Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനവ ദേശസ്​നേഹികൾ

നവ ദേശസ്​നേഹികൾ

text_fields
bookmark_border
നവ ദേശസ്​നേഹികൾ
cancel

മാന്ത്രികന് ഉമിക്കരി പഞ്ചസാരയാക്കാൻ കഴിഞ്ഞേക്കും. പക്ഷേ, ഒരിക്കലും ഒരു ഭീകരനെ മഹാനാക്കാൻ കഴിയില്ല. എന്നാൽ, അധികാരത്തിന് അതിലപ്പുറവും കഴിയും. അങ്ങനെയാണ് രുചികരമായ ബിരിയാണിയും പോഷകസമൃദ്ധമായ ബീഫും ക ുളിർമ നൽകുന്ന പച്ചയും മഹാത്മാ ഗാന്ധിയുമെല്ലാം ഇന്ത്യയിലിപ്പോൾ ദേശ​േദ്രാഹികളുടെ പട്ടികയിലായത്! അങ്ങനെത്ത ന്നെയാണ്​​ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ഭീകരൻ നാഥുറാം വിനായക് ഗോദ്​സെ മുതൽ മാലേഗാവ്​ ഭീകരാക്രമണ കേസ ിലെ മുഖ്യപ്രതി പ്ര​ജ്​ഞ സിങ് ഠാകുർ വരെയുള്ളവർ ‘ദേശസ്​നേഹി’കൾ ആകുന്നതും...

ഇന്ത്യയുടെ ആകാശത്തു നിന്ന് ഇപ്പോൾ കോരിച്ചൊരിയുന്നത് പ്രകോപന പ്രസ്​താവനകളുടെ പേമാരിയാണ്. ജനാധിപത്യമുയർത്തിപ്പിടിച്ച കുടകള ിൽ തുളകൾ വീഴ്ത്തിക്കൊണ്ടത് തിമിർത്തു പെയ്യുകതന്നെയാണ്. ഇന്ത്യയെ ഇന്ത്യയാക്കുന്ന സർവ സ്​മരണകളെയും മായ്ച്ചു കളയാനുള്ള ആസൂത്രിത ശ്രമങ്ങളാണ് യാദൃച്ഛികമെന്ന് തോന്നുമാറ് ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന് ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ഭീകരനായ നാഥുറാം വിനായക് ഗോദ്​സെക്ക്, മഹാത്മാ ഗാന്ധിവധം നടന്ന അന്നുമുതൽ ഒരു താരപ രിവേഷം ലഭിച്ചിരുന്നുവെന്നുള്ളത് ഇന്ന് ജനാധിപത്യവാദികളൊക്കെയും ഓർത്തെടുക്കേണ്ടതുണ്ട്.

ഗോദ്​സെ ഒരിക ്കലും ഗാന്ധിവധത്തെയോർത്ത് കരഞ്ഞിട്ടില്ല. കാരാഗൃഹത്തി​​​​​െൻറ ഇരുണ്ട അകത്തളങ്ങളിൽ ഒറ്റക്കിരിക്കുമ്പോൾപോലും കുറ്റബോധത്തി​​​​​െൻറ ഒരുതുള്ളി കണ്ണീർ ആ കണ്ണുകളിൽനിന്ന്​ ഉതിർന്നുവീഴുകയുണ്ടായില്ല. ഏറ്റവും മഹത്തായ ഒരു പുണ്യകൃത്യം ചെയ്ത ചാരിതാർഥ്യത്തോടെയാണ്, ഗാന്ധിവധം ഗോദ്​സെ ആസ്വദിച്ചത്! കോടതിയിൽ സ്വന്തം കുറ്റം സ്വയം ന്യായീകരിച്ച് നടത്തിയ നീണ്ട വിശദീകരണത്തിലൊരിടത്തും ഗാന്ധിവധത്തെക്കുറിച്ചോർത്ത് ആ കണ്ണൊന്ന് കലങ്ങുകയോ ആ ചങ്കൊന്ന് ഇടറുകയോ ചെയ്യുകയുണ്ടായില്ല. കനിവി​​​​​െൻറ കണ്ണുനീരൊക്കെയും വറ്റിയ ആ കൊടും ക്രിമിനലിനുവേണ്ടി എന്നിട്ടും കരയാൻ അന്നുമിന്ത്യയിൽ ഏറെ മനുഷ്യരുണ്ടായി! വിചാരണ​ക്കോടതിയിൽ ഗോദ്​സെയുടെ ഗാന്ധിവധ ന്യായങ്ങൾ കേട്ട്​ പുരുഷന്മാർ തൂവാലകൊണ്ട് കണ്ണു തുടക്കുകയും സ്​ത്രീകൾ വാവിട്ട് കരയുകയും ചെയ്തുവ​െത്ര! ജസ്​റ്റിസ്​ ജി.ഡി. കോസല വികാരനിർഭരമായ ഈ രംഗത്തെ സാക്ഷിയാക്കി എഴുതിയത്, ഗോദ്​സെക്ക് ശിക്ഷ വിധിക്കാൻ വിചാരണവേളയിൽ തിങ്ങിക്കൂടിയ ജനങ്ങൾക്ക് ആ കോടതി അവകാശം നൽകിയിരുന്നെങ്കിൽ, അവർ ഗോദ്​സെയെ കുറ്റമുക്​തനാക്കുമായിരുന്നുവെന്നാണ്!

