പാക്​ പച്ചയും ലീഗ്​ പച്ചയും

ചുവപ്പ്​ കണ്ടാൽ കാളകൾക്ക്​ വിറളിപിടിക്കുന്നതു പോലെയാണ്​ ചിലർക്ക്​ പച്ച കണ്ടാൽ. പ​ശു മാതാവാണെങ്കിലും അത്​ തങ്ങൾക്കിഷ്​ടപ്പെടാത്തവരുടെ കൈയിലോ തൊഴുത്തിലോ കണ്ടാൽ ഉടമകളെ തല്ലിക്കൊന്നെന്നിരിക്കും. പ്രകൃതിയെ ആരാധിക്കുന്നു​ണ്ടെങ്കിലും അതി​​​െൻറ പച്ചപ്പ്​ പതാകയിൽ കണ്ടാൽ അത്​ കൈയിലേന്തിയവരെയെല്ലാം പാകിസ്​താനികളാക്കും. അവരെല്ലാം പാകിസ്​താനിലേക്ക്​ പോകണമെന്ന്​ വാശിപിടിക്കും. മോദിയുടെ ഇന്ത്യ ഇപ്പോൾ ഇങ്ങനെയൊക്കെയാണ്​.

rahul-gandhi-entry
രാ​ഹു​ലും പ്രി​യ​ങ്ക​യും ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ത്തി​യ റോ​ഡ്​ ഷോ​യെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന ജ​ന​ക്കൂ​ട്ടം (ഫയൽചിത്രം)
 


അപ്പോൾ പിന്നെ രാഹുൽ ഗാന്ധിക്ക്​ മുന്നിലും പിറകിലും പച്ചപ്പതാക കണ്ട്​ സന്യാസിവര്യൻ യോഗി ആദിത്യനാഥ്​ വേണ്ടാതീനം പറഞ്ഞാൽ കുറ്റം പറയാനാവുമോ? രാഹുൽ ഗാന്ധി മത്സരിക്കാനുള്ള രണ്ടാമത്തെ ഇടമായി തെക്കേ ഇന്ത്യയിലെ വയനാട്​ തിരഞ്ഞെടുത്തപ്പോൾ തന്നെ അമേത്തിയിലെ ഹിന്ദുക്കളെ ഭയന്നുള്ള ഒാട്ടമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുയായികളും തീർപ്പുകൽപിച്ചിരുന്നു. അദ്ദേഹം പത്രിക നൽകാൻ വയനാട്ടിൽ വന്നപ്പോൾ വരവേറ്റവരിലും അകമ്പടിയായവരിലും പച്ചപ്പതാകയേന്തിയവരെ കണ്ടപ്പോൾ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അടക്കമുള്ളവർക്ക്​ സമനില നഷ്​ടപ്പെട്ടുവെന്ന്​ പറയാം. കോൺഗ്രസിനെ മുസ്​ലിംലീഗ്​ എന്ന ‘വൈറസ്​’ ബാധിച്ചിരിക്കയാണെന്നും അത്​ ഇന്ത്യയെ നശിപ്പിക്കുമെന്നുമായിരുന്നു ആദിത്യനാഥി​​​െൻറ ട്വീറ്റ്​. ‘‘മുസ്​ലിംലീഗ്​ ​ഒ​രു വൈറസാണ്​. അത്​ ആരെയെങ്കിലും ബാധിച്ചാൽ അവർ രക്ഷപ്പെടില്ല. ഇന്ന്​ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെ അത്​ ബാധിച്ചിരിക്കുന്നു. ആലോചിക്കുക, അവർ വിജയിച്ചാൽ എന്തായിരിക്കും സംഭവിക്കുക​? ഇൗ വൈറസ്​ രാജ്യത്താകെ പടരും’’ -അദ്ദേഹത്തി​​​െൻറ മുന്നറിയിപ്പാണ്​. രാഹുൽ ഗാന്ധിക്ക്​ കേരളത്തിലെ മുസ്​ലിംലീഗുമായി, വിഭജനത്തിന്​ കാരണക്കാരായ അതേ ലീഗുമായി ‘രഹസ്യ അജണ്ട’യുണ്ടെന്നുകൂടി യോഗി പറഞ്ഞു.

