Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസർക്കാർ മികവിൽ;...

സർക്കാർ മികവിൽ; മുന്നിൽ പിണറായി 

text_fields
bookmark_border
സർക്കാർ മികവിൽ; മുന്നിൽ പിണറായി 
cancel

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്​ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ മന്ത്രിമാരുടെയും വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തിയത്​ സർക്കാറിന്​ നാഥനുണ്ട്​ എന്നും മന്ത്രിമാർ മുഖ്യമന്ത്രിയോട്​ ഉത്തരവാദിത്തമുള്ളവരാണെന്നും അവർ ജനങ്ങളോട്​ ഉത്തരം പറയേണ്ടവരാണെന്നും വ്യക്തമാക്കുന്നതായിരുന്നു. ഘടകകക്ഷി മന്ത്രിമാർ സ്വതന്ത്രപരമാധികാര സമ്രാട്ടുകളെ​േ​പ്പാലെ പ്രവർത്തിച്ചിരുന്ന മുൻ സർക്കാറുകളിൽനിന്ന്​ വിഭിന്നമാണ്​ ഇൗ പ്രവർത്തന ശൈലി. 

15ാം ധനകമീഷ​​​​െൻറ പരാമർശ വിഷയങ്ങൾ കേന്ദ്രം നോട്ടിഫൈ ചെയ്​തപ്പോൾ അതിൽ 1971 സെൻസസിലെ ജനസംഖ്യക്ക്​ പകരം 2011 സെൻസസിലെ ജനസംഖ്യ അടിസ്ഥാനമാക്കണമെന്ന കേരളത്തിനും മറ്റു പല സംസ്ഥാനങ്ങൾക്കും പ്രതികൂലമായ വ്യവസ്ഥ ഉൾക്കൊള്ളിച്ചതിനെതിരെ ഉടൻ ഉണർന്ന്​ പ്രവർത്തിക്കുകയും ദക്ഷിണേന്ത്യൻ സംസ്ഥാന ധനമന്ത്രിമാരുടെ സമ്മേളനം കേരളത്തിൽ വിളിച്ചു​ കൂട്ടുകയും ചെയ്​തത്​ കേരള സർക്കാറി​​​​െൻറയും ധനമന്ത്രി ഡോ. തോമസ്​ ​െഎസക്കി​​​​െൻറയും ക്രെഡിറ്റാണ്​.  ആ നീക്കം ഇപ്പോൾ ശക്തിയാർജിച്ച്​ തെന്നിന്ത്യൻ സംസ്ഥാനങ്ങൾ കൂടാതെ പഞ്ചാബ്​, ബംഗാൾ, ഡൽഹി തുടങ്ങിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും പ​െങ്കടുത്ത മ​െറ്റാരു സമ്മേളനമായും അതുകഴിഞ്ഞ്​ മുഴുവൻ പ്രതിപക്ഷ കക്ഷികളും ഒപ്പിട്ട സംയുക്ത നിവേദനം രാഷ്​ട്രപതിക്ക്​ സമർപ്പിക്കുന്നതിലേക്കും എത്തിനിൽക്കുകയാണ്​. ഇക്കാര്യത്തിൽ കേരള സർക്കാർ എടുത്ത മുൻകൈയും താൽപര്യവും അഭിനന്ദനാർഹമാണ്​. 

അഭിമാനകരം ഇൗ നേട്ടങ്ങൾ
ആധുനിക ​െഎ.ടി സാ​േങ്കതിക വിദ്യയെ പൂർണമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യംവെച്ച്​​ ‘ഡിജിറ്റൽ ഫ്യൂച്ചർ’ എന്ന തീം വിഷയമാക്കി നടത്തിയ സമ്മേളനവും ഇൻറർനെറ്റ്​ ജനങ്ങളുടെ അവകാശമാക്കിയുള്ള പ്രഖ്യാപനവും പൊതുസ്ഥ​ലങ്ങളിലെല്ലാം സൗജന്യ വൈ^ഫൈ ലഭ്യമാക്കാനും ഒാഫിസുകളിലും വീടുകളിലും ഹൈസ്​പീഡ്​ ഒപ്​റ്റിക്കൽ ഫൈബർ നെറ്റ്​വർക്ക്​​​ എത്തിക്കാനുമുള്ള പദ്ധതിയും സർക്കാറിന്​ അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണ്​. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ ആത്മാർഥതയും ക്രാന്തദൃഷ്​ടിയും കാര്യശേഷിയും പ്രകടമാണ്​. 
കേന്ദ്ര സർക്കാറും മറ്റു സംസ്ഥാന സർക്കാറുകളും  സർവിസ്​ പെൻഷൻ വിതരണം ബാങ്ക്​ വഴി സുഗമമായി നടത്തിക്കൊണ്ടിരിക്കു​േമ്പാൾ ഇവിടെ മാത്രം അത്​ ട്രഷറിയിലേക്ക്​ തിരിച്ചെടുക്കുന്ന പ്രതിലോമനടപടി കൈക്കൊള്ളുകയും അതിനെ നിഷ്​ഫലമായി ന്യായീകരിക്കുകയുമാണ്​ സർക്കാർ ചെയ്യുന്നത്​. ഇതുവരെ ബാങ്ക്​ വഴി വാങ്ങിയിരുന്ന രണ്ടര ലക്ഷം വരുന്ന, പകുതിയിലധികം സ്​റ്റേറ്റ്​ സർവിസ്​ പെൻഷനർമാരുടെ പെൻഷൻ ട്രഷറി വഴിയാക്കി മാറ്റിയ തെറ്റായ നടപടി സർക്കാറിന്​ അപ്രീതിമാത്രമാണ്​ നേടിക്കൊടുത്തിരിക്കുന്നത്​.

