Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകശ്​മീരിലെ ഇരുട്ടും...

കശ്​മീരിലെ ഇരുട്ടും ചോരയും

text_fields
bookmark_border
കശ്​മീരിലെ ഇരുട്ടും ചോരയും
cancel

ബി.ജെ.പിയും പി.ഡി.പിയും സഖ്യം അവസാനിപ്പിച്ചതിൽ ജമ്മുകശ്​മീരിലുള്ളവർക്കോ, പുറത്തുള്ളവർക്കോ ദുഃഖമില്ല. ഇന്ന്​ അല്ലെങ്കിൽ നാളെ അത്​ സംഭവിക്കുമെന്ന്​ ഉറപ്പായിരുന്നു. പരസ്​പരം പൊരുത്തപ്പെടാൻ കഴിയാത്ത രണ്ടു പാർട്ടികൾ മൂന്നു വർഷം ഒന്നിച്ചു നീങ്ങിയതിലാണ്​ അത്​ഭുതം. കശ്​മീരി​ന്‍റെ അശാന്തിക്ക് ബി.ജെ.പിയുടെ പക്കലുള്ള ഉത്തരം, ഉരുക്കുമുഷ്​ടി പ്രയോഗമാണ്​. എന്നാൽ സാന്ത്വന സ്​പർശമാണ്​ പി.ഡി.പി പിറന്നത് മുതൽ മുന്നോട്ടുവെച്ച ആശയം. എന്നിട്ടും രണ്ടു കൂട്ടരും ഒന്നിപ്പിച്ചത്​ അവരുടെ അവസരവാദ രാഷ്​ട്രീയമാണ്. 

2015ൽ പി.ഡി.പിയേക്കാൾ സഖ്യത്തിന്​ കൊതിച്ചത്​ ബി.ജെ.പിയാണ്​. രാജ്യത്തെ ഏക മുസ്​ലിം ഭൂരിപക്ഷ സംസ്​ഥാനത്ത്​ സഖ്യകക്ഷി സ​മ്പ്രദായത്തിലൂടെയാണെങ്കിലും കാവിരാഷ്​ട്രീയം അധികാരത്തിൽ പങ്കാളിയാകുന്നത് മറ്റാരേക്കാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അത്യാഗ്രഹം കൂടിയായിരുന്നു. കശ്​മീർ വിഷയത്തിൽ വാജ്​പേയിയെ കടത്തിവെട്ടുന്ന വിജയം ചരിത്രത്തിൽ രേഖപ്പെടുത്താനുള്ള ത്വര അതിൽ തെളിഞ്ഞുകിടന്നു. ബി.ജെ.പിയെങ്കിൽ ബി.ജെ.പിയെന്ന്​ പി.ഡി.പി ചിന്തിച്ചത്​, അധികാരക്കൊതിയല്ലാതെ മറ്റൊന്നും കൊണ്ടല്ല. അങ്ങനെയെല്ലാമാണ്​ ബി.ജെ.പിയുടെ അതിദേശീയതയും പി.ഡി.പിയുടെ മൃദുതീവ്രതയും അധികാരത്തി​​​​​െൻറ പല്ലക്കിൽക്കയറി മൂന്നു വർഷം ഒന്നിച്ചു മുന്നോട്ടു നീങ്ങിയത്​. അധികാരത്തിൽ പങ്കാളിയാകാൻ പി.ഡി.പിയെ കപട ലാളനയുടെ കെണിയിൽ വീഴ്​ത്തിയ ബി.ജെ.പി, 2019​​ൽ വീണ്ടും കേന്ദ്രാധികാരം പിടിക്കാനുള്ള വെമ്പലിൽ സഖ്യകക്ഷിയെ വീണ്ടുമൊരിക്കൽ കൂടി കെണിയിൽ ചാടിക്കുകയോ ചതിക്കുകയോ ചെയ്​തു. സഖ്യം അവസാനിപ്പിക്കുന്നുവെന്ന്​ നാടകീയമായി ആദ്യം പ്രഖ്യാപിച്ചപ്പോൾ അതാണ്​ സംഭവിച്ചത്​. 

