Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകള്ളവോ​േട്ടാ,...

കള്ളവോ​േട്ടാ, അ​െതന്നേ തുടങ്ങി...

text_fields
bookmark_border
vote
cancel

കള്ളവോട്ട് നമ്മുടെ ചരിത്രത്തി​​​​െൻറ ഭാഗമാണ്​. വോ​ട്ടെടുപ്പിലെ ആൾമാറാട്ടത്തിന്​ ഏതാണ്ട്​ സ്വാതന്ത്ര്യ പ്രാപ്​തിയുടെ കാലം മുതൽ പാരമ്പര്യമുണ്ടെന്നാണ്​ കേരളത്തിൽ പല തെരഞ്ഞെടുപ്പുകളിലും മത്സരിച്ച്​ വിജയവും പരാജയവ ും രുചിച്ച​ പ്രമുഖ കോൺഗ്രസ്​ നേതാവ്​ എം. കമലത്തി​​​​െൻറ സാക്ഷ്യം.
ബുർഖ ധരിച്ച്​ എത്തിയ ഒരു കള്ളവോട്ട്​ സം ഘത്തി​​​​െൻറ കഥ കമലം മറന്നിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ച്​ ഏതാനും മാസങ്ങൾക്കകം നടന്ന കോഴിക്കോട്​ മുനിസിപ് പൽ കൗൺസിൽ തെരഞ്ഞെടുപ്പിലാണ്​ ഇൗ കൗതുകകരമായ കള്ളവോട്ട്​ ശ്രമം. ഇൗ തെരഞ്ഞെടുപ്പിൽ നടക്കാവ്​ വാർഡിൽ അവിചാരിതമാ യി കോൺഗ്രസ്​ സ്​ഥാനാർഥിയായി നാമനിർദേശ പത്രിക നൽകുകയായിരുന്നു കമലം. എതിരായി മറ്റാരും പത്രിക നൽകാത്തതിനാൽ കമല ം ​െഎകകണ്​ഠ്യേന വിജയിച്ചു. നടക്കാവിനോട്​ ചേർന്നുള്ള വെള്ളയിൽ ദ്വയാംഗ വാർഡിലെ കോൺഗ്രസ്​ സ്​ഥാനാർഥികളുടെ പേ ാളിങ്​ ഏജൻറുമാരായിരുന്നു കമലവും സഹോദരി മന്ദാകിനിയും.

സ്വാതന്ത്ര്യ സമര സേനാനി എൻ.പി. അബുവും പയറുവളപ്പിൽ ശി വരാമനുമായിരുന്നു വെള്ളയിലെ കോൺഗ്രസ്​ സ്​ഥാനാർഥികൾ. വെള്ളയിൽ യു.പി സ്​കൂളായിരുന്നു പോളിങ്​ സ്​റ്റേഷൻ. ​പോള ിങ്​ ദിവസം ഉച്ചക്കുശേഷം ഏതാണ്ട്​ മൂന്നു മണിവരെ കനത്ത പോളിങ്​ നടന്നു. വോട്ടർമാർ സ്​ത്രീകളും പുരുഷന്മാരും കൂ ട്ടമായി വന്നു. പുറത്ത്​​ വഴക്കും വക്കാണവുമൊക്കെ നടന്നിരുന്നു. പോളിങ്​ തീരാൻ ഏതാണ്ട്​ ഒരു മണിക്കൂറുള്ളപ്പോ ൾ ഒരു ബൂത്തിലെ ക്യൂവിൽ പതിവില്ലാത്ത തിക്കും തിരക്കും. മുഖം മറച്ച്​ ബുർഖ ധരിച്ച ​കുറെപേർ ക്യൂവിൽ.