കേന്ദ്ര സർക്കാർ അവരുടെ പെൻഷനർമാർക്ക്​ ഇൗ ഏപ്രിൽ മാസത്തെ പെൻഷൻ ഏപ്രിൽ 26നുതന്നെ ബാങ്ക്​ അക്കൗണ്ടിൽ ക്രെഡിറ്റ്​ ചെയ്​ത്​ കൊടുത്തപ്പോൾ കേരളത്തിൽ ഏപ്രിൽ കഴിഞ്ഞ്​  മേയ്​ ഒന്ന്​ സർക്കാർ അവധി ദിവസമായതിനാൽ മേയ്​ രണ്ടിന്​ മാത്രമാണ്​ ക്രെഡിറ്റ്​ ചെയ്​തത്​. ഇൗ ഡിജിറ്റൽ ​യുഗത്തിൽ  തുക ഒാൺലൈനായി ക്രെഡിറ്റ്​ ചെയ്യാൻ അവധി ദിവസമെന്നോ പ്രവൃത്തിസമയമെന്നോ ഒരു പരിമിതിയുമില്ലാത്തപ്പോഴും കേരള സർക്കാർ ധനവകുപ്പ്​ ഇൗ പഴഞ്ചൻ പ്രവർത്തനരീതി തുടരുകയാണ്​. 

അവസാനിക്കാത്ത രാഷ്​ട്രീയ കൊലപാതകങ്ങളും തുടർന്നുള്ള അനിവാര്യമായ പ്രതിഷേധ ബന്ദുകളും തീർച്ചയായും കേരള സമൂഹത്തി​നുതന്നെ അപമാനകരമായി തുടരുകയാണ്​ എന്നത്​ പൊലീസിനും സർക്കാറിനും ഭൂഷണമല്ല. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലിരിക്കുന്ന രാഷ്​ട്രീയകക്ഷികളുടെ നേതൃത്വത്തിലാണ്​ ഇൗ ഏറ്റുമുട്ടലുകളും ജീവനെടുത്തുകൊണ്ടുള്ള കളികളും നടക്കുന്നത്​ എന്ന കാര്യം അത്യന്തം അപകടകരമാണ്​. അപ്രതീക്ഷിതമായി നിപതിക്കുന്ന ഇൗ കൊലപാതകങ്ങളും അക്രമങ്ങളും സംഭവിക്കുന്നതിന്​ സർക്കാറിനെ മാത്രം കുറ്റ​പ്പെടുത്താൻ കഴിയില്ലെങ്കിലും അവ ഗവൺമ​​​െൻറിനുണ്ടാക്കുന്ന ക്ഷീണം ചില്ലറയല്ല. ഇൗ അക്രമസംഭവങ്ങളിൽ അനേകം സാധുകുടുംബങ്ങളുടെ വസ്​തുവകകൾക്കും വാസസ്ഥലങ്ങൾക്കും ഉണ്ടാക്കുന്ന നാശനഷ്​ടങ്ങളും അവരുടെ ജീവിതമാർഗം വഴിമുട്ടിപ്പോകുന്നതും ഇൗ പ്രശ്​നത്തി​​​​െൻറ ക്രമസമാധാനവശവും അതിൽ പൊലീസിനുള്ള വലിയ ഉത്തരവാദിത്തവും നിർണായകമാക്കുന്നു. 

കസ്​റ്റഡി മരണങ്ങളും കസ്​റ്റഡി ഭേദ്യങ്ങളും പൊലീസി​​​​െൻറ മാത്രമല്ല സർക്കാറി​​​​െൻറയും പ്രതിച്ഛായയെ തെല്ലൊന്നുമല്ല കളങ്കപ്പെടുത്തിയിരിക്കുന്നത്​. ജനമൈത്രി പൊലീസെന്ന്​ പൊലീസ്​ സ്വയം വിളിച്ചാലും ജനവൈരി പൊലീസെന്ന്​ ജനങ്ങളെക്കൊണ്ട്​ പറയിപ്പിക്കുന്നതാണ്​ സ്ഥിതി. മുഖ്യമന്ത്രിതന്നെ പലതവണ പൊലീസി​​​​െൻറ മൂന്നാംമുറക്കെതിരെ മുന്നറിയിപ്പ്​ നൽകിയിട്ടും നിയമം ലംഘിക്കാനും സ്വേച്ഛാപരമായി പ്രവർത്തിക്കാനുമുള്ള പൊലീസി​​​​െൻറ  സഹജവാസന തുടരുകയാണ്​. സംസ്ഥാനത്തെ സകല വീടുകളിലും കയറിയിറങ്ങി വീട്ടുകാരുടെ കണക്കെടുപ്പ്​ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന ഡി.ജി.പിയുടെ ഉത്തരവ്​ മറ്റൊരുദാഹരണമാണ്​. 