yogi


ഇൗ വാക്കുകൾ ഏറ്റുപിടിക്കാൻ ആളുകളുണ്ടായി. ​േബാളിവുഡ്​ നടിയും മോഡലുമായ കോയന മിത്ര അൽപംകൂടി കടന്നുപറഞ്ഞു. ‘‘ആദ്യ വിഭജനം നടത്തിയത്​ ഭീകരവാദി ജിന്നയാണ്​. അടുത്തത്​ രാഹുലായിരിക്കും. ഇസ്​ലാമിക പതാകകളാണ്​ അദ്ദേഹത്തെ (രാഹുലിനെ) കേരളത്തിലേക്ക്​ സ്വാഗതം ചെയ്​തത്​’’ -അവർ ട്വീറ്റ്​ ചെയ്​തു. കോയന മിത്ര ത​​​െൻറ ട്വിറ്ററിലെ സന്ദേശത്തോടൊപ്പം, രാഹ​ുലിനെ സ്വീകരിക്കുന്ന ഇസ്​ലാമിക പതാകകളുടേതായി കൊടുത്ത ചിത്രമാക​െട്ട, 2016 ജനുവരി 30ന്​ മുസ്​ലിംലീഗ്​ നടത്തിയ പ്രകടനത്തി​​​െൻറ ചിത്രവും. ‘വ്യാജ നിർമിതി’കൾക്ക്​ പേരുകേട്ടവരാണല്ലോ ഇക്കൂട്ടർ. ‘സ്വന്തം ജനതയെ ഒറ്റുകൊടുക്കാനല്ലാതെ, ‘വൈറസി’നെ കുറിച്ചു പറഞ്ഞ യോഗിക്ക്​ ഒന്നുമറിയില്ലെന്നാണ്​ സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്​ യാദവ്​ പ്രതികരിച്ചത്​. അതുതന്നെയാണ്​ സത്യവും. 

മുസ്​ലിംലീഗ്​ വിഭജനം
1906 ഡിസംബർ 30ന്​ ധാക്കയിൽ രൂപം കൊണ്ട ‘ഒാൾ ഇന്ത്യ മുസ്​ലിംലീഗ്​’ ഇന്ത്യ-പാക്​ വിഭജനത്തോടെ പിരിച്ചുവിട്ട്​ ഇന്ത്യയിൽ ‘ഇന്ത്യൻ യൂനിയൻ മുസ്​ലിംലീഗും’ പാകിസ്താനിൽ ‘പാകിസ്​താൻ മുസ്​ലിംലീഗു’മായി മാറുകയായിരുന്നു. വിഭജനം യാഥാർഥ്യമാവുന്നതിനുമുമ്പ്​ 1947 ജൂണിൽ നടന്ന സർവേന്ത്യ മുസ്​ലിംലീഗ്​ നാഷനൽ കൗൺസിൽ ഇന്ത്യയിൽ മുസ്​ലിംലീഗി​​​െൻറ പ്രവർത്തനം മരവിപ്പിച്ചുനിർത്താൻ തീരുമാനിച്ചു. തുടർന്ന്​ മുസ്​ലിംലീഗ്​ പിരിച്ചുവിടണമോ പുനരുജ്ജീവിപ്പിക്കണമോ എന്നതു സംബന്ധിച്ച്​ തീരുമാനമെടുക്കാനായി കൽക്കത്തയിൽ യോഗം ചേർന്നു. ബംഗാളിലെ മുസ്​ലിംലീഗ്​ നേതാവ്​ എച്ച്​.എസ്​. സുഹ്രവർദിയാണ്​ ഇന്ത്യയിൽ അവശേഷിക്കുന്ന മുസ്​ലിംലീഗ്​ നേതാക്കളുടെ യോഗം അദ്ദേഹത്തി​​​െൻറ വസതിയിൽ വിളിച്ചുചേർത്തത്. യോഗത്തിൽ മദിരാശി സംസ്​ഥാനത്തെ പ്രതിനിധാനം ചെയ്​തത്​ മുഹമ്മദ്​ ഇസ്​മായിൽ സാഹിബും കെ.എം. സീതി സാഹിബുമായിരുന്നു. 1947 നവംബർ 10, 11 തീയതികളിൽ ചേർന്ന കൽക്കത്ത കൺവെൻഷൻ തീരുമാനമെടുക്കാൻ കഴിയാതെ, സർവേന്ത്യ മുസ്​ലിംലീഗി​​​െൻറ നാഷനൽ കൗൺസിൽ വിളിച്ചുചേർക്കാൻ അധ്യക്ഷൻ ജിന്നയോട്​ ആവശ്യപ്പെടാൻ തീരുമാനിച്ചു പിരിഞ്ഞു.

