Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇത്​ വെടി​കൊണ്ട്​ ...

ഇത്​ വെടി​കൊണ്ട്​ പരിഹരിക്കാവുന്ന പ്രശ്​നമല്ല

text_fields
bookmark_border
maoist-attack-23
cancel

വൈത്തിരിക്കടുത്ത് ലക്കിടി ഉപവൻ റിസോർട്ടിൽ സി.പി. ജലീലിനെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയിൽ നിരവധി സംശയങ്ങൾ പല രും ഉന്നയിക്കുന്നുണ്ട്. ഒരു കമ്യൂണിസ്​റ്റ്​ സർക്കാറി‍​​െൻറ കാലത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെ മാവോവാദിയാണ് ജലീൽ. മറ്റൊരു ലോകം സ്വപ്നം കണ്ട് സുന്ദരമായ ജീവിതം ഉപേക്ഷിച്ച് സായുധമാർഗത്തിലേക്ക് നീങ്ങുന്നവരുടെ ലക്ഷ്യം സമ ത്വമുള്ള ജീവിതം മാത്രമാണ്. അവരുടെ കൈയിൽ നല്ലൊരു മുദ്രാവാക്യം മാത്രമേയുള്ളൂ.

വയനാടും നിലമ്പൂരും പൊലീസി‍​​ െൻറ തോക്കിൻ മുനയിൽ അവസാനിച്ച ആ മൂന്നു ജീവിതങ്ങളെ കുറിച്ചും അതെങ്ങനെ അവസാനിച്ചു എന്നും ജനങ്ങൾക്ക് തെല്ലും സംശ യമില്ല. വയനാട് ആര് ആദ്യം വെടിവെച്ചു? നിലമ്പൂരിൽ ആര് ആദ്യം വെടിവെച്ചു എന്നൊക്കെ ജനങ്ങൾക്ക് ബോധ്യമുണ്ട്. നിലമ്പ ൂരിൽ കുപ്പുദേവരാജിനെയും അജിതയേയും പിടികൂടി വെടിവെച്ചതാണെന്ന് എല്ലാവർക്കും അറിയാം. രോഗികളായിരുന്നു അവർ. ചികി ത്സിക്കാൻ പറ്റുമോ എന്ന് നോക്കുന്ന സാഹചര്യത്തിലാണ് വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും ബാലിസ്​റ്റിക്​ വിദഗ്ധർ വന്നിട്ട് പരിശോധിക്കാൻ പോലും ഇവിടെ ഭരിക്കുന്നവർ അനുവദിച്ചില്ല. അതു പോലെയുള്ള നുണയാണ് വൈത്തിരിയിലെ സംഭവമെന്നും ഞങ്ങളാദ്യം തന്നെ പറഞ്ഞിരുന്നു. റിസോർട്ട് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ തുറന്നുപറച്ചിലുകൾ ഞങ്ങളുടെ നിഗമനമാണ് ശരിയെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. നിയമവിരുദ്ധമായി പ്രവർത്തിച്ചെങ്കിൽ അരക്ക് താഴെ വെടിവെച്ച് പിടികൂടുകയല്ലേ വേണ്ടത്? ഇവിടത്തേതൊരു കമ്യൂണിസ്​റ്റ്​ സർക്കാറല്ലേ? അവർക്ക് നിർദേശിച്ചു കൂടേ ഇങ്ങനെ ചെയ്യരുതെന്ന്?

maoist-attack-65

ശത്രുരാജ്യക്കാരോട് പെരുമാറുന്ന പോലെ മാവോവാദികളോട് പെരുമാറരുതെന്ന് കോൺഗ്രസ് നേതാവായ എ.കെ. ആൻറണി പറഞ്ഞതുപോലും ഇവിടത്തെ കമ്യൂണിസ്​റ്റ്​ സർക്കാർ മാനിക്കുന്നില്ല. ഒന്നാമതായി വേണ്ടത് മനുഷ്യത്വമാണ്. മാർക്സിസം പൊക്കിപ്പിടിച്ചതു കൊണ്ട് കാര്യമില്ല. മാർക്സിസത്തി‍​​െൻറ അന്തസ്സത്ത മനുഷ്യത്വമാണ്. നീതി, ദയ, സാഹോദര്യം, സ്നേഹം ഇതൊന്നുമില്ലാത്ത മാർക്സിസത്തെ കുറിച്ച് പറയാൻ പറ്റില്ല. ഇവയുടെ കേന്ദ്രീകൃതരൂപമാണ് മാർക്സിസം. ഇത് ഉപേക്ഷിച്ചതുകൊണ്ടാണ് സോവിയറ്റ് യൂനിയനിലെ ജനത അവരെ ഉപേക്ഷിച്ചത്. ചൂഷക മനഃസ്ഥിതിയുള്ളവരാണ് മാർക്സിസ്​റ്റ്​ കമ്യൂണിസ്​റ്റ്​ പാർട്ടി കൊണ്ടുനടക്കുന്നത്. ഇതു പറഞ്ഞാണ് അമ്പത് വർഷം മുമ്പ് ഞാൻ ആ പാർട്ടി വിട്ടത്. ഭരണത്തി​​​െൻറ ചക്കരകുടത്തിൽ കൈയിട്ട് വാരണം എന്നുമാത്രമേ ഇപ്പോഴത്തെ കമ്യൂണിസ്​റ്റ്​ സർക്കാറിനുള്ളൂ. ബൂർഷ്വപാതക്കാരായ കമ്യൂണിസ്​റ്റുകളാണ് ഇവർ. എത്ര കിട്ടിയാലും ഇവർക്ക് മനസ്സിലാവില്ല.
ഭരണകൂടത്തി‍​​െൻറ കൈയിൽ ലക്ഷക്കണക്കിന് പൊലീസും പട്ടാളവുമുണ്ട്. അങ്ങനെയുള്ളൊരു ഫോഴ്സാണ് ഭരണകൂടം. ഭരണം മാറി വരുമ്പോഴും ഫോഴ്സും കൈമാറി കിട്ടുന്നു. അത് ഉപയോഗിക്കുന്നതിന് ചില രീതികളും നിയന്ത്രണങ്ങളുമുണ്ട്.