gandhi-godse

മഹാത്മാ ഗാന്ധിയുടെ ചോര നീതിക്കുവേണ്ടി നിലവിളിക്കുന്ന ഒരു നേരത്താണ്, ഗോദ്​സെക്കുവേണ്ടി, ഒരു വിഭാഗം മനുഷ്യർ ആർത്തുകരഞ്ഞത്. സ്വന്തം ന്യായവാദങ്ങളവസാനിപ്പിച്ച്, കുറ്റബോധത്തി​​​​​െൻറ ഒരു നിഴൽപാടുമില്ലാതെ, കോടതിയിൽനിന്ന് ജയിലിലെത്തിയ ഗോദ്​സെക്ക് ഏറ്റവും ഇഷ്​ടപ്പെട്ട കാപ്പി ഉണ്ടാക്കി സൽക്കരിക്കുകയാണ് ജയിലിലെ ഉദ്യോഗസ്​ഥർ ചെയ്തത്. സാധാരണ തടവുകാർക്ക് അവർക്കർഹതപ്പെട്ട പ്രാഥമിക മനുഷ്യാവകാശങ്ങൾപോലും അനുവദിക്കാത്തവരാണ്; സ്വന്തം രാഷ്​ട്രപിതാവിനെ കൊന്ന നമ്പർവൺ ഭീകരന് പ്രത്യേക പരിഗണനകൾ നൽകിയത്. 1949 നവംബർ 15ന്, ഗോദ്​സെയെ തൂക്കിലേറ്റിയതോടെ ആ ഭീകര ദുർഭൂതം ഇന്ത്യയെ വിട്ടൊഴിഞ്ഞു എന്ന് കരുതിയവർ​െക്കാക്കെയും തെറ്റി! ഇന്നും ആ ഭീകരദുർഭൂതം ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. ഗോദ്​സെ തൂക്കിലേറ്റപ്പെട്ട നവംബർ 15, നവ ഫാഷിസ്​റ്റുകൾക്ക് ശൗര്യദിനമാണ്. ആ കൊടും ഭീകരന് ക്ഷേത്രങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങൾ ശക്​തിപ്പെടുകയാണ്. ലോകത്തിലൊരിടത്തും സ്വന്തം രാഷ്​ട്രപിതാവിനെ കൊന്നവർക്കും അതിന് പിന്തുണ നൽകിയവർക്കും നാളിതുവരെ ലഭിച്ചിട്ടില്ലാത്ത സ്​പെഷൽ പരിഗണനകളാണ് നവ ഫാഷിസ്​റ്റ്​​ ഇന്ത്യയിൽ സവർക്കർ, ഗോദ്​സെമാർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.