മുഹമ്മദലി ജിന്ന
 


ജിന്നയുടെ നിർദേശപ്രകാരം ജനറൽ സെക്രട്ടറി ലിയാഖത്ത്​ അലിഖാൻ നാഷനൽ എക്​സിക്യൂട്ടിവും കൗൺസിലും വിളിച്ചുചേർത്തു. 1947 ഡിസംബർ 13ന്​ നാഷനൽ എക്​സിക്യൂട്ടിവ്​ പാകിസ്താൻ ഗവർണർ ജനറലി​​​െൻറ വീട്ടിലും 14ന്​ നാഷനൽ കൗൺസിൽ കറാച്ചിയിലെ ഖാലിഖ്​​ ദാനാ ഹാളിലുമാണ്​ ചേർന്നത്​. കൗൺസിലിൽ മദിരാശി സംസ്​ഥാനത്തെ പ്രതിനിധാനം ചെയ്​തത്​ ഇസ്​മായിൽ സാഹിബിനും സീതി സാഹിബിനും പുറമെ എൻ.കെ. ജമാലി, എൻ.എം. അൻവർ എന്നിവരായിരുന്നു. വിഭജനശേഷമുള്ള ഇന്ത്യയുടെയും പാകിസ്​താ​​​െൻറയും അവസ്​ഥകൾ വിശദീകരിക്കപ്പെട്ട യോഗത്തിൽ സംഘടനയെ പാകിസ്​താൻ മുസ്​ലിംലീഗ്, ഇന്ത്യൻ മുസ്​ലിംലീഗ്​ എന്നിങ്ങനെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ചു. പാക്​ ലീഗി​​​െൻറ കൺവീനറായി ലിയാഖത്ത്​ അലിഖാനെയും ഇന്ത്യൻ മുസ്​ലിംലീഗ്​ കൺവീനറായി ഇസ്​മായിൽ സാഹിബിനെയും കൗൺസിൽ തെരഞ്ഞെടുത്തു.

പാക്​, ഇന്ത്യൻ നേതാക്കളുടെ ആശങ്കകളും പ്രതീക്ഷകളും
വിഭജന സമയത്ത്​ സംഘടനക്ക്​ ബാങ്കിൽ 17 ലക്ഷം രൂപയു​ടെ നിക്ഷേപമുണ്ടായിരുന്നു. ആ തുക മുഴുവൻ ഇന്ത്യൻ മുസ്​ലിംലീഗിന്​ നൽകാമെന്ന്​ ലിയാഖത്ത്​ അലിഖാൻ പറഞ്ഞെങ്കിലും സ്വീകരിക്കാൻ ഇസ്​മായിൽ സാഹിബ്​ കൂട്ടാക്കിയില്ല. ‘ഇൗ പണം സ്വീകരിച്ചാൽ ഇന്ത്യയിൽ മുസ്​ലിംലീഗ്​ ഉണ്ടാക്കാൻ പാകിസ്​താനിൽനിന്ന്​ പണം കൊണ്ടുവന്നു’ എന്ന ആക്ഷേപം നേരിടേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തി​​​െൻറ ഭയം. ഇൗ ഭയത്തിന്​ അടിസ്​ഥാനമുണ്ടായിരുന്നുവെന്ന്​ പിന്നീട്​ തെളിയുകയും ചെയ്​തു. ഒരിക്കൽ ഭരണഘടന നിർമാണസഭയിൽ പ്രസംഗിക്കവെ സർദാർ പ​േട്ടൽ, ഇസ്​മായിൽ ഇന്ത്യയിൽ മുസ്​ലിംലീഗി​​​െൻറ പ്രവർത്തനം തുടരുന്നത്​ പാകിസ്​താനിൽ നിന്നുള്ള പങ്ക്​ കിട്ടാനാണെന്ന്​ ആക്ഷേപമുന്നയിച്ചിരുന്നു. പാകിസ്​താ​​​​െൻറ ലക്ഷ്യം ഇന്ത്യയെ തകർക്കലും ഇന്ത്യയുടെ ലക്ഷ്യം പാകിസ്​താ​​നെ തകർക്കലുമാണെന്ന്​ കണക്കുകൂട്ടുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും വിഭജന ശേഷം പാക്​ നേതാക്കളും ഇന്ത്യൻ നേതാക്കളും ഇരുരാജ്യങ്ങളെ കുറിച്ചും കൈമാറിയ ആശങ്കയും പ്രതീക്ഷകളും മറുപടിയാവേണ്ടതാണ്​. അത്​ പുതിയ ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തവുമാണ്​​.
 

