Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമോദി 2.O: സാമ്പത്തിക...

മോദി 2.O: സാമ്പത്തിക മേഖലയിൽ കാത്തിരിക്കുന്നത്​ വൻ വെല്ലുവിളികൾ

text_fields
bookmark_border
modi-victory-23
cancel

കോൺഗ്രസ്​ നേതൃത്വം നൽകുന്ന യു.പി.എ മുന്നണിയെ തകർത്ത്​ ഒരിക്കൽ കൂടി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡ ി.എ സർക്കാർ അധികാരത്തിലെത്തുകയാണ്​. സാമ്പത്തിക മേഖലയിൽ ഉണ്ടായ തകർച്ചക്ക്​ പരിഹാരം കാണാനുള്ള അവസരമാണ്​ മോദി സർക്കാറിന്​ കൈവന്നിരിക്കുന്നത്​. ജി.എസ്​.ടി, നോട്ട്​ നിരോധനം പോലുള്ള ഒന്നാം എൻ.ഡി.എ സർക്കാറിൻെറ പരിഷ്​കാരങ് ങൾ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ സൃഷ്​ടിച്ച വെല്ലുവിളി ചെറുതല്ല. സമ്പദ്​വ്യവസ്ഥയിൽ നില നിൽക്കുന്ന പ്രശ്​നങ്ങൾക ്കെല്ലാം പരിഹാരം കാണുന്ന ആദ്യ സർക്കാറിൽ നിന്ന്​ തീർത്തും വ്യത്യസ്​തമായ ബദൽ സാമ്പത്തികനയം മുന്നോട്ട്​വെച്ച ാൽ മാത്രമേ കടുത്ത തകർച്ചയെ അഭിമുഖീകരിക്കുന്ന ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ മുന്നോട്ട്​ കുതിക്കാൻ സാധിക്കുകയ ുള്ളു.

വളർച്ച നിരക്കിലെ കുറവ്​ ആശങ്കാജനകം
സാമ്പത്തിക വളർച്ചാ നിരക്കിലെ ​കുറവാണ്​ മോദി സർക്കാറിന ്​ മറികടക്കാനുള്ള പ്രധാന വെല്ലുവിളി. 2018-19 സാമ്പത്തിക വർഷത്തിൻെറ ആദ്യപാദങ്ങളിൽ വളർച്ച നിരക്ക്​ 7 ശതമാനമായിരുന്ന ു. എന്നാൽ അവസാനത്തിലേക്ക്​ എത്തു​േമ്പാൾ ഇത്​ 6.4 ശതമാനത്തിലേക്ക്​ വരെ താഴുമെന്നാണ്​ പ്രവചനങ്ങൾ. പടവലം പോലെ താഴ ോട്ടു വളരുന്ന സാമ്പത്തിക വളർച്ചയെ നേരെയാക്കിയില്ലെങ്കിൽ സ്ഥിതി മോശമാവുമെന്ന്​ മോദിയുടെ സാമ്പത്തിക വിദഗ് ​ധർ തന്നെ മുന്നറിയിപ്പ്​ നൽകി കഴിഞ്ഞു​.

economy-and-growth-23

ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്ക്​ സമാനമായി മിഡിൽ ഇൻകം ട്രാപ്പ് ​ എന്ന അവസ്ഥയിലേക്ക്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയും വീഴുമെന്നാണ്​ മോദിയുടെ സാമ്പത്തിക ഉപദേശകരിൽ ഒരാളായ രതിൻ റേ ായിയുടെ മുന്നറിയിപ്പ്​. ബ്രസീൽ നിലവിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി വൈകാതെ ഇന്ത്യയേയും പിടികൂടുമ െന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒന്നാം എൻ.ഡി.എ സർക്കാറിൻെറ അവസാനാളുകളിൽ നൽകിയ മുന്നറിയിപ്പ്​ രണ്ടാം സർക്കാറിനുള്ള ദിശാസൂചകമാണ്​. അത്​ മനസിലാക്കി മുന്നോട്ട്​ പോകാൻ പ്രധാനമന്ത്രി മോദിയും പുതിയ ധനമന്ത്രിയും തയാറാവുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ ഭാവി.

