Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightയുദ്ധവെറിക്കിടയിലെ...

യുദ്ധവെറിക്കിടയിലെ സാമ്പത്തിക തകർച്ചയുടെ കണക്കുകൾ

text_fields
bookmark_border
Narendra Modi-india news
cancel

ഇന്ത്യൻ പൈലറ്റ് അഭിനന്ദ്​ വർധമാനെ വിട്ടയക്കാനുള്ള തീരുമാനം പാകിസ്​താൻ പാർലമ​​െൻറി​​​െൻറ സംയുക്​ത സമ്മേളനത്തിൽ പ്രധാനമന്ത്രി ഇംറാൻ ഖാൻ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​​ നിർണായകമായ ചില കണക്കുകൾ പുറത്ത്​ വന്നത്​. സാമ്പത്തിക വർഷത്തി​​​െൻറ മൂന്നാം പാദത്തിൽ 6.6 ശതമാനം വളർച്ച മാത്രമാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ കൈവരിച്ചതെന്ന്​​ സ്​റ്റാറ്റസ്​റ്റിക്കൽ ഒാഫീസ്​ പുറത്ത്​ വിട്ട കണക്കുകൾ പറയുന്നു. സാമ്പത്തിക വർഷത്തി​​​െൻറ ആറ്​ പാദങ്ങൾക്കിടെ​ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ ഉണ്ടായിട്ടുള്ളത്​. ഇൗ സാമ്പത്തിക വർഷത്തി​​​െൻറ വളർച്ചാ നിരക്ക്​ 7.2 ശതമാനത്തിൽ നിന്ന്​ 7 ശതമാനമാക്കി പുനർനിശ്​ചയിക്കുക കൂടി ചെയ്​തതോടെ അഞ്ച്​ വർഷത്തിനി​ടെയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കിലേക്കാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ എത്തുന്നത്​​.

വളർച്ച നിരക്ക്​ സംബന്ധിച്ച പുതിയ കണക്കുകൾ ചില നിർണായക ചോദ്യങ്ങളും ഉയർത്തുന്നുണ്ട്​. അഞ്ച്​ വർഷത്തെ മോദി ഭരണത്തി​ന്​ യു.പി.എ സർക്കാറി​​​െൻറ കാലത്ത്​ നിന്നും സമ്പദ്​വ്യവസ്ഥയെ കാര്യമായി മുന്നോട്ട്​ നയിക്കാൻ സാധിച്ചിട്ടില്ലെന്ന വസ്​തുതയിലേക്കാണ്​ ഇത്​ വിരൽ ചൂണ്ടുന്നത്​. വൈകാരികമായ പ്രശ്​നങ്ങൾ ഉയർത്തികാട്ടി സമ്പദ്​വ്യവസ്ഥയിലെ നിലവിലുള്ള പ്രശ്​നങ്ങളിൽ നിന്ന്​ ശ്രദ്ധതിരിക്കുന്നതിൽ ഒരു പരിധി വരെ കേന്ദ്രസർക്കാർ വിജയിച്ചിട്ടുണ്ട്​.

economy and growth

തൊഴിലില്ലാത്ത വളർച്ച

പ്രതിവർഷം രണ്ട്​ കോടി തൊഴിലുകൾ സൃഷ്​ടിക്കുമെന്നായിരുന്നു 2014ൽ അധികാരത്തിലെത്തു​േമ്പാൾ മോദി സർക്കാറി​​​െൻറ പ്രധാന അവകാശവാദം. രണ്ടാം യു.പി.എ സർക്കാറി​​​െൻറ അവസാനകാലത്ത്​ തന്നെ ഇന്ത്യയിൽ തൊഴിലില്ലായ്​മ രൂക്ഷമാകുന്നതി​​​െൻറ ലക്ഷണങ്ങൾ കണ്ട്​ തുടങ്ങിയിരുന്നു. മൻമോഹൻ സിങ്ങെന്ന തന്ത്രശാലിയായ പ്രധാനമന്ത്രിയുടെ കീഴിൽ ഇത്തരം പ്രശ്​നങ്ങൾ സമ്പദ്​വ്യവസ്ഥയെ വലിയ തോതിൽ ബാധിച്ചിരുന്നില്ല. എന്നാൽ, മോദി സർക്കാർ അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു പോയി. പുതിയ തൊഴിലുകൾ സൃഷ്​ടിക്കാൻ സാധിച്ചില്ലെന്നത്​ മാത്രമല്ല നിലവിലുള്ളവ നഷ്​ടപ്പെടാനും തുടങ്ങി. 2016ലെ നോട്ട്​ നിരോധനം കൂടിയായതോടെ പെ​െട്ടന്നൊരു തിരിച്ച്​ വരവ്​ സാധ്യമാകാത്ത വിധം സമ്പദ്​ വ്യവസ്ഥ തകർന്നു.