ഇസ്​മായിൽ സാഹിബ്
 

കറാച്ചിയിൽ ചേർന്ന സർവേന്ത്യ മുസ്​ലിം ലീഗി​​​െൻറ അവസാന കൗൺസിലിനു​ശേഷം ഇന്ത്യയിൽനിന്നുള്ള മുസ്​ലിംലീഗ്​ പ്രതിനിധികളുമായി ജിന്ന നടത്തിയ കൂടിക്കാഴ്​ചയിൽ, ഇന്ത്യൻ മുസ്​ലിംകളുടെ പ്രശ്​നങ്ങൾ എക്കാലവും ത​​​െൻറ മനസ്സിലുണ്ടാവുമെന്നും അവർ അപകർഷബോധം വെടിഞ്ഞ്​ രാജ്യത്തോട്​ കൂറുപുലർത്തുന്ന ഉത്തമ പൗരന്മാരായി ഇന്ത്യയിൽ ജീവിക്കണമെന്നുമാണ്​ ജിന്ന ഇന്ത്യൻ നേതാക്കളെ ഉപദേശിച്ചത്​. തുടർന്ന്​ പാക്​ പ്രധാനമന്ത്രി ലിയാഖത്ത്​ അലിഖാനുമായി നടത്തിയ കൂടിക്കാഴ്​ചയിൽ ഇസ്​മായിൽ സാഹിബ്​ പറഞ്ഞത്​ ചരിത്രം രേഖപ്പെടുത്തിയതാണ്​.

‘‘ഇന്ത്യൻ മുസ്​ലിംകളുടെ കാര്യത്തിൽ താങ്കൾ ഒരിക്കലും ഇടപെടരുത്​. ഞങ്ങൾ സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റി അവകാശങ്ങൾ നേടിയെടുക്കാൻ കഴിവുള്ളവരാണ്​. ഗവൺമ​​െൻറും ഭൂരിപക്ഷ സമുദായവും ഞങ്ങളെ കുറ്റക്കാരെന്ന്​ വിധിച്ചാലും അത്തരം പരീക്ഷണങ്ങളെയെല്ലാം ഞങ്ങൾ നേരിട്ടുകൊള്ളും. ഇന്ത്യൻ മുസ്​ലിംകൾക്ക്​ എന്തുതന്നെ സംഭവിച്ചാലും അവർ എന്തൊക്കെ ദ്രോഹങ്ങൾക്ക്​ വിധേയരായാലും അതിന്​ പ്രതികാരമായി ഒരിക്കലും നിങ്ങൾ പാകിസ്​താനിലെ ഹിന്ദുക്കളോട്​ പെരുമാറരുത്. പാകിസ്​താനിലെ ഹിന്ദുക്ക​​ളെ സംരക്ഷിക്കുകയും അവരോട്​ നല്ലനിലയിൽ പെരുമാറുകയും ചെയ്യേണ്ടത്​ നിങ്ങളുടെ കടമയാണ്​. ആ മാർഗത്തിലൂടെ-ആ ഒരൊറ്റ മാർഗത്തിലൂടെ മാത്രമാണ്​ നിങ്ങൾക്ക്​ ഞങ്ങളെ സഹായിക്കാൻ കഴിയുക.’’ 

muslim-youth-league


മുസ്​ലിംലീഗ്​ പിരിച്ചുവിടേണ്ടതായിരുന്നു?
മുസ്​ലിംലീഗ്​ പിരിച്ചുവിടണമെന്ന്​ ബ്രിട്ടീഷ്​ സർക്കാറിനും ഇന്ത്യയിലെ ചില മുസ്​ലിം നേതാക്കൾക്കും ആഗ്രഹമുണ്ടായിരുന്നു. എച്ച്​.എസ്.​ സുഹ്രവർദി കൽക്കത്തയിൽ കൺവെൻഷൻ വിളിച്ചുചേർത്തത്​ ഇൗ ലക്ഷ്യത്തോടെയായിരുന്നെങ്കിലും പാളി​പ്പോവുകയായിരുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷവും ഇന്ത്യയിൽ ഗവർണർ ജനറലായി തുടർന്നിരുന്ന മൗണ്ട്​ ബാറ്റൺ പ്രഭുവും അദ്ദേഹത്തി​​​െൻറ താൽപര്യത്തിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവും ലീഗ് പിരിച്ചുവിടാൻ ഇസ്​മായിൽ സാഹിബിൽ സമ്മർദം ചെലുത്തി. അദ്ദേഹം വഴങ്ങിയില്ലെന്നു തന്നെയാണ്​ പിന്നീട്​ നടന്ന സംഭവങ്ങൾ തെളിയിച്ചത്​.