തൊഴിലുകൾ സൃഷ്​ടിക്കണം
കഴിഞ്ഞ അഞ്ച്​ വർഷക്കാലയളവിൽ മോദി സർക്കാർ ഏറ്റവും കൂടുതൽ പഴികേട്ടത്​ തൊഴിലില്ലായ്​മയുടെ പേരിലായിരുന്നു. രണ്ട്​ കോടി തൊഴിലുകളെങ്കിലും എൻ.ഡി.എ ഭരണത്തിൽ നഷ്​ടപ്പെട്ടിട്ടുണ്ടെന്നാണ്​ കണക്കുകൾ. ജി.എസ്​.ടിയും നോട്ട്​ നിരോധനവും ചെറുകിട വ്യവസായ മേഖലയിലും അസംഘടിത മേഖലയിലും വൻ തൊഴിൽ നഷ്​ടമുണ്ടാക്കി. സാമ്പത്തിക രംഗത്തെ മുരടിപ്പിനുള്ള പ്രധാന കാരണങ്ങളിലൊന്ന്​ തൊഴിൽ നഷ്​ടമായിരുന്നു. അതുകൊണ്ട്​ അധികാരത്തിലെത്തിയാൽ തൊഴിലുകൾ സൃഷ്​ടിക്കുന്നതിന്​ മോദി സർക്കാർ പ്രാധാന്യം നൽകേണ്ടി വരും. അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ പ്രതിവർഷം 8.1 മില്യൺ ​തൊഴിലുകൾ ആവശ്യമുണ്ടെന്നാണ്​ ലോകബാങ്കിൻെറ കണക്ക്​. ഇത്രയും തൊഴിലുകൾ സൃഷ്​ടിച്ചില്ലെങ്കിലും ഇതിനോട്​ അടുത്ത്​ നിൽക്കുന്ന സംഖ്യയെങ്കിലും തൊഴിലുകൾ സൃഷ്​ടിക്കപ്പെട്ടില്ലെങ്കിൽ അത്​ സമ്പദ്​വ്യവസ്ഥയിൽ ഗുരുതര പ്രതിസന്ധി സൃഷ്​ടിക്കും.

Employment

സ്വകാര്യ നിക്ഷേപം ഉയർത്തി പുതിയ തൊഴിലുകൾ സൃഷ്​ടിക്കുന്നതിനായിരിക്കും രണ്ടാം എൻ.ഡി.എ സർക്കാർ പ്രഥമ പരിഗണന നൽകുക എന്നാണ്​ പുറത്ത്​ വരുന്ന സൂചനകൾ. വ്യവസായ രംഗ​ത്തെ സ്വദേശിവൽക്കരണം ലക്ഷ്യമിട്ട്​ പ്രഖ്യാപിച്ച മേയ്​ക്ക്​ ഇൻ ഇന്ത്യ ​പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്ന്​ വിലയിരുത്തലുകളുണ്ട്​. തൊഴിലുകൾ സംരക്ഷിക്കാനും വിദേശനിക്ഷപം ഉയർത്താനും പുതിയ നിർദേശങ്ങൾ സർക്കാർ മുന്നോട്ട്​ വെച്ചേക്കും.

കിട്ടാകടം തിരിച്ച്​ പിടിക്കൽ വെല്ലുവിളി
രാജ്യത്തെ പൊതുമേഖല ബാങ്കുക​െളല്ലാം കിട്ടാകടത്തിൻെറ പിടിയിലാണ്​. ബാങ്കുകളിൽ മൂലധനസമാഹരണം നടത്തി പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളാണ്​ കഴിഞ്ഞ സർക്കാർ ചെയ്​തത്​. എന്നാൽ, ഇക്കുറി അത്​ മാത്രം മതിയാവില്ലെന്നാണ്​ സൂചന. കർശന അച്ചടക്കം പാലിക്കാനുള്ള നിർദേശങ്ങൾ ബാങ്കുകൾക്ക്​ നൽകേണ്ടി വരും. അതിന്​ പുറമേ കിട്ടാകടം തിരിച്ച്​ പിടിക്കാനുള്ള കർശന നടപടികളും സ്വീകരിക്കണം.

ഏകദേശം 1.2 ലക്ഷം കോടി രൂപയാണ്​ പൊതുമേഖല ബാങ്കുകളുടെ മാത്രം കിട്ടാകടം എന്ന്​ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഭൂരിപക്ഷവും വൻകിടക്കാർക്ക്​ നൽകിയ വായ്​പകളാണ്​. ഇത്​ തിരിച്ച്​ പിടിക്കാൻ കഴിഞ്ഞ അഞ്ച്​ വർഷവും മോദിസർക്കാർ കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല. രണ്ടാം എൻ.ഡി.എ സർക്കാറിൻെറ ഭാഗത്ത്​ നിന്ന്​ കിട്ടാകടം തിരിച്ച്​ പിടിക്കുന്ന സമീപനത്തിൽ എന്തെങ്കിലും മാറ്റമു​ണ്ടാകുമോയെന്നാണ്​ സാമ്പത്തിക വിദഗ്​ധർ ഉറ്റുനോക്കുന്നത്​.