എല്ലാ സമ്പദ്​വ്യവസ്ഥയിലും നിശ്​ചിത നിരക്കിലുള്ള തൊഴിലില്ലായ്​മയുണ്ടാകും. എന്നാൽ, അതൊരിക്കലും സമ്പദ്​വ്യവസ്ഥയുടെ സമതുലിതാവസ്ഥയെ തകർക്കാറില്ല. ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ സംഭവിച്ചത്​ ഇതിൽ നിന്നും വ്യത്യസ്​തമാണ്​​. പരമ്പരാഗത തൊഴിൽ മേഖലകളിൽ തൊഴിൽ നഷ്​ടമുണ്ടാവു​​േമ്പാൾ ഇതിനെ മറികടക്കാൻ മറ്റ്​ മേഖലകളിൽ പുതിയ തൊഴിലുകൾ സൃഷ്​ടിക്കപ്പെട്ടില്ല. തൊഴിലില്ലായ്​മ രൂക്ഷമായത്​ സമ്പദ്​വ്യവസ്ഥയുടെ സ്വാഭാവികമായ ഒഴുക്കിനെ ബാധിച്ചു. വളർച്ചാ നിരക്കിലുൾപ്പടെ സ്വാധീനിക്കുന്ന രീതിയിലേക്കാണ്​ ഇന്ന്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ തൊഴിലില്ലായ്​മയുടെ കണക്കുകൾ.

unemployment-23

​പണമില്ലാതെ ധനകാര്യ സ്ഥാപനങ്ങൾ

ഇന്ത്യൻ സമ്പദ്​വ്യവസ്ഥ സമീപകാലത്ത്​ നേരിട്ട പ്രധാന പ്രതിസന്ധികളിലൊന്ന്​ ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രശ്​നമായിരുന്നു. സമ്പദ്​വ്യവസ്ഥയെ പിന്നോട്ടടിക്കുന്നതിനുള്ള ഒരു പ്രധാനകാരണം ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയായിരുന്നു. പൊതുമേഖല ബാങ്കുകൾക്കൊപ്പം ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും സമ്പദ്​വ്യവസ്ഥയിൽ പണലഭ്യത ഉറപ്പാക്കുന്നതിന്​ നിർണായക സ്വാധീനമുണ്ട്​. ഇവ പ്രതിസന്ധിയിലായതോടെ സമ്പദ്​വ്യവസ്ഥയേയും അത്​ സ്വാധീനിക്കുകയായിരുന്നു.

ധനകാര്യ സ്ഥാപനങ്ങളിൽ പ്രതിസന്ധിയുണ്ടാകു​േമ്പാൾ അതി​​​െൻറ കാതലായ പ്രശ്​നത്തിലേക്ക്​ കടക്കാതെ താൽക്കാലിക പരിഹാരങ്ങൾ തേടുകയാണ്​ കേന്ദ്രസർക്കാർ ചെയ്​തത്​. ​െഎ.എൽ&എഫ്​.എസ്​ പ്രതിസന്ധിയുണ്ടായപ്പോൾ സ്ഥാപനത്തെ ഏറ്റെടുത്ത്​ പ്രശ്​നം പരിഹരിക്കരിക്കാനാണ്​ കേന്ദ്രസർക്കാർ ശ്രമിച്ചത്​. പൊതുമേഖല ബാങ്കുകളിലെ പ്രതിസന്ധി സർക്കാർ ചെലവിലുള്ള മൂലധനസമാഹരണത്തിലൂടെ മറികടക്കാനുമായിരുന്നു ശ്രമം. വായ്​പകൾ അനുവദിക്കതിലുൾപ്പടെ പല സ്ഥാപനങ്ങളും പിന്തുടരുന്ന ഉദാത്തമായ സമീപനത്തിനെതിരെ കാര്യമായ നിയന്ത്രണങ്ങൾ കൊണ്ടു വരാൻ സർക്കാർ തയാറായിട്ടില്ല. കിട്ടാകടം തിരിച്ച്​ പിടിക്കുന്നതിലും ധനകാര്യ സ്ഥാപനങ്ങൾക്ക്​ മേൽ സമ്മർദം ചെലുത്താൻ കേന്ദ്രസർക്കാറിന്​ സാധിച്ചിട്ടില്ല.

nbfc-crisis-23

തിരിച്ചടിയായി കാർഷിക മേഖലയിലെ പ്രതിസന്ധി

സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ രാജ്യത്തെ കാർഷിക മേഖല നേരിടുന്നത്​. ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിലെ ഭൂരിപക്ഷം ജനങ്ങൾക്കും തൊഴിൽ നൽകിയിരുന്ന കാർഷിക മേഖലയിൽ ഇന്ന്​ കാര്യമായ പുരോഗതിയില്ല. സാമ്പത്തിക വർഷത്തി​​​െൻറ മൂന്നാം പാദത്തിൽ 4.2ൽ നിന്ന്​ 2.7 ശതമാനമായാണ്​ കാർഷിക മേഖലയിലെ വളർച്ചാ നിരക്ക്​ കുറഞ്ഞത്​. കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയും ഇന്ത്യയുടെ വളർച്ച നിരക്ക്​ കുറയുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്നാണ്​. വായ്​പകൾ മൂലം കർഷകർ ബുദ്ധിമുട്ട്​ അനുഭവിക്കു​േമ്പാഴും അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ എടുക്കാൻ കേന്ദ്രസർക്കാർ മുതിരുന്നില്ലെന്നത്​ ശ്രദ്ധേയമാണ്​. കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ചയെന്ന പ്രശ്​നം പരിഹരിക്കുന്നതിനുള്ള നടപടിയും കേന്ദ്ര സർക്കാറിൽ നിന്ന്​ ഉണ്ടാവുന്നില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gdpopinionmalayalam newsecnomic crisis
News Summary - Ecnomic crisis In india-Opnion
Next Story