Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമോദിക്ക്ണോമിക്​സ്​:...

മോദിക്ക്ണോമിക്​സ്​: സാമ്പത്തിക പരാജയത്തി​െൻറ അഞ്ച്​ വർഷങ്ങൾ

text_fields
bookmark_border
narendra-modi-jaitily-23
cancel

2019 ലോക്​സഭ തെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങി കഴിഞ്ഞു. തെരഞ്ഞെടുപ്പിന്​ ആഴ്​ചകൾ മാത്രം ശേഷിക്കെ തന്ത്രങ്ങളും ക ുതന്ത്രങ്ങളുമായി പാർട്ടികൾ സജീവമാണ്​​. കണക്കുകൾ ഗതിനിർണയിക്കുന്ന തെര​ഞ്ഞെടുപ്പാകും വരാനിരിക്കുന്നത്​. വൈ കാരിക വിഷയങ്ങൾ ഒഴിച്ച്​ നിർത്തിയാൽ പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ചയാവുക മോദി സർക്കാറി​​​​െൻറ സാമ ്പത്തിക നയങ്ങൾ തന്നെയാവും.

യു.പി.എ സർക്കാറി​​​​െൻറ ഭരണകാലത്തെ അഴിമതികൾ ഉയർത്തികാട്ടിയായിരുന്നു 2014ലെ ലോക് ​സഭ തെരഞ്ഞെടുപ്പിൽ മോദി അധികാരത്തിലെത്തിയത്​. അഞ്ച്​ വർഷത്തെ ഭരണകാലയളവിനുള്ളിൽ സാമ്പത്തിക രംഗത്ത്​ സമൂലമാ യ മാറ്റങ്ങൾക്കാണ്​​ കേന്ദ്രസർക്കാർ തുടക്കമിട്ടത്​. 1991ലെ നവ ലിബറൽനയങ്ങൾ നടപ്പിലാക്കിയതിന്​ ശേഷം ഇന്ത്യൻ സമ്പദ ്​വ്യവസ്ഥയിൽ ഇത്രത്തോളം മാറ്റങ്ങൾ വരുന്നത്​ 2014 മുതൽ 2019 വരെയുള്ള നരേന്ദ്രമോദിയുടെ ഭരണകാലയളവിലാണ്​.

modi-23
പ്രധാനമന്ത്രി നരേ ന്ദ്രമോദി ​നോട്ട്​ നിരോധനം പ്രഖ്യാപിക്കുന്നു

നോട്ട്​ നിരോധനം, ജി.എസ്​.ടി പോലുള്ള പരിഷ ്​കാരങ്ങൾ ചരിത്രത്തിൽ ഇടംപിടിച്ചവയായിരുന്നു. ഇത്തരം പരിഷ്​കാരങ്ങൾ കൊണ്ട്​ വന്നതിലും നടപ്പാക്കിയതിലും മോദ ി സർക്കാറിന്​ എത്ര മാർക്ക്​ നൽകണമെന്നുള്ളതാണ് തെരഞ്ഞെടുപ്പ്​ വരു​േമ്പാൾ​ ഉയരുന്ന പ്രധാന ചോദ്യം. പരിഷ്​കാരങ ്ങൾ സമ്പദ്​വ്യവസ്ഥയെ ഏത്​ തരത്തിലാണ്​ സ്വാധീനിച്ചിട്ടുള്ളതെന്നും പരിശോധിക്കപ്പെടേണ്ടതാണ്​.

