Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഷീയിൽ നിന്ന്​ മോദി...

ഷീയിൽ നിന്ന്​ മോദി പഠിക്കേണ്ട പാഠങ്ങൾ

text_fields
bookmark_border
xijing-ping-modi
cancel

സമാനതകളില്ലാത്ത​ സാമ്പത്തിക പ്രതിസന്ധിയാണ് കോവിഡ്​ ലോകരാജ്യങ്ങളിൽ​ സൃഷ്​ടിച്ചത്​. രണ്ടാം ലോകമഹായുദ്ധാനന്തരം ഇത്തരമൊരു പ്രതിസന്ധി ലോകം കണ്ടിട്ടില്ലെന്നാണ്​ പല വിദഗ്​ധരും അഭിപ്രായപ്പെടുന്നത്​. അത്രമേൽ ആഴത്തിൽ ലോകസമ്പദ്​വ്യവസ്ഥയിൽ പ്രതിസന്ധി പിടിമുറുക്കുകയാണ്​. ഒരു രാജ്യത്തിനും ഇതിൽ നിന്നും ഒഴിഞ്ഞ്​ നിൽക്കാനോ രക്ഷപ്പെടാനോ കഴിയാത്ത സാഹചര്യവുമാണ്​​. കോവിഡ് പ്രതിരോധത്തിനായി രാജ്യങ്ങൾ അടച്ചിടേണ്ടി വന്നതോടെയാണ്​ സമ്പദ്​വ്യവസ്ഥകൾ ഐ.സി.യു.വിലായത്​. പക്ഷേ എല്ലാക്കാലത്തും അടച്ചിടൽ തുടരാനാവില്ലെന്നതിനാൽ,​ കോവിഡ്​ ഭീതിയൊഴിഞ്ഞിട്ടില്ലെങ്കിലും പതിയെ രാജ്യങ്ങൾ സമ്പദ്​വ്യവസ്ഥകൾ തുറക്കുകയാണ്​​. ഈ ഘട്ടത്തിൽ പ്രധാനമായും ഉയരുന്ന ചോദ്യം കോവിഡാനന്തരം സമ്പദ്​വ്യവസ്ഥ​െയ എങ്ങനെ കരകയറ്റാം എന്നതാണ്​.

ലോകസമ്പദ്​വ്യവസ്ഥയിലെ നായകസ്ഥാനം ഇപ്പോഴും അമേരിക്കക്ക്​ സ്വന്തമാണെങ്കിലും പുതിയ ചില ശക്​തികളുടെ ഉദയവും 90കൾക്ക്​ ശേഷം കണ്ടു. വികസ്വര രാജ്യങ്ങളായ ഇന്ത്യയും ചൈനയും ഇന്ന്​ ആഗോളസമ്പദ്​വ്യവസ്ഥയിൽ നിർണായക സ്ഥാനം വഹിക്കുന്നുണ്ട്​. ചൈന കോവിഡിൽ നിന്ന്​ മുക്​തമായി സമ്പദ്​വ്യവസ്ഥ പൂർണമായും തുറന്ന്​ കൊടുത്തപ്പോൾ ഭീതിയൊഴിഞ്ഞിട്ടില്ലാത്ത ഇന്ത്യ ഇളവുകൾ മാത്രമാണ്​ നൽകിയിരിക്കുന്നത്​. എന്നാൽ, കോവിഡിന്​ ശേഷം സമ്പദ്​വ്യവസ്ഥ എത്​ രീതിയിലാവും കരകയറ്റുകയെന്നത്​ സംബന്ധിച്ച്​ ഇരു രാജ്യങ്ങളും സൂചനകൾ നൽകി കഴിഞ്ഞു. ഇതിനായി രക്ഷാപാക്കേജുകളും ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്​​. രക്ഷാപാക്കേജുകളിൽ ചൈനയിൽ നിന്ന്​ ചില നിർണായക പാഠങ്ങൾ ഇന്ത്യ പഠിക്കേണ്ടതുണ്ട്​.