Voting-Machine

അവരുടെ നിൽപും പെരുമാറ്റവും ധിറുതിയുമൊക്കെ കണ്ടപ്പോൾ എന്തോ ഒരു പന്തിയില്ലായ്​മ പുറത്ത്​ റോഡിൽ നിൽക്കുകയായിരുന്ന കോൺഗ്രസ്​ പ്രവർത്തകർക്ക്​ തോന്നി. അവർ അകത്തിരിക്കുന്ന കമലത്തിന്​ ഒരു കുറിപ്പ്​ കൊടുത്തയച്ചു. ബുർഖ ധരിച്ചവർ സ്​ത്രീകൾതന്നെയാണോ എന്ന്​ നോക്കണമെന്നായിരുന്നു കുറിപ്പ്​. കമലം പുറത്തിറങ്ങി ബുർഖ ധാരികളെ സൂക്ഷിച്ചുനോക്കിയപ്പോൾ സംശയം ഇരട്ടിച്ചു. മലബാർ ക്രിസ്​ത്യൻ കോളജ്​ അധ്യാപികയായിരുന്ന തങ്കം സുബ്രഹ്​മണ്യ അയ്യരായിരുന്നു റി​േട്ടണിങ്​ ഒാഫിസർ. കമലം റി​േട്ടണിങ്​ ഒാഫിസറോട്​ ഒരാവശ്യമുന്നയിച്ചു.
ബുർഖ ധരിച്ചവരുടെ മുഖമൊന്ന്​ കാണണം. ഒരു വനിതയാണ്​ ഇൗ ആവശ്യമുന്നയിച്ചതെന്നതിനാൽ ഒാഫിസർക്ക്​ അത്​ നിരാകരിക്കാൻ സാധിച്ചില്ല. അപ്പോഴേക്ക്​ ബുർഖ ൃധാരികളിൽ ഒരാൾ പ്രിസൈഡിങ്​ ഒാഫിസറുടെ സമീപത്ത്​ എത്തിയിരുന്നു.

പ്രിസൈഡിങ് ഒാഫിസർ ഇൗ ബുർഖധാരിയോട്​ മുഖം പുറത്ത്​ കാണിക്കാൻ ആവശ്യപ്പെ​െട്ടങ്കിലും തയാറായില്ല. മുഖം കണ്ടെങ്കിലേ വോട്ട്​ ചെയ്യാനാവൂ എന്ന്​ ഒാഫിസർ നിർബന്ധിച്ചു. എതിർപക്ഷത്തെ ചില പോളിങ്​ ഏജൻറുമാർ എതിർത്തു. അകത്ത്​ ബഹളമായി. ബുർഖ ധരിച്ചവരുടെ മുഖം കാണാൻ ആർക്കും അവകാശമില്ലെന്നായിരുന്നു വാദം. തനിക്ക്​ മുഖം കാണമെന്ന്​ കമലവും ശഠിച്ചു.

elections-23

സംഘർഷം മൂർച്ഛിക്കുമെന്നും പൊലീസിനെ വിളിക്കു​െമന്നും തോന്നിയ ഘട്ടത്തിൽ ഇൗ ബുർഖധാരി വോട്ടുചെയ്യാതെ പുറത്തേക്കിറങ്ങി. ആൾമാറാട്ടം പുറത്താകുമെന്നായപ്പോൾ തങ്ങൾ വോട്ട്​​ ബഹിഷ്​കരിക്കുകയാണെന്ന്​ ആക്രോശിച്ച്​ ബുർഖധാരികൾ പുറത്തേക്കുപോയി. അപ്പോഴേക്കും ക്യൂവി​​​​െൻറ പിറകിൽനിന്ന ചിലബുർഖധാരികൾ ഭയന്നാവണം സ്​കൂളി​​​​െൻറ മതിൽ ചാടി പുറത്തേക്ക്​ ഒാടിയിരുന്നുവെന്നും കമലം ഒാർക്കുന്നു.
വോട്ട്​ ചെയ്യാൻ ആൾമാറാട്ടം നടത്തിയത​ി​​​​െൻറ രസകരമായ കഥകൾ വർഷങ്ങൾക്കുമുമ്പ്​ ചില തെരഞ്ഞെടുപ്പുകളിൽ പോളിങ്​ ദിവസം റിപ്പോർട്ട്​ ചെയ്യാൻ ഇറങ്ങിയപ്പോൾ അറിയാൻ സാധിച്ചിട്ടുണ്ട്​. വടകരയുടെ കിഴക്കൻ മേഖലയിൽ പാർട്ടി ഗ്രാമമെന്ന്​ വിശേഷിപ്പിക്കുന ചിലേടത്ത്​ ബൂത്തുകളിൽ അനുഭവസ്​ഥർ പറഞ്ഞുതന്ന കഥകൾ ഇങ്ങനെ:

ചെറുപ്പക്കാരെ നേര​േത്ത പ്രാദേശിക നേതാക്കൾ കള്ളവോട്ട്​ ചെയ്യാൻ ശട്ടംകെട്ടിയിരിക്കും. അകലെ വിവാഹിതരായി പോയ യുവതികൾ, ഗർഭിണികൾ, അയൽ സംസ്​ഥാനങ്ങളി​േലാ രാജ്യത്തിന്​ പുറത്തോ ജോലിതേടി പോയവർ... ഇവരുടെയൊക്കെ വിവരങ്ങൾ നേര​േത്ത ശേഖരിച്ചിട്ടുണ്ടാവും. ഇവർ വോ​െട്ടടുപ്പ്​ ദിവസം സ്​ഥലത്ത്​ എത്തില്ലെന്ന്​ ഉറപ്പു​വരുത്തും. അത്തരക്കാരുടെ പേരിലാവും ആൾമാറാട്ടം. ഒരേ ആൾ തന്നെ രണ്ടും മൂന്നും വോട്ടുകൾ ചെയ്​ത സംഭവമുണ്ടെന്ന്​ ഇൗ പ്രക്രിയക്ക്​ നേതൃത്വം നൽകിയ ഒരു പ്രാദേശിക നേതാവ്​ വിവരിച്ചുതന്നു.
വനിതയെങ്കിൽ അവരുടെ പ്രായത്തിനൊത്ത ഒരു പാർട്ടി പ്രവർത്തകയെ ബൂത്തിലേക്ക്​ അയക്കും. ഇവർ രാവിലെ മുണ്ടും ബ്ലൗസും ധരിച്ചാവും ബൂത്തിലെത്തുക. ഉച്ചക്കുശേഷം സാരി ധരിച്ച്​ എത്തും. പോളിങ്​ അവസാനിക്കാറായപ്പോൾ മുസ്​ലിം സ്​ത്രീയുടെ വേഷത്തിൽ വെള്ള കാച്ചിയും തലയിൽ തട്ടവുമായി ചെല്ലും!

vote-54

പുരുഷനാണെങ്കിൽ രാവിലെ​ ബൂത്തിലെത്തു​േമ്പാൾ മീശയുണ്ടാവും. ഉച്ചക്ക്​ ശേഷം മീശയെടുത്ത്​ ക്ലീൻ ഷേവ്​ ചെയ്​താവും ചെല്ലുക. നാദാപുരം ഭാഗത്ത്​ ഒരിക്കൽ ഒരു ബൂത്തിൽ ഇടത്തോട്ട്​ മുണ്ടുടുത്ത്​ ഫു​ൾകൈ ഷർട്ടിട്ട്​ തലയിൽ തൊപ്പിയും നെറ്റിയിൽ നിസ്​കാര തഴമ്പും വരച്ച്​ വോട്ടുചെയ്യാൻ ചെന്ന ഒരു യുവാവ്​​ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരൻ തന്നെ തിരിച്ചറി​െഞ്ഞന്ന്​ ​േതാന്നിയപ്പോൾ തിരിഞ്ഞോടിയ കഥ പിൽക്കാലത്ത്​ സബ്​ ഇൻസ്​പെക്​ടറായി റിട്ടയർചെയ്​ത ഇൗ ഉദ്യോഗസ്​ഥൻ വിവരിച്ചുതന്നിരുന്നു.

