Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനോട്ട്​...

നോട്ട്​ നിരോധനത്തി​െൻറ കറുത്ത ദിനങ്ങൾ

text_fields
bookmark_border
demonitisation-23
cancel

ഇന്ത്യൻ രാഷ്​ട്രീയത്തി​​​െൻറ ഗതിനിർണയിക്കുന്ന ലോക്​സഭ തെരഞ്ഞെടുപ്പിന്​ ഇനി ​ഒരു മാസം മാത്രം​. നരേന്ദ്രമേ ാദിയുടെ നേതൃത്വത്തിൽ ബി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും തെരഞ്ഞെടുപ്പിനായി ഒരുങ്ങി കഴിഞ്ഞു. മുൻ തെരഞ്ഞെടുപ്പില െന്ന പോലെ വൈകാരിക വിഷയങ്ങൾ മുൻ നിർത്തിയാണ്​ ഇക്കുറിയും ബി.ജെ.പി പ്രചാരണം.

പുൽവാമ ഭീകരാക്രമണവും അതിനെ തുടർ ന്നുണ്ടായ സംഭവങ്ങളും രാമക്ഷേത്ര വിഷയമെല്ലാം ഉയർത്തി പരമാവധി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്​ ബി.ജെ.പി. മോ ദി എന്ന ബിംബത്തിലൂന്നിയാണ്​ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ തന്ത്രങ്ങൾ. അഞ്ച്​ വർഷക്കാലയളവിലെ മോദി സർക്കാറി​​​െ ൻറ പല നയങ്ങളും ബി.ജെ.പി ചർച്ചയാക്കുന്നില്ല. ചരിത്രത്തിലിടം പിടിച്ച സാമ്പത്തിക പരിഷ്​കാരങ്ങളായ നോട്ട്​ നിരോ ധനം, ജി.എസ്​.ടി തുടങ്ങിയവയെ കുറിച്ച്​ ബോധപൂർവമായ മൗനം പാലിക്കുകയാണ്​.

modi-23
പ്രധാനമന്ത്രി നരേന്ദ്രമോദി ​നോട്ട്​ നിരോധനം പ്രഖ്യാപിക്കുന്നു

എന്നാൽ, ജി.എസ്​.ടി, നോട്ട്​ നിരോധനവുമാണ്​ പ്രതിപക്ഷ പാർട്ടികളുടെ പ്രധാന പ്രചാരണ വിഷയങ്ങൾ​. മനപ്പൂർവം ഇത്തരം പ്രശ്​നങ്ങൾ ചർച്ചയാക്കാതിരിക്കാൻ മോദി സർക്കാർ ശ്രമിച്ചാലും നോട്ട്​ നി രോധന കാലത്ത്​ പണത്തിനായ നെ​േട്ടാട്ടമോടിയ ജനങ്ങൾ അത്​ അത്ര പെ​െട്ടന്ന്​ മറക്കില്ലെന്നാണ്​ പ്രതിപക്ഷ പാർട് ടികളുടെ വിലയിരുത്തൽ. ​സാമൂഹിക മാധ്യമങ്ങളിലടക്കം നോട്ട്​ നിരോധനം സജീവ ചർച്ചയാക്കി നില നിർത്താൻ കോൺഗ്രസ്​ ഉ ൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ പരമാവധി ശ്രമിക്കുന്നുണ്ട്​​.

ഇരുപക്ഷത്തി​​​െൻറയും ആരോപണ പ്രത്യാരോപണ ങ്ങൾക്കുമപ്പുറം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ നോട്ട്​ നിരോധതീരുമാനത്തിന്​ മുമ്പും ശേഷവും എന്ന രീതിയിൽ രണ്ടായി പകുത്ത്​ മാറ്റുകയായിരുന്നു മോദി സർക്കാറി​​​െൻറ പരിഷ്​കാരം. നോട്ട്​ നിരോധനം ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ ്​ പ്രചാരണത്തിന്​ ബി.ജെ.പി സർക്കാർ ശ്രമിച്ചാലും നവലിബറൽ നയങ്ങൾ നടപ്പിലാക്കിയതിന്​ ശേഷമുള്ള ഏറ്റവും വലിയ സാമ് പത്തിക പ്രശ്​നം തെരഞ്ഞെടുപ്പിൽ ചൂടുപിടിച്ച ചർച്ചയാവുമെന്നുറപ്പ്​.