ശരിയായ ഒരു പ്രത്യയശാസ്ത്രത്തിനു വേണ്ടി നിലയുറപ്പിക്കുന്നവർ മാത്രമാണ് വിപ്ലവകാരികൾ. ജാതിവ്യവസ്ഥയെ അടിസ്ഥാനമാക്കിയ രാഷ്​​ട്രീയ പാർട്ടികളാണ് നാട്​ ഭരിക്കുന്നത്. ജാതി നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഉൽപാദന ശക്തികൾക്ക്( ഉൽപാദന ഉപകരണവും മനുഷ്യവൈദഗ്ധ്യവും) അനുയോജ്യമായിരുന്ന ഉൽപാദന ബന്ധങ്ങളായിരുന്നു. സമത്വമാണ് സാഹോദര്യത്തി‍​​െൻറ അടിസ്ഥാനം. ജനാധിപത്യം എന്ന് പറഞ്ഞ് ജാതി സമ്പ്രദായത്തെ 70 വർഷമായില്ലേ കൊണ്ടുനടക്കുന്നു? ഇപ്പോൾ ഇന്ത്യയിൽ ഉള്ള ജനാധിപത്യം ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ്.

Maoist Police-kerala news

ഇത്രമാത്രം ജനങ്ങളെ അടിച്ചമർത്തിയ വേറെന്ത് വ്യവസ്ഥയാണുള്ളത്? അതിൽ അടിസ്ഥാനമാക്കിയുള്ള ഭരണകൂടമാണ് നിലവിലുള്ളത്. ജാതി സമ്പ്രദായത്തെ അടിച്ചുറപ്പിക്കുന്ന പ്രത്യയശാസ്ത്രം. ആ പ്രത്യയശാസ്ത്രമാണെങ്കിൽ ബ്രാഹ്മണദൈവങ്ങളാൽ സംരക്ഷിപ്പെടുന്നതാണ്. ബ്രാഹ്മണ ദൈവങ്ങളാൽ സ്ഥാപിക്കപ്പെട്ട സവർണ പ്രത്യയശാസ്ത്രം, സവർണപ്രത്യയശാസ്ത്രത്താൽ സംരക്ഷിക്കപ്പെടുന്ന ജാതി സമ്പ്രദായം, ബ്രാഹ്മണപ്രത്യയശാസ്ത്രത്താലും ജാതി സമ്പ്രദായത്താലും സംരക്ഷിക്കപ്പെടുന്ന ഫ്യൂഡൽ^ കോർപറേറ്റ് വ്യവസ്ഥ. ഇതാണ് ഇവിടെ നിലനിൽക്കുന്നത്. അതു കൊണ്ടാണ് ബ്രാഹ്​മണ​​​െൻറ ദൈവങ്ങളെ നിങ്ങൾ ആരാധിക്കുന്നിടത്തോളം ബ്രാഹ്​​മണൻ നിങ്ങളെ ഭരിക്കുന്നത് തുടരുമെന്ന് മഹാനായ അംബേദ്​കർ പറഞ്ഞത്. ഇതിനെല്ലാം മാറ്റമുണ്ടാക്കാനാണ് വിപ്ലവകാരികൾ പരിശ്രമിക്കുന്നത്. അവർ പുതിയ കാലഘട്ടത്തിൽ പുതിയ ഉൽപാദനശക്തികൾക്ക് അനുയോജ്യമായ പുതിയ ഉൽപാദന ബന്ധങ്ങൾ സ്ഥാപിക്കാനാണ് പരിശ്രമിക്കുന്നത്. പഴയവ തുരുമ്പിച്ച് കഴിഞ്ഞിരിക്കുന്നു.

