Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകുട്ടികളെ കാണാതാവൽ:...

കുട്ടികളെ കാണാതാവൽ: സത്യങ്ങളും അർധസത്യങ്ങളും 

text_fields
bookmark_border
കുട്ടികളെ കാണാതാവൽ: സത്യങ്ങളും അർധസത്യങ്ങളും 
cancel

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായ വാർത്ത കേരളത്തിലെ പൊതുസമൂഹത്തിൽ തികഞ്ഞ ആശങ്ക സൃഷ്​ടിച്ചിരിക്കുകയാണ്​. ഒൗദ്യോഗികമായ സ്​ഥിരീകരണമുണ്ടായിട്ടുപോലും ഇൗ ഉത്​കണ്​ഠ പരിഹരിക്കപ്പെട്ടില്ലെന്നത്​ യാഥാർഥ്യമാണ്​. നവ മാധ്യമങ്ങളിലൂടെയുള്ള തുടർച്ചയായ പ്രചാരണം ഇൗ വിഷയത്തിലേക്ക്​ ഭരണകൂടത്തി​​​​െൻറയും പൊതുസമൂഹത്തി​​​​െൻറയും സജീവമായ ശ്രദ്ധ ക്ഷണിക്കപ്പെട്ടു എന്നത്​ ചർച്ചയുടെ ഗുണഫലമായി വിലയിരുത്താം. കുട്ടികളെ സംബന്ധിച്ച വാർത്തയാകു​േമ്പാൾ എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടുമെന്നതും നവമാധ്യമ ​​പ്രചാരകരെ സ്വാധീനിച്ച ഘടകമായിരിക്കും.

ക​ുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായ വാർത്ത വന്നതിനെ തുടർന്ന്​ കഴിഞ്ഞകാലങ്ങളിൽ കാണാതായ കുട്ടികളെ സംബന്ധിച്ച സ്​ഥിതി വിവരകണക്കുകൾ വീണ്ടും വിലയിരുത്തപ്പെടുകയുണ്ടായി. ‘കുട്ടികൾ’ എന്ന്​ കേൾക്കു​േമ്പാൾ എളുപ്പത്തിൽ നമ്മുടെ മനസ്സിലേക്ക്​ കയറിവരുക ചെറിയ കുട്ടികൾ തന്നെയാണ്​. എന്നാൽ, 17 വയസ്സും 364 ദിവസം പൂർത്തിയായവർ പോലും നിയമദൃഷ്​ട്യാ കുട്ടികൾ എന്ന നിർവചനത്തിൽ വരു​േമ്പാൾ ഇത്തരം മുഴുവൻ കുട്ടികളെ സംബന്ധിച്ച സ്​ഥിതി വിവര കണക്കുകളാണ്​ ഒൗദ്യോഗികമായുള്ളത്​. കഴിഞ്ഞ വർഷത്തിൽ കാണാതായവരിൽ ഇനിയും കണ്ടെത്താനുള്ളത്​ 49 കുട്ടികളെയാണ്​. ഇതിൽ തന്നെ എല്ലാവരും 15 വയസ്സ്​ പൂർത്തിയായവരാണ്​. ബാലാവകാശ കമീഷൻ  അംഗമായി പ്രവർത്തിക്കുന്ന സമയത്ത്​ സംസ്​ഥാനത്തി​​​​െൻറ പല ജില്ലകളിലുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസുദ്യോഗസ്​ഥരുമായി സംവദിച്ചതിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്​ ‘ഭിക്ഷാടക’ മാഫിയകളിലൊന്നും തന്നെ തട്ടികൊണ്ടു പോകപ്പെട്ട കുട്ടികൾ ഇല്ലെന്നുള്ളതാണ്​.

child.kidnap

18 വയസ്സ്​ പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രമോ ഏതാനും ദിവസമോ, മാസങ്ങളോ മാത്രം ബാക്കിനിൽക്കെ അപ്രത്യക്ഷരായ കുട്ടികളും കാണാതായ കുട്ടികളുടെ പട്ടികയിലുണ്ട്​. മുതിർന്ന കുട്ടികളുടെ തൊഴിലന്വേഷണ യാത്രയും കാമുകർക്കൊപ്പമുള്ള ഒളി​ച്ചോട്ടവും ഇതിലുള്ളതായി മനസ്സിലാക്കാൻ കഴിഞ്ഞു. കൂടാതെ ഗാർഹിക പീഡനം കാരണം അമ്മമാർ വീട്​ വിട്ടിറങ്ങു​േമ്പാൾ അവർക്കൊപ്പം പോകുന്ന കുട്ടികളും ഇതിൽപ്പെടുന്നു. കാണാതാകുന്ന  സംഭവത്തിൽ 2011ലെ പൊലീസ്​ ആക്​ടിലെ 57ാം വകുപ്പുപ്രകാരം നിർബന്ധമായും കേസ്​ രജിസ്​റ്റർ ചെയ്യേണ്ടതാണെന്ന്​ അനുശാസിക്കുന്നു. എന്നാൽ, ഇങ്ങനെ രജിസ്​റ്റർ ചെയ്യപ്പെട്ട ​കേസുകളിൽ അമ്മമാരെ കണ്ടെത്തു​േമ്പാൾ അവർക്കൊപ്പമുള്ള കുട്ടികളെ കണ്ടെത്തിയ കാര്യം ചിലപ്പോൾ രേഖപ്പെടുത്താതെ പോകുന്നതും കണ്ടെടുക്കുന്ന മുഴുവൻ കുട്ടികളെയും കോടതിയിലോ ചൈൽഡ്​ വെൽഫെയർ കമ്മിറ്റിയിലോ ഹാജരാക്കാത്തതും കാണാതാകുന്ന കുട്ടികളെ സംബന്ധിക്കുന്ന കണക്കുകളുടെ ആധികാരികതയെ ബാധിക്കുന്നുണ്ട്​. മലയോര മേഖലകളിൽനിന്നും മറ്റും വർഷകാലത്ത്​ കാണാതാകുന്ന ചിലരെങ്കിൽ ഒഴുക്കിലോ കനാലിലോ പെട്ടുപോകാനുള്ള സാധ്യതയും പൊലീസ്​ അന്വേഷങ്ങൾ സൂചന നൽകു​ന്നുണ്ട്​. യാചന നിരോധനത്തി​​​​െൻറ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി പല സ്​ഥലത്തും കുട്ടികളെ മോചിച്ചപ്പോൾ അവരിലൊന്നും ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയ കുട്ടികളുള്ളതായി കാണാൻ കഴിഞ്ഞിട്ടില്ല.

കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ആദ്യഘട്ടത്തിൽ വീട്ടുകാരും ബന്ധുക്കളും അധികാരികളെ അറിയിക്കാതെ നടത്തുന്ന ശ്രമങ്ങൾ ചിലപ്പോൾ അവരെ കണ്ടെത്തുന്നതിനുള്ള സാഹചര്യം നഷ്​ടപ്പെടുത്തിയിരിക്കാം. നാട്ടിൽപുറങ്ങളിലും മറ്റു ബന്ധുവീടുകളിലും കുട്ടികൾ സാധാരണ പോകാറുള്ള സ്​ഥലങ്ങളിലും അന്വേഷിക്കാനുള്ള ശ്രമം രക്ഷിതാക്കൾ നടത്താറുണ്ട്​. എന്നാൽ, അടിയന്തരമായി പൊലിസിനെയോ അധികാരികളെയോ വിഷയം അറിയിച്ചിരുന്നെങ്കിൽ എളുപ്പത്തിൽ വിവരം കൈമാറാനുള്ള അവസരം നഷ്​ടപ്പെടുത്തുകയാണിത്​ ചെയ്യുന്നത്​. ആധുനിക ശാസ്​ത്ര സാ​േങ്കതികവിദ്യയുടെ വളർച്ച ഇൗ മേഖലയിൽ സൃഷ്​ടിച്ചിട്ടുള്ള നവ അവസരങ്ങൾ ഉപയോഗപ്പെടുത്തി കാണാതാകുന്ന കുട്ടികളെ കണ്ടെത്താവുന്നതാണ്​. ജില്ലയിൽ ക്രൈം റിക്കാർഡ്​ ബ്യൂറോ ഇതിനായി ആരംഭിച്ചിട്ടുള്ള മിസ്സിങ്​ ചിൽഡ്രൻ സംവിധാനം സ്​തുത്യർഹമായ സേവനമാണ്​ ഇൗ മേഖലയിൽ ചെയ്​തുകൊണ്ടിരിക്കുന്നത്​.

ഇതര സംസ്​ഥാനത്ത്​ എത്തിപ്പെടുന്ന കുട്ടികളെ കണ്ടെത്തി സ്വദേശത്തേക്ക്​ എത്തിക്കുന്നതിന്​ ചൈൽഡ്​ ലൈൻ നെറ്റ്​വർക്കും ചൈൽഡ്​ വെൽഫെയർ കമ്മിറ്റിയും സജീവമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഏതെങ്കിലും  ശിശു പരിപാലന സ്​ഥാപനങ്ങളിൽ എത്തപ്പെട്ട കുട്ടികളെയും ഇതുവഴി അ്വവരുടെ പ്രദേശത്ത്​ എത്തിക്കാനാകും. ഇത്തരം നടപടികൾ അടിയന്തരമായി കൈക്കൊണ്ടിട്ടില്ലെങ്കിൽ ഇതര സംസ്​ഥാനഎത്തിയ കുട്ടികൾ സ്വന്തം ഭാഷ മറന്നുപോകുന്നത്​ കാരണം പിന്നീട്​ സ്വന്തം ദേശത്ത്​ എത്തിക്കുന്നതിനുള്ള സാഹചര്യം ദുഷ്​ക്കരമാകുന്നു. ഇത്തരം വസ്​തുതാ വിവരങ്ങൾ കൂടി പുതിയ ചർച്ചകൾക്കൊപ്പം കൂട്ടി വായി​േക്കണ്ടതുണ്ടെന്നാണ്​ എനിക്ക്​ തോന്നുന്നത്​.

 

സംസ്ഥാന ബാലവകാശ കമീഷൻ മുൻ ചെയർമാനാണ് ലേഖകൻ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmissing casekidnappingmalayalam newsChild Missing caseChild Kidnapping Case
News Summary - Child Kidnaping Truth-Opinion
Next Story