Kashmir

പി.ഡി.പിയുടെ മൃദുതീവ്രതയുമായി ഒത്തുപോകാൻ കഴിയില്ലെന്ന്​ ജമ്മുവിലെയും പുറത്തെയും ഹിന്ദു ജനസാമാന്യത്തോട്​ വിളിച്ചു പറയുക എന്നതാണ്​ അതിലൂടെ ബി.ജെ.പി ഉദ്ദേശിച്ചത്​. ആർ.എസ്​.എസ്​ എടുത്ത സുചിന്തിതമായ തീരുമാനമാണ്​ പുറത്തുവന്നത്​. പി.ഡി.പിയുമായി അധികാരം പങ്കിട്ടതും കശ്​മീരിൽ ചുരുങ്ങിയ കാലം വെടി​നിർത്തൽ പ്രഖ്യാപിച്ചതുമൊക്കെ ഇഷ്​ടപ്പെടാത്ത ജമ്മുവിലെയും മറ്റും തങ്ങളുടെ വോട്ടുബാങ്കിനെ മാനസികമായി തൃപ്​തിപ്പെടുത്തുകയാണ്​ ബി.ജെ.പി ചെയ്​തത്​. അത്​ 2019ൽ ഗുണം ചെയ്യുമെന്നാണ്​ കണക്കു കൂട്ടൽ. കശ്​മീരിൽ മയമുള്ള നിലപാട്​ വേണമെന്ന് ബി.ജെ.പിയോട്​ വാദിച്ചു തോൽക്കാനാണ്​ ഇത്രകാലം പി.ഡി.പിക്ക്​ കഴിഞ്ഞതെങ്കിൽ, ഇനിയങ്ങോട്ട് ഉരുക്കുമുഷ്​ടി പ്രയോഗത്തോട്​ പ്രതിഷേധിക്കേണ്ട ചുറ്റുപാടാണ്​ മെഹ്​ബൂബ മുഫ്​തിക്കും മറ്റും വന്നുചേരുക.

ബി.ജെ.പിയുമായി സന്ധി ചെയ്​തതു മുതൽ സ്വന്തം സ്വാധീന മേഖലയായ തെക്കൻ കശ്​മീരിൽ പി.ഡി.പിയിൽ നിന്ന്​ അകന്നുമാറി നിൽക്കുന്നവരോട്​ പ്രായശ്ചിത്ത രൂപേണ പെരുമാറാനും സ്വാധീനം ഒരളവിൽ തിരിച്ചു പിടിക്കാനും അതുവഴി കഴിയുമെന്ന കണക്കു കൂട്ടലും മെഹ്​ബൂബക്ക്​ ഉണ്ടായിരിക്കണം. വഴിപിരിഞ്ഞ സഖ്യകക്ഷികൾ അങ്ങനെ വീണ്ടും കപട രാഷ്​ട്രീയത്തിലേക്ക്​ തിരിയു​േമ്പാൾ കശ്​മീരിലെ ചോരച്ചാലുകൾക്ക്​ ശക്​തി കൂടുമെന്നു വേണം കരുതാൻ. കശ്​മീരിൽ സാന്ത്വന സ്​പർശനമില്ല, അതിനുവേണ്ടിയുള്ള വേണ്ടിയുള്ള നിലവിളികൾ മാത്രമാണുള്ളത്​. ഉരുക്കുമുഷ്​ടി പ്രയോഗത്തി​​​​​െൻറ കരുത്ത്​ കൂടിക്കൂടി വരുകയുമാണ്​. ബി.ജെ.പി നടത്തുന്ന ഗവർണർഭരണത്തിനു കീഴിൽ സൈന്യവും പൊലീസും നടത്തുന്ന തീവ്രവാദ വേട്ട, ഇന്നത്തേക്കാൾ ഭീകരമായിരിക്കുമെന്ന്​ തീർച്ച. 