modi-and-rahul-23

നവംബർ എട്ടിലെ ഷോക്ക്​ ട്രീറ്റ്​മ​​െൻറ്​
2 016 നവംബർ എട്ടിന്​ രാജ്യത്തെ അഭിസംബോധന ചെയ്​താണ്​ 500, 1000 നോട്ടുകൾ നിരോധിക്കുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ് ര മോദി പ്രഖ്യാപിച്ചത്​. കള്ളപണത്തിനെതിരെ നടപടിയെടുക്കുമെന്ന്​ അവകാശപ്പെട്ട്​ അധികാരത്തിലെത്തിയ സർക്കാറി​ ​​െൻറ ശക്​തമായ നടപടിയായി ബി.ജെ.പി കേന്ദ്രങ്ങൾ തീരുമാനത്തെ വാഴ്​ത്തി. വിദേശ രാജ്യങ്ങളിലെ ബാങ്കുകളിലും റിയൽ എസ്​റ്റേറ്റിലുമെല്ലാം നിക്ഷേപിക്കപ്പെട്ട കള്ളപ്പണം തിരിച്ച്​ പിടിക്കാൻ തീരുമാനം പര്യാപ്​തമാവില്ലെന്ന്​ മറുവിഭാഗവും വാദിച്ചു.

തീരുമാനം പ്രഖ്യാപിക്കു​േമ്പാൾ ജനങ്ങൾക്ക്​ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും പഴയ ​േനാട്ടുകൾ മാറ്റി നൽകാൻ ആവശ്യത്തിന്​ സമയം അനുവദിച്ചിട്ടുണ്ടെന്നാണ്​ സർക്കാർ വ്യക്​തമാക്കിയിരുന്നത്​​. എന്നാൽ, വരും ദിവസങ്ങളിൽ ജനങ്ങളെ കാത്തിരുന്നത്​ പ്രതിസന്ധിയുടെ ദിനങ്ങളായിരുന്നു. പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ പൊരിവെയിലത്ത്​ ക്യുവിൽ നിൽക്കുന്ന ജനങ്ങളെയാണ്​ ഇന്ത്യ കണ്ടത്​. നോട്ടുകൾ ഇല്ലാതായതോടെ അത്​ വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചു.

modi-and-rahul-23

തീരുമാനം പാളിയെന്ന്​ തോന്നിയതോടെ നോട്ട്​ നിരോധനത്തി​​​െൻറ പ്രഖ്യാപിത ലക്ഷ്യങ്ങളായ കള്ളപണം പിടിക്കൽ, കള്ളനോട്ട്​ തടയൽ, തീവ്രവാദം ഇല്ലാതാക്കൽ എന്നിവക്കൊപ്പം ഡിജിറ്റൽ ഇന്ത്യയും എത്തി. പണരഹിതമായ സമ്പദ്​വ്യവസ്ഥ സൃഷ്​ടിക്കുകയാണ്​ നോട്ട്​ നിരോധനത്തി​​​െൻറ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന്​ സർക്കാറിന്​ പറയേണ്ടി വന്നു. സാ​േങ്കതികമായി ഏറെയൊന്നു മുന്നേറാത്ത ഇന്ത്യയിൽ ഡിജിറ്റൽ സമ്പദ്​വ്യവസ്ഥയുടെ ഭാവിയെ കുറിച്ച മൗനം പാലിക്കുകയാണ്​ സർക്കാർ ചെയ്​തത്​.

ലക്ഷ്യങ്ങളൊന്നും​ നേടാത്ത സാമ്പത്തിക പരിഷ്​കാരം
ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ കരുത്ത്​ ചെറുകിട വ്യവസായ മേഖലയും അസംഘടിത തൊഴിൽ മേഖലയുമാണ്​. വലിയൊരളവിൽ സമ്പദ്​വ്യവസ്ഥക്ക്​ സംഭാവന ചെയ്യാൻ മേഖലക്ക്​ സാധിക്കാറുമുണ്ട്​. നോട്ട്​ നിരോധനം വന്നതോടെ സമ്പൂർണ്ണ സാമ്പത്തിക മുരടിപ്പായിരുന്നു ഈ മേഖലയിലുണ്ടായത്​. ഡിജിറ്റൽ ഇടപാടുകളിൽ പുരോഗതിയൊന്നും ഉണ്ടാവാത്ത മേഖലയിൽ കറൻസി ക്ഷാമം വൻ ആഘാതമാണ്​ സൃഷ്​ടിച്ചത്​.