ലോകപ്രശസ്​തനായ സാഹിത്യപ്രതിഭ, ​െനാ​േബൽ സമ്മാനം നേടിയ ന്യൂട്ട്ഹാംസന് ഇന്നും സ്വന്തം ജന്മദേശമായ നോർവേയിൽ ഒരു പ്രതിമപോലുമില്ല. മഹാനായ ആ എഴുത്തുകാരൻ, രണ്ടാംലോകയുദ്ധകാലത്ത്, ഫാഷിസ്​റ്റ്​​ ഹിറ്റ്​ലറുമായി സൗഹൃദം പങ്കുവെച്ചുവെന്ന ഒരൊറ്റകാരണംകൊണ്ടാണ്, നോർവീജിയൻ ജനത തങ്ങൾ അന്നും ഇന്നും മനസ്സിലാദരിക്കുന്ന ന്യൂട്ട്ഹാംസനെ പ്രതീകാത്മകമായി രാഷ്​ട്രശരീരത്തിൽനിന്നും പുറത്താക്കിയത്. എന്നാൽ, ഇന്ത്യയിൽ ഗാന്ധിവധത്തിൽ പങ്കെടുത്തവരെ ഗാന്ധിക്കു മുകളിൽ പ്രതിഷ്​ഠിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഗാന്ധിവധത്തിലെ സവർക്കറുടെ പങ്ക് 1948 ​െഫബ്രുവരി 27ന് പട്ടേൽ നെഹ്റുവി​െനഴുതിയ കത്തിൽ കൃത്യമായി വ്യക്​തമാക്കിയിട്ടുണ്ട്. ദ്വിരാഷ്​ട്രവാദം മുഹമ്മദലി ജിന്നക്കു മുമ്പേ ഇന്ത്യയിലവതരിപ്പിച്ചത് സവർക്കറാണ്. ഒരിക്കൽ സ്വാതന്ത്ര്യസമരത്തിന് ആവേശം പകർന്ന അതേ സവർക്കർതന്നെയാണ് 1913ൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമുന്നിൽ മാപ്പപേക്ഷിച്ചത്. ഗാന്ധിവധത്തെ തുടർന്ന് രോഷാകുലരായ ജനങ്ങൾ ദാദറിലെ സവർക്കർ വസതിയിലേക്കായിരുന്നു ആദ്യം ഇരച്ചുകയറിയത്. ഒരു പോറലുപോലുമേൽക്കാതെ നിയമവ്യവസ്​ഥ സവർക്കറെ ജനക്കൂട്ടത്തിൽനിന്ന്​ അന്ന് സംരക്ഷിച്ചു. അതാണ് ജനാധിപത്യത്തി​​​​​െൻറ മഹത്ത്വം. പക്ഷേ, 2003ൽ അതേ സവർക്കറുടെ പടം, മഹാത്മാ ഗാന്ധിയുടെ പടത്തിനൊപ്പം നമ്മുടെ പാർലമ​​​​​െൻറിൽ പ്രതിഷ്ഠിച്ചപ്പോൾ, ജനാധിപത്യത്തി​​​​​െൻറ ആ മഹത്ത്വം മങ്ങിപ്പോവുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ദുരന്തമെന്നാണ് ഇതേക്കുറിച്ച് അന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചത്. സത്യത്തിലത് ഇന്ത്യയിൽ ഗോദ്​സെക്ക് കിട്ടിയ വലിയൊരു ഔദ്യോഗിക അംഗീകാരമായിരുന്നു. അതിനുശേഷമാണ് സംഘ്​പരിവാർ, ഹിന്ദുമഹാസഭ തുടങ്ങിയ നവഫാഷിസ്​റ്റ്​​ സംഘടനകളുടെ നേതൃത്വത്തിൽ, ഗാന്ധിനിന്ദ ഒരർധ ഔദ്യോഗിക പരിവേഷത്തോടെ സജീവമാകുന്നത്.