ഗറിലമുറകൾ പഠിച്ച് വരുന്നവരായതു കൊണ്ടാണ് ഇവരെ ഇങ്ങനെ ഈായാമ്പാറ്റകളെ പോലെ വെടിവെച്ചു വീഴ്ത്താൻ പൊലീസിന് കഴിയുന്നത്. നിരന്തര പ്രയോഗത്തിലൂടെ മാത്രമേ ഒരു ഗറില വികസിച്ച് വരുകയുള്ളൂ. ഗറില യുദ്ധങ്ങൾ ഒരിക്കലും ആയുധങ്ങൾ സംഭരിച്ച് വെച്ചിട്ട് നടക്കില്ല. ഗറില യുദ്ധമുറകളിൽ പ്രധാനം മനുഷ്യനാണ്. ആയുധങ്ങൾ രണ്ടാമതേ വരുന്നുള്ളൂ. ആയുധങ്ങൾ ശേഖരിച്ച് വെച്ച് ഗറില യുദ്ധം നടത്തുമെന്ന് ധരിക്കുന്നത് തെറ്റാണ്. ആയുധങ്ങൾ വേണ്ട സമയത്ത് ശത്രുവി‍​​െൻറ കൈയിൽ നിന്നു പിടിച്ചെടുക്കലാണ് ഗറില യുദ്ധനിയമം. ഒരിക്കലും ഒരേ സ്ഥലത്ത് ഗറിലകൾ ക്യാമ്പ് ചെയ്യാൻ പാടില്ല. അവർ നിരന്തരം മാറിക്കൊണ്ടിരിക്കണം. അത് ഗറില യുദ്ധമുറയുടെ നിയമമാണ്. ശത്രു അത്രയും ശക്തനാണ്. നമ്മുടെ കാടുകൾ മറ്റ് സ്ഥലങ്ങളിലെ കാടുകളേക്കാൾ ജനസാന്ദ്രമാണ്. വിചാരിച്ചാലും കേന്ദ്രം മാറാൻ കഴിയാത്ത സാഹചര്യം പോരാളികൾക്ക് ഉണ്ടാവാം. ഗറില യുദ്ധമുറകളിൽ ഭക്ഷണശേഖരണം വളരെ പ്രധാനമാണ്. അതിന് പലപ്പോഴും സാഹചര്യമാവാത്ത സ്ഥിതി വിശേഷം കാടുകളിൽ ഉണ്ട്.

Maoist-Encounter

തിരുനെല്ലി-തൃശിലേരി നക്സൽ അക്രമത്തിലാണ് വർഗീസ് മരിക്കുന്നത്. ഉദ്ദേശിച്ച ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിലും പരോക്ഷമായ വലിയ മാറ്റമുണ്ടാക്കാൻ അതിന് കഴിഞ്ഞിട്ടുണ്ട്. ആദിവാസികളെ അടിമകളാക്കി വള്ളിയൂർക്കാവിൽ ലേലം ചെയ്ത സമ്പ്രദായം അവസാനിപ്പിക്കാൻ അതുകൊണ്ട് സാധിച്ചു. ’70 കളിൽ ഭൂപരിഷ്​കരണം നടപ്പാക്കിയപ്പോൾ എന്തുകൊണ്ടാണ് ജന്മികൾ അനങ്ങാതിരുന്നത്? അപ്പോഴേക്കും തല വേണോ ഭൂമി വേണോ എന്ന പ്രശ്നം കേരളത്തിലെ നക്സലൈറ്റുകൾ ഉന്നയിച്ച് കഴിഞ്ഞിരുന്നു. 1957^58 വർഷങ്ങളിലെ ഭൂപരിഷ്​കരണം കൊണ്ടുവന്ന ഭരണകൂടത്തെ മറിച്ചിട്ട ഭൂസ്വാമിമാർ ’70 ൽ ഭൂപരിഷ്​കരണം നടപ്പാക്കിയപ്പോൾ അനങ്ങിയില്ല.

ഇത്രയെല്ലാം ഇവർ ത്യാഗം സഹിക്കുന്നത് പുതിയൊരു ലോകം സ്വപ്നം കണ്ടാണ്. ഭരണകൂടത്തി‍​​െൻറ മർദനോപാധികളെല്ലാം ഇവർക്കെതിരെ പ്രയോഗിക്കുമ്പോഴും ഇവരിൽ ഓരോരുത്തരെ നിശ്ശബ്​ദരാക്കുമ്പോഴും ഇവർ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ ഇന്ത്യൻസാഹചര്യത്തിൽ പ്രസക്തമായി നിൽക്കുന്നു. അത് ഏറ്റെടുക്കാൻ പുതിയ യുവത്വം മുന്നോട്ടു വരുകയും ചെയ്യുന്നു. ഇതു വെടികൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല. യഥാർഥത്തിൽ വളർന്നുവന്ന വിവേചനങ്ങൾ പരിഹരിച്ച് മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂവെന്ന്​ ബുദ്ധിയുള്ള എല്ലാ മനുഷ്യർക്കും ബോധ്യപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmaoist attackWayanad Newsmalayalam newsarticles
News Summary - Maoist attack issue-Opinion
Next Story