ലക്ഷ്യ മെന്തെന്ന്​ അറിയാതെ നോട്ട്​ നിരോധനം

2016 നവംബർ എട്ടിലെ നോട്ട്​ നിരോധനം ​പ്രഖ്യാപനം മുതൽ ദുരൂഹത നിറഞ് ഞതായിരുന്നു. ധനമന്ത്രിയുടെ പോലും അറിവില്ലാ​െത സാമ്പത്തിക മേഖലയിൽ ഏത്​ തരത്തിൽ സ്വാധീനിക്കുമെന്ന്​ പോലും കൃത്യമായി പരിശോധിക്കാതെ ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കാൻ മോദിയെ ഉപദേശിച്ചതാരാണെന്ന ചോദ്യമാണ്​ പ്രധാനമായും ഉയരുന്നത്​. നോട്ട്​ നിരോധനം നിലവിൽ വന്ന ആദ്യ ദിവസങ്ങളിൽ കള്ളപ്പണത്തിനെതിരായ ശക്​തമായ നടപടിയായി കണ്ട്​ അതിനെ അനുകൂലിക്കാനും ആളുണ്ടായിരുന്നു. എന്നാൽ, നോട്ട്​ക്ഷാമം സമ്പദ്​വ്യവസ്ഥയിൽ മാന്ദ്യത്തി​േൻറതായ സാഹചര്യം സൃഷ്​ടിച്ചപ്പോൾ മോദി ഭക്​തർ മാത്രം നോട്ട്​ നിരോധനത്തെ അനുകൂലിച്ചു.

കടപ്പാട്​ എൻ.ഡി.ടി.വി

പിന്നീട്​ തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകൾ കൂടി പുറത്ത്​ വന്നതോടെ തീരുമാനം സമ്പൂർണ്ണ പരാജയമാണെന്ന്​ തെളിഞ്ഞു. നോട്ട്​ നിരോധനം അഴിമതിക്കെതിരായ ചലനങ്ങൾ ഉണ്ടാക്കില്ലെന്ന്​ മനസിലായതോടെ ഡിജിറ്റൽ ഇന്ത്യ സൃഷ്​ടിക്കുന്നതിനായാണ്​ 500,1000 രൂപയുടെ നോട്ടുകൾ നിരോധിച്ചതെന്ന്​ പറഞ്ഞ്​ തടിതപ്പാനായി പിന്നീട്​ കേന്ദ്രസർക്കാറി​​​​െൻറ ശ്രമം. എങ്കിലും അവസാനം പുറത്ത്​ വരുന്ന കണക്കുകളനുസരിച്ച്​ അസംഘടിത മേഖലയിലുൾപ്പടെ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ ന​െട്ടല്ലായ പല മേഖലകളിലും നോട്ട്​ നിരോധനം കനത്ത ആഘാതം സൃഷ്​ടിച്ചുവെന്നതിൽ സംശയമില്ല. നോട്ട്​ നിരോധത്തിനുള്ള രാഷ്​ട്രീയ വിശദീകരണവും ലക്ഷ്യം കണ്ടില്ല. കള്ളപ്പണം തടയപ്പെടുമെന്നും അതോടെ രാജ്യത്ത്​ തീവ്രവാദാക്രമണം ഇല്ലാതാവു​െമന്നുമായിരുന്നു സർക്കാരി​​​​െൻറ വിശദീകരണം. എന്നാൽ, സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ്​ പുൽവാമയിൽ കഴിഞ്ഞ ദിവസമുണ്ടായത്​്. ഉറി, പത്താൻകോട്ട്​ ഭീകരാക്രമണങ്ങൾ ഇതിനു പുറമെ.

സങ്കീർണമായി ജി.എസ്​.ടി

ഇന്ത്യയിലെ സങ്കീർണമായ നികുതി വ്യവസ്ഥക്ക്​ പകരം ലളിതവും ഏകീകൃതവുമായ സംവിധാനം എന്ന നിലക്കാണ്​ ജി.എസ്​.ടി നടപ്പിലാക്കിയത്​. ചില സംസ്ഥാനങ്ങളെല്ലാം വരുമാന നഷ്​ടം ചൂണ്ടിക്കാട്ടി ജി.എസ്​.ടിയെ എതിർത്ത്​ രംഗത്തുണ്ടായിരുന്നു. കേരളം പോലുള്ള ഉപഭോകൃത്​ സംസ്ഥാനങ്ങൾ വരുമാന വർധനവ്​ ചൂണ്ടിക്കാട്ടി തീരുമാനത്തെ അനുകൂലിച്ചു. ജി.എസ്​.ടിയിൽ നാല്​ നികുതി സ്ലാബുകളിലായി ഉൽപന്നങ്ങളെ വിന്യസിച്ചപ്പോൾ തന്നെ പരാതികളുയർന്നിരുന്നു.