ഇന്നത്തെപ്പോലെ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ്​ പ്രാബല്യത്തിൽ വരുന്നതിന്​ മുമ്പാണ്​ കള്ളവോട്ടി​​​​െൻറ കളികൾ ഏറ്റവും അരങ്ങേറിയത്​. ആൾമാറാട്ടം നടത്താൻ നിശ്ചയിച്ച ബൂത്തുകളിൽ മിക്കയിടത്തും പാർട്ടിയുമായി ബന്ധമുള്ള സർവിസ്​ സംഘടനയുടെയോ അധ്യാപക സംഘടനയു​െടയോ വിശ്വസ്​തരായ പ്രവർത്തകരെ പ്രിസൈഡിങ്​ ഒാഫിസറായോ റി​േട്ടണിങ്​ ഒാഫിസറായോ നിയോഗിക്കാൻ പാർട്ടി നേതാക്കൾ ശ്രദ്ധിക്കും. പോളിങ്​ ഏജൻറുമാരായി ബൂത്തിലിരിക്കുന്നതിൽ ഏറെയും പാർട്ടി പ്രവർത്തകരാവും. സ്വതന്ത്രന്മാരുടെയും അടുത്ത കാലത്ത്​ രംഗത്തിറങ്ങിയ അപരന്മാരുടെയും പോളിങ്​ ബൂത്ത്​ ഏജൻറുമാരായി വരുന്നതും പാർട്ടി പ്രവർത്തകരാവും. എതിർപക്ഷത്തെ പോളിങ്​ ഏജൻറുമാരെ നിശ്ശബ്​ദരാക്കാനും വിരട്ടി​യോടിക്കാനും കഴിവുള്ളവരാവും ഇവർ. ഉദ്യോഗസ്​ഥർ നിശ്ശബ്​ദരോ നിസ്സഹായരോ ആയി മാറും.

evm-45

വോട്ട്​ തങ്ങളുടെ സ്​ഥാനാർഥിക്ക്​ ലഭിച്ചില്ലെങ്കിലോ എന്ന്​ സംശയിച്ച്​ഒാപൺ വോട്ടിന്​ പ്രായമായവരെ ബൂത്തിന്​ പുറത്തുവരെ കാറിൽ താങ്ങിപ്പിടിച്ചും കസേരയിൽ ഇരുത്തിയും കൊണ്ടുവരുന്ന രംഗങ്ങൾ അപൂർവമല്ല. കണ്ണുകാണില്ല എന്നാവും സഹായി പോളിങ്​ ​ഒാഫിസറോട്​ പറയുക. കോഴിക്കോട്​ കുറ്റിച്ചിറ എം.എം ഹൈസ്​കൂളിൽ കാഴ്​ചയില്ലെന്ന പേരിൽ ചാരു​കസേരയിൽ ഇരുത്തി കൊണ്ടുവന്ന ഒരു വല്യുമ്മ ബൂത്തിനകത്ത്​ എത്തിയപ്പോൾ കൂടെ വന്ന സഹായിയെ മാറ്റിനിർത്തി പോളിങ്​ ഒാഫിസറോട്​ തനിക്ക്​ കാണാമെന്ന്​ പറഞ്ഞ്​ ബാലറ്റ്​​പേപ്പർ വാങ്ങി വോട്ടുരേഖപ്പെടുത്തി പെട്ടിയിലിട്ടു. ഇളിഭ്യനായ സഹായി അരിശംമൂത്ത്​ വോട്ട്​ ചെയ്​ത്​ പുറത്ത്​ ഇറങ്ങിയ ഉമ്മയെ ചീത്തവിളിക്കുന്നതും കണ്ടിട്ടുണ്ട്​. ‘ഞമ്മക്ക്​ ഇൻറ കസാല മാണ്ടടാ, ഞാൻ നടന്ന്​ പോവ്വാ.. എന്ന്​ ഉറക്കെ വിളിച്ചുപറഞ്ഞു നടന്നുനീങ്ങുന്ന വോട്ടറെ കണ്ടപ്പോൾ ചിലരുടെ മുഖത്ത്​ പതിഞ്ഞ ജാള്യത കള്ളവോട്ടുകാരുടെ മുഖത്ത്​ ലഭിച്ച പ്രഹരമായി കാണണം.

(മുതിർന്ന മാധ്യമ പ്രവർത്തകനാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsFraud voteLok Sabha Electon 2019
News Summary - Fraud vote issue-Opinion
Next Story