stone-pelting-at-kashmir

നക്​സൽ വേട്ടക്ക്​ കുപ്രസിദ്ധി നേടിയ ഛത്തിസ്​ഗഡിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട ​െഎ.എ.എസുകാരനെ ചീഫ്​ സെക്രട്ടറിയായി നിയമിച്ചു കഴിഞ്ഞു. നക്​സൽവേട്ടയുടെ വിദഗ്​ധനായ കെ. വിജയകുമാറും അവിടേക്ക്​ നിയോഗിക്കപ്പെട്ടിരിക്കുന്നു. അതിദേശീയതയുടെ കശ്​മീർ ഗീർവാണങ്ങൾ ഇനി ഉയർന്നു കേൾക്കാം. അതിനിടയിൽ ജനാധിപത്യവും മനുഷ്യാവകാശവും അലമുറയിടുന്നത്​ കേൾക്കാതെ പോയെന്നും വരും. പി.ഡി.പി-ബി.ജെ.പി സഖ്യം വീണ്ടും മുന്നോട്ടുപോയിരുന്നെങ്കിൽ കശ്​മീരികളുടെ കഷ്​ടതക്ക്​ ചില ഇളവുകൾ കിട്ടിയേനെ എന്ന്​ അതിനർഥമില്ല. മൃദുതീവ്രതയുടെ ആശയങ്ങളാണ്​ പി.ഡി.പിക്കെന്ന്​ അറിഞ്ഞുകൊണ്ടു തന്നെ അവരുടെ തണൽപറ്റി മുന്നോട്ടു നീങ്ങിയ ബി.ജെ.പി, കശ്​മീരിൽ സാന്ത്വനത്തി​​​​​െൻറ നയതന്ത്രം പരീക്ഷിക്കണമെന്ന്​ ഉദ്ദേശിച്ചി​േട്ടയില്ല. ​ഉദ്ദേശിച്ചിരുന്നെങ്കിൽ, മൂന്നു വർഷത്തിനിടയിൽ കേന്ദ്രസർക്കാറിന്​ ആ നയതന്ത്രം പുറത്തെടുക്കാൻ അവസരമുണ്ടായിരുന്നു. മുദുതീവ്രതക്കാരായ സഖ്യകക്ഷിയുടെ ​േതാളത്ത് ചവിട്ടി നിന്ന്​ കശ്​മീരിൽ ‘തീവ്രവാദ വേട്ട’ നടത്തുകയാണ്​ കേന്ദ്രസർക്കാർ ചെയ്​തുവന്നത്​. 

kashmir.

തീവ്രവാദ വേട്ടയുടെ പേരിൽ കശ്​മീരിൽ അടിച്ചമർത്തൽ ശക്​തമാക്കുകയാണ്​ ചെയ്​തത്​. കേന്ദ്ര, സംസ്​ഥാന സർക്കാറുകളോട്​ കശ്​മീരികൾക്കിടയിൽ വർധിച്ച അവിശ്വാസം യുവരോഷവും കല്ലേറുമൊക്കെയായി അലയടിക്കുകയും ചെയ്​തു. അതിനെ ബൂട്ടും പെല്ലറ്റും കൊണ്ട്​ സുരക്ഷാ സേന നേരിട്ടു. വിട്ടുവീഴ്​ചക്ക്​ പ്രതിപക്ഷ പാർട്ടികളിൽ നിന്ന്​ നിലവിളി ഉയർന്നു. സമാശ്വാസത്തി​​​​​െൻറ സർവകക്ഷി സംഘത്തെ കശ്​മീരിലേക്ക്​ അയക്കാൻ പോലും കേന്ദ്രസർക്കാറിന് മേൽ അത്രമേൽ സമ്മർദം വേണ്ടിവന്നു എന്നതാണ്​ യാഥാർഥ്യം. സർവകക്ഷി സംഘത്തിൽ പെട്ടവർ ഹുർരിയത്​ കോൺഫറൻസ്​ അടക്കമുള്ള വിമത നേതാക്കളെ കാണുന്നതിന്​ കേന്ദ്രത്തി​​​​​െൻറ അനുമതി ഉണ്ടായിരുന്നില്ല. എല്ലാ വിഭാഗത്തിൽ പെട്ടവരെയും വിശ്വാസത്തിലെടുക്കുന്ന സംഭാഷണ പ്രക്രിയയാണ്​ കശ്​മീരിൽ വേണ്ടതെന്ന്​ ചൂണ്ടിക്കാണിക്ക​െപ്പട്ടതാണ്​. അക്രമം അവസാനിപ്പിച്ചു വരുന്നവരോട്​ ചർച്ചയാകാമെന്ന നിലപാടിലായിരുന്നു കേന്ദ്രം. കശ്​മീരി​ൽ വേണ്ടത്​ രാഷ്​​്ട്രീയ പരിഹാരമാണെന്ന യാഥാർഥ്യം വിലപ്പോയില്ല. ഇതെല്ലാം പി.ഡി.പിയുടെ മുഖ്യമന്ത്രി അധികാരത്തിൽ തുടരു​േമ്പാൾ തന്നെയായിരുന്നു. മധ്യസ്​ഥനെ വെച്ചതും ഒരു മാസം വെടിനിർത്തൽ പ്രഖ്യാപിച്ചതുമൊക്കെ അവരുടെ സമ്മർദം കൊണ്ടു തന്നെ. എന്നാൽ അവിശ്വസിക്കുന്ന സർക്കാറി​​​​​െൻറ ആത്​മാർഥതയില്ലാത്ത നാട്യങ്ങൾ ഒരു പ്രയോജനവും ചെയ്​തില്ല. കശ്​മീരിൽ ഉരുക്കുമുഷ്​ടി പ്രയോഗിക്കുന്നതു തന്നെയാണ്​ തങ്ങൾക്ക്​ യോജിച്ച രാഷ്​ട്രീയ നിലപാടെന്ന തീരുമാനത്തിലേക്ക്​ ബി.ജെ.പി അതിനിടയിൽ എത്തിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ വെടിനിർത്തൽ നീ​േട്ടണ്ടതില്ലെന്നു തീരുമാനിച്ചു. സംഭാഷണ പ്രക്രിയക്ക്​ നിയോഗിച്ച മധ്യസ്​ഥൻ ഒരു പരിഹാസ രൂപം മാത്രമായി മാറി. 