china-economy

ചൈനീസ്​ മാതൃക

കോവിഡ്​ മൂലം പ്രതിസന്ധിയിലായ സമ്പദ്​വ്യവസ്ഥയെ കരകയറ്റുന്നതിനായി 365.97 ബില്യൺ ഡോളറി​​​​െൻറ പാക്കേജാണ്​ ചൈന നടപ്പാക്കുന്നതെന്ന്​ അന്താരാഷ്​ട്ര നാണയനിധിയുടെ കണക്കുകളിൽ നിന്ന്​ വ്യക്​തമാകും. മേയ്​ 14നായിരുന്നു പാക്കേജ്​ പ്രഖ്യാപനം. അധിക വായ്​പ അനുവദിച്ചതിന്​ പുറമേ നികുതി, വൈദ്യുതി ചാർജ്​, ഇൻഷൂറൻസ്​ തുടങ്ങി ബ്രോഡ്​ബാൻഡ്​ നിരക്കിൽ വരെ ചൈന ഇളവനുവദിച്ചു. ഇങ്ങനെ സാധാരണക്കാരായ ജനങ്ങളെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങളാണ്​ ചൈനീസ്​ സർക്കാർ നടത്തിയത്​. ഏറ്റവും അവസാനമായി 4.22 ബില്യൺ ഡോളർ മൂല്യം വരുന്ന ഷോപ്പിങ്​ വൗച്ചറുകൾ വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചു. കോവിഡ്​ മൂലം ഇടിവ്​ രേഖപ്പെടുത്തിയ രാജ്യത്തെ ആഭ്യന്തര ഉപഭോഗം വർധിപ്പിക്കാനാണ്​ നടപടി. ഇതിനൊപ്പം രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്​മയടക്കമുള്ള പ്രശ്​നങ്ങൾക്ക്​ ഇതുകൊണ്ട്​ പരിഹാരം കാണാൻ സാധിക്കുമെന്നാണ്​ ചൈനീസ്​ ഭരണകൂടത്തി​​​​െൻറ കണക്കുകൂട്ടൽ

കോവിഡ്​ മൂലം സമ്പദ്​വ്യവസ്ഥകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്​നം ഉപഭോഗത്തിലുണ്ടാവുന്ന കുറവാണ്​. മാസങ്ങൾ ലോക്​ഡൗണിലായ ജനത സമ്പദ്​വ്യവസ്ഥ തുറക്കു​േമ്പാൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാനായി മാർക്കറ്റുകളിലെത്തില്ല. അതിനുള്ള പണം അവരുടെ കൈവശമില്ലെന്നത്​ തന്നെയാണ്​ പ്രധാനകാരണം. ജനങ്ങ​ളുടെ ഉപഭോഗം പഴയനിലയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധിയാവും സമ്പദ്​വ്യവസ്ഥകൾ അഭിമുഖീകരിക്കേണ്ടി വരിക. ജനങ്ങൾക്ക്​ പണമെത്തിക്കാൻ വലിയ ഇളവുകൾ നൽകിയും അവരെ ഷോപ്പിങ്​ കേന്ദ്രങ്ങളിലെത്തിക്കാൻ വൗച്ചറുകൾ അനുവദിച്ചുമെല്ലാം ചൈന ഈ നടപടികളിൽ ബഹുദൂരം മുന്നിലേറി. ഭാവിയെ കൂടി മുന്നിൽ കണ്ട്​ 5ജി ഇൻറർനെറ്റിൽ തുടങ്ങി അടിസ്ഥാനസൗകര്യ വികസനമേഖലയിൽ വലിയ പദ്ധതികൾക്ക്​ കോവിഡ്​ പാ​ക്കേജി​​​​െൻറ ഭാഗമായി ചൈന തുടക്കം കുറിച്ചു. സമ്പദ്​വ്യവസ്ഥയിൽ തൊഴിൽ നൽകാൻ സാധിക്കുന്നതിനൊപ്പം ഭാവിയിൽ ഈ വികസനപദ്ധതികൾ സാമ്പത്തിക മേഖലക്ക്​ വലിയ മുതൽക്കൂട്ടാവുമെന്നതും കാണാതെ പോകരുത്​​.