GST

നികുതി റി​േട്ടണുകൾ സമർപ്പിക്കുന്നതിൽ ഉൾപ്പടെ ബുദ്ധിമുട്ടുകൾ നേരിട്ടത്​ വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഉൽപന്നങ്ങളുടെ വില വർധനവ്​, ഇൻപുട്ട്​ ടാക്​സ്​ ക്രെഡിറ്റ്​, ചെക്​പോസ്​റ്റുകളുടെ അഭാവം തുടങ്ങി വിവിധ മേഖലകളിൽ ജി.എസ്​.ടി മൂലം പ്രശ്​നങ്ങളുണ്ടായിരുന്നു. ഇതിന്​ പുറമേ പ്രതീക്ഷിച്ച നികുതി വരുമാനം ലഭിക്കാത്തത്​ സംസ്ഥാനങ്ങളെ പാപ്പരാക്കി. നിരവധി തവണ ഉൽപന്നങ്ങളെ വിവിധ നികുതി സ്ലാബുകളിൽ നിന്ന്​ മാറ്റിയത്​ ജി.എസ്​.ടിയുടെ പ്രശ്​നങ്ങളിലേക്കാണ്​ വിരൽ ചൂണ്ടുന്നത്​.

തൊഴിലുകൾ ഇല്ലാതാകുന്നു

പ്രതിവർഷം രണ്ട്​ കോടി തൊഴിലുകൾ എന്ന മോഹനവാഗ്​ദാനവുമായാണ്​ 2014ൽ മോദി സർക്കാർ അധികാരത്തിലേക്ക്​ എത്തിയത്​. തൊഴിലുകൾ സൃഷ്​ടിക്കാനുള്ള കാര്യമായ നീക്കങ്ങളൊന്നും ഭരണകാലത്ത്​ ഉണ്ടായില്ല. ​മേയ്​ക്ക്​ ഇൻ ഇന്ത്യയെ ഉപയോഗിച്ച്​ തൊഴിലുകൾ സൃഷ്​ടിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ പുരോഗതി ഇക്കാര്യത്തിൽ ഉണ്ടാക്കാൻ സർക്കാറിന്​ സാധിച്ചിട്ടില്ല. പല ചൈനീസ്​ കമ്പനികളും മേയ്​ക്ക്​ ഇൻ ഇന്ത്യ കുരുക്കിനെ സമർഥമായി മറികടന്നതോടെ മോദി സർക്കാറി​​​​െൻറ ഇൗ നീക്കവും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. ​

unemployment-23

അമേരിക്ക ഇന്ത്യൻ ടെക്​ കമ്പനികൾക്ക്​ മുന്നിൽ വാതിലുകൾ കൊട്ടിയടച്ചത്​ രാജ്യത്തെ ​െഎ.ടി മേഖലയിലും തൊഴിൽ നഷ്​ടമുണ്ടാക്കി. ഇതിനു പുറമെ നോട്ട്​ നിരോധവും ജി.എസ്​.ടിയും അസംഘടിത മേഖലയിലും ചെറുകിട വ്യവസായ മേഖലയേയും ബാധിച്ചു. രണ്ട്​ കോടി തൊഴിൽ എന്ന സ്വപ്​നം മരീചികയായെന്ന്​ മാത്രമല്ല നിലവിലുള്ളവ നഷ്​ടപ്പെടുകയും ചെയ്​തു.