നേരത്തെ പറഞ്ഞപോലെ, അതിദേശീയതയുടെയും ഹിന്ദുത്വ അഭിമാനത്തി​​​​​െൻറയും ഗീർവാണങ്ങൾ ഇനി ശക്​തമാകും. കശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ്​ എടുത്തുകളയണമെന്ന മുറവിളിയുടെ, പാക്​ അതിർത്തിയിലെ വെടിയൊച്ചകളുടെയും കശ്​മീരിൽ ഞെരിയുന്ന ബൂട്ടുകളുടെയും അടമ്പടിയോടെ, 2019 കടന്നുപോകും. പത്തു വർഷത്തിനിടയിൽ നാലാംവട്ടം ഗവർണർ ഭരണമേർപ്പെടുത്തിയ ജമ്മുകശ്​മീരിൽ മെഹ്​ബൂബ മുഫ്​തിക്കു ശേഷം, 51ാമത്തെ മുഖ്യമന്ത്രി വരാൻ എത്രകാലം ജനാധിപത്യ ഇന്ത്യ കാത്തിരിക്കേണ്ടി വരുമെന്ന ​ആശങ്ക നിറഞ്ഞ ചോദ്യം ബാക്കിയാവുകയാണ്​. ജമ്മുകശ്​മീർ തെരഞ്ഞെടുപ്പിലെ വോട്ടിങ്​ ശതമാനത്തിലേക്ക്​ വിരൽചൂണ്ടി, ജനാധിപത്യ പ്രക്രിയയുടെ വിജയത്തിൽ ആഹ്ലാദിച്ചവർ ഉന്നയിക്കുന്ന വലിയ ചോദ്യവും അതുതന്നെ. കല്ലേറുകളും വെടിയൊച്ചകളും നിലക്കാത്ത നാടായി മാറിയ ജമ്മുകശ്​മീരിൽ ഏറ്റവുമൊടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏഴു ശതമാനം മാത്രമായിരുന്നു പോളിങ്​. അനന്തനാഗ്​ ലോക്​സഭ ഉപതെരഞ്ഞെടുപ്പ്​ നടത്താൻ കഴിഞ്ഞിട്ടില്ല. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിലേക്കും ഇൗ ആശങ്കക​േളാടെയാണ്​ കണ്ണയക്കേണ്ടത്​. അതെ: കശ്​മീരിൽ നിന്ന്​ ഒരു മന്ത്രിസഭ വീണതി​​​​​െൻറ നിലവിളിയല്ല, ഇരുട്ടും ചോരയും വീണ ഭാവിയുടെ നിലവിളിയാണ്​ ഉയരുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmiropinionpdpjammu and kashmirpdp-bjpopen forum
News Summary - Jammu and Kashmir's Political Crisis-Opinion-Open-Forum
Next Story