xijing-ping

രക്ഷാപാക്കേ​ജ്​ എന്നാൽ വായ്​പ പദ്ധതിയല്ല
ഇന്ത്യയിൽ കോവിഡ്​ സാമ്പത്തിക പാക്കേജ്​ പ്രഖ്യാപിക്കു​േമ്പാൾ സമ്പദ്​വ്യവസ്ഥയിൽ നോട്ട്​ നിരോധനത്തിന്​ ശേഷമുണ്ടായ ബഹുമുഖമായ പ്രതിസന്ധികളെ പരിഗണിക്കുമെന്ന്​ പ്രതീക്ഷിച്ചിരുന്നു. പരിഷ്​കാരങ്ങൾ മൂലം സമ്പദ്​വ്യവസ്ഥയിലെ ഉപഭോഗത്തിൽ വൻ ഇടിവ്​ രേഖപ്പെടുത്തിയിരുന്നു. ഇത്​ പരിഹരിക്കുന്നതിനായി ജനങ്ങളുടെ കൈയിലേക്ക്​ പണമെത്തിക്കുന്ന പദ്ധതി എല്ലാവരും പ്രതീക്ഷിച്ചു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക്​ ഗുണകരമാവുന്ന രീതിയിൽ അത്തരമൊരു പദ്ധതി അവതരിപ്പിച്ചിരുന്നുവെങ്കിൽ സമ്പദ്​വ്യവസ്ഥയുടെ തിരിച്ചുവരവിന്​ വേഗം കൂടിയേനേ. പക്ഷേ വായ്​പകളിലൂടെ പ്രതിസന്ധി മറികടക്കാനാണ്​ നരേന്ദ്രമോദി സർക്കാർ ശ്രമിച്ചത്​. വായ്​പ, സ്വകാര്യവത്​കരണം എന്നീ രണ്ട്​ നയത്തിലൂന്നിയായിരുന്നു ഇന്ത്യയുടെ രക്ഷാപാക്കേജ്​.

രാജ്യത്തെ എല്ലാവിഭാഗങ്ങൾക്കും വായ്​പ ലഭ്യമാക്കി പ്രതിസന്ധി മറികടക്കുകയെന്ന ലളിത യുക്​തിയാണ്​ മോദി സർക്കാർ തേടിയത്​. തിരിച്ചടവ്​ ശേഷി പോലും പരിഗണിക്കാതെ വായ്​പകൾ നൽകിയാൽ അത്​ ധനകാര്യസ്ഥാപനങ്ങളെ പ്രതിസന്ധിയിലേക്ക്​ തള്ളിവിടുമെന്ന വസ്​തുത കേന്ദ്രസർക്കാർ പരിഗണിച്ചില്ല. ജീവിതത്തിൽ ഇനിയെന്തെ്​ എന്ന അനിശ്​ചിതത്വം നിലനിൽക്കുന്ന ഭൂരിപക്ഷം ജനങ്ങളിൽ എത്രപേർ വായ്​പക്കായി ബാങ്കുകളെ സമീപിക്കുമെന്ന ചോദ്യവും അവഗണിച്ചു. ഇതിന്​ പുറമേ സമ്പദ്​വ്യവസ്ഥയുടെ പല മേഖലകളിൽ നിന്നും സർക്കാർ പിന്മാറി ആ സ്ഥാനത്തേക്ക്​ സ്വകാര്യമേഖലക്ക്​ പരവതാനി വിരിക്കുന്നതും സാമ്പത്തിക പാക്കേജി​​​​െൻറ ഭാഗമായി കണ്ടു.

സമ്പദ്​വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ പൂർണ്ണാർഥത്തിൽ ഉൾക്കൊള്ളുന്നതിൽ നരേ​ന്ദ്രമോദി സർക്കാർ എത്രത്തോളം വിജയിച്ചുവെന്നത്​ ഉയരുന്ന ചോദ്യമാണ്​. ഒരു ചെറിയ വിഭാഗമൊഴികെ കോവിഡ്​ പാക്കേജ്​ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരിലും സ്വാധീനിക്കാനിടയില്ല എന്നത്​ തന്നെയാണ്​ ആദ്യ വിലയിരുത്തൽ. ഇതി​​​​െൻറ ഭാഗമായി നടപ്പാക്കിയ സ്വകാര്യവത്​കരണം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്​ടിക്കുകയും ചെയ്യും. ചൈനയെ പിന്തള്ളി ആ സ്ഥാനത്തേക്ക്​ കടന്നു കയറാനുള്ള വ്യഗ്രതയിലാണ്​ ഇന്ത്യ. ഇതിനായി ചൈനയിൽ പ്രവർത്തിക്കുന്ന പല കമ്പനിക​ളേയും ഇന്ത്യയിലെത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്​. പക്ഷേ ഇതിനുമപ്പുറം സമ്പദ്​വ്യവസ്ഥയിലെ പ്രതിസന്ധി മറികടക്കാൻ പ്രായോഗികമായ നടപടികളിലേക്ക്​ രാജ്യം കടക്കുകയാണ്​ വേണ്ടത്​. ഇതിനായി ചില പാഠങ്ങളെല്ലാം ഇന്ത്യക്ക്​ ചൈനയിൽ നിന്നു പഠിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaopinionmalayalam newsecnomic crisisIndia News​Covid 19
Next Story