നടുവൊടിഞ്ഞ്​ ബാങ്കിങ്​ മേഖല

2007ൽ ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോഴും ആ കൊടുങ്കാറ്റിലും ഇന്ത്യ പിടിച്ചു നിന്നിരുന്നു. പൊതുമേഖലയുടെ സാന്നിധ്യമായിരുന്നു അന്ന്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ തുണയായത്​. പൊതുമേഖല ബാങ്കുകളും ഇക്കാര്യത്തിൽ കാര്യമായ പങ്ക്​ വഹിച്ചിട്ടുണ്ട്​. എന്നാൽ, തിരിച്ചടവ്​ ശേഷി പോലും നോക്കാതെ വായ്​പകൾ അനുവദിച്ചതോടെ കഴിഞ്ഞ അഞ്ച്​ വർഷ കാലയളവിൽ ബാങ്കുകൾ പ്രതിസന്ധിയിലായി. ബാങ്കുകളിൽ നിന്ന്​ ശത കോടികൾ വെട്ടിച്ച്​ മല്യ, നീരവ്​ മോദി, മെഹുൽ ചോക്​സി തുടങ്ങിയവർ രാജ്യം വിട്ടിട്ടും ഇവർക്കെതിരെ കാര്യമായ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയാറായില്ല. ഇതിനൊപ്പം ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്​. ഇൗ രണ്ട്​ പ്രതിസന്ധികളെയും ഫലപ്രദമായി നേരിടാൻ കേന്ദ്രസർക്കാറിന്​ കഴിഞ്ഞില്ല.

banking-sector

ഇതിനെല്ലാം പുറമേ ജി.ഡി.പി നിരക്കിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ചടിയായി​. ഇൗ സാമ്പത്തിക വർഷത്തി​​​​െൻറ അവസാനപാദത്തിലെ ജി.ഡി.പി നിരക്ക്​ പുനർനിശ്​ചയിച്ചത്​ സമ്പദ്​വ്യവസ്ഥയുടെ ഭാവി അത്ര ആശാവഹമല്ലെന്ന സൂചനകളാണ്​ നൽകുന്നത്​. സാമ്പത്തിക മേഖലയിൽ ഇടപ്പെടലുകൾ നടത്തു​േമ്പാൾ അത്​ എത്രത്തോളം ആഘാതം ഉണ്ടാക്കുമെന്ന കൃത്യമായ പഠനം ആവശ്യമാണ്​. ഇൗ​െയാരു പ്രാഥമിക തത്വമാണ്​ മോദി ഭരണത്തിൽ തെറ്റിയത്​. നോട്ട്​ നിരോധനം മുതൽ ജി.എസ്​.ടി വരെയുള്ള തീരുമാനങ്ങൾ നടപ്പിലാക്കു​േമ്പാൾ ഇത്​ സമ്പദ്​വ്യവസ്ഥയെ ഏത്​ തരത്തിലാവും സ്വാധീനിക്കുകയെന്ന കൃത്യമായ വിലയിരുത്തൽ ഉണ്ടായില്ല.

ധനമന്ത്രി ജെയ്​റ്റ്​ലിയേയും ധനമന്ത്രാലയത്തേയും കാഴ്​ചക്കാരാക്കി മോദിക്ക്​ പ്രിയപ്പെട്ട ചില സാമ്പത്തിക വിദഗ്​ധരാണ്​ നിർണായക തീരുമാനങ്ങൾക്ക്​ പിന്നിൽ പ്രവർത്തിച്ചതെന്ന ആക്ഷേപങ്ങളും ശക്​തമാണ്​. പൊതുതെരഞ്ഞെടുപ്പ്​ വരു​േമ്പാൾ സാമ്പത്തിക വിഷങ്ങൾ മോദി സർക്കാറിന്​ ചർച്ചയാവാൻ താൽപര്യമില്ലെന്ന്​ വേണം കരുതാൻ. കാരണം ബി.ജെ.പിയുടെ നേട്ടങ്ങളുടെ പട്ടികയിൽ ജി.എസ്​.ടിയും നോട്ട്​ നിരോധനവുമൊന്നും അവർ ഉൾപ്പെടുത്താൻ താൽപര്യം കാണിക്കില്ലെന്നാണ്​ ഇപ്പോൾ പുറത്ത്​ വാർത്തകൾ നൽകുന്ന സൂചന.

( അഞ്ചു വർഷത്തെ സാമ്പത്തിക പരിഷ്​കാരങ്ങളും പ്രതിഫലനങ്ങളും വിലയിരുത്തുന്ന ലേഖന പരമ്പരയുടെ ആദ്യ ഭാഗം )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionindian economyarun jaitilymalayalam news
News Summary - Indian economy five years-Open forum
Next Story