modi-amit-sha


അമിത്​ ഷാക്ക് മഹാത്മാ ഗാന്ധി സമർഥനായ ഒരു ബനിയ ജാതിക്കാരൻ മാത്രമാണ്. ഒരുപിടി ഉപ്പിൽനിന്ന്​ വീണുകിടന്ന ഇന്ത്യൻ ജനതയെയാകെ ഉയിർത്തെഴുന്നേൽക്കുംവിധം, സ്വാതന്ത്ര്യസമരത്തിന് ഉൗർജം നൽകിയ ഗാന്ധിക്ക്, നരേന്ദ്ര മോദിയോളം ബ്രാൻഡ് മൂല്യം ഇല്ലെന്നാണ് അനിൽവിജ് എന്ന മറ്റൊരു നേതാവ് പ്രഖ്യാപിച്ചത്. കൃഷ്ണന് കംസനെ കൊല്ലാമെങ്കിൽ എന്തുകൊണ്ട് ഗോദ്​സെക്ക് ഗാന്ധിയെ കൊന്നുകൂടാ എന്ന ന്യായമാണ് പ്രദീപ് ദാൽവിയുടെ ‘നാഥുറാം വിനായക് ഗോദ്​സെ സംസാരിക്കുന്നു’ എന്ന നാടകം ചോദിക്കുന്നത്. ഗാന്ധി ഇന്ത്യയിൽ മാത്രമല്ല ലോകത്തിലാകെ നിറഞ്ഞുനിന്ന കാലത്ത് എഴുതപ്പെട്ട ഇന്ത്യൻ ഫാഷിസത്തി​​​​​െൻറ സൈദ്ധാന്തിക ഗ്രന്ഥമായ ‘നാം അല്ലെങ്കിൽ നമ്മുടെ രാഷ്​ട്രം നിർവചിക്കപ്പെടുന്നു’ എന്ന പുസ്​തകത്തിൽ മഹാന്മാരുടെ പട്ടികയിൽ ഗാന്ധിയുടെ മാത്രം പേരില്ല. മറ്റൊരു ശ്രദ്ധേയമായ നവ ഫാഷിസ്​റ്റ്​​ താത്ത്വികഗ്രന്ഥമായ വിചാരധാരയിൽ, പേരുപോലും പറയാതെ ഗാന്ധിജിയെ വഞ്ചകനെന്നാണ് വിളിച്ചിരിക്കുന്നത്. ഹിന്ദു-മുസ്​ലിം ഐക്യമില്ലാതെ ഇന്ത്യക്ക് സ്വരാജ് ഇല്ലെന്ന് പറഞ്ഞവൻ രാജ്യവഞ്ചകനാണ് എന്നൊരൊറ്റവാക്യം എത്രയെത്ര മൂല്യങ്ങളെയാണ് ഒരൊറ്റവെട്ടിന് മുറിച്ചു വീഴ്ത്തിയിരിക്കുന്നത്. ഇതിനെയൊക്കെയും വേറൊരർഥത്തിൽ നിസ്സാരമാക്കുംവിധം, സംഘ്​പരിവാറി​​​​​െൻറ സൈദ്ധാന്തികനായ ഗുരുജി ഗോൾവാൾക്കർ, പ്രത്യക്ഷമായിത്തന്നെ മഹാത്മാ ഗാന്ധിയെ വധിക്കാൻ ആഹ്വാനംചെയ്തിരുന്നുവെന്നു കേട്ടാൽ ആദ്യം അവിശ്വസനീയമായി തോന്നും. പക്ഷേ, ഡൽഹി ആർക്കൈവ്സിൽ അതി​​​​​െൻറ രേഖയുണ്ടെന്ന് പ്രശസ്​ത പത്രപ്രവർത്തകനായ എം. പ്രശാന്ത് എഴുതിയത് വായിച്ചപ്പോൾ ആ അവിശ്വാസത്തെ അപ്രസക്​തമാക്കുംവിധം ആകെ കിടുങ്ങിപ്പോവുകയാണുണ്ടായത്. ഡൽഹിക്കടുത്ത് റോത്തക്ക് റോഡിൽ 1947 ഡിസംബർ എട്ടിന് നടന്ന ആർ.എസ്​.എസ്​ ഉന്നതതലയോഗത്തിലാണ്, മുസ്​ലിംകളെ സഹായിക്കുന്നതി​​​​​െൻറ പേരിൽ ഗാന്ധിയെ വധിക്കേണ്ടിവരുമെന്ന് ഗോൾവാൾക്കർ വ്യക്​തമാക്കിയത്. റിപ്പോർട്ട് തയാറാക്കിയത് സി.ഐ.ഡി ഇൻസ്​പെക്ടർ കർത്താ സിങ്ങാണ്.