അസംഘടിത മേഖലയിലെ വരുമാനത്തിൽ 60 ശതമാനത്തി​​​​​െൻറ കുറവുണ്ടായെന്നാണ്​​ കണക്കുകൾ​. തീരുമാനം മൂലം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ അനിശ്​ചിതത്വങ്ങളിലേക്കാണ്​ എറിയപ്പെട്ടത്​. നോട്ട്​ നിരോധനത്തിന്​ ശേഷം വന്ന ഉൽസവ സീസണുകളിലെല്ലാം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാതെ പോയതോടെ രാജ്യത്തെ വ്യാപാരികൾ കടുത്ത പ്രതിസന്ധിയെയാണ്​ നേരിട്ടത്​. ചെറുകിട വ്യവസായ മേഖലകളിൽ നോട്ട്​ നിരോധനം നടപ്പിലാക്കിയ ആദ്യത്തെ നാല്​ മാസത്തിൽ കച്ചവടത്തിൽ 50 ശതമാനത്തി​​​െൻറ കുറവുണ്ടായെന്ന്​ വിവിധ വ്യവസായ സംഘടനാ പ്രതിനിധികൾ പറയുന്നു.

demonitisation-63

ജി.ഡി.പി വളർച്ചയിലുണ്ടായ കുറവായിരുന്നു നോട്ട്​ നിരോധനത്തി​​​​​െൻറ മറ്റൊരുഫലം. നിരോധനത്തിന്​ ശേഷമുള്ള സാമ്പത്തിക വർഷങ്ങളിലെ പല പാദങ്ങളിലും പ്രതീക്ഷിച്ച വളർച്ച സമ്പദ്​വ്യവസ്ഥ കൈവരിച്ചിട്ടില്ലെന്നതാണ്​ യാഥാർഥ്യം. 2017-18 സാമ്പത്തിക വർഷത്തിൽ സമ്പദ്​വ്യവസ്ഥയുടെ വളർച്ചാ നിരക്ക്​ 6.8 ശതമാനമായിരുന്നു. നോട്ട്​ നിരോധനം നടപ്പിലാക്കുന്നതിന്​ ആറ്​ മാസം മുമ്പ്​ സമ്പദ്​വ്യവസ്ഥയുടെ ശരാശരി വളർച്ചാ നിരക്ക്​ എട്ട്​ ശതമാനമായിരുന്നു. 2017 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ വളർച്ച നിരക്ക്​ 5.7 ശതമാനമായി കുറയുന്നതിനും രാജ്യം സാക്ഷിയായി. നിരോധനം മൂലം ​ജി.ഡി.പി വളർച്ച നിരക്കിൽ 1.5 ശതമാനത്തി​​​​​െൻറ വരെ കുറവുണ്ടായെന്നാണ്​ കണക്കുകൾ വ്യക്​തമാക്കുന്നത്​.

നോട്ട്​ നിരോധനം തകർത്തെറിഞ്ഞ മറ്റൊരു മേഖലയായിരുന്നു റിയൽ എസ്​റ്റേറ്റ്​. വലിയൊരു വിഭാഗം തൊഴിലാളികളും മേഖലയുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചിരുന്നു. റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ വളർച്ചയുടെ പാതയിൽ നിൽക്കു​േമ്പാഴാണ്​ നോട്ട്​ നിരോധനം എത്തിയത്​. തീരുമാനം പുറത്ത്​ വന്ന്​ വർഷങ്ങൾക്കിപ്പുറം ഇതി​​​​​െൻറ ആഘാതത്തിൽ നിന്നും പൂർണമായും കരകയറാൻ മേഖലക്കായിട്ടില്ല. ചെറിയൊരുണർവ്​ മേഖലയിൽ ഉണ്ടാവുന്നുണ്ടെങ്കിലും പഴയ പ്രതാപത്തിലേക്ക്​ റിയൽ എസ്​റ്റേറ്റ്​ മേഖല എത്തണമെങ്കിൽ ഇനിയും വർഷങ്ങൾ എടുക്കുമെന്നുറപ്പാണ്​.

