Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഒരേ ഒഴുക്കിൽ രണ്ട്​...

ഒരേ ഒഴുക്കിൽ രണ്ട്​ വേഷങ്ങൾ

text_fields
bookmark_border
jaison
cancel

സ്‌ കൂളിലെ വാർഷിക പരിപാടികളിലെ നാടകങ്ങളിലൊക്കെയുണ്ടായിരുന്നു. അതായിരുന്നു അഭിനയവുമായുള്ള ബന്ധം. ഒരു ദിവസം ക്ലാസിൽ ഞങ്ങളുടെ അധ്യാപിക കവിത മിസ് വന്നാണ് സിനിമയുടെ​ ഒാഡിഷനെപ്പറ്റി പറയുന്നത്​. ‘കുമ്പളങ്ങി നൈറ്റ്​സ്’​ ആണ്​ സിനിമ എന്നൊന്നും അന്ന്​ അറിയില്ലായിരുന്നു. ടീച്ചർ ഒാഡിഷനെപ്പറ്റി പറഞ്ഞെങ്കിലും, എന്തിനാണ്​ അതിന്​ പോകുന്നതെന്നൊക്കെയായിരുന്നു ആലോചന. പിന്നെ കൂട്ടുകാരും ടീച്ചറുമൊ​ക്കെ നിർബന്ധിച്ചപ്പോഴാണ്​ ​അതിന്​ പോകുന്നത്​. അത്​ കഴിഞ്ഞ്​ ക​ുറെനാൾ കഴിഞ്ഞാണ്​ വീണ്ടും അവർ വിളിക്കുന്നത്​. അന്നും ഒരു ഒാഡിഷനുണ്ടായിരുന്നു. അവിടെനിന്ന്​ പ്രീ പൊഡക്​ഷനിലേക്ക്​ എത്തിയതോടെയാണ്​ സിനിമ ലോകത്തേക്ക്​ വഴിതുറക്കുന്നത്​. കുമ്പളങ്ങിയിൽ ശ്യാം ഏട്ടനും ദിലീഷ് ഏട്ടനു​മൊക്കെയാണെങ്കിലും അത്​ പോലെ തണ്ണീർമത്തനിൽ ഗിരി​േഷട്ടനും ഡിനോയുമൊക്കെ എങ്ങനെ ചെയ്യണമെന്ന്​ ഒക്കെ കൃത്യമായി പറഞ്ഞ്​ തരും. ഇവരൊക്കെ നമ്മളെ ആ സിനിമയുടെ ​േഫ്ലായിലേക്ക്​ അങ്ങ്​ എത്തിക്കും. പിന്നെ അതനുസരിച്ച്​ നമ്മളും അങ്ങ്​ പോകും.

കുമ്പളങ്ങി നൈറ്റ്​സിൽ നിന്ന്​ തണ്ണീർമത്തനിലേക്ക്​
‘കുമ്പളങ്ങി നൈറ്റ്സി’ലെ ഫ്രാങ്കിയെ കണ്ടിട്ടാണ്​ തണ്ണീർമത്തനിലേക്ക്​ എന്നെ വിളിക്കുന്നത്​. ചിത്രത്തി​​െൻറ സംവിധായകനായ ഗിരീഷേട്ടനും ഷെമീറേട്ടനും കുമ്പളങ്ങി കണ്ടിട്ടാണ്​​ ഷെബിൻ ബക്കറിനെക്കൊണ്ട്​ വിളിപ്പിക്കുന്നത്​. അങ്ങനെയാണ്​ തണ്ണീർ മത്തനിലെത്തുന്നത്​. കുമ്പളങ്ങി നൈറ്റസ്​ പോലെ ​മുന്നൊരുക്കങ്ങൾ ആവശ്യമില്ലാത്തതുകൊണ്ട്​ ഷൂട്ട്​ തുടങ്ങുന്നതിന്​ രണ്ട്​ ആഴ്​ചമുമ്പാണ്​ സിനിമയുടെ കാമ്പിങ് ആ​രംഭിച്ചത്​. രണ്ട്​ ദിവസംകൊണ്ട്​ ഞങ്ങൾ ടീം ഫുൾ ​സെറ്റായി. മാർച്ച്​ അവസാനവും ​ഏപ്രിൽ ആദ്യവും പിന്നെ മേയിലുമായിരുന്നു ഷെഡ്യൂൾ.

സ​്ക്രീനിലെങ്ങനെയായിര​ുന്നോ അതുപോലെ തന്നെയായിരുന്നു ലൊക്കേഷനിലും, ഒരു സ്​കൂളിലെ കൂട്ടുകാരെ പോലെ. സ്​കൂൾ അനുഭവമായി ബന്ധപ്പെട്ട്​ ചിലഭാഗങ്ങളൊക്കെ തണ്ണീർമത്തനിൽ റിലേറ്റ്​ ചെയ്യാൻ പറ്റിയിരുന്നു. എ​​െൻറ സ്​കൂളും തണ്ണീർമത്തനിലെ സ്​കൂളു​മായി വ്യത്യാസമൊക്കെയുണ്ട്​. തണ്ണീർമത്തനിലേക്ക്​ എത്തു​േമ്പാൾ കാര്യമായ മാറ്റമൊന്നുമു​ണ്ടായിട്ടില്ല. രണ്ട​ും ഒരേ ഒഴുക്കിൽ ചെയ്​ത രണ്ട്​ കഥാപാത്രങ്ങൾ ആയിരുന്നു. രണ്ട്​ സിനിമയും ഒരു ഫാമിലി ഫീലായിരുന്നു. അതുകൊ
ണ്ട്​ ​ഒാരോ സീനും അങ്ങ്​ ചെയ്​ത്​ പോവുകയായിരുന്നു.​