പിരി ലൂസായ ഏതോ ഒരൂളൻ നടത്തിയ കൊലയായി, ഗാന്ധിയുടെ രക്​തസാക്ഷിത്വത്തെ അവഹേളിക്കുന്നവർ സത്യത്തിൽ കൊലയാളികളെയും കൊലക്കു പിന്നിലെ പ്രത്യയശാസ്​ത്രത്തെയും മഹത്ത്വപ്പെടുത്തുകയാണ് ചെയ്യുന്നത്. 1977 ഒക്ടോബർ എട്ടിന് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാപാർട്ടി അധികാരമേറ്റെടുത്ത്, രാജ്ഘട്ടിലെ ഗാന്ധിസ്​മൃതിയിൽ പുഷ്പാർച്ചന നിർവഹിച്ചപ്പോഴും തുടർന്നുമുണ്ടായ സംഭവങ്ങൾ മാത്രമോർത്താൽ കാര്യങ്ങളുടെ നിജസ്​ഥിതി ആർക്കും വ്യക്​തമാവും. രാജ്ഘട്ട് സന്ദർശകർക്കുമുന്നിൽ, മൊറാർജി ദേശായിയുടെ ആത്മകഥയിലെ ഗോദ്​സെയെ സംബന്ധിക്കുന്ന ഒരു ഭാഗം വായിച്ചുകേൾപ്പിക്കുക പതിവുണ്ട്. ഡി.ആർ ഗോയൽ വ്യക്​തമാക്കിയപോലെ, പതിവുപോലെ മൊറാർജിയുടെ സന്ദർശനവേളയിലും ഗോദ്​സെ എന്ന ആർ.എസ്​.എസുകാരനാണ് ഗാന്ധിജിയെ വധിച്ചതെന്ന മൊറാർജി ദേശായിയുടെ ആത്മകഥയിലെ ഭാഗം ഗൈഡ് ദാമോദരൻ നായർ വായിച്ചുകേൾപ്പിച്ചുവ​െത്ര. അപ്പോൾ സിക്കന്ത്ഭക്​ത് എന്ന ഭക്ഷ്യമന്ത്രി, അത് ഞങ്ങൾക്ക് ക്ഷീണമുണ്ടാക്കുന്ന ഒരു പരാമർശമാണെന്നും അതുകൊണ്ടത് മാറ്റണമെന്നും മൊറാർജിയോട് അപേക്ഷിച്ചു.


ചരിത്രം ചരിത്രമാണ്, നമുക്കത് മായ്ച്ചുകളയാനാവില്ലല്ലോ എന്ന് മൊറാർജി പ്രതികരിക്കുകയും ചെയ്തു. ഒരു ജനാധിപത്യ നിലപാടിൽ നോക്കുമ്പോൾ അതവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, ഫാഷിസ്​റ്റുകൾക്കെന്ത് ജനാധിപത്യം. അവർ ആദ്യം ഗൈഡ് ദാമോദരൻ നായരെ അടിച്ചുവീഴ്ത്തി. പിന്നീട് സിക്കന്ത്ഭക്​തി​​​​​െൻറ സ്വാധീനമുപയോഗിച്ച് അയാളെ ജോലിയിൽനിന്ന്​ പിരിച്ചുവിട്ടു. പ്രശ്നം പാർലമ​​​​​െൻറിൽ പ്രക്ഷുബ്​ധരംഗങ്ങൾ സൃഷ്​ടിച്ചപ്പോൾ, മൊറാർജി ചുവടുമാറി. അതോടെ ചരിത്രം ചരിത്രമല്ലാതാവുകയും മൊറാർജിക്ക് സ്വന്തം അധികാരം ഉറപ്പിക്കാൻ കഴിയുകയും അതോടെ ഗോദ്​സെ ആർ.എസ്​.എസ്​ അല്ലാതാവുകയും ചെയ്തു! ഒരു മാന്ത്രികന് ഉമിക്കരി പഞ്ചസാരയാക്കാൻ കഴിയും. പക്ഷേ, ഒരിക്കലും ഒരു ഭീകരനെ മഹാനാക്കാൻ കഴിയില്ല. എന്നാൽ, അധികാരത്തിന് അതിലപ്പുറവും കഴിയും. അങ്ങനെയാണ് രുചികരമായ ബിരിയാണിയും പോഷകസമൃദ്ധമായ ബീഫും കുളിർമ നൽകുന്ന പച്ചയും മഹാത്മാ ഗാന്ധിയുമെല്ലാം ഇന്ത്യയിലിപ്പോൾ, ദേശ​േദ്രാഹികളുടെ പട്ടികയിലായത്!