മുഴുവൻ വീട്ടുകാരുടെയും വ്യക്തിവിവരങ്ങൾ അവർ ഒാരോരുത്തരും എന്തു ചെയ്യുന്നു, ഗൾഫിലോ വിദേശത്തോ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ മുഴുവൻ വിവരങ്ങൾ തുടങ്ങിയവയെല്ലാം ശേഖരിച്ച്​ പൊലീസ്​ സ്​റ്റേഷനിൽ രജിസ്​റ്ററാക്കി സൂക്ഷിക്കാനായിരുന്നു ഉത്തരവ്​.  വീട്ടുകാരുടെ സ്വകാര്യതയിൽ കടന്നുകയറി ഇത്തരമൊരു വിവരശേഖരണം നടത്താൻ ഒരു നിയമവും പൊലീസിനെ അനുവദിക്കുന്നില്ല എന്നിരിക്കെയാണ്​ ഇത്തരമൊരു ശ്രമം  അരങ്ങേറിയത്​. പൊലീസിനകത്തുനിന്നുതന്നെ ഇൗ അപ്രായോഗിക പദ്ധതിക്കെതിരെ എതിർപ്പുയർന്നത്​ സ്വാഭാവികം. നിയമത്തി​​​​െൻറ പിൻബലത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന ദശവർഷ സെൻസസിൽപോലും പൊലീസി​​​​െൻറ സാന്നിധ്യം പാടില്ലെന്നും ശേഖരിക്കുന്ന വിവരങ്ങൾ പേരുകൾ മറച്ച്​ രഹസ്യമായി സൂക്ഷിക്കണമെന്നും നിയമമുള്ളപ്പോഴാണ്​ ​െപാലീസ്​ വകുപ്പി​​​​െൻറ ഇൗ നിയമം ലംഘിച്ചുള്ള വ്യക്തി വിവരശേഖരണശ്രമം. അതു തികച്ചും തെറ്റായിപ്പോയി എന്നു​പറയേണ്ടതില്ല. 

ജാഗ്രത, കാര്യക്ഷമത
അടുത്തകാലത്ത്​ നോക്കുകൂലി നിരോധം, വിദേശ വനിത ടൂറിസ്​റ്റി​​​​െൻറ തിരോധാനത്തിനു​ശേഷം അവരുടെ ബന്ധുക്കളോട്​ സൗഹൃദപൂർവമായി സർക്കാർ കൈക്കൊണ്ട സഹായഹസ്​ത നടപടികൾ, നീറ്റ്​ പരീക്ഷ എഴുതാൻ അവസാന നിമിഷം തമിഴ്​നാട്ടിൽനിന്ന്​ വന്ന വിദ്യാർഥികൾക്ക്​ ചെയ്​ത സഹായങ്ങൾ, നാഷനൽ ഹൈവേ, ഗെയിൽ പൈപ്പ്​ലൈൻ, തമിഴ്​നാട്ടിൽനിന്നുള്ള വൈദ്യുതി ലൈൻ വലിക്കൽ മുതലായ അടിസ്ഥാന വികസന പദ്ധതികളുടെ നടത്തിപ്പ്​ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ കാട്ടിയ ജാഗ്രതയും കാര്യക്ഷമതയും ദൃഢനിശ്ചയവും ഉയർന്ന മാർക്ക്​ അർഹിക്കുന്നു. 
സ്​ഥലപരിമിതി മൂലം സർക്കാറി​​​​െൻറ എല്ലാ പ്രവർത്തനങ്ങളും ഇവിടെ അവലോകനം ചെയ്യുന്നില്ല. കാര്യമായ അഴിമതി ആരോപണങ്ങളോ ക്രമക്കേടുകളോ ഉന്നയിക്കപ്പെടാതെ രണ്ടു​ കൊല്ലം തികയുന്ന അവസരത്തിൽ കേരള സർക്കാറി​​​​െൻറ ഇതുവരെയുള്ള പ്രകടനത്തെ സാമാന്യം തൃപ്​തികരമെന്നും മെച്ചപ്പെടേണ്ടിയിരിക്കുന്നെന്നും വിലയിരുത്താം. അതേസമയം, മുഖ്യമന്ത്രി എന്നനിലയിൽ പിണറായി വിജയ​​​​െൻറ നേതൃത്വത്തിന്​ സർക്കാറി​​​​െൻറ മൊത്തം പ്രകടനത്തെക്കാൾ ഉയർന്ന മാർക്ക്​ കൊടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionldf governmentmalayalam newssecond anniversary
News Summary - LDF Government's second anniversary- opinion
Next Story