thaneer-mathan

ഫ്രാങ്കിയും ജെയ്​സണും
നെപ്പോളിയ​​െൻറ മക്കളിൽ ഇളയവനാണ്​ ​ഫ്രാങ്കി. അവിടെനിന്ന്​ തണ്ണീർമത്തനിലെ ജെയ്​സണി​ലേക്ക്​ എത്തു​േമ്പാൾ മൊത്തത്തിൽ മാറ്റമാണ്. രണ്ടിലും വിദ്യാർഥിയാണെങ്കിലും രണ്ടും രണ്ടും ചുറ്റുപാടാണ്​. ഫ്രാങ്കി ഒരു ഉത്തരവാദിത്തത്തോടെ വീടും പരിസരവുമൊക്കെ നോക്കുന്ന ആളാണ്​. സ്​കോളർഷിപ്പായി കിട്ടുന്ന പണംകൊണ്ട്​ വീട്ടിൽ അറ്റകുറ്റപ്പണിയൊക്കെ നടത്തുന്ന പയ്യനാണ്​. അതിൽനിന്ന്​ ജെയ്​സണിലേക്ക്​ എത്തു​േമ്പാൾ ഒരു ഇൻസെക്യൂരിറ്റീ
സൊക്കെയുള്ള ഒരാളാണ്​. പലതരത്തിലുള്ള ദുഃഖങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരാളാണ്​-കാമുകനായും പ്രണയ പരാജയം നേരിടുന്ന ടീനേജുകാരനായും. മിടുക്കനാണ്​ എന്ന എനർജിയൊക്കെ ഉള്ള ഒരു കഥാപാത്രവുമാണ്​.

thaneeer-mathan-dhinagal

ഫഹദ്​, സൗബിൻ, വിനീത്​
മൂന്നു​പേരും മൂന്ന്​ അനുഭവങ്ങളായിരുന്നു. കുമ്പളങ്ങിയിലായിരുന്നു ഫഹദിക്കാക്കും സൗബിനിക്കാക്കുമൊപ്പം അഭിനയിച്ചത്. ഫഹദിക്കാക്കൊപ്പം കൂടുതൽ റോളുകളൊന്നുമില്ലായിരുന്നു. എന്നാലും, അദ്ദേഹത്തി​​െൻറ അഭിനയം അടുത്തുനിന്ന്​ കാണാൻ പറ്റി. സൗബിനിക്കാക്കൊപ്പം​ കുറച്ചധികം
റോളുണ്ടായിരുന്നു. പുള്ളി വേറെ ഒരു ലെവലാണ്​. നമ്മൾ ചെയ്യു​േമ്പാൾ എ​ന്തെങ്കിലും പോരായ്​മ ഉണ്ടെങ്കിൽ അത്​ തിരുത്തി നീ ഇങ്ങനെ ചെയ്​ത്​ നോക്കൂ എന്നൊക്കെ പറയും. നന്നായാൽ അടിപൊളി എന്ന്​ പറയും. വിനീത്​ ഏട്ടനും ഇങ്ങനെയായിരുന്നു. എന്തെങ്കിലും തെറ്റുകളൊക്കെ വന്നാൽ മയത്തിൽ പതുക്കെ വന്ന്​ പറഞ്ഞ്​ തരും. നല്ലതുപോലെ ചെയ്​താൽ നല്ലോണം ചെയ്​തിട്ടുണ്ട്​ എന്ന്​ ഉറക്കെ പറയും. മൂന്ന്​ ​പേരും ഒരു ചേട്ടനെപ്പോലെയായിരുന്നു.

പഠനം, കുടുംബം, സിനിമ
മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിൽ പ്ലസ് ടു കൊമേഴ്​സിനാണ്​ പഠിക്കുന്നത്. തിരുവാങ്കുളമാണ് നാട്​. ആ പ്രായവും സ്​കൂൾ ജീവിതവും രണ്ട്​ സിനിമക്കും ഗുണമായി. മാർച്ച്​ അവസാനവും എപ്രിൽ-മേയ്​ മാസങ്ങളിലുമായിരുന്നു ഷൂട്ട്​. അതുകൊണ്ടുതന്നെ സിനിമക്കുവേണ്ടി ക്ലാസ്​ ഒഴിവാക്കേണ്ടി വന്നിട്ടില്ല. ക്ലാസ് മിസായാൽ കൂട്ടുകാരൊക്കെ സഹകരിക്കും. അതിനാൽ സിനിമയും ക്ലാസുകളുമൊക്കെ ഒരുമിച്ച് കൊണ്ടുപോകാൻ പറ്റുന്നുണ്ട്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് ഫാമിലി. പുതിയ സിനിമകളൊന്നും ഇപ്പോൾ മുന്നിലില്ല. വന്നാൽ ചെയ്യും. l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionopen forumMathew thomasThaneer mathan dingal
News Summary - interview with mathew thomas-Opinion
Next Story