മഹാത്മാ ഗാന്ധിയുടെ 71ാം രക്​തസാക്ഷിത്വ ദിനത്തിലാണ്, 2019 ജനുവരി 30ന് ഹിന്ദുമഹാസഭ ദേശീയനേതാവ് പൂജാശകുൻ പാണ്ഡെയുടെ നേതൃത്വത്തിൽ അലീഗഢിൽ, ഗാന്ധിവധത്തി​​​​​െൻറ നാടകീയ പുനരാവിഷ്​കാരം നടന്നത്. മധുരം വിളമ്പിയായിരുന്നു ആഘോഷം. ഗാന്ധിജിയെ കൊന്നതിനുശേഷം പുണെയിലും ജയ്പൂരിലും ഗ്വാളിയോറിലും ഇങ്ങ് തിരുവനന്തപുരത്തുമടക്കം പലസ്​ഥലങ്ങളിൽ നടന്ന ഭീകര മധുരാഘോഷത്തെ അനുസ്​മരിപ്പിക്കുംവിധമായിരുന്നു ആ മധുരവിതരണം. ഗോദ്​സെയുടെ ചിത്രത്തിൽ മാലചാർത്തി, ഗാന്ധിയുടെ കോലമുണ്ടാക്കി, അവർ വെടിയുതിർത്ത് അർമാദിച്ചു. കോലത്തിനുള്ളിൽനിന്ന്​ ചുവന്ന ദ്രാവകമൊഴുകി. ഗോദ്​സെക്ക് മുമ്പ് ജനിച്ചിരുന്നെങ്കിൽ, ഗാന്ധിയെ ഞാൻ കൊല്ലുമായിരുന്നുവെന്ന് ശകുൻപാണ്ഡെ പ്രസ്​താവിച്ചു. സ്വന്തം രാജ്യത്തി​​​​​െൻറ രാഷ്​ട്ര പിതാവിനെ മരണാനന്തരം കൊന്നിട്ടും ആ ജ്വലിക്കുന്ന സ്​മരണകൾക്കു മുന്നിൽ ആണവമാലിന്യങ്ങളെക്കാൾ മലിനമായ വാക്കുകൾ ചൊരിഞ്ഞിട്ടും, അതൊരു ഭീകരകൃത്യമായി ഇന്ത്യയിൽ അടയാളപ്പെടുത്തപ്പെട്ടില്ല. മറ്റേതെങ്കിലുമൊരു രാജ്യത്തായിരുന്നെങ്കിൽ, അല്ലെങ്കിൽ ശരിക്കുള്ള ജനാധിപത്യം ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ, സ്വന്തം രാഷ്​ട്രപിതാവിനെ മരണാനന്തരവും അവഹേളിക്കുന്നവർക്ക്, നിന്ദയിൽ നൃത്തം ചവിട്ടുന്ന പിന്മുറക്കാരുണ്ടാവുമായിരുന്നില്ല. പക്ഷേ, ഇന്ത്യയിൽ മതനിരപേക്ഷത, ബഹുസ്വരത, സോഷ്യലിസം, സാമുദായിക സൗഹാർദം തുടങ്ങി ഇന്ത്യയെ നിരവധി പരിമിതികൾക്കിടയിൽ ഇന്ത്യൻ യൂനിയനാക്കി നിലനിർത്തിയ മൂല്യങ്ങളെയാകെ അപഹസിക്കുന്ന, പ്രവണതക്കാണ് മേൽ​ൈക്ക കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു പ്ര​ജ്​ഞ സിങ് ഠാകുറും!

Pragya-Thakur


പ്ര​ജ്​ഞ സിങ് നാടിനെയാകെ നടുക്കിയ 2008ലെ മ​ാേലഗാവ് സ്​ഫോടനത്തിലെ മുഖ്യപ്രതിയാണ്. എന്തേ മരണം ഇത്ര കുറഞ്ഞുപോയത് എന്നായിരുന്ന​െത്ര സ്​ഫോടനത്തെ തുടർന്നുള്ള പ്ര​ജ്​ഞയുടെ ആദ്യ പ്രതികരണം. ഭീകരവിരുദ്ധ പോരാട്ടത്തിൽ രക്​തസാക്ഷിയായ, ഇന്ത്യ അഭിമാനത്തോടെ ഓർക്കുന്ന, ഹേമന്ത് കർക്കറെയെ ഞാൻ ശപിച്ചുകൊന്നതാണെന്ന് പ്രഖ്യാപിച്ചത് ഇതേ പ്ര​ജ്​ഞ സിങ് ഠാകുറാണ്. അവരെ പിന്തുണച്ചുകൊണ്ട്, അതേ സ്​ഫോടനക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ മേജൻ രമേഷ് ഉപാധ്യായ പറഞ്ഞത്, ഏതെങ്കിലും ​െപാലീസ്​ ഉദ്യോഗസ്​ഥൻ എവിടെയെങ്കിലും

Show Full Article
TAGS:mahatma gandhi vd savarkar nathuram godse Pragya Singh Thakur 
News Summary - nationalism-india-opinion
Next Story