എണ്ണവില പ്രതിസന്ധി
ഇറാന്​ മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില ഉയരുന്നതിനുള്ള സാഹചര്യം സൃഷ്​ടിച്ചിരിക്കുകയാണ്​. ഇന്ത്യ പെട്രോളിയം വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ്​ ഇറാൻ. പ്രതിസന്ധിയുണ്ടായപ്പോൾ ഡോളറിന്​ പകരം ഇന്ത്യൻ രൂപയിൽ എണ്ണ നൽകാമെന്നും ഇറാൻ അറിയിച്ചിരുന്നു. ഇറാനിൽ നിന്നുള്ള എണ്ണ വരവ്​ നിലക്കുന്നതോടെ രാജ്യത്ത്​ അത്​ പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിന്​ കാരണ​മായേക്കും. അവസാനഘട്ട തെരഞ്ഞെടുപ്പ്​ പൂർത്തിയായതിന്​ പിന്നാലെ രാജ്യത്തെ എണ്ണ കമ്പനികൾ പെട്രോളിനും ഡീസലിനും ക്രമാതീതമായി വില ഉയർത്തുകയാണ്​. ഇത്​ സമ്പദ്​വ്യവസ്ഥക്ക്​ നൽകുന്നത്​ ശുഭസുചനയല്ല.

petrol pump-india news

ഇന്ധന വില ഉയർന്നാൽ അത്​ നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരുന്നതിന്​ കാരണമാകും. രണ്ടാം എൻ.ഡി.എ സർക്കാർ ഇറാന്​ മേലുള്ള നയത്തിൽ എന്തെങ്കിൽ മാറ്റം കൊണ്ടു വരുമോയെന്നതും സാമ്പത്തികരംഗ​ം ഉറ്റുനോക്കുന്നുണ്ട്​.

ധനകമ്മി ഉയരുന്നു
കർഷകർക്ക്​ വരുമാനം ഉറപ്പാക്കുന്ന പദ്ധതി ഉൾ​പ്പെടെ പ്രഖ്യാപിച്ചാണ്​ ഒന്നാം എൻ.ഡി.എ സർക്കാർ മടങ്ങിയത്​. എന്നാൽ, സർക്കാർ ഖജനാവിൽ ഇതിനുള്ള പണം ഇല്ലെന്നതാണ്​ യാഥാർഥ്യം. 2020 ആകു​േമ്പാഴേക്കും ഇന്ത്യയുടെ ധനകമ്മി ജി.ഡി.പിയുടെ 3.4 ശതമാനമായി ഉയരുമെന്നാണ്​ കണക്കുകൾ. ഈ​െയാരു സാഹചര്യത്തിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പിലാക്കണമെങ്കിൽ അധിക വിഭവസമാഹരണം സർക്കാറിന്​ തേടേണ്ടി വരും.

ecnomy-23

അതില്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്​ സർക്കാർ വീഴും. നികുതി പിരിവ്​ വർധിപ്പിച്ച്​ പ്രതിസന്ധിയെ ഒരു പരിധി വ​െര മറികടക്കാനായിരിക്കും കേന്ദ്രസർക്കാർ ശ്രമിക്കുക. പക്ഷേ ഇത്​ എത്രത്തോളം യാഥാർഥ്യമാവുമെന്നത്​ സംബന്ധിച്ച്​ ആശങ്കകൾ ഉയരുന്നുണ്ട്​. ഇതിനൊപ്പം റിസർവ്​ ബാങ്കിൽ നിന്ന്​ അധികമായി പണം ആവശ്യപ്പെടാനും സാധ്യതകളുണ്ട്​. നിലവിലെ സാമ്പത്തികസ്ഥിതിയിൽ വിപണിയിൽ നിന്ന്​ അധിക പണം കടമെടുക്കാനും കേന്ദ്രസർക്കാറിന്​ സാധിക്കില്ല. ഇത്​ പ്രതിസന്ധിയുടെ ആഴം കൂട്ടും.

തെരഞ്ഞെടുപ്പ്​ പ്രചാരണവേളയിൽ വർഗീയ കാർഡിറക്കിയാണ്​ മോദി നേട്ടം കൊയ്​തത്​. എന്നാൽ, രാജ്യം ഭരിക്കാൻ വർഗീയ അജണ്ട മാത്രം മതിയാവില്ല. വിശേഷിച്ചും സാമ്പത്തികരംഗത്ത്​ ക്രിയാത്​മക സമീപനമുണ്ടായില്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാവും രാജ്യം അഭിമുഖീകരിക്കുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiopinionmalayalam newsnda governmentEconomic Policy
News Summary - Modi ecnomic problems-Opinion
Next Story