demonitisation-45

നോട്ട്​ നിരോധനത്തി​​​െൻറ മറ്റൊരു ലക്ഷ്യമായ ഡിജിറ്റൽ സമ്പദ്​വ്യവസ്ഥയും പരാജയപ്പെട്ടുവെന്ന്​ കണക്കുകൾ തെളിയിക്കും. 2018ലെ കണക്കുകൾ പ്രകാരം 19.6 ലക്ഷം കോടിയാണ്​ ഇന്ത്യയിൽ സർക്കുലേഷനിലുള്ള കറൻസി. 2016 നവംബറിൽ സമ്പദ്​വ്യവസ്ഥയിൽ ഉണ്ടായിരുന്ന കറൻസി 17.9 ലക്ഷം കോടിയാണ്​. സമ്പദ്​വ്യവസ്ഥയിലുള്ള കറൻസിയുടെ അളവിൽ 9.4 ശതമാനത്തി​​​​​െൻറ വർധനയാണ്​ രേഖപ്പെടുത്തിയത്​.

നോട്ട്​ നിരോധനത്തിന്​ ശേഷവും കറൻസി ഉപയോഗിച്ചുള്ള ഇടപാടുകളിൽ നിന്ന്​ പിറകോട്ട്​ പോകാൻ ജനങ്ങൾ തയറായിട്ടില്ല. നോട്ട്​ നിരോധനത്തിന്​ ശേഷം എ.ടി.എം ഇടപാടുകളിലും വർധനയാണ്​ രേഖപ്പെടുത്തുന്നത്. ഇതിനിടെ ഡിജിറ്റൽ ഇടപാടിലെ മുൻനിര കമ്പനികളിലൊന്നായ മാസ്​റ്റർകാർഡ്​ ഇന്ത്യൻ സമീപനത്തിനെതിരെ രംഗത്തെത്തിയതും വാർത്തയായിരുന്നു​. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുമെന്ന്​ പറയു​േമ്പാഴും മൽസരത്തി​േൻറതായ സാഹചര്യം വിപണിയിൽ മോദി സർക്കാർ ഇല്ലാതാക്കുന്നുവെന്നായിരുന്നു മാസ്​റ്റർ കാർഡി​​​െൻറ പ്രധാന വിമർശനം.തീരുമാനം നിലവിൽ വന്നതിന്​ ശേഷം കൺസ്യൂമർ ഡ്യൂറബിൾസ്​, ഗൃഹോപകരണങ്ങൾ എന്നിവയുടെ വിൽപനയിൽ 40 ശതമാനത്തി​​​െൻറ കുറവുണ്ടായതായി കണക്കുകൾ വ്യക്​തമാക്കുന്നു.

rbi-23

തീവ്രവാദ വിരുദ്ധ പ്രവർത്തനവും നോട്ട്​ നിരോധനത്തിനിടെ ഉയർന്നുകേട്ട ലക്ഷ്യങ്ങളിലൊന്നായിരുന്നു. തീവ്രവാദികൾക്ക്​ എത്തുന്ന പണം നോട്ട്​ നിരോധനത്തോടെ ഇല്ലാതാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, തീരുമാനം നടപ്പിലായതിന്​ ശേഷവും രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളിൽ കുറവുണ്ടായിട്ടില്ല. പുൽവാമ. ഉറി ഭീകരാക്രമണങ്ങൾ ഇതാണ്​ തെളിയിക്കുന്നത്​.

ആർ.ബി.​െഎ മുന്നറിയിപ്പും അവഗണിച്ചു
500, 1000 രൂപ നോട്ടുകൾ നിരോധിച്ചതു കൊണ്ട്​ കള്ളപ്പണം ഇല്ലാതാക്കാനാവില്ലെന്ന്​ റിസർവ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ (ആർ.ബി.​െഎ) കേന്ദ്ര സർക്കാറിന്​ മുന്നറിയിപ്പു നൽകിയിരുന്നു. ഡയറക്​ടർ ബോർഡ്​ യോഗം ചേർന്ന്​ തീരുമാനം സർക്കാറിനെ അറിയിച്ചിരുന്നുവെങ്കിലും ഇത്​ അവഗണിച്ച്​ നിരോധനവുമായി മോദി മുന്നോട്ട്​ പോവുകയായിരുന്നു. നോട്ട്​ നിരോധനത്തിന്​ ആർ.ബി.​െഎ അംഗീകാരം നൽകിയെങ്കിലും അതി​​​െൻറ തിക്​ത ഫലങ്ങൾ സർക്കാറിനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ, അതെ​ല്ലാം സർക്കാർ അവഗണിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opiniondemonitisationmalayalam newsopenforumLok Sabha Electon 2019
News Summary - Demonitisation impact-Opinion
Next Story