ഇന്ത്യയിൽ അവശേഷിക്കുന്ന മുസ്​ലിംലീഗ്​ നാഷനൽ കൗൺസിൽ അംഗങ്ങൾ 1948 മാർച്ച്​ 10ന്​ മദ്രാസ്​ മൗണ്ട്​ റോഡിലെ സർക്കാർ അതിഥി മന്ദിരത്തിൽ (ഇന്നത്തെ രാജാജി ഹാൾ) ഇസ്​മായിൽ സാഹിബി​​​െൻറ അധ്യക്ഷതയിൽ യോഗം ചേർന്ന്​ ‘സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മാറിയ സാഹചര്യം കണക്കിലെടുത്ത്​ മുസ്​ലിം സമൂഹത്തി​​​െൻറ രാഷ്​ട്രീയ, സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്കായി മുസ്​ലിംലീഗ്​ തുടരണം’ എന്ന പ്രമേയം 14നെതിരെ 37 വോട്ടുകൾക്ക്​ പാസാക്കി (യോഗത്തിലേക്ക്​ 147 പേരെ പ്രതീക്ഷിച്ചിരുന്നെങ്കിലും 51 പേരാണ്​ പ​െങ്കടുത്തത്​). തുടർന്ന്​ ഇസ്​മായിൽ സാഹിബ്​ പ്രസിഡൻറും മഹ്​ബൂബ്​ അലി ബേഗ്​ ജനറൽ സെക്രട്ടറിയുമായി ‘ഇന്ത്യൻ യൂനിയൻ മുസ്​ലിംലീഗി’ന്​ രൂപം നൽകി.


ഇന്ത്യൻ മുസ്​ലിംലീഗ്​ പതാക പാക്​ പതാകയോ​?
ഒാൾ ഇന്ത്യ മുസ്​ലിംലീഗ്​ പാകിസ്​താൻ മുസ്​ലിംലീഗും ഇന്ത്യൻ യൂനിയൻ മുസ്​ലിംലീഗുമായി വിഭജിക്കപ്പെട്ടപ്പോൾ പതാകയിലും മാറ്റംവന്നു. കടുംപച്ച പ്രതലത്തിൽ മധ്യത്തിലായി വെള്ളനിറത്തിലുള്ള ചന്ദ്രക്കലയും നക്ഷത്രവുമുൾപ്പെടുന്നതായിരുന്നു​ സർവേന്ത്യ മുസ്​ലിംലീഗി​​​െൻറ പതാക. പാകിസ്​താൻ രൂപവത്​കരിക്കപ്പെട്ടപ്പോൾ ഇൗ പതാക തന്നെയാണ്​ ചെറിയ മാറ്റത്തോടെ അവർ തങ്ങളുടെ ഒൗദ്യോഗിക പതാകയായി സ്വീകരിച്ചത്​. ഇടതുഭാഗത്ത്​ കട്ടിയുള്ള വെള്ളവരയും ബാക്കി പച്ചപ്രതലത്തിൽ മധ്യത്തിലായി വെള്ളനിറത്തിൽ വലത്തോട്ട്​​ തിരിച്ചുവെച്ചിട്ടുള്ള ചന്ദ്രക്കലയും നക്ഷത്രവും ഉൾപ്പെടുന്നതാണ്​ പാക്​ പതാക. ഇന്ത്യൻ യൂനിയൻ മുസ്​ലിംലീഗി​​​െൻറ പതാകയിൽ കട്ടിയുള്ള വെള്ളവരയില്ല. മാത്രമല്ല, മുകളിൽ ഇടത്തേ മൂലയിൽ ഇടത്തോട്ടു തിരിച്ചുവെച്ച രീതിയിലാണ്​ വെള്ള ചന്ദ്രക്കലയും നക്ഷത്രവുമുള്ളത്​.

‘പച്ച’യായി കാണുന്നതെല്ലാം പാകിസ്​താനാണെന്നും മുസ്​ലിം തീവ്രവാദമാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന രീതി സംഘ്​പരിവാർ ശക്​തികൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പതിറ്റാണ്ടുകൾക്കുമുമ്പ്​ താനൂർ കടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട പച്ചനിറത്തിലുള്ള ബോട്ട്​ പാക്​ ചാരന്മാർ വന്നിറങ്ങിയതാണെന്ന്​ പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നെങ്കിലും പുലരുമെന്ന പ്രതീക്ഷയിലാണ്​ ഗീബത്സിയൻ തന്ത്രം തുടർച്ചയായി പയറ്റുന്നത്​. 

 

Loading...
COMMENTS