളിൽ ചേർക്കാൻ സർക്കാറിനു കഴിഞ്ഞിട്ടുണ്ട്. എൻ.പി.ആർ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 2010 മുതൽ മുന്നോട്ടുപോകുന്നുണ്ട്. 2015 ൽ അത്​ പുതുക്കുകയും ചെയ്തു. 2020 ലെ എൻ.പി.ആർ 2021ലെ സെൻസസുമായി ഏകോപിപ്പിച്ച്​ വീണ്ടും പുതുക്കാനാണ്​ പദ്ധതി. ഇവയെല്ലാം ഡിജിറ്റൽ ഡേറ്റാബേസുകളായതുകൊണ്ടുതന്നെ, ദേശീയ പൗരത്വ രജിസ്​റ്ററുമായി ബന്ധപ്പെട്ട ആദ്യപ്രവർത്തനങ്ങളിൽ ഭൂരിഭാഗവും പലരും വിചാരിക്കുന്നതിനേക്കാൾ വേഗത്തിലും, അസമിൽ നടത്തിയ എൻ.ആർ.സിയെക്കാൾ കുറഞ്ഞ ചെലവിലും പൂർത്തിയാക്കാൻ കഴിയും. യുക്തിപരമായി നോക്കിയാൽ, എൻ.ആർ.ഐ.സിയുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും ഒരു പരിധി വരെ കഴിഞ്ഞിരിക്കാനും സാധ്യതയുണ്ട്. ആധുനിക ഇൻഫർമേഷൻ ടെക്നോളജിയും ‘​േഡറ്റാ മൈനിങ്​’ തുടങ്ങിയ സാങ്കേതികവിദ്യകളും ഇതിന്​ ഉപയോഗിക്കും. ഭീമൻ ​െഎ.ടി കമ്പനികൾക്ക്​ ഇതിൽ നിന്ന്​ ഭീമമായ ലാഭമുണ്ടാക്കാൻ അവസരം കിട്ടും.

2014 മുതലുള്ള ഇന്ത്യയുടെ ഡിജിറ്റലൈസേഷനും ആധാറിലേക്ക്​ എല്ലാവരെയും ചേർക്കുന്നതിനുള്ള ആക്രമണോത്സുകമായ സമീപനവും പരിശോധിച്ചാൽ, ധിറുതിപിടിച്ച ഈ ഡിജിറ്റലൈസേഷൻ പ്രക്രിയ എൻ.ആർ.ഐ.സി രൂപവത്​കരിക്കാനുള്ള ഉറച്ച നീക്കങ്ങളുടെ ഭാഗമായിരുന്നു എന്ന്​ വ്യക്തമാകും. സി.എ.എയെ നിശിതമായി എതിർക്കുന്നവരും സംഘ്​പരിവാറി​​​െൻറ കൂടെ നിൽക്കാത്ത രാഷ്​ട്രീയപാർട്ടികളും ദേശീയ പൗരത്വ പട്ടിക രൂപവത്​കരിക്കാനുള്ള കേന്ദ്രസർക്കാറി​​​െൻറ പ്രവർത്തനങ്ങളോട്​ സഹകരിക്കില്ലെന്ന്​ ഉറപ്പിച്ച്​ പ്രഖ്യാപിക്കുന്നവരും ഈ ഡിജിറ്റലൈസേഷൻ പ്രക്രിയ ഉയർത്തുന്ന വെല്ലുവിളികൾ നന്നായി ഗ്രഹിച്ചിട്ടുണ്ടോ​ എന്നു സംശയമാണ്.
(മുതിർന്ന ശാസ്ത്രജ്ഞനും സ്വതന്ത്ര
ഗവേഷകനുമാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsCitizenship Amendment ActCAA protest
News Summary - NPR Registar issue-Opinion
Next Story